ഗവണ്‍മെന്‍റ്/എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ പഠിക്കുന്ന ബി.പി.എല്‍. വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്നതിനായി 5000 രൂപ വീതമുള്ള മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് ഫോര്‍ ബി.പി.എല്‍. സ്റ്റുഡന്‍സ് എന്ന പദ്ധതി 2007-08 മുതല്‍ നടപ്പിലുള്ളതാകുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂള്‍തല കമ്മിറ്റി പരിശോധിച്ച് മെരിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കി വരുന്നത്. പ്ലസ് വണ്ണില്‍ സ്കോളര്‍ഷിപ്പ് യോഗ്യത നേടുന്നവര്‍ക്ക് പ്ലസ് ടു വിലും സ്കോളര്‍ഷിപ്പിന് അര്‍ഹതയുളളതാണ് (മാനദണ്ഡങ്ങള്‍ പാലിയ്ക്കുന്ന പക്ഷം മാത്രം) മൂന്ന് വിഭാഗങ്ങളിലായാണ് പ്രസ്തുത സ്കോളര്‍ഷിപ്പ് നല്‍കി വരുന്നത്.
അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനറല്‍ കാറ്റഗറി :
ബി.പി.എല്‍. വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന മൊത്തം അപേക്ഷകളില്‍ നിന്നും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയിലെ ഗ്രേഡ്/മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്മെന്‍റായി അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭ്യമാക്കുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍മാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് അക്കൗണ്ട് ട്രാന്‍സ്ഫറായി സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം:
ജനറല്‍ കാറ്റഗറി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ബാക്കിയാകുന്ന അപേക്ഷകളില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുളള തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്മെന്‍റായി അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭ്യമാക്കുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍മാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് അക്കൗണ്ട് ട്രാന്‍സ്ഫറായി സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.
ആര്‍ട്സ്/സ്പോര്‍ട്സ്/ഭിന്നശേഷി വിഭാഗക്കാര്‍.
ദേശിയ തലത്തിലോ, സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുളളവരില്‍ നിന്നും, ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും സംസ്ഥാന തല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. പ്രസ്തുത കമ്മിറ്റികള്‍ തെരഞ്ഞെടുത്തു നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്മെന്‍റായി അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭ്യമാക്കുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍മാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് അക്കൗണ്ട് ട്രാന്‍സ്ഫറായി സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.
അപേക്ഷിക്കുന്നതിനുളള നടപടിക്രമം :
ഇതോടൊപ്പമുള്ള അപേക്ഷാഫോറത്തില്‍ വിദ്യാര്‍ത്ഥിയുടെയും, രക്ഷാകര്‍ത്താവിന്‍റെയും ഒപ്പോടു കൂടിയ അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം ശേഖരിച്ച് പ്രത്യേകം ഫയലായി സൂക്ഷിക്കണം. (ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും പ്രസ്തുത രേഖകള്‍ ഓഫീസ് റെക്കോര്‍ഡായി സൂക്ഷിച്ചിരിക്കണം.) അപേക്ഷകളിലെ വിശദാംശങ്ങള്‍ www.scholarship.dhse.kerala.gov.in പോര്‍ട്ടലില്‍ നല്‍കേണ്ടതാണ്. പോര്‍ട്ടലിലെ സ്കൂള്‍ ലോഗിനില്‍, ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ പോര്‍ട്ടലായ HSCAP-ലെ അഡ്മിഷന്‍ യൂസറിന്‍റെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്.
സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍, അഡ്മിഷന്‍ പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാകയാല്‍ അപേക്ഷകളിലെ ഏതാനും വിശദാംശങ്ങള്‍ മാത്രമേ ഡാറ്റാ എന്‍ട്രി ചെയ്യേണ്ടതായിട്ടുള്ളൂ. സ്കോളര്‍ഷിപ്പ് അപേക്ഷകളിലെ വിശദാംശങ്ങള്‍ കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രമേ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍പാടുളളൂ.
അനുബന്ധരേഖകള്‍ (ബി.പി.എല്‍ ആണെന്നു തെളിയിക്കുന്ന രേഖ, ആര്‍ട്ഡ്/സ്പോര്‍ട്സ്/ഐ.ഇ.ഡി സര്‍ട്ടിഫിക്കറ്റുകള്‍) അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിരിക്കണം.
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ അംഗീകൃത മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഹാജരാക്കണം.
No comments:
Post a Comment