ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, September 30, 2018

സസ്യാഹാര ദിനം


എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായാണ് ആചരിക്കുന്നു

മനുഷ്യന്‍ അവന്‍റെ അടിസ്ഥാന രീതിയില്‍ നിന്ന് മാറി മാംസ ഭക്ഷണത്തിന്‍റെ പുറകെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആ തെറ്റുകളില്‍ നിന്ന് മാറി പ്രകൃതിയുടെ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയാറാവുന്നുണ്ട്.

പാശ്ചാത്യ രാജ്യങ്ങളാണ് ഇതില്‍ മുമ്പില്‍. വെജിറ്റേറിയന്‍ ദിനത്തില്‍ സസ്യാഹാര ശീലം പ്രചരിപ്പിക്കുവാനയി വിവിധ പരിപാടികളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സസ്യാഹാരത്തിന്‍റെ ഗുണ വശങ്ങളെ പറ്റി ബോധവാന്മാരാക്കുന്ന സെമിനാറുകളും നടക്കും.ഒക്ടൊബര്‍ സസ്യാഹാരമാസമായും ആചരിക്കുന്നുണ്ട്

നിയമ വിദ്യാഭ്യാസത്തിനായി ബ്രിട്ടനില്‍ എത്തിയ ഗാന്ധിജി അവിടെ സസ്യാഹര സംഘം രുപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ ഗാന്ധിജിയുടെ പിന്തലമുറ അതിനായി ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഭാരത ജനത പൊതുവെ ഒരു സസ്യാഹാര സമൂഹമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു വലിയ വിഭാഗത്തില്‍ മാംസാഹാര ശീലം കൂടുതലായി കണ്ടു വരുന്നുണ്ട്. അതേസമയം മാംസാഹാര പ്രേമികളായ പാശ്ചാത്യര്‍ സസ്യാഹാര രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.

സസ്യാഹാര രീതിയിലേക്ക് നാം മടങ്ങി പോവുകയാണെങ്കില്‍ അത് ഭൂമിക്ക് മനുഷ്യ കുലത്തിനും തന്നെ വളരെ ഉപകാരപ്രദമാവും. മാരക രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവയെ ഒരുപരിധി വരെ തടയാനാവും. സാധുക്കളായ മൃഗങ്ങളെ കൊല്ലുന്നതില്‍ നിന്നും മാംസത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതുക്കൊണ്ട് ഉണ്ടാകുന്ന പരിസര മാലിന്യ പ്രശ്നവും ഇല്ലാതാക്കാനാവും.

പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് ആവശ്യം, അല്ലതെ പ്രകൃതി തത്വങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാകരുത് നാം.

രക്തദാനം ജീവദാനം; ഇന്ന് ദേശീയ രക്തദാന ദിനം


രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം.  ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.

രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. സന്നദ്ധ രക്തദാനം വഴി ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായി രക്തബാങ്കുകളും രൂപീകരിച്ചിരിക്കുന്നു.

മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം.

രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.

അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.

എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനുള്ള ക്ലാസുകശും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ആശുപ്ത്രികള്‍ക്കും വിവിധ സംഘടനകള്‍ക്കും രക്ത ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ലഡ് ഡോണര്‍ ഫോറങ്ങള്‍ ഉണ്ട്.

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.

രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല. ആയതിനാല്‍ കഴിവതും രക്തം ദാനം ചെയ്യൂ. നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം.

അന്താരാഷ്ട്ര വയോജന ദിനം


1982ല്‍ വിയന്നയില്‍ വച്ചുചേര്‍ന്ന ഐക്യ രാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ് വയോജന പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്. 1990 ഡിസംബര്‍ 14ന് ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലി ഒക്ടോബര്‍ 1ന് എല്ലാ വര്‍ഷവും ലോകവയോജനദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. 1991 മുതല്‍ ഉചിതമായ പരിപാടികളോടെ ഈ ദിനം ആചരിച്ചുവരുന്നു.

Friday, September 28, 2018

ലോക ഹൃദയ ദിനം.


സ്വിറ്റ്‌സര്‍ലാന്റിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോക ഹൃദയ ഫൌണ്ടെഷനാണ് ലോക ഹൃദയ ദിനം ആചരിച്ച് ഹൃദ്രോഗത്തിന്റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മുന്‍കരുതല്‍ നടപടികളെടുക്കാനും മുന്നിട്ടിറങ്ങുന്നത്. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും പ്രാഥമിക ശുശ്രൂഷ സംബന്ധിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ 29 വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. 1946ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയും 1970ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ കാര്‍ഡിയോളജി ഫെഡറേഷനും ലയിച്ചാണ് 1998ല്‍ വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷനായി മാറിയത്.

യുനെസ്കോയും ലോകാരോഗ്യ സംഘടനയും ഇതില്‍ കൈകോര്‍ക്കുന്നു. 2000 മുതല്‍ ഇത് ലോകവ്യാപകമായി ആചരിച്ചുവരുന്നു. ഹൃദയസംരക്ഷണത്തിന്‍െറ അവബോധം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളോടെയാണ് ഈ ദിനം ആചരിക്കുന്നത്. "എന്റെ ഹൃദയത്തിനു വേണ്ടി, നിങ്ങളുടെ ഹൃദയത്തിനു വേണ്ടി, നമ്മുടെയെല്ലാം ഹൃദയങ്ങൾക്ക് വേണ്ടി". എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

Wednesday, September 26, 2018

ലോക വിനോദസഞ്ചാര ദിനം


യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

വിനോദസഞ്ചാരമേഖലയിൽ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.

സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.

Tuesday, September 25, 2018

ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതി; ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു



ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിനോദസഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്.

ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാര പദ്ധതി തയാറാക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പിന് നൽകിയിരുന്നു. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കി സമർപ്പിച്ചത്. ജി.എസ്.ജയലാൽ എം.എൽ.എ. ഇത് നടപ്പാക്കുന്നതിന്‌ സർക്കാരിൽ വലിയ സമ്മർദ്ദവും ചെലുത്തിയിരുന്നു.

2014-ൽ പദ്ധതിക്ക്‌ ടൂറിസം വകുപ്പ് 46.40 ലക്ഷം രുപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രാരംഭ ചെലവുകൾക്കുമായിട്ടായിരുന്നു ഇത്. ചിറയിലെ പായൽ നീക്കംചെയ്ത് ചിറ വൃത്തിയാക്കി.

പിന്നീട് ടൂറിസം വകുപ്പ് ഒൻപതുലക്ഷം രുപ കൂടി അനുവദിച്ചു. കുട്ടികളുടെ പാർക്കിൽ സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനായി പിന്നീട് നാലുലക്ഷം രൂപ കൂടി അനുവദിച്ചു. ചിറയിൽ ബോട്ട് സവാരിക്ക് ബോട്ട് വാങ്ങാനും മറ്റുമായി ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയും അനുവദിച്ചു. 2014-ൽ ആദിച്ചനല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടമാണ് ഉദ്ഘാടനത്തിന് തയാറായിരിക്കുന്നത്.

ഒന്നാംഘട്ട വിനോദപരിപാടികളടെ ഭാഗമായി ചിറയിൽ ബോട്ടിങ്‌ നടത്താനാകും. ബോട്ട് വാങ്ങി സ്ഥലത്തെത്തിച്ചു കഴിഞ്ഞു. ബോട്ട് ജെട്ടിയുടെ നിർമാണവും പുർത്തിയായി. ഉദ്ഘാടനത്തോടെ ബോട്ടിങ്ങും ആരംഭിക്കും.

കുട്ടികളുടെ മാനസികോല്ലാസത്തിനായി പാർക്ക് സ്ഥാപിച്ചു. വിനോദ പരിപാടികൾക്കായി ഊഞ്ഞാൽ, സീസ, മെരി ഗോ റാണ, റൈസിങ്‌ ട്രോ ബിലാൻ, ബൗസിങ്‌ ബലൂൺ എന്നിവയും സൗകര്യപ്പെടുത്തിയിട്ടുണ്ട്.

സാധ്യതയനുസരിച്ച് രണ്ടാം ഘട്ടം തുടങ്ങും


ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് വിനോദസഞ്ചാര വകുപ്പിന് സമർപ്പിച്ചത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഒന്നാംഘട്ടം പുർത്തിയാക്കാനായത്. ഒന്നാംഘട്ടത്തിന്റെ സാധ്യതയനുസരിച്ച് രണ്ടാംഘട്ടം നടപ്പാക്കാൻ ശ്രമിക്കും

ജി.എസ്.ജയലാൽ.എം.എൽ.എ.

ഇത് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി


ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതി ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു. ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. ഇത് പഞ്ചായത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ഊർജവും അംഗീകാരവും വരുമാനവും ലഭ്യമാക്കും. ചിറയിലെ മത്സ്യസമ്പത്തിന് ഒരു കോട്ടവുമുണ്ടാകില്ല. കൃഷിപ്പാടത്തേക്കുള്ള ജലസേചനത്തിനും തടസ്സമാകില്ല

-എം.സുഭാഷ്
പഞ്ചായത്ത് പ്രസിഡൻറ്
ആദിച്ചനല്ലൂർ

Monday, September 24, 2018

സുരക്ഷിത ചാത്തന്നൂര്‍ പദ്ധതി കേരളത്തിന് മാതൃകയാക്കും -ജി.എസ്.ജയലാല്‍ എം.എൽ.എ


സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട നൂറ് കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ജി.എസ്.ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ക്യാമറ സ്ഥാപിക്കുന്നതിനൊപ്പം ജനമൈത്രി പൊലീസ് മാതൃകയിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സുരക്ഷിത ചാത്തന്നൂർ പദ്ധതി. നിയോജക മണ്ഡലത്തിലെ 140 വാർഡുകളിൽ മൂന്ന് വീതം ഉൾപ്പെടുത്തി ബീറ്റുകൾ രൂപീകരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥന് ബീറ്റിന്റെ ചുമതല നൽകും. ഓരോ വാർഡിൽ നിന്നും പൊലീസ് തിരഞ്ഞെടുക്കുന്ന പത്ത് സന്നദ്ധ പ്രവർത്തകരെക്കൂടി ബീറ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് പ്രത്യേക തിരിച്ചറിയിൽ കാർഡ് നൽകും. ഈ ബീറ്റുകളുടെ നേതൃത്വത്തിൽ അതാത് മേഖലകളിൽ രാത്രികാല പട്രോളിംഗ് നടത്തും.

എല്ലാ വാർഡുകളും പൊലീസ് ഉദ്യോഗസ്ഥൻ കൺവീനറായി വാർഡിലെ ജനമൈത്രി സമിതി അംഗങ്ങളെ ഉൾപ്പെടുത്തി സുരക്ഷിത ചാത്തന്നൂർ സബ് കമ്മിറ്റികൾ രൂപീകരിക്കും. ജനമൈത്രി പൊലീസ് പദ്ധതിയുടെ സാദ്ധ്യതികൾ സുരക്ഷിത ചാത്തന്നൂരിലും പരമാവധി ഉപയോഗിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി കൃഷ്ണ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 62,23,000രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു.

ടെണ്ടർ നടപടികൾ പൂർത്തിയാക്കി കാമറകൾ ഉടൻ വാങ്ങും. സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ രണ്ടാ ഘട്ടമായി പൊലീസ്,എക്സൈസ്,ആർ.ടി.ഒ തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ച് റോഡ് സുരക്ഷ,ലഹരിക്കെതിരായ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കും.

ജി.എസ്.ജയലാൽ എം.എൽ.എ

Sunday, September 23, 2018

ദാഹനീർ - ചാത്തന്നൂർ പദ്ധതിക്ക് ഭരണാനുമതി


ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള വിതരണത്തിനുള്ള ‘ദാഹനീർ ചാത്തന്നൂർ’ പദ്ധതിക്കു 48 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ലഭിച്ചു. ജി.എസ്.ജയലാൽ എംഎൽഎയാണു പദ്ധതിക്കു രൂപം നൽകിയത്. പൂയപ്പള്ളി, ചാത്തന്നൂർ, ആദിച്ചനല്ലൂർ, ചിറക്കര, പൂതക്കുളം എന്നീ പഞ്ചായത്തുകളിലും പരവൂർ നഗരസഭയിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുകയാണു ലക്ഷ്യം.

കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ ഇല്ലാത്തിടത്ത് പുതിയവ സ്ഥാപിച്ച് നിലവിലെ ജലസ്രോതസുകളിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കും.
280 കി.മീറ്റ‌ർ ദൂരത്തിലാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പരവൂർ നഗരസഭയുടെ തെക്കൻ പ്രദേശങ്ങളിൽ ജപ്പാൻകുടിവെള്ളം എത്തിക്കാൻ 28.6 ലക്ഷം രൂപയുടെയും നെടുങ്ങോലം ഗവ. രാമറാവു താലൂക്ക് ആശുപത്രിയിൽ കുടിവെള്ളത്തിനുള്ള 24.83 ലക്ഷം രൂപയുടെ പദ്ധതിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ജപ്പാൻകുടിവെള്ള പദ്ധതിയുടെ അവശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ കാരാറായി.

കല്ലുവാതുക്കലും ഉടൻ കുടിവെള്ളം
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനുള്ള കല്ലുവാതുക്കൾ കുടിവെള്ള പദ്ധതിക്കായി 28 കോടിരൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നൽകിയാലുടൻ ടെൻഡർ നടപടി പൂർത്തിയാക്കി ജല സംഭരണിയുടെയും പ്ലാന്റിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ജി.എസ്.ജയലാൽ എം.എൽ.എ പറഞ്ഞു.

സ്കോളർഷിപ്പ് പരിശീലനം 5


NATIONAL TALENT SEARCH EXAM (NTSE) MODEL QUESTION PAPER

MENTAL ABILITY TEST PART – 1

Directions: In the following questions (1 – 10) there are five groups of letters in each. Four of these groups are alike in same way while one is different. Find the one that is different and will be your answer as well.

Q1.
(a) asibu (c) oinak (e) yaixe
(b) oarse (d) zamol

Ans. (d) as each contains 2 consonants and 3 vowel but d does not.

Q2.
(a) MNM (c) VWD (e) KLO
(b) HJR (d) BCX

Ans. (b) as in others first two letters are serially pronounced but (b) is not in order.

Q3.
(a) ira (c) kas (e) btd
(b) aam (d) utr

Ans. (e) as all other four gives a sense of words by arranging the letters as air, man ask and True but (e) does not as such.

Q4.
(a) yxz (c) nmr (e) pqo
(b) cbd (d) wvx

Ans. (e) as in other four we find the middle letter in the initial letter in order like xyz, bcd, etc

Q5.
(a) AiiR (c) VxxZ (e) DffH
(b) MooX (d) DecY

Ans. (d) as other four there are some letters repeated twice in the middle which is a deviation in (d).

Q6.
(a) cot (c) but (e) mat
(b) pot (d) hut

Ans. (e) pronounciation changed.

Q7.
(a) AabD (c) pPrs (e) dDrs
(b) eEcf (d) nNxz

Ans. (a) as the first letter is capital.

Q8.
(a) ability (b) capability
(c) probability   (d) surety (e) flexibility

Ans. (d) as in others ‘li’ is absent to give a right sense but (d) has already a sense.

Q9.
(a) doe (c) xaz (e) oep
(b) man (d) poq

Ans. (c) as in all others two consecutive alphabets occur at the ends as de,mn, pq, and op.

Q10.
(a) ACE (c) NPR (e) PRT
(b) PKR (d) GIK

Ans. (b) as in all others in each alphabet there is a difference of one space.

Directions: In each of following questions, there are four or five alternatives given. Find the correct one for each question.

Q11. Two numbers are in the ratio 5:6 and if 4 is subtracted from each, they are reduced to 2:3, then the highest number is
(a) 4 (b) 12 (c) 8  (d) 10

Ans. (c) the highest number be 6x and the least number be 5x.


Q12. A square and a triangle have equal areas. If the ratio side of square and the height of triangle is 2/3 find the ratio of base to height. (a) 2/3 b) 4/3 (c) 4/5 (d) 9/8 (e) None of these

Ans. As the problem a2 = 1/2h × b
a/h= 2/3 or a = 2/3h
h = 3/2 b
From equation (i) ½ h b = a2
½ h b = (2/3h)2 = 4/9h2 or h/b = 1/2/4/9 = ½ × 9/4 = 9/8

Q13. How many prime numbers lie between 115 – 122.
(a) 2 (c) 4 (e) 6
(b) 3 (d) 5

Ans. 115, 116, 117, 118, 119, 120, 121, 122.

Q14. Ram is 5 times as old as Shyam. If their difference of age is 8 years, how old is Ram?

(a) 8 years (c) 12 years
(b) 10 years (d) 5 years
(e) None of these

Ans. (b) 10 years
Sol: Suppose Shyam’s age = x So Ram’s age = 5x
As per the problem 5x – x = 8 or 4x = 8 or x = 2 So Ram’s age = 5x = 5 × 2 = 10 years

Q15. A runs faster than E but not so fast as B and B runs faster than C but not as faster than D, who runs faster?

(a) A (b) B (c) C (d)E
Ans. (d)

Q16. The pages of a book are numbered for 1 to 100 manually. How many times will be it be essential to write the number 5?
 (a) 20 (b) 19 (c) 18 (d) 9 (e) 10
Ans. (b)

Saturday, September 22, 2018

സ്കോളർഷിപ്പ് പരിശീലനം 4


1. കൂട്ടത്തില് കൂടാത്തതേത്?
(1) ബാര്‍ബര്‍ (2) ആശാരി (3) മൂശാരി (4)എഞ്ചിനിയര്‍

പ്രവൃത്തിപരിചയംകൊണ്ട് മാത്രം തങ്ങളുടെ തൊഴിലില്‍ പ്രശോഭിക്കാനാവുന്നവരാണല്ലോ ബാര്‍ബറും ആശാരിയും മൂശാരിയും. എന്നാല്‍ സിദ്ധാന്തപരവും പ്രായോഗികവുമായ അറിവുനേടിയാലേ മികച്ച എഞ്ചിനിയറാവാനാവൂ. ആകയാല്‍ കൂട്ടത്തില്‍ കൂടാത്ത ആള്‍ എഞ്ചിനിയറെന്ന് തോന്നിയാല്‍ അത് തെറ്റ്- കാരണം:തൊഴില്‍ ചെയ്യാന്‍ ആശാരിക്ക് മരം വേണം. മൂശാരിക്ക് ലോഹം വേണം. എഞ്ചിനിയര്‍ക്കാണെങ്കില്‍ യന്ത്രോപകരണ സാമഗ്രികള്‍കൂടി വേണം. എന്നാല്‍ സ്വാഭാവികമായി വളര്‍ന്ന് വലുതായ മുടി മതി ബാര്‍ബര്‍ക്ക് പണിയായി. ആകയാല്‍ ഉത്തരം (1) ബാര്‍ബര്‍.

2. വാച്ചിലെ വലിയ സൂചി ചെറിയ സൂചിയുടെ മേല്‍ പ്രതിദിനം എത്ര പ്രാവശ്യം വരും?
(1) 11 (2) 12 (3) 22 (4) 24

ഇത്രയും മനസ്സിലെത്തവേ ചിന്ത പോകുന്ന പോക്ക് ഇങ്ങനെ. വലിയത് ഒരു വട്ടം കറങ്ങവേ ചെറുതിന് മേല്‍ വരുന്നത് ഒരു പ്രാവശ്യം. 24 മണിക്കൂറിലോ? 24. ശരി ഉത്തരങ്ങളില്‍ അതുണ്ട്താനും. അപ്പോള്‍ അതുശരി എന്ന് കരുതിയാല്‍ പൊട്ടത്തെറ്റ്- എന്തുകൊണ്ട്?12 കഴിഞ്ഞ് മണി ഒന്നാവുന്നതിനിടെ അവ രണ്ടും ഒന്നിക്കുന്നേയില്ല, കാരണം വലുത് 12-ല്‍ ചെറുത് 1-ലും. അപ്പോള്‍ ഒന്ന് മറ്റൊന്നിന് മേല്‍ വരുന്നത് 12 മണിക്കൂറില്‍ 11 പ്രാവശ്യം മാത്രം. 24 മണിക്കൂറില്‍ 22. ഉത്തരം (3) 22.ഇവിടെ ശരിയിലെത്താന്‍ വേണ്ടത് ഭാവന.

 Word Analogies

3. Green is to Grass as Sky is to?

(a) Yellow (b) Blue (c) Red (d) White

ഉത്തരം-b:

പച്ച നിറത്തിന് പുല്ലിനോടുള്ള ബന്ധമാണ് ചോദ്യത്തിന്‍റെ ആദ്യപകുതിയില്‍ പറയുന്നത്.  അതുകൊണ്ട് രണ്ടാം പകുതിയില്‍ പൂരിപ്പിക്കേണ്ടത് ആകാശത്തിനു ബന്ധമുള്ള നിറമാണ്.  ആകാശത്തിന്‍റെ നിറം നീലയാണ്.  അതുകൊണ്ട് ഉത്തരം നീല (Blue) യെ പ്രതിനിധാനം ചെയ്യുന്ന അക്ഷരമായ ‘b’ ആണ്(ആകാശം. കറുത്തും ചുവന്നും ഇരിക്കാമല്ലോ എന്ന സംശയം പാടില്ല. പുല്ലിനും മറ്റു നിറങ്ങലുണ്ടാകാം.)

     (b) Alphabet Analogies

  4.   ‘C’ is to ‘E’ as ‘F’ is to

(a) H   (b)   J (c) K (d) M

ഉത്തരം: a.

ഈ ഉത്തരം കിട്ടിയത് ഇങ്ങനെയെന്നു നോക്കാം. അക്ഷരമാലയില്‍ ‘C’കഴിഞ്ഞുള്ള അക്ഷരം ‘D’ ആണ്. ഇവിടെ ആദ്യപ്രസ്താവനയില്‍ ‘C’കഴിഞ്ഞ് ഒരക്ഷരം വിട്ട് ‘E’ നല്‍കിയിരിക്കുന്നു.  അതുകൊണ്ട് രണ്ടാം പകുതിയില്‍ ‘F’കഴിഞ്ഞ്ഒരക്ഷരം വിട്ടിട്ടുള്ള  അക്ഷരം ‘H’ എഴുതണം.

5. (Word Analogies)  കണ്ടെത്തുവാനുള്ള വിഭാഗത്തില്‍  താഴെപ്പറയുന്ന സാമ്യതകളായിരിക്കും സാധാരണ ചോദിക്കുക:

(1) ഗുണപരമായ ബന്ധം (Qualitative relationship)

ഉദാ:  Water : Milk :: Air : ?

ഉത്തരം: Vapour

(2) നിദാനപരവും സ്വാധീനപരവുമായ ബന്ധം (Cause and effect relationship)

ഉദാ: Work : Fatigue :: Germ: ?

ഉത്തരം: Disease

` (3) തൊഴിലാളിയും ഉപകരണവുമായുള്ള ബന്ധം ( Tool and Worker relationship)

ഉദാ : Hammer : Carpenter :: Screwdriver : ?

ഉത്തരം: Mechanic

(4) ഉപകരണവും ഉപയോഗവുമായുള്ള ബന്ധം(Equipment and purpose relationship)

ഉദാ: Thermometer : Temperature :: Barometer: ?

ഉത്തരം : Air pressure

(5) പിന്തുടര്‍ച്ചാബന്ധം (Sequential relationship)

ഉദാ: November : December :: Sunday: ?

ഉത്തരം: Monday

(6) അടയാളവുമായുള്ള ബന്ധം (Symbol relationship)

ഉദാ: Green light : Move :: Red light: ?

ഉത്തരം: Stop

(7) സമയവുമായുള്ള ബന്ധം (Time relationship)

ഉദാ: Morning : Evening :: Hour:?

ഉത്തരം:Minute

അക്ഷരങ്ങളുടെ സാദൃശ്യം(Alphabet Analogies) കണ്ടെത്തുവാനുള്ള വിഭാഗത്തില്‍ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വിവിധ രീതിയില്‍ ബന്ധപ്പെടുത്തി ചോദിക്കാം.

II പരമ്പര പൂര്‍ത്തിയാക്കല്‍

(Series Completion)

അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പരമ്പര പൂര്‍ത്തിയാക്കുന്ന ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുക. അക്ഷരങ്ങളും അക്കങ്ങളും ഒരു പ്രത്യേക രീതിയില്‍ ക്രമീകരിച്ചു കൊണ്ടുള്ള ചോദ്യങ്ങളാണിവ.   താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.

(a) Letter Series (അക്ഷരങ്ങളുടെ പരമ്പര പൂര്‍ത്തിയാക്കല്‍)

(1) BDFH?

ഉത്തരം: J

( അക്ഷരമാലയിലെ ഓരോ അക്ഷരവും വിട്ടുള്ള അക്ഷരങ്ങള്‍ നല്‍കിയിരിക്കുന്നു.  അതിനാല്‍ ‘H’ കഴിഞ്ഞ് ഒരക്ഷരം വിട്ട് ‘J’ വരുന്നു)

(2) SVYB?

ഉത്തരം: E

( അക്ഷരമാലയിലെ രണ്ടക്ഷരങ്ങള്‍ വീതം വിട്ടിട്ടുള്ള അക്ഷരങ്ങള്‍ നല്‍കിയിരിക്കുന്നു.  അതിനാല്‍ ‘B’കഴിഞ്ഞ് രണ്ടക്ഷരം വിട്ടുള്ള അക്ഷരമായ ‘E’ ആണ് ഉത്തരം.

(2) Numerical Series(അക്കങ്ങളുടെ പരമ്പര പൂര്‍ത്തിയാക്കല്‍)

(1) 7, 9, 13, ?

`ഉത്തരം: 21.(2,4,8 എന്ന ക്രമത്തില്‍ സംഖൃ വര്‍ദ്ധിക്കുന്നു).

` (2) 285,  253,  221, 189, ?

ഉത്തരം: 157 (ഓരോ പ്രാവശ്യവും 32 വീതം കുറയുന്നു)

III Verbal Classification ( പദങ്ങളുടെ തരംതിരിക്കല്‍ )

അക്ഷരങ്ങളുടെയും വാക്കുകളുടെയും മറ്റും സാമ്യത കണ്ടെത്തുകയും അവയുമായി ബന്ധപ്പെടാത്തവ ഏതെന്നു കണ്ടുപിടിക്കുകയുമാണ്‌ ഈ വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്.  വാക്കുകളുടെ അര്‍ത്ഥം, സ്വഭാവം,  അക്ഷരങ്ങളുടെ സ്ഥാനം, സ്വരാക്ഷരങ്ങള്‍ കൊണ്ടും, വ്യഞ്ജനാക്ഷാരങ്ങള്‍ കൊണ്ടും തുടങ്ങുന്ന വാക്കുകള്‍, അക്ഷരമാലാ ക്രമത്തിലുള്ള അക്ഷരങ്ങളുടെ സ്ഥാനം എന്നിവ ഈ വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ ഉള്‍പ്പെടും. താഴെകൊടുത്തിരിക്കുന്ന ഉദാഹരണങ്ങളില്‍ നിന്നും ഈ വിഭാഗത്തിലുള്ള ചോദ്യങ്ങളുടെ സാമാന്യസ്വഭാവം മനസ്സിലാക്കാം.

Find the odd one in the following

(1) (a) letter                   (b) box

(c) book                      (d) orange

ഉത്തരം: d

(2) (a) When                   (b) Who

(c) Whom                    (d) Whose

ഉത്തരം: a

(When സമയത്തെയും മറ്റുള്ളവയെല്ലാം വ്യക്തിയെയും പരാമര്‍ശിക്കുന്നു.)

പൊതുവിജ്ഞാനം, ഭാക്ഷാവിജ്ഞാനം, സാമാന്യജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും Find the odd one in the following എന്ന വിഭാഗത്തില്‍ ചോദിക്കാവുന്നതാണ്.  താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.

Find the odd-man out

(1) (a) Navigator                (b) Pilot

(c) Sailor                          (d) Narrator

ഉത്തരം: d.

(Narrator എന്ന പദം ഒഴികെയുള്ളതെല്ലാം ഓരോ തരത്തിലുള്ള വാഹനമോടിക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്)

(2) (a) Vaseline                 (b) Quinine

(c) Rubber                      (d) Resin

ഉത്തരം:a.

(Vaseline ഒരു പെട്രോളിയം ഉല്പന്നവും മറ്റുള്ളവ മരങ്ങളില്‍ നിന്നുള്ള ഉല്പന്നവുമാണ്)

(3) (a) Truck                   (b) Cart

(c) Sledge                   (d) Bicycle

ഉത്തരം:c

(നാലെണ്ണവും നാലുരീതിയിലുള്ള വാഹനമാണെങ്കിലും ഇതില്‍ sledge ചക്രങ്ങളില്ലാത്ത വാഹനമാണ്.)

(4) (a) Lux                    (b) Pears

(c) Hamam                  (d) Sunlight

ഉത്തരം: d

(Sunlight മാത്രമാണ് വാഷിംഗ്സോപ്പ്)

IV Coding and Decoding (കോഡിംഗ് & ഡീകോഡിംഗ്)

അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിച്ചുള്ള കോഡിംഗ് രീതിയാണ് ഈ വിഭാഗം ചോദ്യങ്ങളിലുള്ളത്.  അക്ഷരങ്ങളുടെ സാമ്യത ഉപയോഗിച്ചുള്ള അനാളജിക്കല്‍ ലെറ്റര്‍ കോഡിംഗ് (Analogical Letter Coding), അക്കങ്ങള്‍ ഉപയോഗിച്ചുള്ള അനാളജിക്കല്‍ കോഡിംഗ് വിത്ത്‌ ന്യൂമറിക്കല്‍ ഡിജിറ്റ്‌സ്(Anaalogical Coding Numerical Digits) എന്നിങ്ങനെ ഈ വിഭാഗത്തെ രണ്ടായി തിരിക്കാം.

Analogical Letter Coding

SPTFA is coded as BLADE, how will you code BALE

ഉത്തരം:STPA (S=B, P=L, T=A, F=D, A=E അതിനാല്‍ BALE =STPA)

Analogical coding with numerical digits:-

If MINJUR is coded as 312547 and SHANTHI is coded as 8129416, then SUJATHA can be coded as

ഉത്തരം:8452412

V. റിലേഷന്‍ഷിപ്പ്ടെസ്റ്റ്  (Relationship test)

തന്നിരിക്കുന്ന പ്രസ്താവനകളിലെ ബന്ധങ്ങളെ അടിസ്ഥാനമാക്കി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ഉദാ: ‘A’ is the brother of ‘B’

‘C’ is the sister of ‘A’

‘D’ is the brother of ‘E’

‘E’ is the brother of ‘B’

Who is the uncle of ‘D’

ഉത്തരം:A (പ്രസ്താവനയനുസരിച്ച് E യും, D യും സഹോദരങ്ങളാണ്. ഇവര്‍ B യുടെ  മക്കളാണ്.B യുടെ സഹോദരനാണ് A. അതുകൊണ്ട് D യുടെ അമ്മാവന്‍ A യാണ്.

VI. സംഖ്യാവബോധം  (Numerical Ability Test)

എത്രമാത്രം വേഗതയിലും കൃത്യമായും കണക്കു കൈകാര്യം ചെയ്യുവാന്‍ പരീക്ഷാര്‍ത്ഥിക്കു കഴിയും എന്നു പരിശോധിക്കുകയാണ് സംഖ്യാവബോധ പരീക്ഷ (Numerical Ability Test)കൊണ്ടുദ്ദേശിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ ഡിക്ഷ്‌നറിയില്‍ നിരത്തുമ്പോള്‍ ഒന്നാമത് വരുന്ന വാക്ക് ഏത് ?

 (a) Suniti (b) Suneethy (c) Suneeti (d) Suneethi

Friday, September 21, 2018

കത്തെഴുത്ത് മത്സരം


കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് ദേശീയ കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. മത്സരാർഥികൾ സെപ്റ്റംബർ 30-ന് മുമ്പ് തൊട്ടടുത്ത തപാൽ ഓഫീസിലെ പോസ്റ്റ്മാസ്റ്ററെ നേരിട്ട് ഏൽപ്പിക്കുകയോ ഹെഡ് പോസ്റ്റോഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക തപാൽപെട്ടിയിൽ നിക്ഷേപിക്കുകയോ വേണം. ഭാരതത്തിന്റെ ഗുരുദേവ രവീന്ദ്രനാഥ ടാഗോറിന്റെ ’അമർ ദേശർ മാതി’ എന്ന കവിതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റെ മാതൃരാജ്യത്തിനൊരു കത്ത്  ( Letter to my motherland)എന്നതാണ്  വിഷയം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ എഴുതാം.

പതിനെട്ടു വയസുവരെയുള്ളവര്‍ക്കും അതിനു മുകളില്‍ വയസുള്ളവര്‍ക്കും രണ്ടു വിഭാഗമായാണ് മത്സരം. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊടൊപ്പം സ്വന്തം കൈപ്പടയില്‍ വയസ് സാക്ഷ്യപ്പെടുത്തണം. ഇന്‍ലന്‍ഡ് ലെറ്റര്‍ കാര്‍ഡ്, എന്‍വലപ്പ് എന്നി വിഭാഗത്തിലാണ് മത്സരം. ഇന്‍ലന്‍ഡ് ലെറ്റര്‍ കാര്‍ഡില്‍ പരമാവധി 500 വാക്കുകളും, എഫോര്‍ പേപ്പറില്‍ ആയിരം വാക്കുകളും മാത്രമേ എഴുതാന്‍ പാടുള്ളു. ദേശിയ തലത്തില്‍ സമ്മാനം 50000, 25000, 10000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. സര്‍ക്കിള്‍ തലത്തില്‍ 25000, 10000, 5000 എന്നിങ്ങനെയാണ് സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0495 2384770, 2386166, 2383020.
www.indiapost.gov.in

സ്കോളർഷിപ്പ് പരിശീലനം 3


1. 2018-19 വർഷത്തേക്ക് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
(a) സുനിൽ മേത്ത
(b) ദിന ബന്ധു മഹാപാത്ര
(c) ജതീന്ദർ ബീർ സിങ്
(d) ചന്ദാ കൊച്ചാർ
2. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര്?
(a) ചന്ദാ കൊച്ചാർ
(b) ശിഖാ ശർമ
(c) ഉഷാ അനന്ദസുബ്രഹ്മണ്യൻ
(d) നൈനാ ലാൽ കിദ്വായ്
3. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ചെയർമാന്റെ കാലാവധിയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
(a) ഒരുവർഷം
(b) രണ്ടുവർഷം
(c) ഒരുവർഷം അല്ലെങ്കിൽ വിരമിക്കൽ പ്രായംവരെ - ആദ്യം ഏതാണെന്നതനുസരിച്ച്
(d) രണ്ടുവർഷം അല്ലെങ്കിൽ വിരമിക്കൽ പ്രായംവരെ - ആദ്യം ഏതാണെന്നതനുസരിച്ച്
4. ചുവടെ തന്നിട്ടുള്ളവയിൽ ഒരു സാമ്പത്തികകാര്യ നിയന്ത്രണ ഏജൻസിയല്ലാത്തതേത്?
(a) PFRDA
(b) SEBI, RBI
(c) IRDA
(d) IBA
5. ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ.) സ്ഥാപിതമായ വർഷം?
(a) 1946
(b) 1951
(c) 1971
(d) 1993
6. കർണാടകയിൽ 400 കിലോമീറ്ററോളം സംസ്ഥാനപാത നവീകരിക്കുന്നതിനായി 346 മില്യൺ ഡോളറിന്റെ സഹായം നൽകുന്ന സ്ഥാപനമേത്?
(a) ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB)
(b) ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB)
(c) ഒപെക് (ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്‌സോപോർട്ടിങ് കൺട്രീസ്) ഫണ്ട് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (OFID)
(d) ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്  (IIB)
7. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിതമായ വർഷം?
(a) 1946
(b) 1952
(c) 1966
(d) 1982
8. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?
(a) 67
(b) 46
(c) 33
(d) 27
9. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ആസ്ഥാനം എവിടെ?
(a) സിങ്കപ്പൂർ
(b) ജപ്പാൻ
(c) ചൈന
(d) ഫിലിപ്പീൻസ്
10. ഏഷ്യയിൽ സാമൂഹിക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിതമായിട്ടുളളത്. ഏതെല്ലാം രാജ്യങ്ങൾക്കാണ് എ.ഡി.ബി.യിൽ അംഗത്വം നേടാനാവുക?
(a) യൂറേഷ്യയുടെ ഭാഗമായ ഏത് രാജ്യത്തിനും
(b) ഏഷ്യ-പസിഫിക്കിലെ ഏത് രാജ്യത്തിനും
(c) യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ ആൻഡ് പസിഫിക് അംഗങ്ങൾക്കും പ്രാദേശികമല്ലാത്ത വികസിത രാജ്യങ്ങൾക്കും.
(d) യൂറേഷ്യയുടെയോ നോർത്ത് ആഫ്രിക്കയുടേയോ ഭാഗമായ ഏത് രാജ്യത്തിനും.
ഉത്തരങ്ങൾ:
1. (a), 2. (c), 3. (c), 4. (d), 5. (a), 6. (a), 7. (c), 8. (a), 9. (d), 10. (c)

Thursday, September 20, 2018

അന്താരാഷ്ട്ര സമാധാന ദിനം


സെപ്തംബര് 21 ലോക സമാധാന ദിനമായി ആചരിക്കുന്നു. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ഉദ്ദേശ്യം. ഐക്യ രാഷ്ട്ര സഭയുടെ പൊതുജനസഭ 1981ലാ‍ണ് അന്താരാഷ്ട്ര സമാധാന ദിനം അചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമ രാഹിത്യത്തിന്‍റെയും ദിനമാണിത്. സംഘര്ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്. 2018 മനുഷ്യാവകാശങ്ങള് സംബന്ധിച്ചുള്ള ആഗോള പ്രഖ്യാപനത്തിന്‍റെയും യു എന്‍ സമാധാന പാലനത്തിന്‍റെയും ലോക സമാധാന ദിനത്തിന്‍റെയും എഴുപതാം വാര്‍ഷികമാണ്. 

ലോക അല്‍ഷിമേഴ്സ് ദിനം


ലോകമെമ്പാടും, അൽഷെമേഴ്സ് രോഗത്തിന് (മറവിരോഗം:Alzheimer's disease: AD) എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അൽഷെമേഴ്സ് ദിനം ആണ് എല്ലാ വർഷവും സെപ്റ്റംബർ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (Alzheimer's Disease International) ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിക്കുന്നത്.

എന്താണ് അൽഷെമേഴ്സ് രോഗം

മറവി ഉണ്ടാക്കുന്ന രോഗമാണ് അൽഷെമേഴ്സ് അഥവാ മറവിരോഗം . തലച്ചോറിലെ തകരാർ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം(ഓർഗാനിക് മെൻറൽ ഡിസ് ഓർഡർ OMD).സാവധാനം മരണകാരണമാവുന്നതും ഇപ്പോൾ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണ്‌. ഡിമെൻഷ്യ (മേധക്ഷയം)വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്‌. ., സാധാരണയായി പ്രായാധിക്യത്താൽ മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവർത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്കധർമ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവർത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

പേരിന് പിന്നിൽ

ജർമൻ മാനസികരോഗശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ (Alios Alzheimer ) 1906ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ഈ പേരിട്ടത്.

Wednesday, September 19, 2018

സ്കോളർഷിപ്പ് പരിശീലനം 2


മുൻ വർഷത്തെ ചോദ്യങ്ങൾ ചുവടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം


’വെളിച്ചം’ പദ്ധതി: ഗ്രന്ഥശാലകൾക്ക് അപേക്ഷിക്കാം


കൊല്ലം : ഗ്രന്ഥശാലകൾക്ക് എൽ.ഇ.ഡി. പ്രൊജക്ടർ, സ്ക്രീൻ, ലാപ്‌ടോപ്പ് എന്നിവ നൽകുന്ന ജില്ലാപഞ്ചായത്തിന്റെ ’വെളിച്ചം’ പദ്ധതിയിലേക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും പഞ്ചായത്ത് മേഖലകളിൽ പ്രവർത്തിക്കുന്നതുമായ ഗ്രന്ഥശാലകൾക്ക് അപേക്ഷിക്കാം.

ഗ്രന്ഥശാല അഫിലിയേഷന്റെ പകർപ്പ്, ഗ്രാമ/ബോക്ക് പഞ്ചായത്തുകൾ, ലൈബ്രറി കൗൺസിൽ എന്നിവിടങ്ങളിൽനിന്ന്‌ മേൽപ്പറഞ്ഞ ആനുകൂല്യം ലഭ്യമായിട്ടില്ല എന്നുള്ള ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ സാക്ഷ്യപത്രം എന്നിവസഹിതം ജില്ലാപഞ്ചായത്തിൽ അപേക്ഷിക്കണം. 30 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947324655.

ഗ്രന്ഥാലയങ്ങള്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം നല്‍കും


പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങള്‍ക്ക് അവയുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ക്രമനമ്പര്‍ 1മുതല്‍ 2000 വരെയുള്ള പുസ്തകങ്ങള്‍ സൗജന്യമായും  ക്രമനമ്പര്‍ 2001മുതല്‍ ഇത് വരെ പ്രസിദ്ധീകകരിച്ചവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും വില്‍പ്പന നടത്തും. ഗ്രന്ഥാലയങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447956162 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എട്ടാംക്ലാസിലെ മിടുക്കർക്കായി ദേശീയ സ്കോളർഷിപ് (എൻ. എം. എം. എസ് - നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്) പരീക്ഷാ പരിശീലനം

ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കൂടാത്തവരുമായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. 2018 നവംബർ 18-നാണ് പരീക്ഷ. സ്കൂൾ പ്രധാനാധ്യാപകൻ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
രണ്ട് പാർട്ടുകളായിട്ടാണ് പരീക്ഷ. പാർട്ട് ഒന്ന് സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (SAT) ആണ്. 90 ചോദ്യങ്ങൾ ഉണ്ടാവും. പരീക്ഷാ സമയം ഒന്നര മണിക്കൂർ. ഓരോ ചോദ്യത്തിനും നാല്‌ വ്യത്യസ്ത ഉത്തരങ്ങൾ ഉണ്ടാവും. ഇതിൽ ഏറ്റവും അനുയോജ്യമായ ഉത്തരം ഒ.എം.ആർ. ഉത്തരക്കടലാസിൽ പൂർണമായി കറുപ്പിച്ച് അടയാളപ്പെടുത്തുകയാണ് വേണ്ടത്. ഏഴ്, എട്ട് ക്ലാസിൽ പഠിച്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും ചോദ്യങ്ങൾ. എട്ടാംക്ലാസിലെ സെക്കൻഡ് ടേം വരെയുള്ള പാഠഭാഗങ്ങൾ മാത്രമേ സിലബസിൽ ഉൾപ്പെട്ടിട്ടുള്ളൂ. കേവലം ഓർമ പരിശോധിക്കുന്ന രീതിയിലാവില്ല ചോദ്യങ്ങൾ. മറിച്ച് യുക്തിപൂർവം വിശകലനംചെയ്ത് ഉത്തരം എഴുതേണ്ട രീതിയിലായിരിക്കും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം ആയിരിക്കും. നെഗറ്റീവ് മാർക്ക് ഇല്ല. ഒന്ന്‌ മുതൽ 35 വരെ ചോദ്യങ്ങൾ സാമൂഹ്യശാസ്ത്രത്തിൽനിന്ന്, 36 മുതൽ 70 വരെ ചോദ്യങ്ങൾ ശാസ്ത്രവിഷയത്തിൽനിന്ന്‌, 71 മുതൽ 90 വരെ ചോദ്യങ്ങൾ ഗണിതത്തിൽനിന്ന് എന്നിങ്ങനെ.

ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ചോദ്യപ്പേപ്പർ ഉണ്ടായിരിക്കും. ഏത്‌ ഭാഷയിലാണ് വേണ്ടതെന്ന് ഓൺലൈനിൽ രേഖപ്പെടുത്തണം.
നവംബർ 18-ന് രാവിലെ 10 മുതൽ 11.30 വരെ ഒന്നാം പാർട്ടും (SAT) 1.30 മുതൽ 3.00 വരെ രണ്ടാം പാർട്ടും (MAT) പരീക്ഷ നടക്കും. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, ഫോട്ടോ, ആധാർ തുടങ്ങിയവ കരുതണം. എട്ടാംക്ലാസിൽ സ്കോളർഷിപ്പ് നേടുന്ന വിദ്യാർഥിക്ക് ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെ മാസംതോറും 1000 രൂപ കിട്ടുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

മുൻവർഷങ്ങളിലെ ചില 
ചോദ്യങ്ങൾ പരിചയപ്പെടാം.
1. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് തന്നിട്ടുള്ളത്.
(എ) ഉപ്പുസത്യാഗ്രഹം
(ബി) ക്വിറ്റിന്ത്യ പ്രസ്ഥാനം
(സി) ജാലിയൻവാലാബാഗ്
(ഡി) ചൗരി-ചൗര സംഭവം
ചുവടെ തന്നിട്ടുള്ളതിൽനിന്നും ഇവയുടെ ശരിയായ കാലഗണനാക്രമം കണ്ടെത്തുക.
(1) സി, ഡി, എ, ബി
(2) സി, ബി, ഡി, എ
(3) ഡി, എ, ബി, സി
(4) ബി, സി, ഡി, എ

ഓരോ സംഭവവും നടന്ന വർഷം കണ്ടെത്തി പിന്നീട് വർഷങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തണം. ഉത്തരം ഒന്നാമത്തെ സി.ഡി.എ.ബി. എന്നതായിരിക്കുമല്ലോ.

2. താഴെ കൊടുത്തിരിക്കുന്ന സമിതികളുടെ സ്ഥാപനത്തിന്റെ കാലഗണനാക്രമം ഏതാണ്?
(a) ആര്യസമാജം
(b) ബ്രഹ്മസമാജം
(c) പ്രാർഥനസമാജം
(d) രാമകൃഷ്ണമിഷൻ
(1) acbd (2) bcad
(3) cbda (4) cabd

ഉത്തരം: bcad

3. നിങ്ങൾ ഉദയസൂര്യനെ നോക്കിനിന്നാൽ നിങ്ങളുടെ ഇടതുവശം ഏത്‌ ദിശയിലായിരിക്കും?
(a) കിഴക്ക് (b) പടിഞ്ഞാറ്
(c) തെക്ക് (d) വടക്ക്

യുക്തിപൂർവം ചിന്തിച്ചാൽ ഉത്തരം വടക്ക് എന്ന് കിട്ടുമല്ലോ.

4. ഒരു സംഖ്യയുടെ മൂന്നുമടങ്ങിനോട് രണ്ട് കൂട്ടിയതും മൂന്നു കൂട്ടിയതിന്റെ രണ്ടുമടങ്ങും തുല്യമാണ്. സംഖ്യ ഏതാണ്?
(1) 1 (2)2 (3)3 (4)4

ഉത്തരം: 4

പാർട്ട് 2 മനോനൈപുണി പരീക്ഷയാണ്. 
MAT അഥവാ Mental Ability Test

Analogy (സാമ്യം) Classification (വർഗീകരണം) Numerical Series (സംഖ്യാശ്രേണി) Reasoning (യുക്തിചിന്ത) പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ തുടങ്ങി വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങളാണ് MATൽ ഉൾപ്പെടുത്തിയത്. 90 മാർക്കിനുള്ള 90 ചോദ്യങ്ങൾ ഉണ്ടാവും. 90 മിനിറ്റാണ് സമയം. ചോദ്യമാതൃകകൾ പരിചയപ്പെടുകയാണ്‌ വേണ്ടത്. ഉത്തരം പഠിക്കുകയല്ല, ഉത്തരങ്ങളിലേക്ക് എത്തിയ രീതികളാണ് പരിചയപ്പെടേണ്ടത്.

Analogy വിഭാഗത്തിൽപ്പെട്ട ചോദ്യങ്ങൾക്ക് ഉദാഹരണങ്ങൾ പരിചയപ്പെടാം.

താഴെ തന്നിരിക്കുന്ന ആദ്യ വാക്കുകൾ തമ്മിൽ ഒരു ബന്ധം ഉണ്ട്. ഇതേ ബന്ധം പാലിക്കുന്ന രീതിയിൽ വിട്ടുപോയ പദം കണ്ടെത്തുക:
(1) ഇതൾ : പൂവ്. അധ്യായം: .....?
(a) ഖണ്ഡിക (b) പുസ്തകം
(c) ശീർഷകം (d) രചയിതാവ്
(2) ചന്ദ്രൻ : ഉപഗ്രഹം. ഭൂമി: ........
(a) സൂര്യൻ (b) സൗരയൂഥം
(c) ഗ്രഹം (d) നക്ഷത്രം
(3) അസ്ഥികൂടം : ശരീരം. വ്യാകരണം: .............?
(a) വിദ്യാഭ്യാസം (b) ഭാഷ
(c) വിപരീതം (d) അർഥം

ഈ ചോദ്യങ്ങളിലെ ആദ്യത്തെ രണ്ടു വാക്കുകൾ ഒരു പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. മൂന്നാമത്തെ വാക്കിനെ അതേ ആശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെടുത്തുകയാണ് വേണ്ടത്. ഇതൾ പൂവിനെങ്ങനെയാണോ അതേപോലെ അധ്യായം പുസ്തകത്തിനു ചേരുന്നു. ചന്ദ്രനും ഉപഗ്രഹവും എന്ന രീതിയിലാണ് ഭൂമിയും ഗ്രഹവും. അസ്ഥികൂടവും ശരീരവും തമ്മിലുള്ള ബന്ധംപോലെയാണ് വ്യാകരണവും ഭാഷയും.

സംഖ്യാശ്രേണിയുമായി ബന്ധപ്പെട്ട ചോദ്യവും യുക്തിചിന്ത ആവശ്യപ്പെടുന്നു.

മാതൃകാചോദ്യങ്ങൾ പരിചയപ്പെടാം.

1.  3, 7, 15,? 63, 127 വിട്ടുപോയ ഭാഗത്തെ സംഖ്യയേത്?
(a) 30 (b) 47 (c) 31 (d) 52

സംഖ്യാശ്രേണി
3+4 = 7
7+8 = 15
15+16 = 31
31+32 = 63
63+64 = 127 ഈ രീതിയിലായതിനാൽ 31 ഉത്തരമാവും.

2.  12, 32, 72,  152 ... 632  ഈ ശ്രേണിയിൽ വിട്ടുപോയ സംഖ്യഏത്?
(a) 352 (b) 244 (c) 270 (d) 312

ഇവിടെ 12+20 = 32, 32 + 40 = 72, 72+80= 152 എങ്കിൽ 152+160 = 312 ഉത്തരംകിട്ടും

3. 1, 4, 9, 16, 25 ............ എന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?
[64.49.81.36]

12, 22, 32, 42, 52 എന്ന ക്രമത്തിലായതിനാൽ ഉത്തരം 36 ആയിരിക്കുമല്ലോ.

കലണ്ടറുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മറ്റൊന്ന്.

ഒരു മാസത്തിലെ 17-ാം തീയതി ശനിയാഴ്ചയാണെങ്കിൽ നാലാമത്തെ വ്യാഴം ഏത്‌ തീയതി?
(a) 28 (b) 29 (c) 27 (d) 30

17 ശനിയായതിനാൽ 3, 10 തീയതികളും ശനിയായിരിക്കും. 3 ശനിയായതിനാൽ 1-ാം തീയതി വ്യാഴം ആയിരിക്കുമല്ലോ. എങ്കിൽ 8, 15, 22, 29 തീയതികൾ വ്യാഴാഴ്ചയാകും. അങ്ങനെ നാലാമത്തെ വ്യാഴം
22-ാം തീയതിയാവും.

കുടുംബബന്ധവുമായി യുക്തിചിന്താ ചോദ്യങ്ങൾ ഉണ്ടാവും. സഹോദരൻ, അമ്മാവൻ, മുത്തശ്ശി, മരുമകൻ തുടങ്ങിയ ബന്ധങ്ങൾ മനസ്സിലാക്കിയാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നവയാണ് ഇത്തരം ചോദ്യങ്ങൾ.

 കോഡിങ്, ഡീ കോഡിങ് വിഭാഗത്തിലുള്ള ചോദ്യങ്ങൾ പരിചയപ്പെടുന്നത് കൗതുകകരവും വെല്ലുവിളി ഉയർത്തുന്നവയുമാണ്. അക്ഷരങ്ങളുടെയും അക്കങ്ങളുടെയും  പ്രത്യേക ക്രമീകരണങ്ങളിലൂടെ സൃഷ്ടിക്കുന്ന രഹസ്യഭാഷയാണ് കോഡിങ്.

ഉദാഹരണം പരിചയപ്പെടാം.

RUST = 9- 6- 8- 7
DONE = 23- 12- 13- 22 എന്നാണെങ്കിൽ TEAM എന്നത് നിങ്ങൾ എങ്ങനെ കോഡുചെയ്യും.
(a) 7-23-25-13
(b) 7-22-26-14
(c) 7-23-26-14
(d) 7-23-24-13

ഇംഗ്ലീഷ് അക്ഷരമാലയുടെ വിപരീത സംഖ്യാക്രമത്തിലാണ് കോഡിങ് നടത്തിയതെന്ന്‌ മനസ്സിലാക്കാം. D= 23, E = 22 എന്നിങ്ങനെ കാണുമ്പോൾതന്നെ സൂചന കിട്ടുമല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ കോഡ് ചെയ്താൽ 7-22-26-14 എന്നുകിട്ടും. 26-ാം അക്ഷരം A ആയതിനാൽ 2, 3 ഓപ്ഷനുകൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.

കൂടുതൽ പരിചയപ്പെട്ടാൽ രസകരമാവും.

DOG എന്നത് WLT എന്നും CAL എന്നത് XZG എന്നും എഴുതിയാൽ COW എന്നത് എങ്ങനെ കോഡ് ചെയ്യും.
(a) XLD (b) XLW (c) XLE (d) XDL

ഇവിടെ അക്ഷരങ്ങളാണ്  A= Z എന്ന വിപരീതക്രമത്തിൽ വന്നത്. അതിനാൽ C= X, O= L, W= D എന്ന്‌ കിട്ടുമല്ലോ.
ഉത്തരം XLD

ഒളിഞ്ഞുകിടക്കുന്നവ കണ്ടെത്താനുള്ള ചോദ്യങ്ങളും രസകരമാണ്. ഉദാഹരണത്തിന് OITPL എന്നീ അക്ഷരങ്ങളെ പുനഃക്രമീകരിച്ച് ഒരു തൊഴിലിന്റെ പേര് ഉണ്ടാക്കാൻ പറ്റിയാൽ ആ വാക്കിന്റെ മധ്യഭാഗത്തെ അക്ഷരം ഏത്?
(a) I (b) L (c) P (d) T

PILOT എന്ന വാക്കിന്റെ മധ്യഭാഗത്തെ അക്ഷരം കണ്ടെത്താമല്ലോ.

INTERPRETATION എന്ന വാക്കിലെ ഏഴാമത്തെയും പത്താമത്തെയും പന്ത്രണ്ടാമത്തെയും പതിനാലാമത്തെയും അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു അർഥവത്തായ പദം എഴുതിയാൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതായിരിക്കും ആ വാക്കിന്റെ വലത്തേ അറ്റത്തുനിന്നും മൂന്നാമത്‌ വരുന്ന അക്ഷരം?
(a) P  (b) R (c) I (d) A

ചോദ്യം നന്നായി ശ്രദ്ധിച്ച് വായിച്ചാൽ വാക്ക് rain എന്ന്‌ കിട്ടും. പിന്നീട് ഉത്തരം എളുപ്പമായല്ലോ.

MATചോദ്യങ്ങൾ ബുദ്ധിപരീക്ഷ തന്നെയാണ്. കാണാപ്പാഠം പഠിച്ച് സ്കോർ നേടുന്നവരെക്കാൾ, യുക്തിപൂർവം ചിന്തിക്കാൻ കഴിയുന്നവർക്ക് ഈ പാർട്ടിൽ കൂടുതൽ സ്കോർ നേടാൻ കഴിയും. ഉത്തരത്തിലേക്ക് പലപ്പോഴും ഒന്നിലധികം വഴികൾ ഉണ്ട് എന്നതും ഇത്തരം ചോദ്യങ്ങളുടെ സവിശേഷതയാണ്.

ഒരു സ്കൂളിൽ അഞ്ച് അധ്യാപകർ. A, B എന്നീ അധ്യാപകർ ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കും
C, B എന്നിവർ കെമിസ്ട്രിയും ജിയോഗ്രഫിയും പഠിപ്പിക്കും
D, A എന്നിവർ ഗണിതവും ഫിസിക്സും പഠിപ്പിക്കും.
E, B എന്നിവർ ഹിന്ദിയും മലയാളവും പഠിപ്പിക്കും
എങ്കിൽ ഏറ്റവും കൂടുതൽ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ
(a) A (b) B (c) C   (d) D

ശരാശരി, ദിശ, ദൂരം, ക്ലോക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഈ പാർട്ടിൽ പ്രതീക്ഷിക്കാം. SAT, MAT എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40% മാർക്ക് ലഭിച്ചാൽ സ്കോളർഷിപ്പിന് അർഹരായി. എസ്.സി., എസ്.ടി, അംഗപരിമിതർ എന്നിവർക്ക് കുറഞ്ഞ മാർക്ക്  32 ശതമാനം  ആണ്.

പത്താം ക്ലാസുകാർക്ക് പ്രതിഭാ നിർണയ പരീക്ഷ


പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രതിഭാനിർണയ മത്സരപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം. (NTSE : National Talent Search Examination). സംസ്ഥാനതലത്തിലും തുടർന്ന് ദേശീയതലത്തിലും മത്സരിച്ചു ടെസ്റ്റെഴുതാം. ഓപ്പൺ ഡിസ്റ്റൻസ് ലേണിങ്‌വഴി 18 വയസ്സിൽ താഴെ ആദ്യമായി പത്തിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 9–ാം ക്ലാസിൽ ഭാഷയൊഴികെയുള്ള വിഷയങ്ങൾക്ക് 55% എങ്കിലും മാർക്ക് വേണം. സാമർഥ്യം തെളിയിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി ആയിരത്തോളം സ്കോളർഷിപ്പുകൾ നൽകും. സംസ്ഥാനതല പരീക്ഷ നവംബർ 18ന്. ദേശീയ പരീക്ഷ മേയ് 12ന്. ആദ്യഘട്ടത്തിലേക്ക് www.scert.kerala.gov.in എന്ന സൈറ്റിൽ  സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിൻസിപ്പൽ മേലൊപ്പിടണം. പ്രസക്തരേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. വിശദനിർദ്ദേശങ്ങൾ സൈറ്റിൽ വരും.

സംശയപരിഹാരത്തിന് The Liaison Officer, The State Level NTS Examination, SCERT, Poojappura, Thiruvananthapuram - 695012 ഫോൺ : 0471-2346113.; scertkerala@gmail.com. ദേശീയതലത്തിലെ വിവരങ്ങൾക്ക് www.ncert.nic.in എന്ന സൈറ്റിലെ ബന്ധപ്പെട്ട ലിങ്കുകൾ നോക്കാം.

മീൻസ്–കം–മെറിറ്റ് സ്കോളർഷിപ്

എട്ടാം ക്ലാസുകാർക്ക് വരുമാനംകുറഞ്ഞ കുടുംബങ്ങളിലെ സമർഥവിദ്യാർഥ‌ികൾക്ക് പ്രതിവർഷം 6000 രൂപ സ്കോളർഷിപ് നൽകുന്ന (NMMSS) നാഷനൽ മീൻസ്–കം–മെറിറ്റ് സ്കോളർഷിപ് സ്കീമിലേക്ക് എട്ടാം ക്ലാസുകാർ അപേക്ഷിക്കാനുള്ള അറിയിപ്പും www.scert.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഇതിനു സംസ്ഥാനതല‌ പരീക്ഷ മാത്രം. വരുമാനം ഒന്നര ലക്ഷം കവിയരുത്.

സര്‍കുലര്‍
                                                                   Important Dates

Starting Date for Online Registration
:
17/09/2018
Last Date for Fee Remittance(For NTSE only)
:
28/09/2018, 11.45 PM
Last Date for Online Registration
:
30/09/2018, 5 PM
Last Date for HM Verification
:
06/10/2018, 5 PM
Issue of Online Hall Ticket
:
01/11/2018 onwards
Date of Examination
:
18/11/2018

Tuesday, September 18, 2018

ക്രിസ്‌തുമസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പൊതുവിദ്യാലയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 നടത്തും. എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് പകരം മുഴുവന്‍ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്നും തീരുമാനിച്ചു. ക്യുഐപി യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അധ്യക്ഷനായി. യോഗത്തില്‍ ഡിപിഐ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി കെ സുധീര്‍ ബാബു, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, ഹരിഗോവിന്ദന്‍, എം തമീമുദ്ദീന്‍, എ കെ സെയ്‌നുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Monday, September 17, 2018

സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍


ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കുമെന്നു മന്ത്രി അറിയിച്ചു. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉൾപ്പെടെ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെന്നു കരുതി മത്സരാർഥികൾക്കു പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളിൽ ഭക്ഷണം കുടുംബശ്രീ വഴി നൽകും‌. ഗ്രേസ് മാർക്കിനു നിലവിലെ മാനദണ്ഡം ഉപയോഗിക്കും. മത്സരം രാത്രിയി‌ലേക്കു നീളുന്നത് ഒഴിവാക്കും. എൽപി, യുപി വിഭാഗത്തിൽ സ്കൂൾ തലത്തിൽ വരെ മത്സരങ്ങൾ നടത്തും. ഓണറേറിയം ഒഴിവാക്കണമെന്നു കായിക അധ്യാപകർ സർക്കാരിനോട് ആവശ്യപ്പെട്ടതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Sunday, September 16, 2018

ചിറക്കര പഞ്ചായത്ത് തരിശുരഹിതമാക്കുന്നു

മാതൃഭൂമി 17/09/2018

ഫ്‌ളാഷ്ബാക്കില്‍ എന്‍ എന്‍ പിള്ള

പുസ്തക പരിചയം

പ്രശാന്ത് ചിറക്കര

മലയാള നാടകവേദിയിലെ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു എന്‍ എന്‍ പിള്ള. നാടക വേദിയില്‍ അദ്ദേഹം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ മണ്‍മറഞ്ഞ ശേഷവും ഒടുങ്ങിയിട്ടില്ല.
കപടസദാചാരത്തിന്റെ ചില്ലുകൊട്ടാരങ്ങള്‍ പിള്ള തന്റെ നാടകങ്ങളിലൂടെ കല്ലെറിഞ്ഞു തകര്‍ത്തു. നാടകം പ്രേക്ഷകരോട് നേര്‍ക്കുനേര്‍ സംവദിക്കുന്ന കലാരൂപമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ റിയലിസത്തിന്റെ സരണിയിലൂടെയാണ് അദ്ദേഹം തന്റെ പ്രേക്ഷകരെ പൊള്ളുന്ന കാഴ്ചാനുഭവങ്ങളിലേയ്ക്ക് നയിച്ചത്. അത് സമൂഹത്തിന്റെ കപട മൂല്യബോധങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. വിശുദ്ധ പശുക്കളെ തൊട്ടുതീണ്ടിക്കൊണ്ട് മനുഷ്യ ജീവിത നാടകത്തിലെ ഏടുകള്‍ അദ്ദേഹം പ്രേക്ഷകരെ തീവ്രമായി അരങ്ങില്‍ അനുഭവിപ്പിച്ചു.
മലയാളത്തിന്റെ ഈ മഹാനാടകകാരനെക്കുറിച്ചുള്ള ഒരു പുസ്തകം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. വേറിട്ട വഴിയിലൂടെ എന്‍ എന്‍ പിള്ളയെ അടുത്തറിയാന്‍ ആസ്വാദക പക്ഷത്തുനിന്നുള്ള ഒരുപരിശ്രമം – ബിജു നെട്ടറ രചിച്ച എന്‍.എന്‍.പിള്ളയിലേയ്ക്ക് ഒരു ഫ്‌ളാഷ് ബാക്ക്.
എന്‍ എന്‍ പിള്ളയെക്കുറിച്ചുള്ള ഒരു പുസ്തകം എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ഒരു മുന്‍വിധിയുണ്ടാവും. ഈ മുന്‍വിധികളെ തകര്‍ക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കവും ഘടനയും. എന്‍ എന്‍ പിള്ളയുടെ ശിഷ്യനായ ഗ്രന്ഥകര്‍ത്താവ് എന്‍ എന്‍ പിള്ളയെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം തന്റെ ആത്മകഥയുടെ പരാഗങ്ങള്‍കൂടി വീണുകിടക്കുന്ന ഓര്‍മ്മകളുടെ ഹൃദ്യമായ അനാവരണത്തിലൂടെയാണ്. എങ്ങനെയാണ് ഒരു നാടകകാരനെ ഒരു ആരാധകന്‍ അനുഭവിച്ചറിയുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ലളിത സംവേദനത്തിന്റെ സ്ഫടിക ഭാഷ ഉപയോഗിച്ച് രചിച്ച ഈ ഗ്രന്ഥം.
എന്‍ എന്‍ പിള്ള: ദ ഡ്രമാറ്റിസ്റ്റ് എന്ന ഡോക്കുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ഗ്രന്ഥകര്‍ത്താവ്. എന്‍ എന്‍ പിള്ളയുടെ കലാവ്യക്തിത്വത്തെ ബിജു ആഴത്തില്‍ പഠിച്ചിട്ടുണ്ട് എന്നതിന്റെ സാക്ഷ്യമാണ് അനേകം പുരസ്‌ക്കാരങ്ങള്‍ നേടിയ ഈ ഡോക്കുമെന്ററി. ഇതിന്റെ തിരക്കഥ ഈ പുസ്തകത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് എന്‍ എന്‍ പിള്ളയെ അടുത്തറിയാന്‍ ഈ തിരക്കഥ ഒട്ടൊന്നുമല്ല ഉപകാരപ്പെടുന്നത്.
ഡോ. പ്രസന്നരാജന്‍, പ്രൊഫ. ഉണ്ണികൃഷ്ണന്‍ കല്ലില്‍ എന്നിവര്‍ ഈ പുസ്തകത്തിന് എഴുതിയ മുഖക്കുറിപ്പുകളും ഹ്രസ്വമെങ്കിലും ആഴമുള്ള നിരീക്ഷണങ്ങള്‍ അടങ്ങിയതാണ്. അത് ഈ പുസ്തകത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിക്കുന്ന രേഖകളായി മാറുന്നു.
എന്‍ എന്‍ പിള്ളയുടെ സഹോദരിയും നടിയുമായ ഓമനയെക്കുറിച്ച് എഴുതിയ എന്‍ എന്‍ പിള്ളയ്ക്ക് കിട്ടിയ നിധി എന്ന ലേഖനം ആ അഭിനേത്രിയെ അടയാള പ്പെടുത്തുന്ന ഒന്നായിത്തീര്‍ന്നു. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെപോയ ഒരു വലിയ കലാകാരിയായിരുന്നു അവര്‍.
എന്‍ എന്‍ പിള്ളയുമായി ബിജു നെട്ടറ നടത്തിയ ദീര്‍ഘമായ അഭിമുഖവും ഈ പുസ്തകത്തിന്റെ ഭാഗമാണ്. എന്‍ എന്‍ പിള്ളയുടെ കലാവ്യക്തിത്വത്തെ വെളിവാക്കാന്‍ പോന്ന ചോദ്യങ്ങളാണ് ലേഖകന്‍ ഉന്നയിക്കുന്നത്.
ഒരു വലിയ കലാകാരന്റെ, ഒരുബഹുമുഖ പ്രതിഭയുടെ ജീവിതരേഖ അടയാളപ്പെടുത്തുന്ന ഒരു പുസ്തകമെഴുതുമ്പോള്‍ ആ പുസ്തകം ലേഖകന്റെ കൂടി ആത്മകഥയായിത്തീരുന്ന അപൂര്‍വ്വതയും ഈ പുസ്തകത്തിന് സ്വന്തമാണ്. നാടകത്തെ ജീവിതംതന്നെയാക്കിയ ഒരു മഹാപ്രതിഭയുടെ ജീവിതം പറയുമ്പോള്‍, അക്കാദമികമായ നടപ്പ് രചനാ സമ്പ്രദായങ്ങളോട് പുറംതിരിഞ്ഞ് നിന്നുകൊണ്ട്, പുസ്തകത്തിന് സ്വന്തമായ ഒരു ആഖ്യാന ഘടന രൂപപ്പെടുത്തിയെടുക്കാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടുണ്ട്.
എന്‍ എന്‍ പിള്ളയുടെ കലാ ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് ബിജു നെട്ടറ വാക്കുകള്‍ കൊണ്ടുള്ള ഒരു ഫ്‌ളാഷ്‌ലൈറ്റ് പ്രകാശിപ്പിച്ചിരിക്കുന്നു. അതില്‍ തെളിയുന്നത് മലയാളത്തിലെ എക്കാലത്തെയും മഹാനായ ഒരു നാടക കലാകാരന്റെ സംഭവ ബഹുലമായ കലാജീവിതത്തിന്റെ തെളിഞ്ഞ ചിത്രമാണ്. ആ മഹാപ്രതിഭാശാലിയെ കുറച്ചുകൂടി തെളിവുറ്റ ‘ക്ലോസപ്പി’ല്‍ കാണാന്‍ വായനക്കാരന് ഈ പുസ്തകം സഹായകമാകും എന്നതില്‍ സംശയമില്ല.

എന്‍.എന്‍.പിള്ളയിലേയ്ക്ക് ഒരു ഫ്‌ളാഷ്ബാക്ക്(ഓര്‍മ്മ)
പ്രസാധനം: നെട്ടറ മീഡിയ പ്രൊഡക്ഷന്‍സ്
പരവൂര്‍, കൊല്ലം.
വില: 150 രൂപ.

Saturday, September 15, 2018

അന്താരാഷ്ട്ര ഓസോൺ ദിനം


1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന സി.എഫ്.സി (ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.

‘സൂര്യനു കീഴിലുള്ളവക്കെല്ലാം സംരക്ഷണം’ ('Caring for all life under the Sun') എന്നതായിരുന്നു 2017-ലെ ലോക ഓസോൺ ദിനാചരണ ആശയം. ‘സ്വസ്ഥമായിരിക്കുക, മുന്നോട്ട് പോകുക’ (Keep Cool and Carry on) എന്നതാണ് 2018-ലെ ലോക ഓസോൺ ദിനാചരണ ആശയം.

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി . സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയെർ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം. 1913 ഫ്രഞ്ച് ഭൗതിക ശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്.

Friday, September 14, 2018

എഞ്ചിനീയേഴ്സ് ദിനം


ആധുനിക ഇന്ത്യ കണ്ട ഏററവും മിടുക്കനായ എഞ്ചിനീയറായ സർ വിശ്വേശ്വരയ്യയുടെ സേവനങ്ങളെ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 15 ഇന്ത്യയിൽ   എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നു.

ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യയത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയിൽ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരില്‍ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ കീഴിലാണ് (വിശ്വെശ്വരയ്യ ടെക്നോളജ-ിക്കല്‍ യൂണിവേഴ്സിറ്റി, ബെല്‍ഗാം).1962ഏപ്രില്‍ 12 ന് തൊണ്ണൂറ്റി നൂറ്റി ഒന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. വാസ്തവത്തില്‍ ആന്ധ്രാ സ്വദേശിയാണ് വിശ്വേശ്വരയ്യ. പ്രകാശം ജില്ലയിലെ ഗിഡ്ഡല്ലൂരിലാണ് മോക്ഷഗുണ്ടം ഗ്രാമം. അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയവരാണ് വിശ്വേശ്വരയ്യായുടെ പൂര്‍വികര്‍. സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോക്റുമായിരുന്ന ഡോനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. ബാംഗ്ളൂരിന് 40 കിലോമീറ്റര്‍ അകലെയുള്ള മുഡ്ഡനഹള്ളി ഗ്രാമത്തിലാണ് വിശ്വേശ്വരയ്യ പിറന്നത് (1861 സെപ്തംബര്‍ 15ന്) . മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംപ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

എഞ്ചിനീയേഴ്സ് ദിനത്തിൽ ഗൂഗിൾ ഡൂഡിൽ

Thursday, September 13, 2018

ദേശീയ ഹിന്ദി ദിനം


हिन्दी दिवस प्रत्येक वर्ष 14 सितम्बर को मनाया जाता है। 14 सितंबर 1949 को संविधान सभा ने एक मत से यह निर्णय लिया कि हिन्दी ही भारत की राजभाषा होगी। इसी महत्वपूर्ण निर्णय के महत्व को प्रतिपादित करने तथा हिन्दी को हर क्षेत्र में प्रसारित करने के लिये राष्ट्रभाषा प्रचार समिति, वर्धा के अनुरोध पर वर्ष 1953 से पूरे भारत में 14 सितंबर को प्रतिवर्ष हिन्दी-दिवस के रूप में मनाया जाता है।
എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു. രാഷ്ട്ര ഭാഷ ദിവസ്, സമ്പർക്ക ഭാഷ ദിവസ്, രാജ്യ ഭാഷ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടന സമിതി 1949 സെപ്റ്റംബർ 14 ന് ഹിന്ദി ഭാഷയെ ഇന്ത്യയുടെ ഭരണ ഭാഷയായി സ്വീകരിക്കാൻ തീരുമാനിച്ചു. 

ഗ്രന്ഥശാലാ ദിനം


തിരുവനന്തപുരത്ത് 1829ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു.

കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1937 ജൂണ്‍ 14 ന് കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ ‘മലബാര്‍ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു.

തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗണ്‍സിലായി മാറിയത്. കേരളത്തില്‍ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായും ആചരിക്കുന്നു.


ചിറക്കര പബ്ലിക് ലൈബ്രറിയിൽ 14/09/2018 ലെ ഗ്രന്ഥശാല ദിനത്തിൽ സെക്രട്ടറി ശ്രീ. ബിഗേഷ് പതാക ഉയർത്തുന്നു.


ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സപ്തതി ദിനത്തോട് അനുബന്ധിച്ച് ശ്രീ. പ്രശാന്ത് ചിറക്കര 2015 സെപ്തംബർ 13 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ എഴുതിയ ലേഖനം

Wednesday, September 12, 2018

Monday, September 10, 2018

ദേശീയ വനം രക്തസാക്ഷി ദിനം


വനവും വനവിഭവങ്ങളും സംരക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞവരുടെ ഓര്‍മയ്ക്കായാണ്  ദേശീയ വനം രക്തസാക്ഷി ദിനാചരണം നടത്തുന്നത്. 

Sunday, September 9, 2018

ലോക ആത്മഹത്യ പ്രതിരോധ ദിനം


ആത്മഹത്യാ പ്രതിരോധത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയുടെയും ലോകാരോഗ്യസംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2003 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു വരുന്നു. ലോകത്താകമാനം ആത്മഹത്യാ നിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആത്മഹത്യാ പ്രവണത തടയാവുന്നതാണെന്നും ഇതിന്റെ പ്രതിരോധ മാർഗങ്ങൾ എന്തൊക്കെയാണെന്നും ഈ യജ്ഞത്തിൽ സമൂഹത്തിന്റെയും ഓരോ വ്യക്തിയുടെയും പങ്ക് എന്തെന്നുമുള്ള അറിവ് ജനങ്ങൾക്കാകമാനം പകർന്നുകൊടുക്കുക എന്നുള്ളതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു


സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ  അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.
വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.
ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്.
വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 സെപ്റ്റംബർ 29.

Circular No 73-2018-Fin dated 07/08/2018

സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്

 എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്


Saturday, September 8, 2018

Friday, September 7, 2018

ലോക സാക്ഷരതാ ദിനം



എല്ലാവര്‍ഷവും സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ സാക്ഷരതാ ദിനം ആചരിക്കുന്നു.

"സാക്ഷരതയും നൈപുണ്യ  വികസനവും" ( Literacy and skills development ) എന്നതാണ് ഈ വർഷത്തെ സാക്ഷരതാ ദിന പ്രമേയം. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ആ ദിനാചരണത്തിന്റെ ലക്ഷ്യം. സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യ മായ എഴുത്തും വായനയും ഗണിതവും ഉള്‍പ്പെടെയുള്ള അറിവുകളും നൈപുണികളും ആര്‍ജിക്കുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ആധുനിക സമൂഹത്തില്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

രേഖകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് ഇവ നല്‍കാന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരസാങ്കേതികവിദ്യാ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി നിര്‍വഹണത്തിനുള്ള സോഫ്റ്റ്വെയര്‍ ധൃതഗതിയില്‍ തയാറാക്കുകയാണ്. 
രേഖ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്, ഫോണ്‍നമ്പര്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാനരേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനത്തിന്റെ രൂപകല്‍പന.
സെപ്റ്റംബര്‍ ആദ്യവാരംമുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകള്‍വഴി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശ്യം. പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതികവിദ്യാ വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം സെപ്റ്റംബർ 30ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Thursday, September 6, 2018

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്


ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മ‌റ്റ് പ്രതിപക്ഷ പാര്‍ട്ടികളും സഹകരിക്കും. പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ചാണ് ബന്ദ്. രാവിലെ 9 മുതല്‍ വൈകിട്ട് മൂന്നുമണിവരെയാണ് ബന്ദ്.  വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികൾ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ്. പെട്രോൾ ഡീസൽ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആഗോള സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം.

ചരിത്രത്തിലാദ്യമായി ഡോളറിന് 72 രൂപയായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇന്ന് 35 പൈസവരെ ഇടിഞ്ഞു.  കറന്‍സി വ്യാപാരം തുടങ്ങി, മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഡോളര്‍ 72 രൂപ 10 പൈസയിലേക്കെത്തി. ഒരു മാസത്തിനിടെ രൂപയ്ക്കുണ്ടായത് മൂന്ന് ശതമാനത്തോളം ഇടിവ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതിനാല്‍ രൂപ ഇനിയും ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആഗോള കാരണങ്ങളാലാണ് രൂപ ഇടിയുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

Wednesday, September 5, 2018

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി പൊതുജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കും

 പ്രളയബാധിത പ്രദേശങ്ങളില്‍ അക്കാദമിക് ലൈബ്രറികളിലേയും  പബ്‌ളിക് ലൈബ്രറികളിലേയും വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന പല വിദ്യാര്‍ത്ഥികളുടേയും പുസ്തകങ്ങള്‍ നശിച്ച സാഹചര്യത്തില്‍ ഇവര്‍ക്കായി ഇന്ത്യയിലെ വിവിധ ലൈബ്രറികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ജനറല്‍ പുസ്തകങ്ങളും അക്കാദമിക് പുസ്തകങ്ങളും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ശേഖരിക്കുന്നു.  വിവിധ ലൈബ്രറികള്‍ക്കും കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യും.  2010ന് ശേഷമുള്ള പുസ്തകങ്ങളാണ് ശേഖരിക്കുന്നത്.

പത്രക്കുറിപ്പ്


പ്രളയദുരിതാശ്വാസം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ധനം സമാഹരിക്കും


പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.
എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും. ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ജഗതി ശാഖ) കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 കറന്റ് അക്കൗണ്ട് നമ്പര്‍ -37918513327, IFSC Code: SBIN0070568.

സെപ്റ്റംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ പരമാവധി ദുരിതാശ്വാസ നിധി സ്വരൂപിക്കുവാന്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.education.kerala.gov.in) നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചും സമാഹരിച്ച ഫണ്ട് അക്കൗണ്ടില്‍ അടയ്ക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും പണം നിക്ഷേപിക്കാം. പണമായി നിക്ഷേപിക്കുന്നതിന് മേല്‍പ്പറഞ്ഞ ലിങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏത് എസ്.ബി.ഐ ശാഖയിലും മറ്റ് ചാര്‍ജ്ജുകള്‍ ഒന്നും നല്‍കാതെ പണം അടയ്ക്കാം. കുട്ടികളില്‍ നിന്ന് ധനസമാഹരണം നടത്തുമ്പോള്‍ കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ക്ലാസ്തലത്തില്‍ പൊതുവായി പണം ശേഖരിച്ച ശേഷം സ്‌കൂളിലെ പൊതുവായ ഫണ്ട് എന്ന നിലയ്ക്ക് പ്രഥമാധ്യാപകര്‍/പ്രിന്‍സിപ്പല്‍ അക്കൗണ്ടിലേക്ക് പണം അടയ്ക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Tuesday, September 4, 2018

അദ്ധ്യാപക ദിനം



ഇന്ന് ദേശീയ അദ്ധ്യാപക ദിനം. അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്ത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിളളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുളള സുവര്‍ണ്ണ ദിനം.

ഭാരതീയ സംസ്കാരത്തിന്റേയും വിജ്ഞാനത്തിന്റേയും ആഴങ്ങളിലൂടെ തീര്‍ത്ഥയാത്ര നടത്തിയ മഹാനായ ഡോ.രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു. ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന് പഠിക്കുന്നവരാണല്ലോ? നമ്മുടെ സംസ്കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക് കല്പിച്ചു നല്‍കിയിട്ടുളള സ്ഥാനവും ഔന്നത്യവും സാമൂഹ്യ നിര്‍മ്മിതിയില്‍ അവര്‍ക്കുളള നിര്‍ണ്ണായക ഉത്തരവാദിത്വവും നാം മനസ്സിലാക്കണം. മൂല്യബോധമുളള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അദ്ധ്യാപകരില്‍ നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അദ്ധ്യാപകര്‍ തന്നെയാണ് മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ് പ്രാഥമിക കളരികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്. അദ്ധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്നേഹവും സഹാനുഭൂതിയുമാണ് അദ്ധ്യാപകന്റെ മുഖമുദ്ര.

ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും അദ്ധ്യാപകദിനാശംസകള്‍.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പത്രക്കുറിപ്പ്








സ്‌കൂളുകളുടെ പ്രവൃത്തി ദിനം; വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്


രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്നും ഈ മാസം ഏഴിന് ഇതിന് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചതായി ചില ദൃശ്യമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ചില ദൃശ്യമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങിളിലും രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

Sunday, September 2, 2018

പാഠപുസ്ത വിതരണം മൂന്നു മുതല്‍

പ്രളയബാധയെത്തുടര്‍ന്ന് നഷ്ടപ്പെട്ട ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

അധ്യാപകദിനം ആഘോഷങ്ങളില്ലാതെ ആചരിക്കും


         ഈ വര്‍ഷത്തെ ദേശീയ അധ്യാപകദിനാചരണം സെപ്റ്റംബര്‍ അഞ്ചിന് ബുധനാഴ്ച അഘോഷങ്ങളില്ലാതെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് വി.ജെ.ടി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.  മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ്, മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ്, അധ്യാപകരുടെ സാഹിത്യ രചനയ്ക്കുള്ള പ്രൊഫ.മുണ്ടശ്ശേരി പുരസ്‌കാരം എന്നിവ വേദിയില്‍ വിതരണം ചെയ്യും. 
        പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവങ്ങള്‍ ഒഴിവാക്കിയതായും അധ്യപകദിനാഘോഷത്തിന്റെ വേദി തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.