ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, December 30, 2018

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുത്തൽ വിജ്ഞാപനം.

കേരള  ദേവസ്വം  റിക്രൂട്ട്മെന്റ്  ബോർഡിൽ  ക്ലാർക്ക്  /  ക്ലാർക്ക് കം കാഷ്യർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുള്ള ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും 03.05.2018-ലെ   കാറ്റഗറി   നമ്പർ   13/2018  വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു.

പ്രസ്തുത  വിജ്ഞാപനത്തിൽ  ഈ തസ്തികയുടെ  യോഗ്യതകൾ  നൽകിയിരുന്നത് ഇപ്രകാരമാണ്.

1.  A  degree  from  a  recognised  University  with  50%  or  above  marks  for  Science  graduates  and  45%  or  above marks  for  graduates  in  other  subjects.
2.  Diploma  in  Computer  Application  obtained  after  a  Course  of  study  with  not  less  than  six  months  duration  or equivalent  recognised  by  Government.

എന്നാൽ  കമ്പ്യൂട്ടർ   അധിഷ്ഠിത യോഗ്യതയുള്ളവരുടെ   അപേക്ഷകൾ ഡി.സി.എ  യോഗ്യത  ഇല്ല  എന്ന  കാരണത്താൽ  നിരസിക്കുന്നത്  നീതിയുക്തമല്ലെന്ന്  കണ്ട  സാഹചര്യത്തിൽ സർക്കാർ  28.11.2018-ലെ  ജി.ഒ.(പി) നമ്പർ  77/2018/RD  ഉത്തരവ്  പ്രകാരം  ഈ  തസ്തികയുടെ  യോഗ്യതയിൽ നിന്നും മുകളിൽ സൂചിപ്പിച്ച രണ്ടാമത്തെ  യോഗ്യതയായ  ഡി.സി.എ  ഒഴിവാക്കി  വിജ്ഞാപനം  പുറപ്പെടുവിച്ചു.

ഡി.സി.എ യോഗ്യത ഇല്ലാത്തതിനാൽ    03.05.2018-ലെ  കേരള  ദേവസ്വം  റിക്രൂട്ട്മെന്റ്   ബോർഡ്   വിജ്ഞാപന പ്രകാരം   അപേക്ഷിക്കുവാൻ സാധിക്കാതിരുന്ന  നിശ്ചിത ശതമാനം    മാർക്കുള്ള   എല്ലാ  ബിരുദധാരികൾക്കും അപേക്ഷ സമർപ്പിക്കാൻ  അവസരമൊരുക്കുന്നതിന് വേണ്ടിയാണ്  ഈ  തിരുത്തൽ വിജ്ഞാപനം.


Tuesday, December 25, 2018

Boxing day ബോക്സിംഗ് ദിനം


ക്രിസ്തുമസ് പിറ്റേന്ന് ബോക്സിംഗ് ദിനം

ക്രിസ്തുമസിന്റെ പിറ്റേന്ന് ബോക്സിംഗ് ദിനമായി ആചരിക്കുന്ന പതിവുണ്ട് പല പാശ്ചാത്യരാജ്യങ്ങളിലും. ബോക്സിംഗ് ഡേയ്ക്ക് ബോക്സിംഗുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ദയവായി ധരിക്കരുത്. ക്രിസ്തുമസ് പിറ്റേന്നായ ഡിസംബര്‍ 26ഉം ഈ രാജ്യങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 26ഉം അവധിയാണെങ്കില്‍ പിന്നാലെ വരുന്ന പ്രവൃത്തി ദിനം ഒഴിവു ദിവസമായി പ്രഖ്യാപിച്ച് അവര്‍ ആഘോഷിക്കുകയും ചെയ്യും.
ആദ്യ ക്രൈസ്തവ രക്തസാക്ഷിയായി പരിഗണിക്കപ്പെടുന്ന സെന്റ് സ്റ്റീഫന്റെ ഓര്‍മ്മയ്ക്ക് ഡിസംബര്‍ 26 ആഘോഷിക്കുന്ന പതിവും ഉണ്ട്. സെന്റ് സ്റ്റീഫന്‍സ് ഡേ ആചരിക്കുന്നതുമായി ബോക്സിംഗ് ദിനത്തിന് ബന്ധമുണ്ടെന്നും കരുതപ്പെടുന്നു.

പ്രഭുകുടുംബങ്ങള്‍ ആഘോഷപൂര്‍വം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അവരുടെ പരിചാരകര്‍ക്ക് അന്ന് അവധി നല്‍കാന്‍ കഴിയില്ലല്ലോ. അതിനാല്‍ ക്രിസ്തുമസ് പിറ്റേന്നാണ് പരിചാരകര്‍ക്ക് അവധി നല്‍കുന്നത്. അന്നേ ദിവസം അവര്‍ക്കു വേണ്ടി പ്രത്യേക ക്രിസ്തുമസ് കരോളും സമ്മാനങ്ങളും നല്‍കുകയും ചെയ്യും.

യജമാനന്മാര്‍ തങ്ങളുടെ പരിചാരകര്‍ക്ക് സമ്മാനങ്ങള്‍ പൊതിഞ്ഞു കെട്ടി നല്‍കുന്ന ദിവസമായതിനാലാണ് ഈ ദിനത്തിന് ബോക്സിംഗ് ഡേ എന്ന് പേരു വന്നത്.

ആസ്ട്രേലിയയില്‍ ബോക്സിംഗ് ഡേ കായികദിനമായി ആചരിക്കുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എല്ലാക്കൊല്ലവും ഈ ദിനത്തില്‍ ഒരു ക്രിക്കറ്റ് ടെസ്റ്റ് നടക്കാറുണ്ട്. ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

Saturday, December 22, 2018

Kisan Diwas or National Farmers Day


ഡിസംബര് 23. കിസാന്‍ ദിവസ് (ഇന്ത്യയുടെ ദേശീയ കര്‍ഷക ദിനം )

ഇന്ത്യയുടെ ദേശീയ കര്‍ഷക ദിനമായി ( കിസാന്‍ ദിവസ് ) ഡിസംബര്‍ 23 ആഘോഷിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും , രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും , കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടിയാണ് കര്‍ഷക ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ശ്രീ ചൗധരി ചരണ്‍സിംഗിന്റെ ജന്മദിനമായ ഡിസംബര്‍ 23 കര്‍ഷക ദിനം (കിസാന്‍ ദിവസ് )ആയി തിരഞ്ഞെടുത്തത് അദ്ദേഹം ഒരു കര്‍ഷകനായതുകൊണ്ടും,  അദ്ദേഹത്തിന്റെ ഒാര്‍മ്മ നിലനിര്‍ത്തുന്നതിനും കൂടിയാണ് . കാര്‍ഷിക സംസ്കൃതി നിലനിര്‍ത്തുകയും , പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാക്കുകയും ചെയ്യുന്നതിനുള്ള പരിപാടികള്‍ ആവീഷ്കരിക്കുവാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കണം . ഞാന്‍ കര്‍ഷകനാണെന്ന് പറയുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കണം. അതിന് , കൃഷി ലാഭകരമാക്കണം. അങ്ങനെ , കൃഷി ചെയ്ത് ജീവിക്കുന്ന , ഒരു കര്‍ഷക ജനതയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു . എല്ലാവര്‍ക്കും ദേശീയ കര്‍ഷക ദിനത്തിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു .

Friday, December 21, 2018

NATIONAL MATHEMATICS DAY (ദേശീയ ഗണിതശാസ്ത്ര ദിനം)


ഗണിത ശാസ്ത്ര രംഗത്തെഎക്കാലത്തേയും അത്ഭുതമായശ്രീനിവാസ രാമാനുജന്റെ ജന്മദിനമായഡിസംബര് 22 ദേശീയ ഗണിതശാസ്ത്രദിനമായി പ്രഖ്യാപിച്ചത് 2012-ലാണ്. വൈദിക കാലംമുതല്അനുസ്യൂതം പ്രവഹിച്ച ഒരുവൈജ്ഞാനിക ധാരയുടെ ഒടുവിലത്തെകണ്ണിയായിരുന്നു ശ്രീനിവാസരാമാനുജന്. ഭാരതീയ ഗണിതചരിത്രത്തിലെ ഏറ്റവും പ്രോജ്വലഅദ്ധ്യായമായിരുന്ന പതിനാലാംനൂറ്റാണ്ടുമുതല് പതിനെട്ടാം നൂറ്റാണ്ടിന്റെതുടക്കംവരെ വളര്ന്ന് വികസിച്ചതാണ്കേരളീയ ഗണിത- ജ്യോതിശാസ്ത്രസരണി.ശ്രീനിവാസരാമാനുജന്.ആധുനിക ഭാരതത്തിലെഏറ്റവും പ്രതിഭാധനനായഗണിതശാസ്ത്രജ്ഞനായികരുതിപ്പോരുന്നസവിശേഷവ്യക്തിത്വമാണ്രാമാനുജന്.ഈ വ്യക്തിമഹത്വംവെളിവാക്കുന്ന രീതിയിലായിരുന്നുലോകമെമ്പാടും 1987 ഡിസംബര്മാസത്തില് അദ്ദേഹത്തിന്റെജന്മശതാബ്ദി കൊണ്ടാടിയത്.

ആധുനിക ഭാരത ഗണിതശാസ്ത്രക്ജ്ഞന്‍ ശ്രീനിവാസരാമാനുജന്‍ സ്മൃതി ദിനംആധുനികഭാരതത്തിലെ ഏറ്റവുംപ്രതിഭാശാലിയായഗണിതശാസ്ത്രജ്ഞനായിവിലയിരുത്തപ്പെടുന്ന ആളാണ്ശ്രീനിവാസ രാമാനുജൻ

Thursday, December 13, 2018

National Energy Conservation Day ദേശീയ ഊര്‍ജ സംരക്ഷണദിനം


ഊര്‍ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി ഓരോ വര്‍ഷവും ഡിസംബര്‍ പതിനാല് കടന്നുപോകുന്നു. ഭാരതത്തില്‍ ഊര്‍ജസംരക്ഷണ നിയമം നടപ്പിലാക്കിയത്, 2001 ല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ്. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ഭരണഘടനാ സമിതിയാണ് ഇത്. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സമിതി. ഊര്‍ജത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കുറഞ്ഞ തോതില്‍ ഊര്‍ജം ഉപയോഗിച്ചുകൊണ്ട്, അമൂല്യമായ ഊര്‍ജം സംരക്ഷിക്കുയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയിലെ ഉപയോഗത്തിനായി ഊര്‍ജത്തിന്റെ അമിതോപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Hartal: Exams on Friday postponed ഹര്‍ത്താല്‍; വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു


ബിജെപി സംസ്ഥാന വ്യാപകമായി (14/12/2018) ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ മാറ്റിവച്ചു. വെള്ളിയാഴ്ചത്തെ പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകളും മാറ്റിവച്ചു. 21 ന് ഈ പരീക്ഷകള്‍ നടക്കുമെന്ന് ഡിപിഐ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.

കേരള സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Wednesday, December 12, 2018

പൊതുയോഗം


ചിറക്കര  ഗവണ്മെന്റ്  ഹൈസ്കൂളിന്റെ   എഴുപതാം  വാർഷികം  ആഘോഷിക്കുന്നതിനെ കുറിച്ച്  ആലോചിക്കുന്നതിനുള്ള ഒരു  പൊതുയോഗം  16/12/2018 ഞായറാഴ്ച ഉച്ചക്ക്  3 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ  ചേരുന്നു.  എല്ലാവരും  പങ്കെടുക്കുക

ചിറക്കര  ഗവണ്മെന്റ്  ഹൈസ്കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപരേഖ

Sunday, December 9, 2018

Human Rights Day ലോക മനുഷ്യാവകാശ ദിനം


മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്. 1948ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.

മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുക(stand up for human rights)
എന്നതാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.

ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള അവശത എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായില്‍ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

E Vinjana Kendram Service Charges സേവനങ്ങളുടെ നിരക്കുകൾ





സേവനങ്ങളുടെ നിരക്കുകൾ


e-District services  ഇ-ഡിസ്ട്രിക്ട്

Rs 25 + Rs 3 (Printing/Scanning) /page

Bill payements
കെഎസ്ഇബി, ബിഎസ്എന്‍എ തുടങ്ങിയവയുടെ ബി
Up to 1000= Rs 15
1001-5000= Rs 25
Above 5001= 0.5%

Voters Registration – Election Identity card
സമ്മതിദായക തിരിച്ചറിയ കാര്‍ഡ്‌
For Single application- Rs 40

KEAM entrance examination registration
എന്‍ട്രന്‍സ് പരീക്ഷ
Rs 60 + Rs 3(Scanning/page)

Kerala state Scholarships registration
സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുക
Rs 40 + Rs 3(Printing/Scanning) /page

Liability Certificate (Encumbrance Certificate) ബാധ്യത സര്‍ട്ടിഫിക്കറ്റ്
Rs 50 + Rs 3(Printing/Scanning) /page

PSC online registration പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
Rs 60 + Rs 3 (Printing/Scanning) /page

Aadhaar card search through online and black and white print ആധാറിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്‍റ്
Rs 20

കളര്‍ പ്രിന്‍റ് / ഫോട്ടോസ്റ്റാറ്റ് 10 രൂപ



Saturday, December 8, 2018

Kerala State School Work Experience fair 2018 കേരള സ്കൂൾ പ്രവർത്തി പരിചയ മേള 2018


കണ്ണൂരിൽ  സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്  നടന്ന കേരള സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത്  A ഗ്രേഡ് നേടി നാടിന് സമർപ്പിച്ച  അഭിനന്ദ് എ എസ് നും ജാനകി സുഭാഷിനും അഭിനന്ദനങ്ങൾ...


പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമ്മാണത്തിൽ എ ഗ്രേഡ് നേടിയ ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിലെ അഭിനന്ദ് എ എസ്.


പ്രവർത്തി പരിചയ മേളയിൽ ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് വിഭാഗത്തിൽ  എ ഗ്രേഡ് നേടിയ ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിലെ ജാനകി സുഭാഷ്.

Second Terminal Exam Time table 2018-19

രണ്ടാം പാദ വാർഷിക പരീക്ഷ – 2018 -19 ടൈംടേബിൾ

ഹൈസ്കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍  11 മുതല്‍ 20 വരെ

ഹൈസ്കൂൾ വിഭാഗം  

പ്രൈമറി വിഭാഗം പരീക്ഷകള്‍ ഡിസംബര്‍  12 മുതല്‍ 20 വരെ

എല്‍പി യുപി വിഭാഗം

ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളായിരിക്കും അര്‍ധവാര്‍ഷിക പരീക്ഷക്കുണ്ടാവുക.

SSLC MOdel പരീക്ഷ ഫെബ്രുവരി 19 മുതല്‍ 27 വരെ

Friday, December 7, 2018

Armed Forces Flag Day


ദേശീയ സായുധസേനാ പതാക ദിനം

രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനിക രക്തസാക്ഷികളുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും സായുധസേന പതാക ദിനം ആചരിക്കുന്നത്.

രാഷ്ട്ര സുരക്ഷയ്ക്കായി ജീവിതത്തിന്‍റെ നല്ല കാലം ഹോമിച്ച വിമുക്തഭടന്മാരുടെയും മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ധീരമായി പൊരുതുന്ന മുഴുവന്‍ സൈനികരെയും നന്ദിയോടെ ഓര്‍ക്കാന്‍ ഈ ദിനം സഹായിക്കുന്നു.

വിമുക്തഭടന്മാര്‍ക്കും സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകള്‍ക്കും കുട്ടികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനാണ് പതാകവില്‍പ്പനയിലൂടെ ഫണ്ട് ശേഖരിക്കുന്നത്.

അവശരായ വിമുക്ത ഭടന്മാരോടും അവരുടെ ആശ്രിതരോടും ഓരോരുത്തരോടും കൃതജ്ഞത കാണിക്കാനുള്ള ഒരവസരമാണ് സായുധസേനാ പതാകദിനം.

Wednesday, December 5, 2018

Ambedkar Remembrance Day അംബേദ്‌കർ സ്മൃതി ദിനം


ഡിസംബർ  6     അംബേദ്‌കർ സ്മൃതി    ദിനം

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

Tuesday, December 4, 2018

World Soil Day ലോക മണ്ണ് ദിനം


ലോകം ഇന്ന് ( ഡിസംബര്‍ 5 ) ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്.

Monday, December 3, 2018

Navy day നാവികസേന ദിനം


ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേന ദിനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നു. 46-ാം നാവികസേന ദിനത്തില്‍ 'കടലിലെ സംരക്ഷകരെ'ക്കുറിച്ചുള്ള പത്ത് കാര്യങ്ങള്‍ അറിയാം.

ആദ്യ ചുവടുകള്‍

1612ലാണ് നാവികസേനയുടെ തുടക്കം. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാവികസേനക്ക് രൂപം കൊടുത്തത്. റോയല്‍ ഇന്ത്യന്‍ നേവി എന്നായിരുന്നു ആദ്യത്തെ പേര്. സ്വാതന്ത്ര്യത്തിന് ശേഷം 1950 ജനുവരി 26നാണ് ഇന്ത്യന്‍ നേവി എന്ന പേര് സ്വീകരിച്ചത്.

നാവികസേന ദിനം

ഇന്ത്യന്‍ നാവികസേനയുടെ സ്ഥാപക ദിനമല്ല ഡിസംബര്‍ 4. 1971ല്‍ പാകിസ്ഥാനിലെ കറാച്ചിയിലെ നാവികസേന ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു.ഓപ്പറേഷന്‍ ട്രൈഡന്‍റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വിജയത്തിന്‍റെ ആദരസൂചകമായാണ് നാവികസേന ദിനം സ്ഥാപിച്ചത്.

ശക്തിയറിയിക്കുന്ന ദൗത്യങ്ങള്‍

1971ല്‍ പാകിസ്ഥാനെതിരെ ഉപരോധം സൃഷ്ടിക്കാന്‍ നാവികസേനക്ക് കഴിഞ്ഞു. എയര്‍ക്രാഫ്റ്റ് ബോംബിങ്, ക്രൂസ് മിസൈല്‍ സ്ട്രൈക്കുകള്‍ എന്നിവയും നടത്തി. ആന്‍റി-ഷിപ്പ് ക്രൂസ് മിസൈലുകളാണ് ഇതിന് ഉപയോഗിച്ചത്. ശക്തിയറിയിച്ച ഒരു ദൗത്യമായിരുന്നു അത്.

യഥാര്‍ഥ ശക്തി

ലോകത്തിലെ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. 2016ലെ കണക്ക് അനുസരിച്ച് 58,000 പേരാണ് നാവികസേന ഉദ്യോഗസ്ഥരായുള്ളത്. രണ്ട് എയര്‍ക്രാഫ്‍റ്റ് ക്യാരിയറുകള്‍, ഒരു ട്രാന്‍സ്പോര്‍ട്ട് ഡോക്ക്, 19 ലാന്‍ഡിങ് ഷിപ്പ് ടാങ്കുകള്‍, 10 ഡെസ്ട്രോയറുകള്‍, 15 ഫ്രിഗേറ്റുകള്‍, ഒരു ആണവ സബ്‍മറൈന്‍, 14 സബ്‍മറൈനുകള്‍, 25 കോര്‍വെറ്റുകള്‍, 7 മൈന്‍ കൗണ്ടര്‍ മെഷര്‍ വെസ്സലുകള്‍, 47 പട്രോളിങ് വെസ്സലുകള്‍, 4 ഫ്ളീറ്റ് ടാങ്കറുകള്‍, ഒരു മിസൈല്‍വേധ സബ്‍മറൈന്‍ എന്നിങ്ങനെ പോകുന്നു നാവികസേനയുടെ കരുത്ത്.

ആദ്യ എയര്‍ക്രാഫ്‍റ്റ് ക്യാരിയര്‍

ഐഎന്‍എസ് വിരാട് ആണ് ഇന്ത്യയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ക്യാരിയറും ഇതുതന്നെയാണ്. രണ്ടാമത്തെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ ഐഎന്‍എസ് വിക്രമാദിത്യയാണ്. ഇന്ത്യയില്‍ സ്വന്തമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തും ഇന്ത്യയുടെ സ്വന്തമാണ്.

ആദ്യ ബാലിസ്റ്റിക് മിസൈല്‍ സബ്‍മറൈന്‍

ഇന്ത്യയുടെ ആദ്യ ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്. ആണവ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ഈ മുങ്ങിക്കപ്പലിന്‍റെ ശേഷി 6000 ടണ്‍ ആണ്. ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം അംഗങ്ങളല്ലാതെ പുറത്ത് നിന്ന് ഒരു രാജ്യം ആദ്യമായാണ് ഇത്തരം മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കുന്നത്.

കടലിലെ സിംഹങ്ങള്‍

ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ദൗത്യ സംഘമാണ് മര്‍കോസ്. മറൈന്‍ കമാന്‍ഡോസ് എന്നതിന്‍റെ ചുരുക്കെഴുത്താണിത്. 2008ലെ മുംബൈ ഭീകരാക്രമണ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ മര്‍കോസ് വലിയ പങ്കു വഹിച്ചിരുന്നു.

നാവികസേനയുടെ അഭിമാനം

ആകാശത്ത് നടത്തുന്ന വ്യോമാഭ്യാസങ്ങള്‍ക്കുള്ള എയറോബാറ്റിക് സംഘങ്ങളില്‍ ഇന്ത്യയുടെ സാഗര്‍ പവന്‍ ഉണ്ട്. ലോകത്തില്‍ ആകെ മൂന്നു രാജ്യങ്ങള്‍ക്കേ ഇത്തരം എയറോബാറ്റിക് സംഘങ്ങള്‍ ഉള്ളൂ.

സാഹസിക പര്യവേഷണങ്ങള്‍

ഉത്തരദ്രുവത്തിലും ദക്ഷിണദ്രുവത്തിലും ഇന്ത്യന്‍ നാവികസേന പര്യവേഷണം നടത്തിയിട്ടുണ്ട്. 2008ല്‍ ഇന്ത്യന്‍ നാവികസേനയുടെ പത്ത് അംഗങ്ങള്‍ ഉത്തരദ്രുവത്തില്‍ എത്തി.

എവറസ്റ്റില്‍ ആദ്യം

2004ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു പ്രത്യേക ദൗത്യം എവറസ്റ്റ് കൊടുമുടിയില്‍ എത്തി. നാവികസേനയിലെ ഡോക്ടര്‍ വൈകിങ് ഭാനു, മെഡിക്കല്‍ അസിസ്റ്റന്‍റുമാരായ രാകേഷ് കുമാര്‍, വികാസ് കുമാര്‍ എന്നിവരാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.

Sunday, December 2, 2018

International Day of Persons with Disabilities ലോക ഭിന്നശേഷി ദിനം


1992  മുതലാണ്  ഐക്യ രാഷ്ട്ര  സഭ ഈ  ദിനം  ആചരിച്ചു  പോരുന്നത് . ശാരീരിക  വൈകല്യങ്ങൾ  ഒരാളുടെയും  ജീവിതത്തെയും  ഹനിച്ചു  കളയരുതെന്ന  ആഹോനത്തോടെയാണ്‌  ഈ  ദിനത്തിന്  തുടക്കം കുറിച്ചത് . വൈകല്യം  നേരിടുന്നവർക്ക്  വിവേചന രഹിതവും  മറ്റുള്ളവരെ പോലെ  തുല്യത  നിറഞ്ഞതുമായ  ഒരു  ജീവിതം  നയിക്കാൻ  നിലവിലുള്ള  വ്യവസ്ഥകളും  നിയമ ഘടനയും  മാറേണ്ടതുണ്ട്. എന്നാൽ  സുപ്രധാന  മാറ്റം  സമൂഹ മനസ്സിലാണ്  ഉണ്ടാകേണ്ടത് . വൈകല്യം  അനുഭവിക്കുന്നവരോടുള്ള  നമ്മുടെ  സമീപനം  മാറേണ്ടിരിക്കുന്നു . ഒരു  വൃക്തിയെ  വിലയിരുത്താൻ  അയാൾക്കു  എന്ത്  ചെയ്യാൻ  കഴിയും  എന്നതിന്  പകരം  എന്തു  ചെയ്യാൻ  കഴിയുന്നു  എന്ന്  നോക്കുക .             
            സ്വന്തം  അവകാശങ്ങൾ  സംരക്ഷിച്ചുകൊണ്ട്   സമൂഹത്തിന്റ  പ്രവർത്തനങ്ങളിൽ   സജീവമാകാനാണ്   അവർ  ശ്രമിക്കുന്നത് .  വൈകല്യ മുള്ളവരെയും  വ്യത്യസ്‌തമായ  കഴിവുകൾ ഉള്ളവരെയും  ഗുണകരമായ  ജീവിതത്തിലേക്കു  നയിക്കാനുള്ള  പിന്തുണയും  സഹകരണവും  നമുക്ക് നൽകാം .

അംഗവൈകല്യം ഒരു ശാപമല്ല; രോഗവുമല്ല. മറിച്ച് അപകടമോ രോഗമോ വഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണിത്. അംഗപരിമിതര്‍ക്ക് ആവശ്യം സഹതാപമല്ല, സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണ്. അവര്‍ 'കഴിവില്ലാത്തവര'ല്ല; മറിച്ച് 'വ്യത്യസ്തമായ കഴിവുള്ളവരാ'ണ്. അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകുക വഴി തെളിയിച്ചത് ആ സത്യമാണ്. കഴിവും ആത്മവിശ്വാസവും കൊണ്ട് വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടുന്ന ധാരാളം വ്യക്തികള്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാരെ 'വികലാംഗര്‍' എന്ന് വിളിച്ച് നിന്ദിക്കുന്നതിന് പകരം 'ഭിന്നശേഷിയുള്ളവര്‍' എന്ന് വിശേഷിപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍, അംഗപരിമിതര്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, വ്യത്യസ്തമായി കഴിവുള്ളവര്‍ തുടങ്ങിയ പേരുകള്‍ കൊണ്ട് ഇന്ന് അര്‍ഥമാകുന്നതും ഈ വിഭാഗക്കാരെയാണ്.

Bhopal Gas Tragedy ഭോപ്പാല്‍ ദുരന്തം : 34 കൊല്ലമാവുന്നു


1984 ഡിസംബര്‍ രണ്ടിന് പാതിരയ്ക്കും മൂന്നിന് പുലര്‍ച്ചെയ്ക്കും ആണ് ലോകത്തെ തന്നെ നടുക്കിയ ആ ദുരന്തം മധ്യപ്രദേശിനന്റെ തലസ്ഥാനമായ ഭോപ്പാലിലുണ്ടായത്.

ബഹുരാഷ്ട്ര കമ്പനിയായിരുന്ന യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലുള്ള കീടനാശിനി ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന മീതൈല്‍ ഐസോ എന്ന വിഷവാതകം ശ്വസിച്ച് മരിച്ചത് മൂവായിരത്തിലേറേ പേര്‍. എണ്ണായിരത്തിലേറെപ്പേര്‍ക്ക് പിന്നീട് ജീവന്‍ നഷ്ടമായി.

World Computer Literacy Day ലോക കംപ്യൂട്ടർ സാക്ഷരത ദിനം


സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍ ലക്ഷ്യമിട്ടത്.

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇമെയില്‍ തയ്യാറാക്കുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുക, തുടങ്ങിയ അടിസഥാന കാര്യങ്ങളില്‍ പ്രാപ്തരായവരെയാണ് കമ്പ്യൂട്ടര്‍ സാക്ഷരരായി സാങ്കേതിക ലോകം വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലൂടെമാത്രം വിവരങ്ങള്‍ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

Friday, November 30, 2018

World AIDS Day ലോക എയിഡ്‍സ് ദിനം.


ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി ആചരിക്കുന്നത്.1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് . എയ്ഡ്സ്, അതു പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയാണ് എയിഡ്സ് ദിനാചരണത്തിന്റെ ലക്‌ഷ്യം.

1981 ൽ അമേരിക്കയിലെ ചില ചെറുപ്പക്കാരിൽ മാരകമായ ഒരു രോഗം കണ്ടെത്തി. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായിരുന്നു.എന്നാൽ രോഗം എന്തെന്ന് വൈദ്യശാസ്ത്രത്തിന് കണ്ടെത്താനായില്ല.തുടര്‍ന്നുള്ള അന്വേഷണങ്ങളിൽ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ വന്നു. ഒടുവിൽ ബെൽജിയൻ കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ  എയ‌്ഡ‌്സ‌് ദിന സന്ദേശം.

Thursday, November 29, 2018

ATHMAKATHA - Philipose Mar Chrysostom കുറ്റവും ശിക്ഷയും....


കുറ്റവും ശിക്ഷയും....

 ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു.  പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ്‌ സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്പെക്ഷനു വന്ന ഹെഡ്മാസ്റ്റര്‍ ആ കുട്ടിയെ ‘തൊണ്ടി സഹിതം’ പിടികൂടി. ഹെഡ്മാസ്റ്റര്‍ ഉടന്‍ തന്നെ ശിക്ഷ വിധിച്ചു.  സ്കൂള്‍ അസംബ്ലി വിളിച്ചുകൂട്ടി തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ശിക്ഷിക്കണം.  ചൂരലുകൊണ്ടുള്ള ആറടിയായിരുന്നു അന്നത്തെ വലിയ ശിക്ഷ... കുറ്റവാളി ശിക്ഷയേറ്റു വാങ്ങുവാന്‍ ഹാജരാക്കപ്പെട്ടു.  എന്നാല്‍ ഈ നിര്‍ദേശത്തെ തോമസ്‌ സാര്‍ ശക്തമായി എതിര്‍ത്തു.  "അവന്‍ തെറ്റു ചെയ്തതിന് കാരണക്കാരന്‍ ഞാനാണ്. ഞാന്‍ എന്‍റെ ജോലി ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ അവന്‍ കോപ്പിയടിക്കില്ലായിരുന്നു.  അതുകൊണ്ട് അവനു വിധിച്ച ശിക്ഷ എനിക്കു നല്‍കണം"... സ്കൂള്‍ മുഴുവനും ആ വാക്കുകേട്ട് ഞെട്ടി.  ഹെഡ്മാസ്റ്ററും, സഹാധ്യാപകരും തോമസ്‌ സാറിനെ അനുനയിപ്പിച്ചു നോക്കിയെങ്കിലും സാറ് തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല.  ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌ സാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി.  തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ചൂണ്ടി ഹെഡ്മാസ്റ്റര്‍  പറഞ്ഞു. “ഇവന്‍ ചെയ്ത കുറ്റത്തിന് ഇപ്പോള്‍ തോമസ്‌ സാറിനെ ശിക്ഷിക്കുന്നതാണ്.” തോമസ്‌ സാര്‍ ഹെഡ്മാസ്റ്ററെ തിരുത്തി: “ആ കുട്ടി ചെയ്ത കുറ്റത്തിന് എന്നെ ശിക്ഷിക്കുകയല്ല; ഞാന്‍ ചെയ്ത തെറ്റിനാണ്‌ എന്നെ ശിക്ഷിക്കുന്നത്.” ഇങ്ങനെ പറഞ്ഞിട്ട് ഹെഡ്മാസ്റ്ററിനു മുമ്പില്‍ കൈനീട്ടി നിന്നു. ഹെഡ്മാസ്റ്റര്‍ സാറിന്‍റെ കൈയില്‍ ആദ്യത്തെ അടി കൊടുത്തു.  ആ അടിയില്‍ സ്കൂളുമുഴുവന്‍ വേദനിച്ചു. ആ വിദ്യാര്‍ഥി കരഞ്ഞുകൊണ്ട് ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു; “ഇനി സാറിനെ അടിക്കരുത്.” എന്നിട്ട് തോമസ്‌ സാറിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ ചെയ്തത് തെറ്റായിപ്പോയി, സാറിന്‍റെ കൈയില്‍ അടികൊണ്ടപ്പോള്‍ എന്‍റെ ചങ്കു തകര്‍ന്നുപോയി. തോറ്റാലും ഇനി ഞാന്‍ കോപ്പിയടിക്കില്ല.” ഇതു കണ്ടപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നവരുടെ മുഴുവന്‍ കണ്ണുനിറഞ്ഞു. കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ അറിവും അനുഭവവും പകര്‍ന്നു തന്ന സംഭവമായിരുന്നു അത്....
             അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആത്മകഥയിലെ “കുറ്റവും ശിക്ഷയും” എന്ന അധ്യായത്തില്‍ നിന്നുള്ള വരികളാണിത്.

 മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തികാണിച്ചു തരാനും, പഠിപ്പിച്ചു തരാനും ഇത്തരം മഹാ ഗുരുക്കള്‍ ഇല്ലാതെ പോയതാണ് പുതിയ കാലത്തിന്‍റെ ഏറ്റവും വലിയ നിര്‍ഭാഗ്യം...

വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ക്രിസോസ്റ്റം തിരുമേനിയുടെ ആത്മ കഥ. “ആത്മകഥ” എന്ന പേരില്‍ ഡി.സി. ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിമഹത്തായ ജീവിത ദര്‍ശനങ്ങളും, പച്ചയായ അനുഭവങ്ങളും തന്‍റെ സ്വതസിദ്ധമായ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നുണ്ട് ഈ ലളിത കൃതിയില്‍.

Tuesday, November 27, 2018

Akshaya Centers Service Charges അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകള്‍


സംസ്ഥാന ഐടി മിഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന 36 തരം സേവനങ്ങളുടെ നിരക്കുകള്‍:- 

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയ സെന്ററുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് നിശ്ചിത ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനാണ് സേവന നിരക്കുകള്‍ ഐടി മിഷന്‍ ജനങ്ങൾക്കായി പ്രസിദ്ധീകരിച്ചത് .
അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകള്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുകയോ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് 155300(ബിഎസ്എന്‍എല്‍) എന്ന ടോള്‍ഫ്രീ നമ്പരിലോ 0471 2115098, 2115054, 2335523 എന്നീ നമ്പരുകളിലോ അറിയിക്കാം. പരാതികള്‍ aspo@akshaya.net എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം.

വിവിധ സേവനങ്ങളുടെ നിരക്കുകള്‍ ചുവടെ. 

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് ഒരു പേജിന് മൂന്ന് രൂപ വീതവും. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത് 20 രൂപയും മൂന്ന് രൂപ വീതവുമാണ്.

കെഎസ്ഇബി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 6000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും സര്‍വീസ് ചാര്‍ജ് ഈടാക്കാം.

പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 100 രൂപ വരെ 10 രൂപയും 101 രൂപ മുതല്‍ 1000 രൂപ 15 രൂപയും 1001രൂപ മുതല്‍ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും ഈടാക്കും.

 സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിംഗ് സ്‌കാനിംഗ് ഉള്‍പ്പെടെ) 40 രൂപ ഈടാക്കും.

 ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍ ഫോം എയ്ക്ക് 50 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ്. ഫുഡ്‌സേഫ്റ്റി ലൈസന്‍സ് ഫോം ബിയ്ക്ക് 80 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവും. ഫുഡ്‌സേഫ്റ്റി പുതുക്കല്‍ ഫോം എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ്.

എന്ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പെടെ 50 രൂപ.

ന്യൂനപക്ഷങ്ങള്ന്യൂള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന് പ്രിന്റിംഗും സ്‌കാനിംഗും ഉള്‍പ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 70 രൂപയുമാണ് സേവന നിരക്ക്.

സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 40 രൂപയും പേജൊന്നിന് മൂന്ന് രൂപ പ്രിന്റിംഗ്/സ്‌കാനിംഗ് ചാര്‍ജും ഈടാക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പെടെ 20 രൂപയാണ് നിരക്ക്.

വിവാഹ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 70 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. പ്രിന്റിംഗിനും സ്‌കാനിംഗിനും പ്രിന്റിംഗിനും സ്‌കാനിംഗിനും എസ്.സി/എസ്.റ്റി വിഭാഗത്തിന് 60 രൂപ.

ബാധ്യത സര്‍ട്ടിഫിക്കറ്റിന് 50 രൂപയും മൂന്ന് രൂപ വീതം പേജ് ഒന്നിന് പ്രിന്റിംഗ് സ്‌കാനിംഗ് ചാര്‍ജും ഈടാക്കും.

ലൈഫ് സര്‍ട്ടിഫിക്കറ്റിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപ.

തൊഴില് വകുപ്പിന്റെ പുതിയ രജിസ്‌ട്രേഷന് 40 രൂപയും പുതുക്കലിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപയുമാണ് ഈടാക്കാവുന്നത്.

മോട്ടോര് വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങ ള്‍ക്ക് 40 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് ചാര്‍ജായി മൂന്ന് രൂപയും ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കാം.

 ഇന്‍കം ടാക്‌സ് ഫയലിംഗ് ചെറിയ കേസുകള്‍ക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സര്‍വീസ് ചാര്‍ജ്.

ഫാക്ടറി രജിസ്‌ട്രേഷന് 30 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ റിട്ടേണിന് 40 രൂപയാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ പുതുക്കലിന് 60 രൂപയും പാന്‍കാര്‍ഡിന് 80 രൂപയുമാണ് നിരക്ക്.

പാസ്‌പോര്ട്ട് അപേക്ഷകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 200 രൂപവീതമാണ് നിരക്ക്.

പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ്.

എംപ്ലോയ്‌മെന്റ്എംജിസ്‌ട്രേഷന് 50 രൂപയും ആധാര്‍ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാറിന്റെ കളര്‍ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റിന് 10 രൂപയും ഈടാക്കും.

 സൗജന്യ സേവനങ്ങള്‍
ആധാര് എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന്/ആധാര്‍ തല്‍സ്ഥിതി അന്വേഷണം, അഞ്ച് വയസിനും 15 വയസിനും നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍, എസ്.സി/എസ്.റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങള്‍, എസ്.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നന്നും ലഭിക്കും

Sunday, November 25, 2018

National Milk Day ദേശീയ ക്ഷീര ദിനം


ദേശീയ പാൽ ദിനം

ക്ഷീരോല്പാദകരുടെ സംഘടനയായ IDA (Indian Dairy Associatin) 2014ലാണ് ദേശീയ പാൽ ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.

2001 മുതൽ കോണ്ടാടി വരുന്ന ലോക പാൽ ദിനത്തിന്റെ ചുവട് പിടിച്ച് ദേശീയ ദിനവും വേണമെന്നായിരുന്നു നിർദ്ദേശം.

2014ൽ ആദ്യത്തെ ദേശീയ പാൽ ദിനം ആചരിക്കപ്പെട്ടു. IDA കൂടാതെ, ഡയറി ഡെവലമെന്റ് ബോർഡ് (NDDB , വിവിധ സംസ്ഥാനങ്ങളിലെ ക്ഷീരോല്പാദന സംഘടനകൾ എന്നിവർ ഇതിൽ പങ്കാളികളായി.

ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യന്റെജന്മദിനമായതിനാലാണ് നവംബർ 26 തിരിഞ്ഞെടുത്തത്.

Constitution Day (National Law Day)


നവംബർ 26 ദേശീയ ഭരണഘടനാ ദിനം( സംവിധാൻ ദിവസ്)

2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. സംവിധാൻ ദിവസ് എന്നാണ് ഈ ദിനത്തിന്റെ പേര്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.

ഒറ്റനോട്ടത്തിൽ

∙ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന.

∙നൂറിലധികം ഭേദഗതികൾ.‌

∙രൂപീകരണവേളയിൽ ആമുഖം, 395 വകുപ്പുകൾ, 22 അധ്യായങ്ങൾ, 8 പട്ടികകൾ, 145000 വാക്കുകൾ.

∙ഭരണഘടനാ നിർമാണത്തിനായി 2 വർഷം 11 മാസം 17 ദിവസം.

∙165 യോഗങ്ങൾ, 23 കമ്മിറ്റികൾ.

∙ഭരണഘടനാ നിർമാണസമിതിയിൽ 389 അംഗങ്ങൾ.

∙വിഭജനശേഷം 299 അംഗങ്ങൾ.

∙ഒപ്പുവച്ചത് 284 പേർ.

∙ഇപ്പോൾ 395 വകുപ്പുകൾ, 25 അധ്യായങ്ങൾ, 12 പട്ടികകൾ.

Saturday, November 24, 2018

Who wrote the National Pledge of India?


ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
 ''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു AQ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും.....

Kerala police warning Ticktok


അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്;
അപായകരമായ അനുകരണങ്ങൾ  വേണ്ട ..

ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം  കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക്  വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ  കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള  പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക്  നില്ല് നില്ല് എൻ്റെ  നീല കുയിലെ എന്ന ഗാനം  Ticktok ൽ  ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ   കാട്ടു ചെടിയോ തലയിൽ  ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത്  ട്രെൻഡ്  ആക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

ആദ്യം  ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ  പിന്നീടത്  പ്രെെവറ്റു വാഹനങ്ങൾക്കും  ഫോർ വീലറുകൾക്കുo  മുന്നിലായി.  അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ.  പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി.  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ  അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്.  ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ  വാഹനത്തിനു ബ്രേക്ക്  ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ,  ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ   ചിന്തിക്കുന്നില്ല.  വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...
#keralapolice

Thursday, November 22, 2018

Second Terminal Exam രണ്ടാംപാദ വാര്‍ഷിക പരീക്ഷ ഡിസംബർ 11 മുതൽ


ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ

സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടാംപാദ വാര്‍ഷിക പരീക്ഷകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഡിസംബര്‍ 11മുതല്‍ 20 വരെയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് രാവിലെയും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്ക് ശേഷവുമാണ് പരീക്ഷ. ഹൈസ്‌കൂള്‍ പരീക്ഷകള്‍ ഡിസംബര്‍ 11ന് ആരംഭിച്ച് 20ന് അവസാനിക്കും. എല്‍പി, യുപി പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിച്ച് 20ന് അവസാനിക്കും.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ 2019 ഫെബ്രുവരി 19 ന് ആരംഭിച്ച് 27 സമാപിക്കും. എസ്എസ് എല്‍സി ഐടി പരീക്ഷകള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് എട്ടുവരെയും നടത്താന്‍ ക്യുഐപിയോഗം തീരുമാനിച്ചു.

എസ്എസ്എല്‍സിയുടെ കണക്ക്, ഫിസിക്‌സ് പരീക്ഷകള്‍ നടത്തുന്ന തീയതികള്‍ പരസ്പരം മാറ്റാനും ശുപാര്‍ശ ചെയ്തു. ഇങ്ങനെ മാറ്റുമ്പോള്‍ വിഷമമേറിയ കണക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിനാലാണ് ഈ തീരുമാനം.

ക്രിസ്മസ് പരീക്ഷ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആശ്രയിച്ചായിരിക്കും. പ്രളയത്തെ തുടര്‍ന്ന് ഓണപ്പരീക്ഷ വേണ്ടന്നുവയ്ക്കുകയും പകരം ജൂണ്‍, ജൂലായ് മാസങ്ങളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഓണത്തിന് ശേഷം ക്ലാസ് പരീക്ഷകള്‍ നടത്തിയിരുന്നു.

Tuesday, November 20, 2018

World Television Day


 ലോക ടെലിവിഷൻദിനം.

 1920കളിൽ ബ്രിട്ടീഷ് എഞ്ചിനീയറായ ജോൺ ലോഗിബേയർഡ് നിർമിച്ച മെക്കാനിക്കൽ ടെലിവിഷനാണ് ലോകത്തിന് ടെലിവിഷനെ പരിചയപ്പെടുത്തിയത്. ദൃശ്യമാധ്യമം എന്ന നിലയിൽ ടെലിവിഷൻ ജനങ്ങൾക്കിടയിൽ ചെലുത്തുന്ന സ്വാധീനം ചെറുതെന്നുമല്ല.

1996 ലാണ് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി നവംബർ 21 ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിച്ചത്. ലോകജനതയ്ക്കിടയിൽ ടെലിവിഷൻ എന്ന ദൃശ്യമാധ്യമം അവരുടെ തീരുമാനങ്ങളിൽ എത്രമാത്രം പ്രാധന്യം ചെലുത്തുന്നുണ്ടെന്ന വസ്തുതയാണ് യുഎന്നിനെ നവംബർ 21ന് ലോക ടെലിവിഷൻദിനമായി പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ച ഘടകം.

മലയാളികൾക്ക് ടെലിവിഷൻ പരിചിതമായിട്ട് വെറും മൂന്ന് പതിറ്റാണ്ട് തികയുന്നതേയുള്ളു. 1985ൽ മലയാളത്തിൽ ദൂരദർശൻ സംപ്രേഷണം ആരംഭിച്ചതോടെയാണ് ടെലിവിഷന് കേരളത്തിലും പ്രചാരമേറിയത്. പുരണാകഥകളും, സീരിയലുകളും ശക്തിമാൻ പോലുള്ള അമാനുഷിക കഥാപാത്രങ്ങളും മലയാളിയുടെയും സ്വീകരണമുറിയിലെത്തി.

World Hello Day


ഹലോ പറയൂ എല്ലാവരോടും

നമുക്ക് ഹലോ പറയാം. അങ്ങനെ ഒരു ആഗോള ആഘോഷത്തില്‍ പങ്കാളിയാവുകയും ചെയ്യാം.നവംബര്‍ 21 ലോക ഹലോ ദിനമാണ്. ഈ ദിവസം പത്തുപേരോടെങ്കിലും ഹലോ എന്നു പറഞ്ഞാല്‍ നമ്മള്‍ ഈ ആഘോഷത്തില്‍ പങ്കുചേരുകയായി.അതുകൊണ്ട് പത്തായി ചുരുക്കണ്ട, ആരോടും ഇന്ന് ധൈര്യമായി ഹലോ പറഞ്ഞ് അഭിവാദനം നടത്താം. പക്ഷെ, എല്ലാറ്റിനും ഒരു ഔചിത്യം വേണമെന്നു മാത്രം.ലോക സൗഹൃദം സാഹോദര്യം എന്നിവയാണ് ഹലോ ദിനം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു സൗഹൃ ദ പശ്ഛാത്തലമല്ല ഈ ദിനത്തിന്‍റെ പിറവിക്കു പിന്നില്‍. മറിച്ച് സംഘര്‍ഷത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീഷണമായ നാളുകള്‍ക്കൊടുവിലാണ് ഹലോ ദിനം പിറന്നത്.1973ല്‍ ഇസ്രയേല്‍-ഈജിപ്ത് തര്‍ക്കമില്ലാതായി സമാധാനമുണ്ടായ ദിവസമായിരുന്നു ഹലോ ദിനത്തിന്‍റെ തുടക്കം. 180 രാജ്യങ്ങള്‍ ഈ ദിനം വളരെ ഉത്സാഹത്തോടുകൂടി ആഘോഷിക്കുന്നു. നോബല്‍ സമ്മാന ജേതാക്കളായ നാല്‍പതോളം പേര്‍ ഈ ദിവസത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.ചെറുതെങ്കിലും ഹലോ എന്ന വാക്കിന് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വാസം. ശരിയായിരിക്കാം. ലോകത്തിലിന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കാണ് ഹലോ. ടെലിഫോണ്‍ ചെയ്യുമ്പോള്‍ ലോകത്തെമ്പാടും ആളുകള്‍ അഭിവാദനം ചെയ്യുന്നത് ഹലോ എന്നു പറഞ്ഞാണ്. തമ്മില്‍ കാണുമ്പോഴും കൈപിടിച്ചു കുലുക്കുമ്പോഴും ഹലോ എന്നു പറയാറുണ്ട്.ഇന്‍റര്‍നെറ്റ് വ്യാപകമായ ആധുനിക യുഗത്തില്‍ യുവതലമുറ ഹലോയുടെ വകഭേദങ്ങളായ ഹായ് യും ഹി യും ഉപയോഗിക്കുന്നുണ്ടെന്നു മാത്രം.

World Fisheries day ലോക മത്സ്യത്തൊഴിലാളി ദിനം


1980 മുതൽ നവംബർ 21 ലോകമത്സ്യത്തൊഴിലാളി ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു.
കടലിനെ സംരക്ഷിക്കുക, മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ മത്സ്യബന്ധന ദിനത്തിലെ സന്ദേശം.

EMPLOYMENT REGISTRATION SPECIAL RENEWAL 2018 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം


വിവിധ കാരണങ്ങളാല്‍ 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/97 മുതല്‍ 08/2018 വരെ രേഖപ്പെടുത്തിയിട്ടള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിന് ശേഷം റീ-രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ, ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരികയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും സീനിയോറിറ്റി പുനസ്ഥാപിക്കാം. ശിക്ഷാനടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഡിസംബര്‍ 31 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഇതിനുള്ള അപേക്ഷ സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവില്‍ തൊഴില്‍ രഹിത വേതനം ലഭിക്കില്ല. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാം.

Monday, November 19, 2018

Universal Children's Day


അന്താരാഷ്ട്ര ശിശുദിനം

1959 ലാണ് കുട്ടികളുടെ അവകാശങ്ങൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. 1989-ൽ കുട്ടികളുടെ അവകാശ ഉടമ്പടിയും യു.എൻ അംഗീകരിച്ചു. രണ്ടിനും അംഗീകാരം ലഭിച്ചത് അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന്. ഈ വര്‍ഷത്തെ ശിശുദിനത്തിന് ഉയര്‍ത്താന്‍ ഐക്യരാഷ്ട്രസംഘടന നിര്‍ദ്ദേശിക്കുന്ന മുദ്രാവാക്യം 'Children are taking over and turning the world blue' എന്നുള്ളതാണ്.

ബാലാവകാശ പ്രമാണം 1989

1924 ലെ ജനീവാ പ്രഖ്യാപനം മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ ബാലാവകാശ പ്രഖ്യാപനങ്ങളുടെയും പ്രായോഗിക നിര്‍വഹണം മുന്‍നിര്‍ത്തി 1989 നവംബര്‍ 20ന് ഐക്യരാഷ്ട്ര പൊതുസഭ സമഗ്രമായ ഒരു ബാലാവകാശ പ്രമാണം അംഗീകരിച്ചു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രതിനിധികള്‍ കൂടി പങ്കെടുത്തതായിരുന്നു ഈ സമ്മേളനം. 1990 നവംബര്‍ 20 ന് കുട്ടികളുടെ സാര്‍വദേശീയ പ്രമാണമായ ഇത് നിലവില്‍ വന്നു. 1992 ല്‍ ഈ പ്രമാണം അംഗീകരിച്ച് ഇന്ത്യ അതിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കി.
കുട്ടികളുടെ പത്ത് അവകാശങ്ങളാണ് ഈ പ്രമാണം അംഗീകരിച്ചിട്ടുള്ളത്. (1) പേരിനും ദേശീയതയ്ക്കും,(2) സുരക്ഷയ്ക്ക്, (3) പൂര്‍ണ്ണമായ വ്യക്തിത്വവികാസത്തിന്, (4) സ്‌നേഹപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വത്തിന്, (5) ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രത്യേക പരിഗണനയ്ക്ക്, (6) നിര്‍ബന്ധവും സൗജന്യവും ഗുണമേന്മയുള്ളതുമായ പ്രാഥമിക വിദ്യാഭ്യാസത്തിന്, (7) സുരക്ഷയിലും ക്ഷേമത്തിലും പ്രഥമപരിഗണനയ്ക്ക്, (8) വിവേചനങ്ങളില്‍ നിന്നുള്ള പരിരക്ഷണത്തിന്. (9) അവഗണനകളില്‍ നിന്നുള്ള സംരക്ഷണത്തിന്. (10) ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എന്നിവയ്ക്കുള്ള അവകാശങ്ങളാണ് ഇവ.

ഇന്ത്യന്‍ ഭരണഘടനയും
കുട്ടികളുടെ അവകാശങ്ങളും

എ) മൗലികാവകാശങ്ങള്‍ (നിയമ നടപടികളിലൂടെ സംരക്ഷിക്കാന്‍ കഴിയുന്ന അവകാശങ്ങള്‍)
* അനുഛേദം 15(3) കുട്ടികളുടെ പരിരക്ഷയ്ക്ക് വിശേഷാല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രത്തിന് അധികാരം നല്‍കുന്നു.
* അനുഛേദം 21, 21 (എ) അന്തസ്സോടെ ജീവിക്കാനും ആരോഗ്യം, പാര്‍പ്പിടം, പോഷകാഹാരം, ശുചിയായ പരിസരം, വ്യക്തിത്വവികാസം എന്നിവയ്ക്കും ആറുവയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ഉള്ള അവകാശങ്ങള്‍ ഉറപ്പുചെയ്യുന്നു.
* അനുഛേദം 24 പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ അപായകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുത്തുന്നതു തടയുന്നു.
* അനുഛേദം 32 കുട്ടികളുടെ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.
ബി) മാര്‍ഗനിര്‍ദ്ദേകതത്വങ്ങളില്‍
ഉള്‍പ്പെടുത്തപ്പെട്ട അവകാശങ്ങള്‍
* മൗലികാവകാശങ്ങള്‍ക്കു പുറമെ താഴെപ്പറയുന്ന അവകാശങ്ങള്‍കൂടി കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ഭരണഘടന മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലൂടെ രാഷ്ട്രത്തോടു നിര്‍ദ്ദേശിക്കുന്നുണ്ട്.
* അനുഛേദം 39(ഇ), 39(എഫ്) കുട്ടികള്‍ അവരുടെ ഇളം പ്രായത്തില്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനും അവരെക്കൊണ്ട് ആരോഗ്യ ത്തിനും ജീവനും ഹാനികരമായ ജോലി ചെയ്യിക്കാതിരിക്കാനും അവര്‍ക്ക് ആരോഗ്യകരമായ വ്യക്തിത്വ വികാസത്തിനും അനാഥത്വത്തില്‍ നിന്നുള്ള പരിരക്ഷണത്തിനുമുള്ള അവകാശം
* അനുഛേദം 41 കുട്ടികളുടെ വിദ്യാഭ്യാസ - ആരോഗ്യ വിഷയങ്ങളില്‍ രാഷ്ട്രത്തിനുള്ള ബാധ്യത.
* അനുഛേദം 47 പോഷകാഹാരം, പരിസരശുചിത്വം, ആതുരശുശ്രൂഷാ സൗകര്യം എന്നിവ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ രാഷ്ട്രത്തിനുള്ള ബാധ്യത.
* അനുഛേദം 51 എ കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രീയവീക്ഷണവും വളര്‍ത്താനുള്ള രാഷ്ട്രത്തിന്റെ ബാധ്യത.