ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ
സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടാംപാദ വാര്‍ഷിക പരീക്ഷകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഡിസംബര്‍ 11മുതല്‍ 20 വരെയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് രാവിലെയും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്ക് ശേഷവുമാണ് പരീക്ഷ. ഹൈസ്‌കൂള്‍ പരീക്ഷകള്‍ ഡിസംബര്‍ 11ന് ആരംഭിച്ച് 20ന് അവസാനിക്കും. എല്‍പി, യുപി പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിച്ച് 20ന് അവസാനിക്കും.എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ 2019 ഫെബ്രുവരി 19 ന് ആരംഭിച്ച് 27 സമാപിക്കും. എസ്എസ് എല്‍സി ഐടി പരീക്ഷകള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് എട്ടുവരെയും നടത്താന്‍ ക്യുഐപിയോഗം തീരുമാനിച്ചു.
എസ്എസ്എല്‍സിയുടെ കണക്ക്, ഫിസിക്‌സ് പരീക്ഷകള്‍ നടത്തുന്ന തീയതികള്‍ പരസ്പരം മാറ്റാനും ശുപാര്‍ശ ചെയ്തു. ഇങ്ങനെ മാറ്റുമ്പോള്‍ വിഷമമേറിയ കണക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിനാലാണ് ഈ തീരുമാനം.
ക്രിസ്മസ് പരീക്ഷ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആശ്രയിച്ചായിരിക്കും. പ്രളയത്തെ തുടര്‍ന്ന് ഓണപ്പരീക്ഷ വേണ്ടന്നുവയ്ക്കുകയും പകരം ജൂണ്‍, ജൂലായ് മാസങ്ങളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഓണത്തിന് ശേഷം ക്ലാസ് പരീക്ഷകള്‍ നടത്തിയിരുന്നു.
No comments:
Post a Comment