ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, November 14, 2022

വീട്ടിലിരുന്ന് ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ സൗകര്യമൊരുക്കി തപാൽ വകുപ്പ്

 

കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലേയും മറ്റുവകുപ്പുകളിലേയും സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സൗകര്യമൊരുക്കി തപാൽ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്(ഐ.പി.പി.ബി). ആധാർ, മൊബൈൽ നമ്പർ, പിപിഒ നമ്പർ, ബാങ്ക്
പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ വീട്ടിലെത്തുന്ന പോസ്റ്റ്മാന് നൽകി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവും. 70 രൂപ പോസ്റ്റ്മാന് സർവീസ് ചാർജായി നൽകണം. 

 

പോസ്റ്റ്മാനെ സമീപിക്കാനാവാത്തവർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. http://ccc.cept.gov.in/covid/request.aspx അല്ലെങ്കിൽ പോസ്റ്റ് ഇൻഫോ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. പോസ്റ്റ്മാന്റെ കൈവശം ഉള്ള മൊബൈലിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം കഴിഞ്ഞാൽ വിജയിച്ചു എന്ന സന്ദേശത്തോടൊപ്പം ഒരു പ്രമാൺ ഐഡി ലഭിക്കും. ഈ ഐ.ഡി വഴി https://jeevanpramaan.gov.in/ppouser/login. എന്ന വെബ് സൈറ്റിൽനിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ്
ചെയ്യാം.

 

No comments:

Post a Comment