ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, November 17, 2022

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കാം

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷി ക്കാവുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://nmmse.kerala.gov.in മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല.

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12,000/- രൂപയാണ് സ്കോളർഷിപ്പ്.



പ്രസ്തുത സ്കോളർഷിപ്പിനെ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
 

 

 

1. അപേക്ഷാ സമർപ്പണം:

2022 നവംബർ 7-ാം തീയതി മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 നവംബർ 21 ആണ്. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്കൂൾ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. 




2. യോഗ്യത സംബന്ധിച്ച നിർദ്ദേശങ്ങൾ :

സംസ്ഥാനത്തെ ഗവ. എയ്ഡഡ് സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്' (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.

സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായി രിക്കുന്നതല്ല.

അപേക്ഷിക്കുന്നവർ 2021-22  അദ്ധ്യായനവർഷത്തിൽ ഏഴാം ക്ലാസ്സ് പരീക്ഷയിൽ 55% മാർക്കിൽ കുറയാതെ നേടിയിരിക്കണം (എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് 50% മാർക്ക് മതിയാകും).

രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നരലക്ഷം രൂപയിൽ നിന്നും അധികരിക്കുവാൻ പാടില്ല.  

സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ്പിന് അർഹതയുള്ളത്. ആയതിനാൽ NMMS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥി ഗവ./എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതെങ്കിൽ മാത്രമേ സ്കോളർഷിപ്പ് തുക അനുവദിച്ചു നൽകുകയുള്ളൂ.



3. അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:

വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയിൽ അധികരി ക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സർട്ടിഫിക്കറ്റ്. പ്രസ്തുത സർട്ടി ഫിക്കറ്റ് pdf ഫോർമാറ്റിൽ 100 kb-യ്ക്ക് താഴെ സൈസ് ഫയലായി അപ്ലോഡ് ചെയ്യണം.

ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികൾക്ക് മാത്രം). സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

40%-ത്തിൽ കുറയാതെ ഭിന്നശേഷിയുളള കുട്ടികൾക്കുമാത്രമേ പ്രസ്തുത വിഭാഗത്തിൽ (Persons with Disability) അപേക്ഷിക്കുവാൻ കഴിയൂ. ആയത് തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഇത്തരം അപേക്ഷകർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 

ആറ് മാസത്തിനുളളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ (അപ്ലോഡ് ചെയ്യുന്നതിന്). ഫോട്ടോ 150 × 200 pixel 20 kb മുതൽ 30 kb വരെ വലിപ്പമുളളതുമായ jpg| jpeg ഫോർമാറ്റിലുളളതായിരിക്കണം.



 
4. പരീക്ഷയുടെ സിലബസും ഘടനയും :-

90 മിനിറ്റ് വീതമുളള 2 പാർട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധിക സമയം ഉണ്ടായിരിക്കുന്നതാണ്.

ഭാഗം I- മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT) 
ഭാഗം II- സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT)

MAT: മാനസിക ശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. ചോദ്യങ്ങളിൽ സാദൃശ്യം കണ്ടെത്തൽ, വർഗ്ഗീകരിക്കൽ, സംഖ്യാശ്രേണികൾ, പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടും.

SAT: 7, 8 ക്ലാസ്സുകളിലെ ഭാഷേതര വിഷയങ്ങളായ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നിവയിൽ നിന്നും 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. താഴ്ന്ന ക്ലാസ്സുകളിൽ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തലത്തിലുളള ചിന്താ പ്രക്രിയ ഉൾക്കൊളളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

രണ്ട് പാർട്ടിലെയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാണ്. ഏത് ഭാഷയിലുളള ചോദ്യ പേപ്പറാണ് വേണ്ടതെന്ന് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്.
 

 

6. സ്കോളർഷിപ്പിന് അർഹത നേടുന്നതിനുളള വ്യവസ്ഥകൾ:-

സ്കോളർഷിപ്പിന് അർഹത നേടുന്നതിന് MAT, SAT എന്നീ ഇരു പരീക്ഷകളിലുമായി 40%-ൽ കുറയാതെ മാർക്ക് നേടിയിരിക്കണം. (എസ്.സി./ എസ്.ടി. വിഭാഗത്തിലുളള കുട്ടികൾക്ക് 32% മാർക്ക് മതിയാകും).

കേന്ദ്ര സർക്കാർ മാനദണ്ഡം അനുസരിച്ച് കേരളത്തിൽ നിന്നും ഓരോ അദ്ധ്യയന വർഷവും 3473 കുട്ടികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പിന് അർഹതയുള്ളത്.

യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 9-ാം ക്ലാസ് മുതലാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. തുടർന്ന്, 10-ാം ക്ലാസ്സിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് 9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്കും, 11-ാം ക്ലാസ്സിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് 10-ാം ക്ലാസ്സിലെ പൊതുപരീക്ഷയിൽ 60% മാർക്കും, 12-ാം ക്ലാസ്സിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് 11-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്കും നേടിയിരിക്ക ണം. എസ്.സി./ എസ്.ടി വിഭാഗങ്ങളിലെ കുട്ടികൾക്ക് 5% മാർക്ക് ഇളവുണ്ട്.

സ്കോളർഷിപ്പിന് അർഹരാകുന്ന കുട്ടികൾ തൊട്ടടുത്ത വർഷം (9-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP)വഴി ഓൺലൈൻ മുഖേന ഫ്രഷ് അപേക്ഷയും, തുടർന്നുളള വർഷങ്ങളിൽ renewal അപേക്ഷയും സമർപ്പിക്കേണ്ടതാണ്. ആയതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതാണ്.

പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് 15%, പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് 7.5%, കുറഞ്ഞത് 40% ഭിന്നശേഷിക്കാരായകുട്ടികൾക്ക് 4% എന്ന ക്രമത്തിൽ പ്രാതിനിധ്യം/സംവരണം ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും ജില്ലയിൽ എസ്.സി./എസ്.ടി. വിഭാഗം കുട്ടികളുടെ ക്വാട്ടയിൽ എസ്.സി. വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ആ ജില്ലയിലെ എസ്.ടി. വിഭാഗത്തിൽ നിന്നും, എസ്.ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആവശ്യത്തിന് ജില്ലയിൽ ലഭ്യമല്ലെങ്കിൽ ജില്ലയിലെ എസ്.സി. വിഭാഗത്തിൽ നിന്നും, എസ്.സി./എസ്.ടി വിഭാഗത്തിൽപ്പെടുന്ന ആവശ്യമായ എണ്ണം കുട്ടികളെ ഉൾപ്പെടുത്താൻ ഇരുവിഭാഗത്തിൽനിന്നും ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മറ്റു ജില്ലകളിൽപ്പെടുന്ന എസ്.സി./ എസ്.ടി കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികളെയും ഉൾപ്പെടുത്തുന്നതാണ്.

മേൽ പരാമർശിച്ച പ്രകാരം സംവരണം അനുവദിക്കുന്നതിൽ ഓപ്പൺ മെറിറ്റ് വിഭാ ഗത്തിലേക്ക് അർഹതപ്പെട്ടവരെ ആദ്യം പരിഗണിച്ചശേഷം മേൽ പ്രാതിനിധ്യം ഉറപ്പാക്കത്തക്കവിധം സംവരണ വിഭാഗങ്ങളിൽ നിന്നും അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്നതാണ്. പ്രാതിനിധ്യം/ സംവരണം ഉറപ്പാക്കുന്നതിന് ഓപ്പൺ മെറിറ്റ് വിഭാഗത്തിൽപ്പെട്ട എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കില്ല.

ഏതെങ്കിലും ജില്ലയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മതിയായ പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിൽ പ്രസ്തുത ഒഴിവുകൾ അതേ ജില്ലയിലെ ജനറൽ വിഭാഗത്തിനായി മാറ്റി വയ്ക്കുന്നതാണ്.
 
 


No comments:

Post a Comment