പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡെവലപ്മെന്റ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 4, 7 ക്ലാസുകളിൽ മികച്ച ഗ്രേഡ് ലഭിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്താം ക്ലാസ്സ് വരെ പ്രതിവർഷം 4,500/- രൂപ വീതം സ്കോളർഷിപ്പ് നൽകുന്നു.
2022-23
വർഷം മുതൽ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡെവലപ്മെന്റ്
സ്കോളർഷിപ്പ് പദ്ധതി e-grantz3.0 പോർട്ടൽ മുഖേന ഓൺലൈനായി
നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖയും ടാർഗറ്റിന്റെ അടിസ്ഥാനത്തിൽ തുക
അനുവദിച്ചു കൊണ്ടുള്ള ഉത്തരവും പിന്നീട് നൽകുന്നതാണ്.
നിലവിലുള്ള നിബന്ധനകൾ പ്രകാരം 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ B
വരെയുള്ള ഗ്രേഡുകൾ ലഭിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്.
പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 നവംബർ 30
ആയിരിക്കും.
No comments:
Post a Comment