കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിൽ പെടുന്ന സമർത്ഥരായ വിദ്യാർത്ഥികളെ ലക്‌ഷ്യം വച്ചുള്ള കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന്റെ 2022 – 2023 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പിനും വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/11/2022.
വിദ്യാ സമുന്നതി സ്കോളർഷിപ്പിൽ ഹയർ സെക്കൻഡറി,ഡിപ്ലോമ/സർട്ടിഫിക് കറ്റ്
കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ /സിഎംഎ/സിഎസ് /ദേശീയ നിലവാരമുള്ള
സ്ഥാപനങ്ങളിലെ ബിരുദം, ബിരുദാനന്തര ബിരുദ, Mphil, Phd വിദ്യാർത്ഥികൾക്കും
,വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനായി മെഡിക്കൽ, എഞ്ചിനീയറിംഗ് ( ബിരുദം & ബിരുദാനന്തര ബിരുദം), സിവിൽ
സർവീസസ്, ബാങ്ക്/പി.എസ്സ്സി/യു.പി.എസ്സ് സി, മറ്റിതര മത്സര പരീക്ഷകൾക്കു
തയ്യാറെടുക്കുന്നവർക്കും ധനസഹായത്തിനായ് അപേക്ഷിക്കാവുന്നതാണ്.
വിദ്യാസമുന്നതി സ്കോളർഷിപ്പ് - വിശദാംശങ്ങൾ
അപേക്ഷകർ കേരള സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരാകണം.
കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം അപേക്ഷിക്കാം.
അപേക്ഷകർ www.kswcfc.org
എന്ന വെബ്സൈറ്റിലെ “ഡാറ്റാബാങ്കിൽ' ഒറ്റത്തവണ മാത്രം നിർബന്ധമായി
രജിസ്റ്റർ ചെയ്യേണ്ടതും, അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച്
സകോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.
ഡാറ്റാബാങ്ക്
രജിസ്ട്രേഷൻ നമ്പർ മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നമ്പർ
ഉപയോഗിച്ച് സ്കോളർഷിപ്പ് സ്കീമിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഓരോ
വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്കോളർഷിപ്പിനായി
അപേക്ഷിക്കുന്ന വർഷത്തെ ധനസഹായത്തിന് മുൻ വർഷങ്ങളിൽ നൽകിയ അപേക്ഷ
പരിഗണിക്കുന്നതല്ല.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും നാല് ലക്ഷം(4,00,000/-) രൂപ കവിയാൻ പാടുള്ളതല്ല.
അപേക്ഷകൾ
ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ അതത്
സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം
ഉള്ളടക്കം ചെയ്യേണ്ടതാണ്.
സ്കോളർഷിപ്പ്
ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ് /ഷെഡ്യൂൾഡ്
ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ പ്രവർത്തനക്ഷമമായ /സാധുവായ അക്കൗണ്ട്
ഉണ്ടായിരിക്കേണ്ടതാണ്.
കുറഞ്ഞ
വരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന നൽകികൊണ്ടും, ഫണ്ടിന്റെ
ലഭ്യതയ്ക്കനു സൃതമായിട്ടുമാണ് ഗുണഭോക്താക്കളുടെ അന്തിമപട്ടിക
തയ്യാറാക്കുന്നത്.
അപേക്ഷയിൽ
രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ
ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളു. ബാങ്ക്
അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ/ തന്നിട്ടുള്ള ബാങ്ക്
അക്കൗണ്ടുകൾ പ്രവർത്തനക്ഷമമല്ലാതിരിക്കുക /സാധുത ഇല്ലാതിരിക്കുക എന്നിവ
മൂലം ഉണ്ടാകുന്ന miscredit ന് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും
ഓൺലൈൻ
അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകു
മെന്നതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവ ജാഗ്രതയോടെ
പൂർത്തിയാക്കേണ്ടതാണ്. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ
സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
അപേക്ഷ
സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം
ലഭിക്കും. പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ
രേഖകൾ Upload ചെയ്തിട്ടുള്ളതും, അപൂർണ്ണമായതുമായ അപേക്ഷകൾ
നിരസിക്കുന്നതായിരിക്കും. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
കേന്ദ്ര/സംസ്ഥാന
സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകൾ/ സ്റ്റൈപന്റുകൾ ലഭിക്കുന്ന
വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. ഇത് സംബന്ധിച്ച്
തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്ന പക്ഷം
സ്കോളർഷിപ്പിനത്തിൽ ലഭ്യമായ തുക 12% കൂട്ടുപലിശയും ചേർത്ത്
തിരിച്ചടക്കേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥി തുടർന്ന് സ്കോളർഷിപ്പിന്
അപേക്ഷിക്കാൻ അർഹനല്ലാതാകുന്നു.
ഓൺലൈനായി
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി മാർഗ്ഗനിർദ്ദേശപ്രകാരമുള്ള എല്ലാ
വിവരങ്ങളും (രേഖകൾ സഹിതം) ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ഓൺലൈൻ
അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും, രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന
മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന് തപാലിൽ അയച്ചുതരേണ്ടതില്ല.
സ്കോളർഷിപ്പ് നൽകുന്നത് സംബന്ധിച്ച കോർപ്പറേഷന്റെ തീരുമാനം അന്തിമമാണ്. ഇതുസംബന്ധിച്ച അപ്പീലുകൾ സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/11/2022.
No comments:
Post a Comment