2022 നവംബർ 13 ഞായറാഴ്ച നടന്ന യു പി വായനാ മത്സരം ഗ്രന്ഥശാലാ തല മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും
1. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ?
2. ലോക സസ്യാഹാര ദിനം?
3. എഴുത്തച്ഛൻ പുരസ്കാരം 2022 ലഭിച്ചതാർക്ക്?
4. ശാസ്ത്രങ്ങളുടെ രാജ്ഞി എന്ന് അറിയപ്പെടുന്നത്?
5. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ്?
6. കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി?
7. ചിത്രകാരനായ ഗണിതശാസ്ത്രജ്ഞൻ?
8. ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
9. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി?
10. അരുണിന്റെ അച്ഛന് 4 മക്കൾ ഒന്നാമൻ ഈസ്റ്റ് രണ്ടാമൻ വെസ്റ്റ് മൂന്നാമൻ സൗത്ത്
നാലാമന്റെ പേര്?
11. പി.എൻ.പണിക്കരുടെ ചരമദിനം?
12 പിതാവ് മരിക്കുംമ്പോൾ മൻസൂറിന്റെ പ്രായം എന്തായിരുന്നു?
13. നീലപ്പൊൻമാൻ തപസിരിക്കുന്നതെന്തിന്?
14. ഗ്രന്ഥശാലാസംഘത്തെപ്പോലെ പി.എൻ.പണിക്കർ നേതൃത്വം നൽകിയ മറ്റൊരു സംഘടന?
15. പുരുഷാന്തരങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
16. ജീവിതത്തിലെ ആദ്യപാഠങ്ങൾ കുട്ടികൾ പഠിക്കുന്നതെവിടെനിന്ന്?
17. നമ്മുടെ രാജ്യത്ത് മൊബൈൽ ഫോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്ന വർഷം?
18. നന്മകൾ കണ്ടറിയാത്തവർ വാഴുമ്പോൾ നഗരങ്ങൾ എന്താകുമെന്നാണ് അമ്മ കുഞ്ഞി നോട് പറയുന്നത്?
19. വൃന്ദാവനത്തിൽ പോകാൻ ഇറങ്ങേണ്ട റയിൽവേ സ്റ്റേഷൻ ?
20. എല്ലാം വളരുമ്പോഴും നമ്മുടെ നാട്ടിൽ ഊതിയണയ്ക്കുന്ന കൈത്തിരി എന്തിന്റേതാണ്?
21. ജീവിതകാലം മുഴുവൻ തുടർന്നു പോകേണ്ട ഒരു ശീലം?
22. “നീയൊന്നു ചിരിക്കുമ്പോൾ' എന്ന കവിത വായിച്ചുവല്ലോ? അതിൽ അമ്മയുടെ മനം പൂക്കുന്നിൽ എപ്പോഴാണെന്നാണ് പറയുന്നത് ?
23.
ശ്രാവണമാസത്തിൽ ഞാൻ പ്രദോഷവ്രതമെടുത്തിരുന്നു. റംസാൻ നോമ്പ് ആചരിക്കു
ന്നതിന് അവിടെയുള്ള മുസൽമാൻ സഹോദരന്മാരെ ഞാൻ ഉപദേശിച്ചിരുന്നു. ഇത് ആരുടെ
വാക്കുകൾ?
24. പുറമേ കറുത്തതാണെങ്കിലും അകമേ വെളുത്തതാണെന്ന് കവി വിശേഷിപ്പിക്കുന്നതാരെ?
25. വളരെ പ്രശസ്തനായ ഒരു കവി ഗ്രന്ഥശാലാസംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ആരാണ് അത്?
26. കച്ചമുണ്ടും തലയിൽ കെട്ടി കലപ്പയും തോളത്ത് വച്ചിറങ്ങി വന്ന് മഥുരയിലെ വയലായ വയലെല്ലാം ഉഴുതുമറിച്ചതാര്?
27. പണിയെടുക്കാത്ത പാട്ടുകാരൻ എന്ന വിശേഷണം കവി നൽകുന്നതാർക്ക്?
28. തിരുവിതാകൂറിലെ ഗ്രന്ഥശാലകളെ പങ്കെടുപ്പിച്ചുകൊണ്ട് പണിക്കർ സാർ അമ്പലപ്പുഴ യിൽ യോഗം വിളിച്ച് ചേർത്തത് എന്ന്?
29. ദൈവഭക്തിയിൽ എത്ര ഭാവങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് ദയയുടെ ഉത്തരം എന്തായിരുന്നു.?
30. ദയ എന്ന പെൺകുട്ടിയുടെ ശരിയായ പേരെന്ത്?
31. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമ്മവീട് എന്നറിയപ്പെടുന്ന ഗ്രന്ഥശാല?
32. സ്കൂൾ പാർലമെന്റിന്റെ പ്രധാന നേട്ടം എന്ത്?
33. മണികുട്ടൻ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററുടെ പേരെന്ത്?
34. “യദാ യദാഹി ധർമ്മസ്യ ഗ്ലാനിർഭവതി' എന്ന പ്രഖ്യാപനം ഏത് കൃതിയിലുള്ളതാണ്?
35. മത്സരത്തിൽ വിജയിച്ചശേഷം ദയ എന്താണ് ചക്രവർത്തിയോട് ആവശ്യപ്പെട്ടത്?
36. ആഫ്രിക്കയിലെ കോംഗോയിൽ പൊട്ടിപുറപ്പെട്ട മാരകരോഗം?
37. ഭാരതത്തിലെ ഭരണാധികാരികളിൽ ഏറ്റവും വലിയ സൗന്ദര്യാരാധകനാര്?
38. വീട് എങ്ങനെയാണ് സൂക്ഷിക്കേണ്ടത്?
39. നാട്ടറിവുകളുടെ നിധി സൂക്ഷിപ്പുകാർ ആര്?
40. മിൽഖാസിംഗിന്റെ മറ്റൊരു പേര്?
41. തന്നെ ദ്രോഹിച്ചവരെ കൊട്ടാരത്തിൽ വച്ച് തിരിച്ചറിയാൻ ദയ ഉപയോഗിച്ച് തന്ത്രം
എന്തായിരുന്നു?
42. രവീന്ദ്രനാഥ ടാഗോറിന്റെ വിനോദം?
43. ദയ എന്ന പെൺകുട്ടി എന്ന കഥ നടക്കുന്ന സ്ഥലം?
44. ധ്യാനം കൊണ്ടുള്ള പ്രയോജനം എന്ത്?
45. ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചത് ആര്?
46. കവി പി.കുഞ്ഞിരാമൻ നായരുടെ ജന്മദേശം?
47. കാണാതായ ദയയെ കണ്ടെത്താൻ മൻസൂറിനെ സഹായിച്ചതാര്?
48. കാളിന്ദി നദിയിൽ ചവിട്ടി താഴ്ത്തപ്പെട്ട സർപ്പത്തിന്റെ നാമം?
49. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല ഏത്?
50. യമുനയുടെ കരയിലേക്ക് എത്തി നോക്കുന്ന ഒരു ഇന്ത്യക്കാരന്റെ മനസ്സിലേക്കാദ്യം കയറി വരുന്ന ഇതിഹാസമേത്?
ഉത്തര സൂചിക
1. ദ്രൗപതി മുർമു
2. ഒക്ടോബർ 1
3. നോവലിസ്റ്റ് സേതു
4. ഗണിതശാസ്ത്രം
5. ഡി വൈ ചന്ദ്രചൂഡ് / ധനഞ്ച് വൈ ചന്ദ്രചൂഡ്
6. ഡോ.ആർ.ബിന്ദു
7. ലിയനാർഡോ ഡാവിഞ്ചി
8, ഋഷി സുനക്
9. ലൈബ്രറി ഓഫ് കോൺഗ്രസ്, അമേരിക്ക
10. അരുൺ
11. ജൂൺ-19 /1995 ജൂൺ-19
12 പതിനാല് വയസ്സ്
13. മീൻ കൊത്താൻ
14. കാൻഫെഡ്
15. വയലാർ രാമവർമ്മ
16. വീട്ടിൽ നിന്ന്
17. 1983
18. നരകങ്ങൾ
19. മഥുര റയിൽവേ സ്റ്റേഷൻ
20. കാരുണ്യത്തിന്റെ
21. വായ
22. നീ (കുഞ്ഞ്) ഉമ്മ നല്കുമ്പോൾ
23. ഗാന്ധിജിയുടെ
24. കാക്കയെ
25. കടമ്മനിട്ട രാമകൃഷ്ണൻ
26. ബലരാമൻ
27. കുയിലിന്
28. 1945 സെപ്റ്റംബർ 14
29. ആറ് ഭാവങ്ങൾ
30. സുമുറൂദ്
31. അമ്പലപ്പുഴയിലെ പി.കെ.സ്മാരക ഗ്രന്ഥശാല
32, ജനാധിപത്യസമ്പ്രദായത്തിലുള്ള പരിശീലനം
33. മാധവൻ പിള്ള സാർ
34. ഭഗവത്ഗീത
35. മൻസൂറിനൊത്ത് ജീവിക്കാൻ അനുവദിക്കണം.
36. എബോള
37. ഷാജഹാൻ
38. വൃത്തിയിലും വെടിപ്പിലും
39, മുത്തശ്ശിമാർ
40. പറക്കും സർദാർജി
41. മന്ത്രമണൽ
42. ചിത്രം വരയ്ക്കൽ
43. ബാഗ്ദാദ്
44. മനസ്സാക്ഷിയുടെ നിർദ്ദേശങ്ങൾ വ്യക്തമായി കേൾക്കുവാൻ ധ്യാനം സഹായിക്കും.
45. കാൾ ബെൻസ്
46. കാഞ്ഞങ്ങാട്
47. ആമിനത്താത്ത
48. കാളിയൻ
49. തിരുവനന്തപുരത്തെ പബ്ളിക് ലൈബ്രറി
50, മഹാഭാരതം
No comments:
Post a Comment