ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, November 30, 2022

കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് ഡിസംബർ 2 വെള്ളിയാഴ്ച അവധി



2022-23 വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ 12 വേദികളിലായി നടന്നു വരുന്നു. അദ്ധ്യാപകർക്കും വിദ്യാർത്ഥകൾക്കും കലോത്സവ വേദി സന്ദർശിക്കുന്നതിനും മത്സരങ്ങൾ കണ്ട് ആസ്വദിക്കുന്നതിനും 02.12.2022-ന് കൊല്ലം ജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നു. ഈ അവധി ദിനം 2023 ജനുവരി 7 പ്രവൃത്തി ദിനമായി എടുത്തുകൊണ്ട് ക്രമീകരിക്കുവാൻ പ്രഥമാദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്. 02.12.2022- കലോത്സവ വേദികളിൽ എത്തിച്ചേരുന്ന എല്ലാ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രഥമാദ്ധ്യാപകർ രാവിലെ 11.45-ന് അഞ്ചൽ അൽ-അമാൻ ആഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ്.



നൂതന ആശയമുണ്ടോ..? ഡ്രീം വെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം

 

നവസംരംഭകർക്കും ബിസിനസ് താത്പര്യമുള്ളവർക്കും ആശയങ്ങൾ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് "ഡ്രീംവെസ്റ്റർ' എന്ന പേരിൽ നൂതനാശയ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

 

സംസ്ഥാന സർക്കാർ 2022-23 സംരഭകത്വ വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിംഗ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണി ബന്ധങ്ങൾ തുടങ്ങിയവ ഉറപ്പു നൽകും.

 

കേരളത്തിൽ വേരൂന്നിക്കൊണ്ട് വിജയകരമായ സംരംഭങ്ങൾ സ്ഥാപിക്കാനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും അവസരമൊരുക്കും. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്താനും യുവാക്കൾക്കിടയിൽ സംരംഭകത്വം വർധിപ്പിക്കുന്നതിനും സർക്കാർ നയങ്ങൾ ആവിഷ്കരിച്ച് വരികയാണ്. സംസ്ഥാനത്തെ ഭാവി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംരംഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കും.

 

മത്സരത്തിലേക്ക് ആശയങ്ങൾ 2022 നവംബർ 24 മുതൽ ഡിസംബർ 23 വരെ www.dreamvestor.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. 18 -35 വയസ്സിന് ഇടയിലുള്ളവരും (2022 ഒക്ടോബർ 31 അടിസ്ഥാനമാക്കി) കേരളത്തിൽ നിന്നുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാർഥി ഒരു ബിസിനസ് ആശയം മാത്രമേ സമർപ്പിക്കാവൂ. നേരത്തെ അവാർഡുകൾ നേടിയ ആശയങ്ങൾ സമർപ്പിക്കാൻ പാടില്ല. നാല് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരത്തിന്റെ ഫൈനൽ 2023 മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

 

ഒന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും ലഭിക്കും. കൂടാതെ 20 ഫൈനലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിക്കും. മത്സരം സംബന്ധിച്ച വിശദവിവരങ്ങൾ അറിയുവാൻ www.dreamvestor.in സന്ദർശിക്കുക.

 

 

Tuesday, November 29, 2022

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2023 ടൈംടേബിൾ

 

2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 09/03/2023 വ്യാഴാഴ്ച  ആരംഭി ച്ച് 29/03/2022 ബുധനാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷാര്‍ത്ഥികള്‍ക്ക് 01-06-2022-ല്‍ 14 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതാണ്. കുറഞ്ഞ  പ്രായപരിധിയില്‍ ആറ് മാസം വരെ ഇളവ് അനുവദിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ  ആഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. 


 



 

Saturday, November 26, 2022

മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 


ഗവണ്‍മെന്‍റ്/എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ പഠിക്കുന്ന ബി.പി.എല്‍. വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്നതിനായി 5000 രൂപ വീതമുള്ള മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് ഫോര്‍ ബി.പി.എല്‍. സ്റ്റുഡന്‍സ് എന്ന പദ്ധതി 2007-08 മുതല്‍ നടപ്പിലുള്ളതാകുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂള്‍തല കമ്മിറ്റി പരിശോധിച്ച് മെരിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കി വരുന്നത്. പ്ലസ് വണ്ണില്‍ സ്കോളര്‍ഷിപ്പ് യോഗ്യത നേടുന്നവര്‍ക്ക് പ്ലസ് ടു വിലും സ്കോളര്‍ഷിപ്പിന് അര്‍ഹതയുളളതാണ് (മാനദണ്ഡങ്ങള്‍ പാലിയ്ക്കുന്ന പക്ഷം മാത്രം) മൂന്ന് വിഭാഗങ്ങളിലായാണ് പ്രസ്തുത സ്കോളര്‍ഷിപ്പ് നല്‍കി വരുന്നത്.

 

അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ജനറല്‍ കാറ്റഗറി :

ബി.പി.എല്‍. വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന മൊത്തം അപേക്ഷകളില്‍ നിന്നും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയിലെ ഗ്രേഡ്/മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്മെന്‍റായി അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭ്യമാക്കുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍മാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് അക്കൗണ്ട് ട്രാന്‍സ്ഫറായി സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.

 

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം:

ജനറല്‍ കാറ്റഗറി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ബാക്കിയാകുന്ന അപേക്ഷകളില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുളള തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്മെന്‍റായി അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭ്യമാക്കുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍മാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് അക്കൗണ്ട് ട്രാന്‍സ്ഫറായി സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.

 

ആര്‍ട്സ്/സ്പോര്‍ട്സ്/ഭിന്നശേഷി വിഭാഗക്കാര്‍.

ദേശിയ തലത്തിലോ, സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുളളവരില്‍ നിന്നും, ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും സംസ്ഥാന തല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. പ്രസ്തുത കമ്മിറ്റികള്‍ തെരഞ്ഞെടുത്തു നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി തുക ട്രഷറി അലോട്ട്മെന്‍റായി അതത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലഭ്യമാക്കുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍മാര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് അക്കൗണ്ട് ട്രാന്‍സ്ഫറായി സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.

 

അപേക്ഷിക്കുന്നതിനുളള നടപടിക്രമം :

ഇതോടൊപ്പമുള്ള അപേക്ഷാഫോറത്തില്‍ വിദ്യാര്‍ത്ഥിയുടെയും, രക്ഷാകര്‍ത്താവിന്‍റെയും ഒപ്പോടു കൂടിയ അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം ശേഖരിച്ച് പ്രത്യേകം ഫയലായി സൂക്ഷിക്കണം. (ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും പ്രസ്തുത രേഖകള്‍ ഓഫീസ് റെക്കോര്‍ഡായി സൂക്ഷിച്ചിരിക്കണം.) അപേക്ഷകളിലെ വിശദാംശങ്ങള്‍ www.scholarship.dhse.kerala.gov.in  പോര്‍ട്ടലില്‍ നല്‍കേണ്ടതാണ്. പോര്‍ട്ടലിലെ സ്കൂള്‍ ലോഗിനില്‍, ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ പോര്‍ട്ടലായ HSCAP-ലെ അഡ്മിഷന്‍ യൂസറിന്‍റെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രിന്‍സിപ്പാള്‍മാര്‍ക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്.

 

സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍, അഡ്മിഷന്‍ പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാകയാല്‍ അപേക്ഷകളിലെ ഏതാനും വിശദാംശങ്ങള്‍ മാത്രമേ ഡാറ്റാ എന്‍ട്രി ചെയ്യേണ്ടതായിട്ടുള്ളൂ. സ്കോളര്‍ഷിപ്പ് അപേക്ഷകളിലെ വിശദാംശങ്ങള്‍ കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രമേ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍പാടുളളൂ.

 

അനുബന്ധരേഖകള്‍ (ബി.പി.എല്‍ ആണെന്നു തെളിയിക്കുന്ന രേഖ, ആര്‍ട്ഡ്/സ്പോര്‍ട്സ്/ഐ.ഇ.ഡി സര്‍ട്ടിഫിക്കറ്റുകള്‍) അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിരിക്കണം.

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ അംഗീകൃത മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഹാജരാക്കണം.