ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, November 4, 2022

സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ

 

സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.  

അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിവിധ തസ്തികകൾ; 1. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), 4. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ), 5. ഡ്രാഫ്റ്റമാൻ/ ഓവർസിയർ, 6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ), 7. അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്), 8. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 9. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. 

 










നിയമന കാലാവധി ഒരു വർഷം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12. അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാം. ഇ-മെയിൽsecretarykshb@gmail.com.

 

No comments:

Post a Comment