കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത അപേക്ഷ 12/12/2022 തീയതി വൈകുന്നേരം 4 മണിക്കു മുൻപായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ആസ്ഥാന കാര്യാലയം, ജനറൽ ആശുപ്രതി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം. കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷകൻ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് അപേക്ഷയിലും, അപേക്ഷാ കവറിനു മുകളിലും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. മേൽ നിഷ്കർഷിച്ചിരിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതായിരിക്കും.
തസ്തിക |
യോഗ്യത |
ഒഴിവുകളുടെ എണ്ണം |
ശമ്പളം |
എക്കോ ടെക്നീഷ്യൻ. എൻഐസി ലാബ്. മെഡിക്കൽ കോളേജ്, കോട്ടയം
|
1. ബിഎസ്സി. 2. കാർഡിയാക് കത്തീറ്ററൈസേഷൻ ലാബിൽ 5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ കാർഡിയാക് കത്തീറ്ററൈസേഷൻ കോഴ്സിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബാച്ചർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി (ബലൂൺ കത്തീറ്ററൈസേഷൻ ഇന്റർവെൻഷണൽ) പ്രൊസീജ്യർ -ൽ പ്രവൃത്തി പരിചയം അധിക യോഗ്യതയായിരിക്കും പ്രായപരിധി 40 വയസ് കഴിയരുത്.
|
1 |
20,000/- (നിശ്ചിത ശമ്പളം)
|
സയന്റിഫിക് ഓഫീസർ, |
1. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും BSc. MLT / D MLT പാസ്സായിരിക്കണം 2. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങ ളിൽ നിന്നും ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ കുറയാതെ വിരമിച്ചവർ 3. സർക്കാർ 1 അർദ്ധ സർക്കാർ സ്ഥാപനങ്ങ ളിൽ നിന്നും - DLT/DLO തസ്തികകളിൽ കുറയാതെ വിരമിച്ചവർ അല്ലെങ്കിൽ 4. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങ ളിൽ നിന്നും 5 വർഷത്തിൽ കുറയാതെ ചീഫ് ലാബ് ടെക്നീഷ്യൻ തസ്തികയിൽ ജോലി നോക്കി വിരമിച്ചവർ 5. പ്രായ പരിധി 58 വയസ്സ് കഴിയരുത്.
|
1 |
25,000/- (നിശ്ചിത ശമ്പളം)
|
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) കോഴിക്കോട്
|
I a) ബി-ടെക് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) b) അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) വിഭാഗത്തിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം c) പ്രായ പരിധി 40 വയസ്സ് കഴിയരുത്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം. അഥവാ II d) സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ(ഇലക്ട്രിക്കൽ) തസ്തികയിൽ കുറയാതെ വിരമിച്ചവർ e) ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർ f) പ്രായ പരിധി 58 വയസ്സ് കഴിയരുത്.
|
1 |
23,500/- (നിശ്ചിത ശമ്പളം)
|
ഓവർസിയർ (ഇലക്ട്രിക്കൽ) കോഴിക്കോട്
|
1. ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് 2. ഓവർസിയർ (ഇലക്ട്രിക്കൽ) വിഭാഗത്തിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം 3. പ്രായ പരിധി 40 വയസ്സ് കഴിയരുത്. 4. വിവിധ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപന- ങ്ങളിൽ നിന്നും ഓവർസിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കുറയാതെ വിരമിച്ചവർക്കും അപേക്ഷിക്കാം. (പ്രായ പരിധി 59 വയസ്സ് കഴിയരുത്.) 5. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം അഭികാമ്യം
|
1 |
20,000/- (നിശ്ചിത ശമ്പളം)
|
രജിസ്റ്റേർഡ് ഓഫീസ് : ജനറൽ ആശുപത്രി കാമ്പസ്, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം - 695 035 ടെലിഫോൺ : 0471 2306623, ടെലി ഫാക്സ് : 0471 2304012, ഇമെയിൽ : mdkhrws2018@gmail.com
No comments:
Post a Comment