ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി ആചരിക്കുന്നത്.1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് . എയ്ഡ്സ്, അതു പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയാണ് എയിഡ്സ് ദിനാചരണത്തിന്റെ ലക്‌ഷ്യം.
1981 ൽ അമേരിക്കയിലെ ചില ചെറുപ്പക്കാരിൽ മാരകമായ ഒരു രോഗം കണ്ടെത്തി. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായിരുന്നു.എന്നാൽ രോഗം എന്തെന്ന് വൈദ്യശാസ്ത്രത്തിന് കണ്ടെത്താനായില്ല.തുടര്‍ന്നുള്ള അന്വേഷണങ്ങളിൽ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ വന്നു. ഒടുവിൽ ബെൽജിയൻ കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ എയ‌്ഡ‌്സ‌് ദിന സന്ദേശം.
No comments:
Post a Comment