ലോകസമാധാനത്തിനും വികസനത്തിനുമായുള്ള ശാസ്ത്രദിനം എല്ലാ കൊല്ലവും നവംബര്‍ 10 ന് ആചരിക്കുന്നു. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈദിനാചരണത്തിന്‍റെ മറ്റൊരു ലക്‍ഷ്യം. വിദ്യാഭ്യാസത്തിലും, നയരൂപീകരണത്തിലും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു എന്ന് ചിന്തിക്കേണ്ടതുമുണ്ട്.
സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കാനാണ് യുനെസ്കോ നവംബര്‍ 10ന് ലോക ശാസ്ത്രദിനമായി ആചരിക്കുന്നത്. സമാധാനപൂര്ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അന്തര്‍ദേശീയ സഹകരണവും ഒന്നിച്ചുള്ള കര്‍മ്മപദ്ധതികളും നടപ്പാക്കാനുമായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ യുനെസ്കോ എല്ലാവരെയും ആഹ്വനം ചെയ്യുന്നു.
No comments:
Post a Comment