ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, November 21, 2022

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് പ്രവേശനം

 


സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസിഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 www.lbscentre.kerala.gov.in വഴി ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ 9 വരെ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ ആപ്ലിക്കേഷൻ ഡിസംബർ 12 ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0471-2560363, 364.

കോഴ്സുകൾ

1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)

2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ. 

3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി.)

4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി(ഡി.ആർ.ആർ.റ്റി.)

5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി.)

6. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ്(ഡി.ഒ.എ.)

7. ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്(ഡി.എം.സി.)

8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി.)

9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.)

10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.റ്റി.)

11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)

12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.)

13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി.)

14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)

15. ഡിപ്ലോമ ഇൻ റെസ്പറേറ്ററി ടെക്നോളജി (ഡി.ആർ.)

16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെന്റ് ടെക്നോളജി (ഡി.എസ്സ്.എസ്സ്)

പ്രവേശന യോഗ്യതയുടെ മാനദണ്ഡങ്ങൾ

ജനനം:

മറിച്ചൊരു നിർദ്ദേശമില്ലെങ്കിൽ ഭാരതീയർക്കു മാത്രമേ പ്രൊഫഷണൽ കോഴ്സിലെ പ്രവേശനത്തിനു അർഹതയുള്ളു. Persons of Indian Origin (PIO) Overseas Citizenship of India(OCI) കാർഡ് ഉള്ളവരെയും, പ്രവേശനത്തിന്റെ അർഹതയ്ക്കായി ഭാരതീയന് ഒപ്പം പരിഗണിക്കും.

പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനു അപേക്ഷിക്കുന്നവരെ, കേരളീയൻ, കേരളീയേതരൻ എന്നിങ്ങനെ തരംതിരിക്കും.

കേരളീയൻ: കേരളത്തിൽ ജനിച്ച അപേക്ഷാർത്ഥിയെ കേരളീയനായി പരിഗണിക്കും. 

കേരളീയേതരൻ ഒന്നാം വിഭാഗം(NK I) : കേരളത്തിൽ ജനിക്കാതെ കേരളത്തിൽ യോഗ്യതാ പരീക്ഷയ്ക്ക് പഠിച്ച താഴെ കൊടുക്കുന്ന കേരളീയേതരരായ രക്ഷകർത്താക്കളുടെ മകനെ/ മകളെ കേരളീയേതരൻ ആയി പരിഗണിക്കും.

(a) ഇന്ത്യാ ഗവൺമെന്റ് ജീവനക്കാർ/ കേരളത്തിൽ ജോലിക്കു നിയോഗിക്കപ്പെട്ട പ്രതിരോധ വകുപ്പു ജീവനക്കാർ.

(b) കേരളത്തിലോ അല്ലെങ്കിൽ കേരള സംസ്ഥാനത്തിനു വേണ്ടിയോ കുറഞ്ഞതു രണ്ടു വർഷമെങ്കിലും സേവനമനു ഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി കേരള സർക്കാരിനു കീഴിൽ ജോലി നോക്കുന്നവർ. അവർ യോഗ്യതാ പരീക്ഷ കേരളത്തിൽ പഠിച്ചവരായിരിക്കണം.

(c) പന്ത്രണ്ട് വർഷത്തെ പഠന കാലയളവിൽ അഞ്ച് വർഷക്കാലം കേരളത്തിൽ താമസിച്ചിട്ടുള്ള അപേക്ഷകർ. 

(d) കേരളത്തിലെ സ്കൂളുകളിൽ VII മുതൽ XII ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ള അപേക്ഷകർ.

കേരളീയേതരൻ രണ്ടാം വിഭാഗം(NK II): കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം എന്നീ വിഭാഗങ്ങളിൽപ്പെടാത്ത അപേക്ഷാർത്ഥികളെ കേരളീയേതരൻ രണ്ടാം വിഭാഗമായി പരിഗണിക്കുന്നത്. 

കേരളീയേതരൻ രണ്ടു വിഭാഗം അപേക്ഷാർത്ഥികളെയും സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേയ്ക്കു മാത്രമേ പരിഗണിക്കു കയുള്ളു. സാമുദായിക/പ്രത്യേക/ശാരീരിക അവശത വിഭാഗ സംവരണത്തിനു ഇവർക്കു അർഹതയില്ല.

വിദ്യാഭ്യാസയോഗ്യത

ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)

ഫിസിക്സ്, കെമസ്ട്രി, ബയോളജി/മാത്തമെറ്റിക്സ് എന്നിവ ഐശ്ചിക വിഷയങ്ങളായി കേരള സംസ്ഥാന ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസ്സായവർക്ക് അർഹതയുണ്ട്.

അഥവാ

1994-95 വരെയുള്ള കേരള VHSE ഗ്രൂപ്പ് A യും B യും മാത്രമേ തത്തുല്യ പരീക്ഷയായി ഡി.ഫാം.മിനു പരിഗണിക്കുകയും ഗ്രൂപ്പ് A ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ്/ NCERT സിലബസ്; ഗ്രൂപ്പ് B ഫിസിക്സ്, കെമിസ്ട്രി & ബയോളജി NCERT സിലബസ്)

ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ

a) ഫിസിക്സ് കെമസ്ട്രി & ബയോളജിക്കു ആകെ 40% എങ്കിലും മാർക്കോടെ കേരള ബോർഡ് ഓഫ് ഹയർ സെക്കഡറി എഡ്യൂക്കേഷൻ ഹയർസെക്കഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്ക് അർഹതയുണ്ട്. SC/ST അപേക്ഷകർക്ക് 5% മാർക്കിളവിന് അർഹതയുണ്ട്.

പാരാമെഡിക്കൽ കോഴ്സുകൾ (ഡി.ഫാം,ഡി.എച്ച്.ഐ കോഴ്സുകൾ ഒഴികെ)

ഫിസിക്സ് കെമസ്ട്രി & ബയോളജിക്കു ആകെ 40% എങ്കിലും മാർക്കോടെ കേരള ബോർഡ് ഓഫ് ഹയർ സെക്കഡറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്ക് അർഹതയുണ്ട്. SC/ST അപേക്ഷകർക്ക് 5% മാർക്കിളവിന് അർഹതയുണ്ട്.

a) ഫിസിക്സ് കെമസ്ട്രി & ബയോളജിക്കു ആകെ 40% എങ്കിലും മാർക്കോടെ VHSE പരീക്ഷ പാസ്സായവർക്കും അർഹതയുണ്ട്. SC/ST അപേക്ഷകർക്ക് 5% മാർക്കിളവിന് അർഹതയുണ്ട്.

b) വകുപ്പ് 4.3(a) പ്രകാരമുള്ള അപേക്ഷകരിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെയിന്റനൻസ് & ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ എക്വ്മെന്റ് ഉം ഇസിജി & ഓഡിയോ മെട്രിക് ടെക്നോളജി വിഷയങ്ങളിൽ VHSE പരീക്ഷ പാസ്സായവർക്ക് പ്രോസ്പെക്ടസ്സ് പ്രകാരം സംവരണം ചെയ്ത DMLT,DOTT, DCVT എന്നീ കോഴ്സുകൾക്ക് പ്രവേശന അർഹതയുണ്ട്.

വയസ്സ്

സർവ്വീസ് അപേക്ഷകർ ഒഴികെ മറ്റു അപേക്ഷകർ 31/12/2022 ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ബാധകമല്ല. ഒരു കാരണവശാലും വയസ്സിളവ് അനുവദിക്കുന്നതല്ല.

എപ്പോൾ എങ്ങിനെ അപേക്ഷിക്കണം

എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കുന്നതിന് (ഡിപ്ലോമ ഇൻ ഫാർമസി ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി, ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റന്റ്സ്, ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്, ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആന്റ് അനസ്തേഷ്യ ടെക്നോളജി, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി, ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി, ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി, ഡിപ്ലോമ ഇൻ ദന്തൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്സ്, ഡിപ്ലോമ ഇൻ സ്പറേറ്ററി ടെക്നോളജി, ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെന്റ് ടെക്നോളജി) ഓൺലൈനായി ഒരു അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഓൺലൈൻ ചെയ്യുന്നതിനുള്ള സൗകര്യം www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കപ്പെടാവുന്നതാണ്.

അപേക്ഷാ ഫീസ് 

അപേക്ഷാഫീസ് ഇനി പറയുന്നതു പ്രകാരമായിരിക്കും. 

പൊതുവിഭാഗത്തിന് 400/- രൂപ

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200/- രൂപ

20.06.2005 ലെ GO (MS) നം.25/2005/SCSTDD ഉത്തരവിലെ ക്ലോസ് 2 (ii) പ്രകാരം പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും ഒരാൾ SC/ST വിഭാഗത്തിൽപ്പെടുന്ന മിശ്രവിവാഹിത ദമ്പതികളുടെ മക്കൾക്ക് SC/ST വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ, സാമ്പ ത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഇവർ SC/ST വിഭാഗത്തിനുള്ള അപേക്ഷാഫോറത്തിൽ അപേക്ഷിക്കേണ്ടതാണ്. അപേ ക്ഷയോടൊപ്പം റവന്യൂ അധികാരികളിൽ നിന്നും ലഭിച്ച മിശ്ര വിവാഹ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്.

 അപേക്ഷാഫീസ് നൽകേണ്ട വിധവും അപേക്ഷാഫോറം സമർപ്പിക്കേണ്ട വിധവും 

സർവ്വീസ് ക്വാട്ട ഒഴികെയുള്ള അപേക്ഷകർക്ക്

എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി 2012 നവംബർ 12 മുതൽ ഡിസംബർ 9 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോ ഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കേണ്ടതാണ്.

സർവ്വീസ് ക്വാട്ടയിലെ അപേക്ഷകർ

സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ “0210-03-105-99” എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ഒടുക്കിയതിനുശേഷം ഖണ്ഡിക 6.7 പ്രകാരം നിശ്ചിത തീയതിയ്ക്കകം അപേക്ഷ ർപ്പിക്കേണ്ടതാണ്. സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ കോളജ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടതില്ല.

ഓപ്പൺ ക്വാട്ടയിൽ അപേക്ഷിക്കുന്ന സർവ്വീസ് അപേക്ഷകർ

സർവ്വീസ് ക്വാട്ടയിലെ അപേക്ഷാർത്ഥികൾക്കും ഓപ്പൺ ക്വാട്ടയിൽ അപേക്ഷിക്കുന്നതിന് കേരളത്തിലെ നിർദ്ദിഷ്ട ഷെഡ്യൂൾഡ് ബാങ്കിന്റെ നിർദ്ദിഷ്ട ശാഖയിൽ ഫീസ് ഒടുക്കേണ്ടതാണ്. ട്രഷറിയിൽ തുക ഒടുക്കിയതിനു പുറമെ) ഓപ്പൺ അപേക്ഷകൾക്കുള്ള മാർഗ്ഗ നിർദ്ദേശം പറഞ്ഞിരിക്കുന്നതുപോലെ അപേക്ഷിക്കേണ്ടതാണ്. തുടർന്ന് നിശ്ചിത സമയത്ത് കോളജ് ഓപ്ഷനും നൽകേണ്ടതാണ്.

യാതൊരു കാരണവശാലും ഒടുക്കിയ അപേക്ഷാഫീസ് തിരികെ ലഭിക്കുന്നതല്ല.

പ്രോസ്പെക്ടസ്സിന്റെ ലഭ്യത

പ്രോസ്‌പെക്ടസ്സു് www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷാഫോറം സമർപ്പിക്കുന്ന രീതി (സർവ്വീസ്സ് ക്വാട്ടയിലെ അപേക്ഷകർ ഒഴികെ)

അപേക്ഷ സമർപ്പിക്കുന്നതിന് അഞ്ച് ഘട്ടങ്ങൾ ഉണ്ട്. അപേക്ഷകർ എല്ലാ ഘട്ടങ്ങളും നിർബന്ധമായും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. ഇതിലേക്കുള്ള തീയതികൾ പത്രമാധ്യമങ്ങളിലൂടെയും വെബ് സൈറ്റിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഘട്ടം 1: രജിസ്ട്രേഷൻ

അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് "various allotments' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം “Admission to Professional Diploma courses 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഫീസ് അടയ്ക്കുന്നതിന് "New Candidate' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷാർത്ഥിയുടെ അടിസ്ഥാന വ്യക്തിഗതവിവരങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അപ്പോൾ കിട്ടുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ലോഗിൻ ചെയ്യാനുപയോഗിക്കുന്ന ആപ്ലിക്കേഷൻ നമ്പറും, രജിസ്ട്രേഷൻ ഐ.ഡിയും, പാസ്സ് വേർഡും അപേക്ഷാർത്ഥികൾ സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.

ഘട്ടം 2: ആപ്ലിക്കേഷൻ ഫീസ് ഒടുക്കൽ

ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ മുഖേനയോ അടയ്ക്കാം. ഓൺലൈനായി അടയ്ക്കുന്നവർക്ക് തുടർന്നു തന്നെ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്. ചെല്ലാൻ വഴി ഫീസ് അടയ്ക്കുന്നവർക്ക് 24 മണിക്കൂർ കഴിഞ്ഞോ അല്ലെങ്കിൽ പറഞ്ഞിരിക്കുന്ന സമയത്തിനു ശേഷമോ വെബ്സൈറ്റു വഴി ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരങ്ങൾ രേഖപ്പെടുത്തി ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുന്നത് തുടരാം. ഇതിനായി ബാങ്കിൽ ഫീസ് അടയ്ക്കുമ്പോൾ ലഭിക്കുന്ന ചെല്ലാൻ നമ്പർ സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.

ഘട്ടം 3: അക്കാദമിക് വിവരങ്ങൾ ഉൾപ്പെടെ മറ്റ് വിവരങ്ങൾ രേഖപ്പെടുത്തുക. 

ഘട്ടം 4: ഫോട്ടോയും ഒപ്പും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക.

വ്യക്തിഗത വിവരങ്ങൾ യോഗ്യതാ പരീക്ഷാ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയതിൽ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകൾ(to proove age, Nativity, Reservation/Concession (if any) and marklist) ആണ് ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യേണ്ടത്. ആനുകുല്യങ്ങൾ ലഭിക്കുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസ്സിൽ ഉൾക്കൊള്ളിച്ചിട്ടുള്ള നിശ്ചിത ഫോമിൽ തന്നെ അപ്ലോഡ് ചെയ്യേണ്ടതാണ്.

ഘട്ടം 5: ഫൈനൽ കൺഫർമേഷൻ:

ഫൈനൽ കൺഫർമേഷൻ നൽകുന്നതിന് മുൻപായി അപേക്ഷകർക്ക് അപേക്ഷയുടെ പതിപ്പ് കാണുവാൻ കഴിയും ഘട്ടം നാല് വരെ ശരിയായി പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം ഫൈനൽ കൺഫർമേഷൻ നൽകുക. ഫൈനൽ കൺഫർമേഷനുശേഷം തിരുത്തലുകൾ അനുവദിക്കുന്നതല്ല. ആവശ്യമുള്ളപക്ഷം അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

സ്പോർട്ട്സ് ക്വാട്ട വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുശേഷം ലഭി ക്കുന്ന അപേക്ഷാഫോറത്തിന്റെ ഒരു ഫോട്ടോ കോപ്പി ബന്ധപ്പെട്ട വിഭാഗത്തിനും അയച്ച് കൊടുക്കേണ്ടതാണ്.

 

സർവ്വീസ് ക്വാട്ടയിലുള്ളവർ അപേക്ഷകൾ സമർപ്പിക്കേണ്ട വിധം

സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ വകുപ്പ് 6.5 പ്രകാരം ഫീസ് ഒടുക്കേണ്ടതാണ്. എൽബിഎസ്സിന്റെ വെബ് സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺ ലോഡ് ചെയ്ത് എടുക്കുകയും പൂരിപ്പിച്ച അപേക്ഷാഫോറം ചെല്ലാൻ രസീതും സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോടുകൂടി, സ്വന്തം സ്ഥാപനത്തിലെ മേലധികാരികൾ വഴി നിശ്ചിത സമയത്തിനകം ഡി.എം.ഇ. ഓഫീസ്, തിരുവനന്തപുരത്ത് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

അപേക്ഷാർത്ഥികൾ പാസ്സ് വേർഡും രജിസ്ട്രേഷൻ ഐ.ഡി യും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

അപേക്ഷാർത്ഥികൾ സമർപ്പിച്ച അപേക്ഷയുടെ പരിശോധനക്കുശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ അവകാശവാദങ്ങളും ഇൻഡക്സ് മാർക്കും പരിശോധിച്ച് പരാതി ഉണ്ടെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കാത്തതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് അപേക്ഷകർ മാത്രമായിരിക്കും ഉത്തരവാദി. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

റാങ്ക് ലിസ്റ്റ്

താഴെ വിശദീകരിക്കും വിധം രണ്ട് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കപ്പെടുന്നതാണ്.

റാങ്ക് ലിസ്റ്റ് I

വകുപ്പ് 4.1 പ്രകാരം ഡി.ഫാം (DP) കോഴ്സിനു വേണ്ടി യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തെ ഫിസി ക്സ്, കെമിസ്ട്രി & ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽ അപേക്ഷകൻ നേടിയ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് തയ്യാറാക്കുന്നതാണ്.

റാങ്ക് ലിസ്റ്റ് II

a) വകുപ്പ് 4.2(a) പ്രകാരം ഡി.എച്ച്.ഐ. കോഴ്സിനു വേണ്ടി യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തെ ഫിസിക്സ്, കെമിസ്ട്രി & ബയോളജി എന്നിവയിൽ അപേക്ഷകൻ നേടിയ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് തയ്യാറാക്കുന്നതാണ്.

റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന അപേക്ഷകർ ഓൺലൈനായി സ്ഥാപന/ കോഴ്സ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി വെബ്സൈറ്റിലും പ്രതമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തും. സ്ഥാപനങ്ങൾ, കോഴ്സുകൾ എന്നിവയെ പറ്റിയുള്ള വിശദ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്.

 

No comments:

Post a Comment