ലോകകാരുണ്യ ദിനം
നവംബര്‍ 13 കാരുണ്യത്തിന്‍റെ ദിനമാണ്. ഈ ദിവസമാണ് ലോക കാരുണ്യ ദിനമായി ആചരിക്കുന്നത്. 1998ല്‍ ടോക്കിയോവില്‍ നടന്ന ആദ്യ ലോക കാരുണ്യ സമ്മേളനത്തിന്‍റെ ആരംഭ ദിനമായിരുന്നു നവംബര്‍ പതിമൂന്ന്. ജപ്പാനിലെ ചെറു കാരുണ്യ പ്രസ്ഥാനത്തിന്‍റെ മുപ്പത്തിയഞ്ചാമത് വാര്‍ഷിക ആഘോഷം നടന്നതും 1998 നവംബര്‍ പതിമൂന്നിനാണ്. 1996ലാണ് ലോക കാരുണ്യ പ്രസ്ഥാനം രൂപം കൊള്ളുന്നത്. അതിനു ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാരുണ്യ മനോഭാവം വളര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും മറ്റും പ്രസ്ഥാനം സംഘടിപ്പിക്കാറുണ്ട്. ലോക ജനതയെ നന്‍മയുടെ വഴിയിലൂടെ സഞ്ചരിക്കുന്നവരാക്കുകയും സ്നേഹത്തിന്‍റേയും സമാധാനത്തിനന്‍റേയും സംരക്ഷകരായി മാറ്റുകയുമാണ് ലോക കാരുണ്യ ദിനം ആചരിക്കുന്നതിലൂടെ കാരുണ്യ പ്രസ്ഥാനം ലക്‍ഷ്യമിടുന്നത്. ലോക കാരുണ്യ ദിനം ആചരിക്കുന്നതിലൂടെ മനുഷ്യനെ അവന്‍റെ സങ്കുചിത ചിന്തകളില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഞാൻ എന്ന വ്യക്തിയില്‍ നിന്നും പുറത്തേക്ക് വിശാലമായി ചിന്തിക്കുക, നമ്മുടെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക്, നമ്മുടെ സംസ്കാരത്തിനും, വംശത്തിനും, മതത്തിനും, എല്ലാത്തിനും മീതെ ചിന്തിച്ച് ഈ ലോകത്തിലെ പൌരന്‍മാരാണ് നാം എന്ന തിരിച്ചരിവ് ജനങ്ങളില്‍ ഉണ്ടാവണം. ലോക പൌരന്‍മാരെന്ന നിലയ്ക്ക് നമ്മുക്ക് പല സമാനതകളും ഉണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് എല്ലാ മനുഷ്യരിലും ഒരുപോലെയുള്ള കാര്യങ്ങളെ തിരിച്ചറിയണം. മറ്റുള്ളവരുമായി യോജിച്ച് ജീവിക്കാന്‍ നമ്മുക്ക് കഴിയണം.
No comments:
Post a Comment