ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, October 31, 2018

World Vegan Day ലോക സസ്യാഹാര ദിനം


നവംബർ 1 സാധാരണ നാം മലയാളികൾ കേരളപ്പിറവി ദിനമായാണല്ലോ ആഘോഷിക്കാരുള്ളത്  എന്നാൽ അധികം ആർക്കും അറിയാത്ത  ഒരു പ്രത്യേകത കൂടെ ഈ ദിവസത്തിനുണ്ട്  "ലോക സസ്യാഹാര ദിനം"
 
 ഡൊണാൾഡ് വാട്സന്റെ  നേതൃത്ത്വത്തിൽ 1944 ൽ  യു കെ ആസ്ഥാനമായി ആരംഭിച്ച        " വെഗൻ സൊസൈറ്റി " ആണ്  ഇതിനു ചുക്കാൻ പിടിക്കുന്നത് . ലോകത്താകമാനംസസ്യാഹാരം ഉപയോഗിക്കുകയും മാംസാഹാരം പാടെ ഉപേക്ഷിച്ച്  ജന്തു ജാലങ്ങൾക്ക്  ഈ ലോകത്തുള്ള അവയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇവരുടെ മഹത്തായ നയം .

 1944 നവംബറിൽ  ആരംഭിച്ച  " വെഗൻ സൊസൈറ്റി " കൃത്യമായ ദിവസം ഓർമയിൽ ഇല്ലാത്തതിനാൽ അവർ എല്ലാ വര്ഷവും നവംബർ 1 ലോക സസ്യാഹാര ദിനമായി ആചരിക്കുന്നു

കേരളപ്പിറവി


കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവിഎന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5  ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ് ഹൃദയനാഥ്‌ കുൻസ്രുഎന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു.

സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെതോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തിൽ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത്.

നവംബർ ഒന്നിനു ചിത്തിരതിരുനാൾമഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവുആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ.ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ.ഇ.എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

നവകേരളം കുട്ടികളുടെ ഭാവനയിൽ: ക്യാമ്പയിൻ നവം. 1ന്‌


നവകേരളം കുട്ടികളുടെ ഭാവനയില്‍ എന്ന ക്യാമ്പയിന് നവംബര്‍ ഒന്നിന് തുടക്കമാകും. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കാനും രേഖപ്പെടുത്താനും ഒരുമണിക്കൂര്‍ നല്‍കുന്നതാണ് ക്യാമ്പയിൻ.

കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനാണ് കുട്ടികളുടെ ഭാവനയിൽ നവകേരളം എന്ന ആശയം തുടക്കം കുറിക്കുന്നത്.

ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കാനും രേഖപ്പെടുത്താനും ഒരുമണിക്കൂര്‍ നല്‍കും.

ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പ്രളയശേഷം നവകേരളം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് നാളത്തെ കേരളത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്‍പങ്ങളും നമ്മുടെ സമ്പത്താക്കി മാറ്റാം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ക്യാമ്പയിൽ സംഘടിപ്പിക്കുന്നത്.

അതിനു മുമ്പായി നവകേരളം സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കണം.

കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലേഖനമായോ, ചിത്രങ്ങളായോ, കാര്‍ട്ടൂണുകളായോ ആശയം മുന്നോട്ടു വയ്ക്കാം.

കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാവുന്ന ഏത് മാര്‍ഗം വേണമെങ്കിലും ഇതിനായി സ്വീകരിക്കാം.

ഇവയില്‍ നല്ല സൃഷ്ടികള്‍ ക്രോഡീകരിച്ച് രേഖയാക്കുകയുംചെയ്യും. സ്‌കൂള്‍തലത്തിലെ ഏറ്റവും മികച്ച സൃഷ്ടികള്‍ പ്രൈമറി/എച്ച്എസ്/എച്ച്എസ്എസ് വിഭാഗങ്ങളിലായി വെവ്വേറെ സമാഹരിച്ച് അപ്ലോഡ് ചെയ്യുകയും വേണം.

മുഴുവന്‍ കുട്ടികളും കാംപെയ്നില്‍ പങ്കാളികളാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍, സമഗ്ര ശിക്ഷാ അഭിയാന്‍ പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ നടപടി സ്വീകരിക്കും.

Tuesday, October 30, 2018

Rashtriya Ekta Diwas (National Unity Day) രാഷ്ട്രീയ ഏകതാ ദിനം


സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി (രാഷ്ട്രീയ ഏകതാ ദിവസ്) ആചരിക്കുന്നത്.

Rashtriya Sankalp Diwas (National Re-dedication Day) ദേശീയ പുനരര്‍പ്പണ ദിനം


മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കുന്നു.

Monday, October 29, 2018

ജാഗ്രത; കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാംസ്ക്കാരിക ജാഥ


പ്രളയം ബാധിച്ച് പുസ്തകങ്ങൾ നഷ്ടപ്പെട്ട ഗ്രന്ഥശാലകൾക്ക് പുസ്തകം സമാഹരിക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജാഗ്രത എന്ന പേരിൽ സാംസ്ക്കാരിക ജാഥ സംഘടിപ്പിക്കുന്നു. കൗൺസിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേതൃത്വം നൽകുന്ന രണ്ട് ജാഥകൾ നവംബർ 1ന് തൃശൂരിൽ നിന്നും ആരംഭിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ നേതൃത്വം നൽകുന്ന വടക്കൻ മേഖല ജാഥ നവംബർ 2ന് തൃശൂർ ജില്ലയിലെ താലൂക്കുകളിൽ പര്യടനം നടത്തി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ താലൂക്കുകളിൽ പര്യടനം നടത്തി നവംബർ 8ന് കാസർഗോഡ് സമാപിക്കും. സ്റ്റേറ്റ് പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നേതൃത്വം നൽകുന്ന തെക്കൻ മേഖല ജാഥ നവംബർ 2ന് എറണാകുളം ജില്ലയിലെ താലൂക്കുകളിൽ പര്യടനം നടത്തി ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താലൂക്കുകളിൽ പര്യടനം നടത്തി നവംബർ 8ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിന്‍റെ ഭാഗമായി ഓരോ താലൂക്കും സമാഹരിക്കുന്ന പുസ്തകങ്ങൾ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ വെച്ച് കൈമാറുന്നതാണ്.

പ്രളയത്തിൽ പുസ്തകം നഷ്ടപ്പെട്ട ലൈബ്രറികൾക്ക്  കൈതാങ്ങാവാൻ ചിറക്കര പബ്ലിക് ലൈബ്രറിയും.


പ്രളയത്തിൽ നാശം സംഭവിച്ച ലൈബ്രറികൾക്ക് നൽകാനുള്ള പുസ്തക സമാഹരണത്തിന്‍റെ ഉദ്ഘാടനം ബഹു. ചാത്തന്നൂർ എം.എൽ.എ ശ്രീ. ജി. എസ്. ജയലാൽ ചിറക്കര പബ്ളിക് ലൈബ്രറി പ്രസിഡന്‍റ് ശ്രീമതി. പുഷ്പവല്ലിക്ക് പുസ്തകങ്ങൾ നൽകി നിർവ്വഹിക്കുന്നു. എം.എൽ.എയുടെ വസതിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ബിഗേഷ്, കമ്മറ്റി അംഗങ്ങളായ വിജയകുമാരി, അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.

Sunday, October 28, 2018

World Stroke Day (ലോക പക്ഷാഘാത ദിനം)


തലച്ചോറിലേക്കുള്ള​ള്ള ര​ക്​​ത​ക്കു​ഴ​ലു​ക​ൾ അ​ട​യു​മ്പോ​ഴും അ​വ പൊ​ട്ടി ര​ക്​​ത​സ്രാ​വ​മു​ണ്ടാ​കു​മ്പോ​ഴു​മാ​ണ്​​ സ്ട്രോക്ക് അ​ഥ​വാ പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​കു​ന്ന​ത്. ര​ക്​​ത​യോ​ട്ടം നി​ല​ക്കു​മ്പോ​ൾ തലച്ചോറിന്റെ ആ ​ഭാ​ഗ​ത്തു​ള്ള കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്നു. എ​വി​ടെ​യാ​ണോ നാ​ശം സം​ഭ​വി​ക്കു​ന്ന​ത് അ​ത​നു​സ​രി​ച്ചു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ രോ​ഗി​യി​ൽ പ്ര​ക​ട​മാ​കും.  ഉ​ദാ​ഹ​ര​ണ​ത്തി​ന് ത​ല​ച്ചോ​റി​ൽ ബ​ലം നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്ത് ര​ക്​​ത​യോ​ട്ടം കു​റ​യു​മ്പോ​ൾ ശ​രീ​ര​ത്തിന്റെ മ​റു​വ​ശം ത​ള​ർ​ന്നു​പോ​കു​ന്നു. സം​സാ​രം നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്ത് ര​ക്​​ത​യോ​ട്ടം കു​റ​യു​മ്പോ​ൾ സം​സാ​ര​ശേ​ഷി ന​ഷ്​​ട​പ്പെ​ടു​ന്നു. പ്ര​മേ​ഹം, ര​ക്​​ത​സ​മ്മ​ർ​ദം, പു​ക​വ​ലി, അ​മി​ത കൊ​ള​സ്​േ​ട്രാ​ൾ എ​ന്നി​വ​യാ​ണ്​ സ്ട്രോക്ക്​ വ​രാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. ഇ​ന്ന് ഹൃ​ദ​യാ​ഘാ​തം ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് പ​ക്ഷാ​ഘാ​തം​മൂ​ല​മാ​ണ്. ആ​റു​പേ​രി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്തി​ലൊ​രി​ക്ക​ൽ പ​ക്ഷാ​ഘാ​തം​ഉ​ണ്ടാ​കു​ന്നു. പ​ക്ഷാ​ഘാ​തം വ​ന്നാ​ൽ നേ​ര​ത്തേ മ​ന​സ്സി​ലാ​ക്കി ചി​കി​ത്സ ന​ൽ​കു​ന്ന​തു​വ​ഴി രോ​ഗി​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​ക്കാ​നും ചി​ല​പ്പോ​ൾ അ​സു​ഖം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​നും ക​ഴി​യു​ന്നു.

പ​ക്ഷാ​ഘാ​ത​ത്തെ സം​ബ​ന്ധി​ച്ച​ ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ വേ​ൾ​ഡ്​ സ്​​ട്രോ​ക്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു.​എ​സ്.​ഒ) 2006 ഒ​ക്​​ടോ​ബ​ർ 29നാ​ണ്​ ലോ​ക​പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്. ഇൗ ​ദി​വ​സം പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ച​ട​ങ്ങു​ക​ൾ സം​ഘടിപ്പിച്ചും ന​വ​സ​മൂ​ഹ​മാധ്യമങ്ങ​ൾ വ​ഴി​യും ബോ​ധ​വ​ത്​​ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ സം​ഘ​ട​ന ആ​ഹ്വ​നം ചെ​യ്യു​ന്നു. "മസ്തിഷ്കാഘാതത്തിനു ശേഷം ഉയിർത്തെഴുന്നേൽക്കൽ" എന്നതാണ് ഈ വർഷത്തെ ദിനാചരണ മുദ്രാവാക്യം.


ശരീരത്തിന്റെ ഒ​രു വശത്തിന്റെ ത​ള​ർ​ച്ച. ഇ​ട​തു ​കൈയും ഇ​ട​തു കാ​ലും ത​ള​ർ​ന്നു​പോ​വു​ക, മു​ഖം ഒ​രു വ​ശ​ത്തേ​ക്ക് കോ​ടി​പ്പോ​കു​ക, ശരീരത്തിന്റെ ഒ​രു ഭാ​ഗ​ത്തെ സ്​​പ​ർ​ശ​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ടു​ക എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ കാ​ണു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. ഇ​ത്ത​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​മ്പോ​ൾ അ​വ എ​ത്ര​ത​ന്നെ ചെ​റു​താ​ണെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ  ഡോ​ക്ട​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കേ​ട്ട് രോ​ഗി​യെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ​ത​ന്നെ രോ​ഗം സ്ട്രോക്ക് ആ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും. ത​ല​യു​ടെ സി.​ടി സ്​​കാ​നോ എം.​ആ​ർ.​ഐ സ്​​കാ​നോ ചെ​യ്ത് ഇ​ത് സ്​​ഥി​രീ​ക​രി​ക്കാം.

സ്ട്രോക്ക്​ ചി​കി​ത്സ​യി​ൽ ഏ​റ്റ​വും പ്ര​ധാ​നം എ​ത്ര​യും നേ​ര​ത്തേ അ​സു​ഖം ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സ തു​ട​ങ്ങു​ക എ​ന്ന​താ​ണ്. ടൈം ​ഈ​സ്​ ​െബ്ര​യ്ൻ എ​ന്നാ​ണ് പ​റ​യു​ക. സ​മ​യം വൈ​കു​ന്തോ​റും ത​ല​ച്ചോ​റി​ലെ കൂ​ടു​ത​ൽ കോ​ശ​ങ്ങ​ൾ ന​ശി​ച്ചു​പോ​കു​ന്നു. അ​ത​നു​സ​രി​ച്ച് അ​സു​ഖ​ത്തിെ​ൻ​റ തീ​വ്ര​ത കൂ​ടു​ക​യും രോ​ഗി പൂ​ർ​വ​സ്​​ഥി​തി​യി​ൽ ആ​കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യു​ന്നു. അ​സു​ഖം തു​ട​ങ്ങി ആ​ദ്യ​ത്തെ നാ​ല​ര മ​ണി​ക്കൂ​റി​നെ ഗോ​ൾ​ഡ​ൻ അ​വേ​ഴ്സ്​ എ​ന്നാ​ണ് പ​റ​യു​ക. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ സ്ട്രോക്ക്​ ര​ക്​​ത​യോ​ട്ട കു​റ​വു​കൊ​ണ്ടാ​ണെ​ങ്കി​ൽ ര​ക്​​ത​ക്ക​ട്ട അ​ലി​യി​ച്ചു​ക​ള​യു​ന്ന​തി​നു​ള്ള േത്രാം​ബോ​ലി​സി​സ്​ എ​ന്ന ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യും.

Saturday, October 27, 2018

International Animation Day അന്താരാഷ്ട്ര അനിമേഷന്‍ ദിനം


ഫ്രഞ്ച്‌ ആനിമേറ്ററായ എമിലി റിനോഡ്‌ 1892ല്‍ പാരീസിലെ മ്യൂസിയത്തില്‍ ആദ്യമായി അനിമേഷന്‍റെ ആദ്യരൂപം പ്രദര്‍ശിപ്പിച്ചതിന്‍റെ ഓര്‍മ്മയ്‌ക്കായാണ്‌ ഒക്ടോബർ 28ന്‌ അനിമേഷന്‍ ദിനം ആചരിക്കുന്നത്‌.

Thursday, October 25, 2018

Crowdfunding കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍


പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ലോകത്തെവിടെ നിന്നും rebuild. kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റായ കെ. പി. എം. ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. പോര്‍ട്ടല്‍ തയ്യാറാക്കിയ കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബില്യണ്‍ ലൈവ്സാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മുഖേന നടപ്പാക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികള്‍, വ്യവസായ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് താല്‍പര്യമുള്ള പദ്ധതികള്‍ തിരഞ്ഞെടുത്ത് സംഭാവന നല്‍കാനും സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസപോണ്‍സിബിലിറ്റി (സി. എസ്. ആര്‍) സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പദ്ധതികളുടെ വിശദാംശങ്ങള്‍ ഫോട്ടോ സഹിതം പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വര്‍ച്വല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പോര്‍ട്ടലില്‍ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താനാവും. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഇത് സുതാര്യത ഉറപ്പാക്കും. ഫണ്ട് ചെയ്യപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തും. ഭാവിയില്‍ പദ്ധതിയുടെ നടത്തിപ്പ് ബ്ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സോഷ്യല്‍ മോണിറ്ററിംഗിന് വിധേയമാക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്നോളജി പ്രൊമോഷന്‍ സെല്‍ അംഗീകരിച്ച വിശ്വാസ്യതയുള്ള ഏജന്‍സികളെയാവും വിവിധ പുനര്‍നിര്‍മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുക.

കേരളം ഏറെ പ്രാധാന്യം നല്‍കുന്ന തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബി. എം. ടി. പി. സി അംഗീകരിച്ച സ്ഥാപനങ്ങളെയാവും ചുമതലപ്പെടുത്തുക. ഇവരുടെ നിര്‍മാണ രീതിയുടെ വിശ്വാസ്യത സര്‍ക്കാര്‍ ഉറപ്പാക്കും. ശബരിമലയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ പ്രോജക്റ്റ്സിനൊപ്പം വിശ്വാസ്യതയുള്ള മറ്റു സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികളാവും അവലംബിക്കുക.

ആദ്യ ഘട്ടത്തില്‍ വീടുകള്‍, ശബരിമല, സ്‌കൂളുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. പിന്നീട് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തും.

പദ്ധതികള്‍ തിരഞ്ഞെടുക്കാം, സംഭാവന നല്‍കാം


വെബ്സൈറ്റിന്റെ ഹോം പേജില്‍ മുകള്‍ഭാഗത്ത് ലോഗിന്‍, സൈന്‍ അപ് ഓപ്ഷനുണ്ട് (സംഭാവന നല്‍കുന്ന പദ്ധതികളുടെ പുരോഗതി അറിയാന്‍ രജിസ്റ്റര്‍ ചെയ്യണം). പുനര്‍നിര്‍മാണ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫില്‍ട്ടര്‍ സെര്‍ച്ച് ഒപ്ഷന്‍ ഉപയോഗിക്കാം. ഇവിടെ ജില്ല, നഗരസഭ, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള പദ്ധതികള്‍ തിരയാനാവും. പൂര്‍ണമായും ഭാഗികമായും വളരെ കുറച്ചു മാത്രമായും നാശനഷ്ടം സംഭവിച്ചതിന്റെയും ആവശ്യമുളള തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇഷ്ടമുള്ള തുക രേഖപ്പെടുത്തി ഡൊണേറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പേയ്മെന്റ് ഓപ്ഷനിലേക്ക് പോകും. ഇവിടെ പേര്, ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു. പി. ഐ  സംവിധാനങ്ങളുപയോഗിച്ച് ലോകത്തെവിടെ നിന്നും തുക സംഭാവന ചെയ്യാം. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് ഓണ്‍ലൈനിലൂടെയല്ലാതെയും സംഭാവന നല്‍കാം. പേയ്മെന്റ് പൂര്‍ണമാവുന്നതോടെ വിവരം സ്റ്റാറ്റസ് പേജില്‍ കാണാനാവും. കൂടാതെ ഇ മെയില്‍ വിലാസത്തിലും മൊബൈല്‍ നമ്പറിലും സന്ദേശം ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സംഭാവനയ്ക്ക് യാതൊരു വിധ ഫീസും ഈടാക്കില്ല. എല്ലാ സംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കും.

Tuesday, October 23, 2018

United Nations Day ഐക്യരാഷ്ട്ര ദിനം


ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി. ഇതിനായി ഇവര്‍ യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര് നിര്‍ദ്ദേശിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകമാണ് ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.

ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നീ ആറു ഭാഷകളാണ് യു.എന്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഉപയോഗിക്കുന്നത്. പോർച്ചുഗീസ് കാരനായ  അൻേറാണിയോ ഗുട്ടെറസ് ആണ് ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍.

ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഒരു ക്വിസ് 


1. ഐക്യരാഷ്ട്രസഭ  നിലവില്‍വന്നതെന്ന്?

2. ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അംഗമായതെന്ന്?

3. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തിലാണ്?

4. ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളുടെ എണ്ണം?

5. ഏറ്റവുമൊടുവില്‍ അംഗമായ രാജ്യം?

6. യുനൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ (ഐക്യരാഷ്ട്രസഭ) എന്ന പേര് നിര്‍ദേശിച്ചതാര്?

7. യു.എന്‍. ആസ്ഥാനമന്ദിരത്തിനുവേണ്ടി സ്ഥലം സൗജന്യമായി നല്‍കിയ മഹാന്‍?

8. ഐക്യരാഷ്ട്രസഭയുടെ പതാക ഏത്?

9. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍വാഹകഘട്ടങ്ങള്‍ ഏതെല്ലാം?

10. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗികഭാഷകള്‍ ഏതെല്ലാം?

11. പൊതുസഭയില്‍ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് (ഇംഗ്ലീഷില്‍) റെക്കോഡിട്ട മലയാളി ആര്?

12. യു.എന്‍. പൊതുസഭയില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ചതാര്?

13. യു.എന്‍. പൊതുസഭയില്‍ മലയാളത്തില്‍ ആദ്യമായി പ്രസംഗിച്ചതാര്?

14. യു.എന്‍. പൊതുസഭയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍?

15. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്ക് ഒരു അംഗരാഷ്ട്രത്തിന് എത്ര പ്രതിനിധികളെ അയയ്ക്കാം?

16. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിലെ ആകെ അംഗങ്ങള്‍ എത്ര?

17. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരം അംഗങ്ങള്‍ എത്ര?

18. താത്കാലിക അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷം?

19. ഇന്ത്യ ഏറ്റവുമൊടുവില്‍ താത്കാലിക അംഗമായതെന്ന്?

20. സെക്യൂരിറ്റി കൗണ്‍സില്‍ (രക്ഷാസമിതി) വികസിപ്പിച്ച് സ്ഥിരാംഗമാകാന്‍വേണ്ടി ശ്രമിക്കുന്ന രാജ്യങ്ങളുടെ ഗ്രൂപ്പിന് പറയുന്ന പേരെന്ത്?

21. യു.എന്‍. സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വര്‍ഷം?

22. ഇപ്പോഴത്തെ സെക്രട്ടറി ജനറലാര്?

23. യു.എന്നിന്റെ ആദ്യ സെക്രട്ടറി ജനറലാര്?

24. പദവിയിലിരിക്കെ അന്തരിച്ച സെക്രട്ടറി ജനറല്‍?

25. UNസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ?


ഉത്തരങ്ങള്‍

1. 1945 ഒക്ടോബര്‍ 24-ന്

2. 1945 ഒക്ടോബര്‍ 30-ന്

3. ന്യൂയോര്‍ക്ക് (യു.എസ്.എ.)

4. 193

5. ദക്ഷിണ സുഡാന്‍

6. ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ്

7. ജോണ്‍ ഡി. റോക്ക് ഫെല്ലര്‍

8. ഇളം നീല പശ്ചാത്തലത്തില്‍ ഒലിവ് ശാഖകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ലോകഭൂപടം.

9. പൊതുസഭ , രക്ഷാസമിതി , സാമ്പത്തിക-സാമൂഹിക സമിതി , അന്താരാഷ്ട്ര നീതിന്യായ കോടതി , പരിരക്ഷണസമിതി , സെക്രട്ടേറിയറ്റ് . ഈ ആറു ഘടകങ്ങളില്‍ പരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുകയാണ്.

10. ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ഇംഗ്ലീഷ്, ചൈനീസ്, അറബിക്

11. വി.കെ. കൃഷ്ണമേനോന്‍

12. അടല്‍ ബിഹാരി വാജ്പേയി

13. മാതാ അമൃതാനന്ദമയി

14. വിജയലക്ഷ്മി പണ്ഡിറ്റ്

15. അഞ്ച്

16. പതിനഞ്ച്

17. അഞ്ച് (ഫ്രാന്‍സ്, യു.എസ്.എ., ചൈന, റഷ്യ, യു.കെ.)

18. രണ്ടുവര്‍ഷം

19. 2011, 2012 വര്‍ഷങ്ങളില്‍

20. ജി4 (ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍)

21. അഞ്ചുവര്‍ഷം

22. അന്റോണിയോ ഗുട്ടറെസ്

23. ട്രിഗ്‌വ്‌ലീ

24. ഡാഗ് ഹാമര്‍ ഷോള്‍ഡ്‌

25. ശശി തരൂർ

Monday, October 22, 2018

Mole day അന്താരാഷ്ട്ര മോൾ ദിനം


രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.

ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 10^23) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 10^23നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു. മോളി പോട്ടർ (MOLEY POTTER) എന്നതാണ് 2018 - ലെ മോൾഡേയ് ഫൗണ്ടേഷന്റെ പ്രമേയം.


മോള്‍ എന്ന വാക്കിനര്‍ഥം തന്മാത്രാ ഭാരം എന്നാണ്. ഇതൊരു ജര്‍മന്‍ വാക്കാണ്. ഫ്രീഡ്റിച്ച് വില്‍ഹെം ഓസ്വാള്‍ഡ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് രസതന്ത്രത്തില്‍ ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്. ദ്രവ്യത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന യൂണിറ്റാണിത്. 1971-ലാണ് ദ്രവ്യത്തിന്റെ അളവിന്റെ എസ്.ഐ. യൂണിറ്റായി മോള്‍ അംഗീകരിക്കപ്പെട്ടത്.
ആറ്റങ്ങളും തന്മാത്രകളുമൊക്കെ നിശ്ചിത അനുപാതത്തില്‍ കൂടിച്ചേര്‍ന്നാണ് മൂലകങ്ങളും സംയുക്തങ്ങളുമൊക്കെ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന അഭികാരകങ്ങളുടെ (Reactants) അനുപാതം ഓരോ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ചും വ്യത്യസ്തമാണ്. രാസപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന അഭികാരകങ്ങള്‍ പാഴാകാതിരിക്കാനും കൃത്യതയ്ക്കും വേണ്ടി മോള്‍ യൂണിറ്റ് ഉപയോഗിക്കും. വ്യവസായങ്ങളില്‍ ലാഭകരമായ തോതില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഓരോ രാസപ്രവര്‍ത്തനത്തിലും മോള്‍ സങ്കല്പനം അത്യാവശ്യമാണ്.

'അവഗാഡ്രോ' എന്ന മാജിക് സംഖ്യ

അവഗാഡ്രോ അല്ല 6.022x1023എന്ന അവഗാഡ്രോ സംഖ്യ കണ്ടുപിടിച്ചത് . 1909-ല്‍ ഫ്രഞ്ച് ഊര്‍ജതന്ത്ര ശാസ്ത്രജ്ഞനായ ജീന്‍ പെറിന്‍ (Jean Perrin) ആണ്. അദ്ദേഹത്തെ ഇതിന് സഹായിച്ചതാകട്ടെ അവഗാഡ്രോ നിയമവും. ജീന്‍ പെറിന് 1926-ല്‍ ഫിസിക്‌സിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. രസതന്ത്രത്തിന് അവഗാഡ്രോ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ മാജിക് സംഖ്യക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയത്.
മോളും അവഗാഡ്രോ സംഖ്യയും
അവഗാഡ്രോ സംഖ്യക്ക് തുല്യം സൂക്ഷ്മകണികകള്‍ ഉള്‍ക്കൊള്ളുന്ന ദ്രവ്യത്തിന്റെ അളവാണ് ഒരു മോള്‍. അതായത് ഒരു മോള്‍ പദാര്‍ഥത്തില്‍ 6.022ഴ്ച10 23 കണികകള്‍ അടങ്ങിയിരിക്കും എന്നര്‍ഥം. ഒരുഗ്രാം അറ്റോമിക് മാസ് (1 GAM) ഏത് മൂലകമെടുത്താലും അതില്‍ അവഗാഡ്രോ സംഖ്യയുടെ അത്ര ആറ്റങ്ങള്‍ അടങ്ങിയിരിക്കും.
മോളിനെ എണ്ണമായും മാസ് ആയും വാതകത്തിന്റെ കാര്യത്തില്‍ വ്യാപ്തമായും ഒക്കെ പ്രസ്താവിക്കാം. കുറച്ചുകൂടി വിശദീകരിച്ച് പറഞ്ഞാല്‍ ഒരു ഗ്രാം അറ്റോമിക് മാസ് (1 GAM) ഹൈഡ്രജനിലും ഓക്സിജനിലും കാര്‍ബണിലുമൊക്കെ ആറ്റങ്ങളുടെ എണ്ണം 6.022x1023ആണ്.
ഒരു മൂലകത്തിന്റെ അറ്റോമിക് മാസിന് തുല്യം ഗ്രാം അളവിനെ അതിന്റെ GAM എന്നാണ് പറയുന്നത്. അങ്ങനെയാവുമ്പോള്‍ ഒരു ഗ്രാം ഹൈഡ്രജനിലും 16 ഗ്രാം ഓക്സിജനിലും 12 ഗ്രാം കാര്‍ബണിലും തുല്യ എണ്ണം ആറ്റങ്ങള്‍ ആയിരിക്കും. ഒരു ഗ്രാം ജലത്തിലും 342 ഗ്രാം പഞ്ചസാരയിലും തുല്യമായ തന്മാത്രകളുമുണ്ടായിരിക്കും.

Saturday, October 20, 2018

Police Martyrs' Day (or Police Commemoration Day) പോലീസ് സ്മൃതി ദിനം


ഔദ്യോഗിക കൃത്യനിര്‍വണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനാണ് എല്ലാക്കൊല്ലവും ഒക്‌ടോബര്‍ 21 ന് സ്മൃതിദിനമായി ആചരിക്കുന്നത്. ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങില്‍ 1959 ഒക്‌ടോബര്‍ 21ന് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്‍മ പുതുക്കുന്ന ദിനമെന്ന നിലയിലാണ് കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങ് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നത്. കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നത്.

സ്മൃതിദിനാചരണത്തിന്റെ അറുപതാം വാര്‍ഷികമാണ് ഇക്കൊല്ലം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും മിനി മാരത്തോണും എല്ലാ പോലീസ് സ്‌റ്റേഷനുകളിലും രക്തദാനക്യാംപുകളും ഒരുക്കിയിട്ടുണ്ട്. ' അവര്‍ രാജ്യത്തിന് ജീവന്‍ നല്‍കി, സല്യൂട്ട് ചെയ്യാം അവരെ, നമ്മുടെ രക്തം നല്‍കി 'എന്നതാണ് ഇതുസംബന്ധിച്ച സന്ദേശം. പൊതുസ്ഥലത്തും പോലീസ് കേന്ദ്രങ്ങളിലും ശ്രമദാന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Friday, October 19, 2018

Nobel Prize winners നോബൽ സമ്മാന ജേതാക്കൾ 2018



സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേല്‍ ആണ് ലോകംകണ്ട ഏറ്റവും വലിയ പുരസ്‌കാരത്തിനുപിന്നില്‍. സ്‌ഫോടകവസ്തുവായ ഡൈനാമിറ്റിന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന് ധാരാളം പണവും പ്രശസ്തിയും നേടിക്കൊടുത്തു. തന്റെ സ്വത്തിന്റെ ഒരു ഭാഗം നൊബേല്‍ സമ്മാനത്തിനായി അദ്ദേഹം നീക്കിവെക്കുകയായിരുന്നു.

1901 മുതലാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10-നാണ് സമ്മാനദാനച്ചടങ്ങ് നടക്കുക. 1940, 1941, 1942 എന്നീ വര്‍ഷങ്ങളില്‍ രണ്ടാംലോകമഹായുദ്ധം കാരണം നൊബേല്‍ സമ്മാനം നല്‍കിയിരുന്നില്ല.

വൈദ്യശാസ്ത്രം  - ജയിംസ് അലിസണ്‍, ടസാകു ഹോന്‍ജോ



കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തിയ അമേരിക്കയിലെ ജയിംസ് പി. അലിസണ്‍, ജപ്പാനിലെ ടസാകു ഹോന്‍ജോ എന്നിവര്‍ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.  ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തെ ചെറുക്കാനുള്ള ഗവേഷണമാണ് ഇവരെ നൊബേലിലേക്ക് നയിച്ചത്. ഇമ്യൂണ്‍ ചെക്പോയിന്റര്‍ ഇന്‍ഹിബിറ്റര്‍ തെറാപ്പി എന്ന ഇവരുടെ കണ്ടെത്തല്‍ കാന്‍സര്‍ ചികിത്സാരംഗത്ത് സമൂലമായ മാറ്റത്തിന് വഴിതുറന്നതായി പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തി. കാന്‍സര്‍ പ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീന്‍ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് ഹോന്‍ജോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതേ മേഖലയില്‍ പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണിന് പുരസ്‌കാരം. യു.എസിലെ ടെക്‌സസ് സര്‍വകലാശാലയിലെ പ്രൊഫസറാണ് അലിസണ്‍. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ പ്രൊഫസറാണ് ഹോന്‍ ജോ. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന ടാങ് പ്രൈസ് ഇരുവരും 2014-ല്‍ നേടിയിരുന്നു.

സമ്മാനത്തുക: 90 ലക്ഷം സ്വീഡിഷ് ക്രോണ

ഭൗതികശാസ്ത്രം  -ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു,  ഡോണ സ്ട്രിക്ലന്‍ഡ്



അര്‍ബുദചികിത്സാരംഗത്തും നേത്രചികിത്സയിലും വന്‍ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ശാസ്ത്രപ്രതിഭകള്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍. ആര്‍തര്‍ ആഷ്‌കിന്‍ (അമേരിക്ക), ഷെറാദ് മൊറു (യു.എസ്. പൗരത്വമുള്ള ഫ്രഞ്ചുകാരന്‍), ഡോണ സ്ട്രിക്ലന്‍ഡ് (കാനഡ) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 1903-ല്‍ മേരി ക്യൂറി, 1963-ല്‍ മരിയ ജിയോപെര്‍ട് മേയര്‍ എന്നിവര്‍ക്കുശേഷം ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന വനിതയാണ് ഡോണ. 55 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. അതിസൂക്ഷ്മ ബോധശേഷിയുള്ള ലേസര്‍ കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. കണ്ണുകളുടെ നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറക്കുന്നതും വ്യാവസായികരംഗത്ത് അതിസൂക്ഷ്മതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതുമായ ഉപകരണങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ മൂവരുടെയും ഗവേഷണം വഴിതുറക്കുമെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. നൊബേല്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് 96 വയസ്സുള്ള ആര്‍തര്‍ ആഷ്‌കിന്‍. പ്രകാശത്തിന്റെ റേഡിയേഷന്‍ ശക്തികൊണ്ട് പദാര്‍ഥങ്ങളെയും വസ്തുക്കളെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനാകുമെന്ന വിചിത്രഭാവനയാണ് ആഷ്‌കിന്‍ യാഥാര്‍ഥ്യമാക്കിയത്. അള്‍ട്രാ ഷോര്‍ട്ട് ഒപ്റ്റിക്കല്‍ പള്‍സുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചതിനാണ് ഷെറാദിനും ഡോണയ്ക്കും പുരസ്‌കാരം ലഭിച്ചത്.

സമ്മാനത്തുക:  10 ലക്ഷം ഡോളര്‍. പുരസ്‌കാരത്തുകയുടെ ആദ്യപകുതി ആര്‍തര്‍ ആഷ്‌കിനും രണ്ടാംപകുതി വീണ്ടും പകുത്ത് മൊറു- സ്‌ക്രീന്‍ലാന്‍ഡ് ടീമിനും നല്‍കും.

രസതന്ത്രം-  ഫ്രാന്‍സെസ് എച്ച്.അര്‍നോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, ഗ്രിഗറി വിന്റര്‍



ജൈവ ഇന്ധനംമുതല്‍ മരുന്നുകള്‍വരെ നിര്‍മിക്കുന്നതിന് പ്രോട്ടീനുകളും എന്‍സൈമുകളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണം നടത്തിയ മൂന്നുപേര്‍ക്ക് രസതന്ത്രനൊബേല്‍. യു.എസ്. ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഗ്രിഗറി വിന്റര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. വിവിധ മേഖലകളില്‍ പരിണാമത്തിന്റെ  ഭാഗമായി പ്രോട്ടീനുകളിലുണ്ടാകുന്ന വ്യതിയാനം സംബന്ധിച്ച 'പാരമ്പര്യവ്യതിയാനവും തിരഞ്ഞെടുപ്പും' എന്ന ഒരേ സിദ്ധാന്തമാണ് മൂന്നുപേരും ഉപയോഗിച്ചത്. നൊബേല്‍ സമ്മാനം നേടുന്ന അന്‍പതാമത്തെ വനിതയും രസതന്ത്രത്തില്‍ നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയുമാണ് ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്.

സമ്മാനത്തുക :  7.4 കോടി  രൂപയുടെ പകുതി ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡും ബാക്കി പകുതിജോര്‍ജ് പി. സ്മിത്തും ഗ്രിഗറി പി. വിന്ററും പങ്കിടും.

സമാധാനം  -നാദിയ മുറാദ്, ഡോ. ഡെന്നീസ് മുക്വെഗി



ഭീകരവാദത്തിന്റെയും യുദ്ധത്തിന്റെയും ഫലമായ പീഡനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ലോകം തുറന്നുകാട്ടിയ നിശ്ശബ്ദപോരാളികള്‍ക്ക് സമാധാന നൊബേല്‍ പുരസ്‌കാരം. ഐ.എസ്. ഭീകരരുടെ ജീവിക്കുന്ന ഇരയായ നാദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കുംനേരെ പോരാടുന്ന ഡോ. ഡെന്നീസ് മുക്വെഗി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സമ്മാനം.  യുദ്ധങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും ലൈംഗികാതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരായ ഇരുവരുടെയും പോരാട്ടമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐ.എസ്. ഭീകരതയില്‍നിന്ന് രക്ഷപ്പെട്ട യസീദി വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്.  യുദ്ധമേഖലകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗൈനക്കോളജിസ്റ്റാണ് ഡോ. ഡെന്നിസ് മുക്വെഗി.   2014-ല്‍ ഇറാഖില്‍ ഐ.എസ്. തട്ടിക്കൊണ്ടുപോയ നാദിയ മൂന്നുമാസം ഭീകരരുടെ ലൈംഗികാടിമയായി പീഡനങ്ങളേറ്റുവാങ്ങി.  തടവില്‍നിന്ന് രക്ഷപ്പെട്ട നാദിയ താന്‍ നേരിട്ട കൊടിയപീഡനങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് യസീദി വനിതകള്‍ അനുഭവിച്ച കൊടുംക്രൂരത ലോകമറിയുന്നത്.  യസീദികള്‍ക്കും സംഘര്‍ഷമേഖലകളിലെ  പീഡിതരായ സ്ത്രീകള്‍ക്കുമായി പ്രവര്‍ത്തിക്കുകയാണ് നാദിയ ഇപ്പോള്‍. 

സമ്മാനത്തുക: 3,50,000 ഡോളര്‍

സാമ്പത്തികശാസ്ത്രം  -വില്യം നോഡ്ഹൗസ്, പോള്‍ റോമര്‍



യു.എസ്. സാമ്പത്തികശാസ്ത്രജ്ഞന്‍ പോള്‍ എം. റോമര്‍ക്കും യു.എസിലെ യേല്‍ സര്‍വകലാശാലാ പ്രൊഫസര്‍ വില്യം ഡി. നോഡ്ഹൗസിനും സാമ്പത്തിക നൊബേല്‍.  പ്രകൃതിയെയും അറിവിനെയും സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനങ്ങള്‍ക്കാണ് പുരസ്‌കാരം.   വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാനയങ്ങള്‍ അവിടത്തെ സാമ്പത്തികവളര്‍ച്ചയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്ന പഠനത്തിനാണ് നോഡ്ഹൗസിന് പുരസ്‌കാരം. സാമ്പത്തികഘടകങ്ങള്‍ എങ്ങനെയാണ് വ്യവസായസ്ഥാപനങ്ങളെ പുതിയ ആശയങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും നയിക്കുന്നതെന്ന എന്‍ഡോജീനിയസ് തിയറി ആണ് റോമറിന് പുരസ്‌കാരം നേടിക്കൊടുത്തത്. 

സമ്മാനത്തുക: 10 ലക്ഷം ഡോളര്‍.

സാഹിത്യ നൊബേല്‍ ഇക്കുറിയില്ല


സാഹിത്യത്തിനുള്ള പുരസ്‌കാരപ്രഖ്യാപനം ചില വിവാദങ്ങള്‍കാരണം ഇക്കുറിയുണ്ടായില്ല.

70 വര്‍ഷത്തിനുശേഷമാണ് സാഹിത്യമില്ലാതെ നൊബേല്‍.  ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ജേതാവിന്റെ പേര് അടുത്ത വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കും.

Wednesday, October 17, 2018

Children's day stamp ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു

ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു


 സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2018 ന് ചിത്രരചന ക്ഷണിച്ചു. 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതല്‍ പ്ലസ്ടുവരെ ക്ലാസ്സുകളില്‍ ( 9 മുതല്‍ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം.

 ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് എന്നിവയിലൊന്ന് ഉപയോഗിക്കാം. 15 x 12 സെന്റീമീറ്റര്‍ അനുപാതത്തിലായിരിക്കണം ചിത്രങ്ങള്‍.

സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാകും വിധം പശ്ചാത്തലവും നിറങ്ങളും ഉപയോഗിക്കണം.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രശസ്തിഫലകവും ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫി നല്‍കി ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ ആദരിക്കും.

ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാര്‍ത്ഥിയുടെ വീടിന്റേയും ഫോണ്‍ നമ്പറോടുകൂടിയ മേല്‍വിലാസം എന്നിവ ചിത്രത്തിന്റെ പിന്നില്‍ എഴുതി പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസിന്റെ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം.  ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 31 വരെ നല്‍കാം. കവറിനു പുറത്ത് 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം''എന്ന് എഴുതണം.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്. കുഞ്ഞുങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നേരിട്ട് തുക അനുവദിക്കാമെങ്കിലും കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് തന്നെ അവസരമൊരുക്കുക എന്നതാണ് ശിശുദിനസ്റ്റാമ്പിന് പിന്നിലുള്ള വലിയ ആശയം. തങ്ങള്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളും ഉണ്ടെന്ന് കുട്ടികള്‍ അറിയുക, പരസ്പര സഹവര്‍ത്തിത്വം, സഹായം, സഹജീവി സ്നേഹം തുടങ്ങിയ നന്മകള്‍ കുട്ടികളില്‍ വളര്‍ത്തുക എന്നിവയും ശിശുദിനസ്റ്റാമ്പിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നു.

ശിശുദിനസ്റ്റാമ്പ് രൂപകല്പന ചെയ്യാനുള്ള അവസരവും കുട്ടികള്‍ക്കാണ്. സംസ്ഥാനത്തിനുള്ളിലുള്ള ഒന്‍പത് മുതല്‍ 17 വയസുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ രചനയില്‍ നിന്നാണ് ശിശുദിനസ്റ്റാമ്പ് തിരഞ്ഞെടുക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് സ്റ്റാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാമ്പ് സ്വീകരിക്കുന്ന കുട്ടികളില്‍ നിന്നുമുള്ള തുക ശേഖരിച്ച് ശിശുക്ഷേമരംഗത്ത് – പ്രത്യേകിച്ച് അമ്മത്തൊട്ടിലുകള്‍ വഴിയും മറ്റും ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങളുടെ ദത്തെടുക്കല്‍ പൂര്‍ത്തിയാക്കുന്നത് വരെയുള്ള ദൈനംദിന ചിലവുകള്‍ക്കും സംരക്ഷണത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുവാനുള്ള അനുമതി ശിശുക്ഷേമസമിതിയ്ക്ക് ഉണ്ട്. അഞ്ച് പൈസയായിരുന്നു ആദ്യകാലത്ത് ശിശുദിനസ്റ്റാമ്പിന്റെ മൂല്യം. ഇപ്പോള്‍ അത് 10 രൂപയാണ്.

Tuesday, October 16, 2018

International Day for the Eradication of Poverty അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം


ഒന്നിക്കാം ദാരിദ്ര്യത്തിന്റെ രോദനങ്ങൾ അവസാനിപ്പിക്കാൻ

1987 ഒക്ടോബര്‍ 17ന് പാരീസില്‍ മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഒരുലക്ഷത്തിലധികംപേര്‍ ഒത്തുചേര്‍ന്നു. സാമൂഹ്യപ്രവര്‍ത്തകനും പുരോഹിതനുമായ ജോസഫ് റെസ്കിന്റെ നേതൃത്വത്തിലായിരുന്നു ഈ കൂടിച്ചേരല്‍. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായി ജീവിക്കേണ്ടിവരുന്ന ലോകമെമ്പാടുമുള്ള മനുഷ്യരോട് ഈ യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗം നടന്ന ദിവസമാണ് ഐക്യരാഷ്ട്ര സംഘടന ഭൂമിയിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാവുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനമായി നിശ്ചയിച്ചത്. 1993 മുതലാണ് ദാരിദ്ര്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ദിവസമായി ഒക്ടോബര്‍ 17 തെരഞ്ഞെടുക്കുന്നത്.

The theme of the 2018 International Day for the Eradication of Poverty is: “Coming together with those furthest behind to build an inclusive world of universal respect for human rights and dignity”

Monday, October 15, 2018

World Food Day ലോക ഭക്ഷ്യ ദിനം


ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓര്‍മ നിലനിര്‍ത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World Food Day : WFD) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്.

2018ലെ ഭക്ഷ്യദിന സന്ദേശം ഇതാണ്: "Our Actions Are Our Future A Zero Hunger World By 2030 is Possible'. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. 2030 ഓടെ ഒരു വിശപ്പുരഹിത ലോകം സാധ്യമാണ്'.

ലോകത്ത് പട്ടിണി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന FAO-Food and Agriculture Organization എന്ന ഈ സംഘടനയുടെ ആപ്തവാക്യം 'എല്ലാവർക്കും ഭക്ഷണം' (Let there be Bread ) എന്നതാണ്. റോം ആണ് ആസ്ഥാനം. 

ഉന്നതവിദ്യാഭ്യാസവകുപ്പിൽ 17 നും അവധി; സർവകലാശാലകൾ പരീക്ഷകൾ മാറ്റി

മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പകരം ഒരു പ്രവൃത്തിദിവസം വേണമെന്ന നിബന്ധനയോടെ ഒക്ടോബര്‍ 17 ന് കൂടി അവധി പ്രഖ്യാപിക്കുവാന്‍ ഉന്നത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു.

പരീക്ഷകള്‍ മാറ്റി


കേരള സർവകലാശാല 17 നു നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കണ്ണൂർ സർവകലാശാല 17 നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.പുതിയ തീയതി പിന്നീട്.

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 16-ന് നടത്താനിരുന്ന എം.എഡ് രണ്ടാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, ഒക്‌ടോബര്‍ 17-ന് നടത്താനിരുന്ന എം.എഡ് നാലാം സെമസ്റ്റര്‍ (2015 മുതല്‍ പ്രവേശനം) റഗുലര്‍, 17-ലെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലെ എല്‍.എല്‍.എം നാലാം സെമസ്റ്റര്‍ (2015 സ്‌കീം-2016 പ്രവേശനം) റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട്. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകള്‍ക്കു മാറ്റമില്ല.

മഹാത്മാഗാന്ധി സർവകലാശാല 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

Sunday, October 14, 2018

Global Handwashing Day ലോക കൈകഴുകൽ ദിനം


കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനകണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

World Students Day ലോക വിദ്യാർത്ഥി ദിനം


ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങൾ' എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുക്ലാസെടുത്തു കൊണ്ടി പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

കലാമിൻ്റെ മരണ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എന്നാൽ 2010 മുതല്‍ തന്നെ ഐക്യ രാഷ്ട്രസഭ ഇതിനായുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. എപിജെ അബ്ദുൾ കലാമെന്ന പ്രഗത്ഭ ശാസ്ത്രജ്ഞന്‍റെ ജന്മദിനമല്ലാതെ ഇങ്ങനെ ഒരു ദിനാചരണത്തിന് മറ്റൊന്നും ഉതകില്ലെന്ന് ഐക്യരാഷ്ട്രസഭ ഉറച്ചുവിശ്വസിച്ചിരുന്നിരിക്കണം. ജനങ്ങൾ എന്നും അദ്ദേഹത്തെ അധ്യാപകനായി ഓ‍ര്‍മ്മിക്കണമെന്ന ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു, അതും കൂടി കണക്കിലെടുത്താണ് ഒക്ടോബ‍ര്‍ 15 ലോകത്താകമാനമുള്ള വിദ്യാ‍ര്‍ത്ഥികൾക്കായി മാറ്റിവെയ്ക്കപ്പെടുന്നത്.
ലോകത്തെമ്പാടുമുള്ള വിദ്യാ‍ത്ഥികളടങ്ങുന്ന ജനസമൂഹം അദ്ദേഹത്തിൻ്റെ മരിക്കാത്ത വാക്കുകൾ ഇന്നും ഓര്‍ക്കുന്നതു തന്നെയാണ് അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

17/10/2018 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍ 17 ബുധനാഴ്ച്ച അവധി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഐ. എ. എസ് ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. അവധിക്ക് പകരം ഉളള അധ്യായന ദിവസം ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് പതിനാറിന് വൈകിട്ട് തുടങ്ങുന്നത് കണക്കിലെടുതാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Saturday, October 13, 2018

World Standards Day ലോക സ്റ്റാന്‍ഡേര്‍ഡ്സ് ദിനം


ഒക്ടോബര്‍ പതിനാല് ലോക സ്റ്റാന്‍ഡേര്‍ഡ്സ് ദിനമായി ആ‍ചരിച്ചുവരുന്നു.

ഇന്‍റര്‍നാഷണല്‍ ഇലക്‍ട്രോകെമിക്കല്‍ കമ്മീഷന്‍, ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍‌ഡേര്‍ഡൈസേഷന്‍, ഇന്‍റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ തുടങ്ങിയ നിലവാരം വികസിപ്പിച്ചെടുക്കുന്ന സംഘടനകളില്‍ ആയിരക്കണക്കിനു വിദഗ്ദ്ധര്‍ നിശ്ചിതമായ നിലവാരം ഉണ്ടാക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കാനും ആദരിക്കാനുമാണ് ലോക നിലവാര ദിനം ആചരിക്കുന്നത്.

1946 ഒക്‍ടോബര്‍ 14 ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന് നിലവാര നിര്‍ണ്ണയത്തിനായുള്ള ഒരു അന്തര്‍ദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ഐ.എസ്.ഒ പോലും ഉണ്ടായത്. ഈ ദിവസത്തെ അനുസ്മരിച്ചാണ് ഒക്‍ടോബര്‍ 14 ലോക നിലവാര ദിനമായി ആചരിക്കുന്നത്.

പക്ഷെ, 1970 ല്‍ മാത്രമാണ് ആദ്യത്തെ ലോക നിലവാര ദിനം ആചരിച്ചത്. ഓരോ വര്‍ഷവും സ്റ്റാന്‍ഡേര്‍ഡൈ സേഷന്‍റെ ഏതെങ്കിലും ഒരു മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഐ.എസ്.ഒ തെരഞ്ഞെടുക്കാറുണ്ട്. "അന്താരാഷ്ട്ര നിലവാരവും നാലാം വ്യവസായ വിപ്ലവവും" (International Standards and the Fourth Industrial Revolution) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഈ ദിവസം നിലവാരം നിര്‍ണ്ണയത്തിനും നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള വിവിധ പരിപാടികള്‍ നടത്താറുണ്ട്.

സാങ്കേതികമായ മുന്നേറ്റം, വ്യാപാരം, വിജ്ഞാന വ്യാപനം എന്നിവ ലക്‍ഷ്യമാക്കിയാണ് ഈ സംഘടനകള്‍ സ്വയമേവ അന്തര്‍ദ്ദേശീയ നിലവാര ഗുണമേന്‍‌മകള്‍ ഉറപ്പു വരുത്തിയത്.

Friday, October 12, 2018

സംസ്ഥാന കായിക ദിനം


കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971). കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.

സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ക്ഷണിച്ചു. ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു. 1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ്‌ ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ അദ്ദേഹം കൗൺസിലിന്റെ പ്രസിഡന്റായി തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി, വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്‌. തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു. കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. KTDC-യുടെ ആദ്യത്തെ ചെയർമാനും അദ്ദേഹമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനും വേണ്ടി യത്നിചതും അദ്ദേഹമായിരുന്നു.

തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു. വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്‌. രാജയുടെ ജന്മദിനമായ ഒക്ടോബർ 13 കേരള കായികദിനമായി ആചരിക്കുന്നു.

1971-ൽ ഇന്ത്യ സ്പോർട്സ് കൌൺസിലിന്റെ മീറ്റിംഗിൽ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രിൽ 30-ന്‌ കുലു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു.

Thursday, October 11, 2018

ലോക മുട്ട ദിനം


ഇന്ന് ലോക മുട്ട ദിനം, എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോക മുട്ടദിനം. പാവങ്ങളില്‍ പാവങ്ങളും ധനികരില്‍ ധനികരുമെല്ലാം ഒരുപോലെ കഴിക്കുന്ന മുട്ടയെന്ന മനുഷ്യന്റെ ഇഷ്ടഭക്ഷണത്തിന്റെ പ്രോത്സാഹനവും പ്രചാരണവും ഉദ്ദേശിച്ച് നടത്തപ്പെടുന്ന ലോക മുട്ടദിനമാണിന്ന്. 1996 മുതലാണ് അന്താരാഷ്ട്ര എഗ് കമീഷന്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച 'ലോക മുട്ടദിന'മായി ആചരിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഭക്ഷ്യപദാര്‍ഥം എന്ന നിലയില്‍ മുട്ടയുടെ പ്രചാരം വര്‍ധിപ്പിക്കേണ്ടതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെയും ഓര്‍മയുടെയും വികാസത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ മുട്ടയിലടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ഈ ഭക്ഷണപദാര്‍ഥം നല്ല ആരോഗ്യത്തിനും രോഗങ്ങള്‍ തടയുന്നതിനും സഹായകമാണെന്നും ശാസ്ത്രം കണ്ടത്തെിയിട്ടുണ്ട്.

1964ല്‍ ഇറ്റലിയില്‍ നടന്ന രണ്ടാം അന്താരാഷ്ട്ര എഗ് കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര എഗ് കമീഷന്‍ എന്ന കൂട്ടായ്മ രൂപവത്കരിച്ചത്. ആഗോളതലത്തില്‍ മുട്ടയുല്‍പാദനത്തെയും വ്യവസായത്തെയും പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തലാണ് കമീഷന്റെ ചുമതല.

ഉന്നത ഗുണനിലവാരമുള്ള പ്രൊറ്റീനുകളും ഡി, ബി 6 , ബി 12 ജീവകങ്ങളും സെലെനിയവും അയേണും കോപ്പറും സിങ്കുമുൾപ്പെടെയുള്ള ധാതുക്കളും ഒക്കെയായി അതീവ പോഷക സമ്പന്നമായ മുട്ട നിത്യേന ഒന്നോ രണ്ടോ കഴിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ മുട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ അബദ്ധധാരണകളുണ്ട്. അത്തരം അടിയുറച്ച അഞ്ചു തെറ്റിദ്ധാരണകൾ ഇതാ …

ഒന്ന്) മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും

കൊളസ്ട്രോളിനെ ഭയന്ന് മുട്ട കൈകൊണ്ടു തൊടാത്തവരുണ്ട്. അതിന്റെ ആവശ്യമില്ലെന്നാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ന്യൂട്രിഷനിസ്റ് ഡോ.അഞ്ജു സൂദ് പറയുന്നത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുക. പ്രൊട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അത് ഒഴിവാക്കേണ്ട കാര്യമില്ല . രണ്ടു മുട്ടയുടെ വെള്ള കഴിച്ചാൽ ഒരു ദിവസത്തേക്കാവശ്യമായ മുഴുവൻ പ്രൊട്ടീനും നമുക്ക് ലഭ്യമാകും.

രണ്ട്) ബാക്ടീരിയകളെ ഒഴിവാക്കാൻ മുട്ട നന്നായി കഴുക

മുട്ടത്തോടിലല്ല സാൽമൊണല്ല ബാക്റ്റീരിയയുടെ ഇരിപ്പ്. അതിനകത്താണ്. അതിനാൽ തോട് കഴുകി ബാക്ടീരിയയെ തുരത്താം എന്നത് വെറും അബദ്ധ ധാരണയാണ്.

മൂന്ന്) അധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.

ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസം മൂന്ന് മുട്ട വരെയാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. “ഒന്നോ രണ്ടോ മുട്ട ദിവസേന കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രൊട്ടീൻ ഉറപ്പു വരുത്തും. എന്നാൽ റെഡ് മീറ്റും ചിക്കനുമെല്ലാം നിത്യേന ധാരാളമായി കഴിക്കുന്ന ഒരാളെ സംബന്ധിച്ച് മുട്ട അധികം കഴിക്കുന്നത് ഗുണകരമല്ല” പ്രമുഖ ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നു.

നാല്) മുട്ടയുടെ നിറവും ഗുണവും തമ്മിൽ ബന്ധമുണ്ട്.

വെളുത്തതും ചാരനിറത്തിലുള്ളതുമായ മുട്ടകളിൽ ഏതാണ് മെച്ചമെന്ന തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ പക്ഷിയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പിഗ്മെന്റുകളുടെ തോതിനനുസരിച്ചു മുട്ടത്തോടിന് വെള്ളയോ ചാരനിറമോ ലഭിക്കാം. മുട്ടത്തോടിന്റെ നിറം എന്ത് തന്നെയായാലും പോഷകമൂല്യങ്ങളിൽ യാതൊരു വ്യത്യാസവും വരുന്നില്ല.

അഞ്ച്) മുട്ട കഴിച്ചാൽ ഉടനെ പാല് കുടിക്കരുത്.

ആയുർവേദ വിധിപ്രകാരമുള്ള ഈ നിഗമനം ആധുനിക വൈദ്യശാസ്ത്രം പക്ഷേ തള്ളിക്കളയുന്നു. പ്രോട്ടീനുകൾ, അമിനോ ആസിഡ്, ശരീരത്തിനാവശ്യമായ കൊഴുപ്പ് എന്നിവ മുട്ടയിൽ ധാരാളമായുണ്ട്. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. വേവിക്കാത്ത മുട്ട കഴിക്കുന്നത് ബാക്ടീരിയ ബാധയ്ക്കോ ഭക്ഷ്യ വിഷബാധയ്ക്കോ കാരണമായേക്കാം. എന്നാൽ വേവിച്ച മുട്ടയോടൊപ്പം പാല് കുടിക്കുന്നത് പോഷക സംതുലനം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

Wednesday, October 10, 2018

അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child)


പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോകജനസംഖ്യയുടെ നാലിലൊരുഭാഗം പെണ്‍കുട്ടികളാണ്. ഇവരാണ് മനുഷ്യസമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിര്‍ണായകമായ ഒരു ഘടകം. അതേസമയം, ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും വേര്‍തിരിവുകളും അക്രമങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ശൈശവ വിവാഹം പോലുള്ള അനാചാരങ്ങളുടെയും ബാലവേലയുടെയും ഇരകള്‍ കൂടുതലും പെണ്‍കുട്ടികളാണ്.

Tuesday, October 9, 2018

ലോക മാനസിക ആരോഗ്യ ദിനം


മാനസിക ആരോഗ്യത്തിനുള്ള ലോക ഫെഡറേഷന്‍റെ ആഗോള മാനസിക അരോഗ്യ വിദ്യാഭ്യാസ, ബോധവത്കരണ പ്രചാരണ പരിപാടിയാണ്' ലോക മാനസിക ആരോഗ്യ ദിനാചരണം.

1992 ഒക്ടോബര്‍ 10 ന് ആണ് ആദ്യമായി മാനസിക ആരോഗ്യദിനം ആചരിച്ചത്.അന്ന് സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആയിരുന്ന റിച്ചാര്‍ഡ് ഹണ്ടര്‍ ആയിരുന്നു ഈ പരിപാടി നടപ്പാക്കിയത്.

കേരളത്തിലെ 12-19 വയസിനിടയില്‍ പ്രായമുള്ള അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇരയാകുന്നുവെന്ന് പഠനം. അസുഖത്തിന്റെ തീവ്രത 10.5 ശതമാനം പേര്‍ക്ക് നേരിയതോതിലാണ് അനുഭവപ്പെടുന്നത്. ഇതില്‍ 5.4 ശതമാനംപേര്‍ക്ക് മിതമായും അഞ്ചു ശതമാനം പേര്‍ക്ക് അസുഖം ഗുരുതരവുമാണ്. ശാരീരിക പീഡനം 74ശതമാനം, മാനസിക പീഡനം 85 ശതമാനം, ലൈംഗീക പീഡനം 21 ശതമാനം തുടങ്ങിയവയാണ് സ്‌കൂളില്‍ പോകുന്ന കൗമാരക്കാര്‍ക്ക് മാനസിക പ്രശ്‌നമുണ്ടാക്കുന്ന പ്രധാന കാരണങ്ങളെന്നും കേരളത്തിലുടനീളം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തില്‍ മാനസിക അസുഖമുള്ള 10-19 വയസിനിടയിലുള്ള കൗമാരക്കാരുടെ എണ്ണം 10മുതല്‍ 20 ശതമാനം വരെയാണ്. ഈ മാനസിക അസുഖങ്ങളില്‍ പകുതിയും തുടങ്ങുന്നത് 14 വയസിലാണ്. 20 വയസാകുമ്പോള്‍ ഇത് മൂന്നു മടങ്ങാകുന്നു. 15-20 വയസിനിടയില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്നത് ആത്മഹത്യയാണ്. 1990-2013ന് ഇടയില്‍ നിരാശയുടെ തോത് 67 ശതമാനം വര്‍ധിച്ചു. 2015ഓടെ ഇത് 22.5 ശതമാനമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സമ്മര്‍ദ്ദവുമായി ഒത്തുപോകാന്‍ പറ്റാതാകുമ്പോള്‍ കൗമാരക്കാര്‍ ലഹരിവസ്തുക്കള്‍ ഉപയോഗത്തിലേക്ക് തിരിയുന്നുവെന്നും കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ മദ്യത്തിന്റെ ഉപയോഗം 15 ശതമാനമാണെന്നുമാണ് കണക്ക് ഇതില്‍ 23 ശതമാനം ആണ്‍കുട്ടികളും 6.5 ശതമാനം പെണ്‍കുട്ടികളുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഉപയോഗം വര്‍ധിക്കുകയാണെന്നുമാണ് നിഗമനം.

ദേശീയ തപാൽ ദിനം


1764-ൽ ലോർഡ്‌ ക്ലവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. 1774-ൽ വാറൻ ഹേസ്റ്റിംഗ് കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു. 1854-ൽ ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ഓഫീസ് ആക്ട്‌ നിലവിൽ വന്നത്. 1852-ൽ സിന്ധിലാണ് ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുന്നത്. സിന്ധിയിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര ‘സിന്ധ് ഡാക്ക’ എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ്‌ ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.


സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌ 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്. ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.


സ്വാതന്ത്ര്യാനന്തരഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിൽനിന്നിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ അഞ്ചൽ സമ്പ്രദായം നിലനിന്നു. കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികൾ നൽകിയിരുന്നു. തിരുവിതാം കൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് ‘അഞ്ചൽ’ എന്നു നാമകരണം ചെയ്തത്. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളൂ.ഭാരതത്തിൽ പൊതുവായി തപാൽ സം‌വിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുകയുണ്ടായി.

തപാലുരുപ്പടികളുമായി പോകുന്നയാളാണ് അഞ്ചലോട്ടക്കാരൻ. ഒരഗ്രം മുനവാർത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണികെട്ടിയ അരപ്പെട്ടയും ധരിച്ച് ഓട്ടക്കാരൻ ദിവസം 8 മൈൽ ഓടണമെന്നാണ് ഉത്തരവ്. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരൻറെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തൂക്കിയാണ് തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നത്. ഇദ്ദേഹം ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആൾക്കാർ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടിയിരുന്നു.

ഉത്രം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സർക്കാരിലേക്കയക്കുന്ന ഹര‍ജികളും സർക്കാർ ജീവനക്കാരുടെ കത്തുകളും കൂലി കൊടുക്കാതെ അഞ്ചൽ വഴി അയക്കാൻ ഉത്തരവായി. പൊതുജനങ്ങൾ കൂടെ അഞ്ചൽ സേവനം ഉപയോഗിച്ചു തുടങ്ങിയതോടെ അഞ്ചൽക്കാരൻ അഞ്ചൽ പിള്ളയായി. 1857-ൽ ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറിൽ ആരംഭിച്ചു. കൊച്ചിയിലുണ്ടായിരുന്ന അഞ്ചലാപ്പീസ് ദിവാൻ തോട്ടക്കാട് ശങ്കുണ്ണിമേനോന്റെ കാലത്ത് സ്ഥാപിച്ചതാണ്.

Monday, October 8, 2018

ലോക തപാല്‍ ദിനം


ഒക്ടോബർ 9 ലോക തപാല്‍ ദിനമായി ലോകമെമ്പാടും 1969 മുതല്‍ ആചരിച്ചു പോരുന്നു. ആഗോള തപാല്‍ സംവിധാനം നിലവില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം . ജപ്പാനിലെ ടോക്യോയില്‍ വച്ച് 1969ല്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ [യു.പി.യു ] സമ്മേളനത്തില്‍ വച്ചാണ് ഒക്ടോബര്‍ 9ന് ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1874ല്‍ സ്വിറ്റ്സര്‍ലണ്ടിലുള്ള ബേണില്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ ദിനം  ആചരിച്ചു പോരുന്നത്. ലോകത്തെ 189 രാജ്യങ്ങള്‍ യു. പി. യു. വില്‍ അംഗങ്ങളായുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടുകൂടി ഇന്റര്‍നെറ്റ് തുടങ്ങിയ വാര്‍ത്താ മാദ്ധ്യമങ്ങള്‍ വികസിച്ചു വന്നെങ്കിലും ഇന്നും കത്തെഴുത്ത് തുടര്‍ന്നു പോരുന്നവര്‍ ധാരാളം ഉണ്ട്.

Sunday, October 7, 2018

വ്യോമസേനാ ദിനം


ഭാരതീയ വായുസേന രൂപം കൊണ്ടതിന്റെ എൻപത്തിയാറാം വാര്‍ഷികദിനമാണ് ഇന്ന്. 1932 ഒക്ടോബര്‍ എട്ടിനാണ് വ്യോമസേന നിലവില്‍ വന്നത്.

ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌. "നഭ സ്പർശം ദീപ്തം"
ടച്ച് ദ സ്കൈ വിത്ത് ഗ്ലോറി (Touch the Sky with Glory) എന്നതാണ് വായു സേനയുടെ ആപ്തവാക്യം.

ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി. തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു. 1937 - ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്ര വർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാർ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതൽ കൂടുതൽ ഇന്ത്യാക്കാർ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേർ ഇന്ത്യൻ വ്യോമസേന എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയർമാർഷൽ സുബ്രതോ മുഖർജി ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954 - ൽ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവൽക്കരണം പൂർണമായി.

അക്ഷയ് ബിജുവിന് അഭിനന്ദനങ്ങൾ


കൊല്ലത്ത് നടന്ന സംസ്ഥാന അമേച്വര്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍  വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അക്ഷയ് ബിജുവിന് അഭിനന്ദനങ്ങൾ.

ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് ബിജു.

Thursday, October 4, 2018

അന്താരാഷ്ട്ര അദ്ധ്യാപക ദിനം


ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമാണ്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്.1966ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത്.

ഓരോ രാജ്യത്തിനും അതിന്റേതായ അധ്യാപക ദിനാചരണമുണ്ട്. എന്നാൽ 1994 മുതലാണ് ലോക അധ്യാപക ദിനം ആഘോഷിക്കാൻ തുടങ്ങിയത്. " The right to education means the right to a qualified teacher" എന്നതാണ് ഈ വർഷത്തെ പ്രമേയം. അധ്യാപകരുടെ തൊഴിൽ പരമായ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകി, പഠിതാവിന്റെ സാഹചര്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്ന് യുനസ്കോ നിർദ്ദേശിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം എന്ന യുനസ്കോ രേഖ (Learning: The Treasure Within –Jacques Delors report ) അറിവ് നേടൽ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങരുത് എന്ന് നിർദ്ദേശിക്കുന്നുണ്ട്
അറിവ് നേടാൻ പഠിക്കുക (Learning to know) എന്നതിനൊപ്പം പ്രവർത്തിക്കാൻ പഠിക്കുക (Learning to do) പൂർണ്ണനാവാൻ പഠിക്കുക (Leaning to be) ഒരുമിച്ചു ജീവിക്കാൻ പഠിക്കുക (Leraning to live together) എന്നിവയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ചതുർ സ്തംഭങ്ങൾ
പാഠപുസ്തകങ്ങൾപ്പുറം ജീവിതം പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും ഈ ദിനം സമർപ്പിക്കുന്നു

സ്നേഹപൂര്‍വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


മാതാപിതാക്കൾ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ .  ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ

മാനദണ്ഡങ്ങള്‍

മാതാപിതാക്കള്‍  ഇരുവരും അഥവാ ഇവരില്‍  ഒരാള്‍ മരിച്ചു പോവു കയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍  കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുള്ള കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.

ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് ഈപദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. എന്നിരുന്നാലും എപിഎൽ വിഭാഗത്തിൽപ്പെട്ട വാർഷിക വരുമാനം ഗ്രാമീണ (തദ്ദേശസ്വയംഭരണ  / ഗ്രാമപഞ്ചായത്ത്) മേഖലയിൽ 20,000 വരെയും നഗരങ്ങളിൽ 22,375 വരെയുമുള്ള കുട്ടികൾക്കും ഈപദ്ധതിയുടെ പ്രയോജനം ലഭിക്കപ്പെടും.

എച്ച്.ഐ.വിഎയ്ഡ്സ് ബാധിതരായ കുട്ടികളെയും സ്നേഹപൂര്‍വ്വം പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട് .എയ്ഡ്സ്  കൺട്രോൾ സൊസൈറ്റി മുഖേന അപേക്ഷ നൽകേണ്ടതാണ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

നിലവിലുള്ള രക്ഷാ കര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍  നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കിന്‍റെ പകര്‍പ്പ്   ഉള്ളടക്കം ചെയ്തിരിക്കണം.

മാതാവിന്‍റെ/ പിതാവിന്‍റെമരണ സര്‍ട്ടിഫിക്കറ്റ്,  ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി/ വില്ലേജ്   ആഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.

ആധാര്‍ / തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ്സമര്‍പ്പിക്കേണ്ടതാണ്.

സ്നേഹപൂര്‍വ്വം പദ്ധതി ആനുകൂല്യം വരും വര്‍ഷങ്ങളിലും തുടര്‍ന്ന് ലഭിക്കുന്നതിന് ഓരോ അദ്ധ്യായന വർഷവും 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം     

ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള  കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ  ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്ക് അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുക അനുവദിച്ച്ഗുണ ഭോക്താക്കളുടെ പേരിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.

ഗുണഭോക്താവ് 5 വയസ്സിനുതാഴെയുള്ള കുട്ടിയാണെങ്കില്‍  ജില്ലാ ചൈല്‍ ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാന്‍റെ സാക്ഷ്യപത്രം  ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം കേരളസാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ്     ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കേ ണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി snehapoorvamonline@gmail.com  എന്ന  ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ് സ്നേഹപൂര്‍വ്വം അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഈ അപേക്ഷ  5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രം ബാധകം ). വയസ്സിന് മുകളിൽ പ്രായമുള്ളവർ School / College മുഖാന്തരം ഓൺലൈനായി http://kssm.ikm.in/startlogin.htm അപേക്ഷിക്കേണ്ടതാണ്.

നിർദ്ദേശങ്ങൾ

അപേക്ഷ

Wednesday, October 3, 2018

ലോക മൃഗക്ഷേമദിനം


ജീവിക്കാന്‍ മൃഗങ്ങള്‍ക്കുമുണ്ട് അവകാശം. മനുഷ്യന്‍ മാത്രം അധിവസിക്കുന്ന ഗോളമല്ല ഭൂമി. അവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളുമുണ്ട്. സൂക്ഷ്മ ജീവികളുമുണ്ട്. ഇവിടെ എല്ലാം സുഖവും ക്ഷേമവും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതുമാണ് വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനം. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്‍പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. മൃഗങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോധവല്‍ക്കരണവും പഠനവും നടന്നുവരികയാണ്. ഓരോ ദിവസവും ഈ ഭൂമുഖത്തു നിന്ന് നൂറോളം ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്. ഈ അവസ്ഥ തുടര്‍ന്നുകൂടാ എന്നോര്‍മ്മിപ്പിക്കുന്നതാണ് ലോക മൃഗക്ഷേമ ദിനം.

ഒക്ടോബര്‍ നാലാണ് മൃഗക്ഷേമദിനമായി ആചരിക്കുന്നത്. നവംബര്‍ രണ്ടിന് ലോക മൃഗദിനമായും ആചരിക്കുന്നു. വംശനാശം സംഭവിക്കുന്ന ജീവികളുടെ നിസ്സഹായാവസ്ഥ ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം. മനുഷ്യനെപ്പോലെ തന്നെ മറ്റ് ജീവികള്‍ക്കും ഭൂമി അവകാശപ്പെട്ടതാണെന്ന് കരുതുന്ന ഏവരും ഈ ദിനാചരണത്തെ സ്വാഗതം ചെയ്യും. കാരണം മുമ്പെങ്ങുമില്ലാത്ത തോതിലാണ് ഇന്ന് ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണി. ഭൂമിയുടെ ചരിത്രത്തില്‍ മുമ്പ് അഞ്ച് തവണ ജീവികള്‍ക്ക് വന്‍തോതില്‍ കൂട്ടനാശം നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഭൂമി ആറാമത്തെ കൂട്ടനാശത്തിന്റെ പിടിയിലാണെന്ന് പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Monday, October 1, 2018

അന്താരാഷ്ട്ര അഹിംസാ ദിനം


ഇന്ന് ഗാന്ധിജയന്തി, അന്താരാഷ്ട്ര അഹിംസാ ദിനം

രാജ്യം ഇന്ന് ഗാന്ധിജന്തി ദിനം ആഘോഷിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ം ജന്‍‌മവാർഷികമാണിത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 2007 ജൂൺ 15-നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. 

1869ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍‌പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം, 1948 ജനുവരി 30 ന് ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്.

ഗാന്ധി ക്വിസ്




1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?

1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?

പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്

3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?

കസ്തൂർബായെ (1883-ല്‍ തന്‍റെ പതിനാലാം വയസ്സില്‍)

5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?

അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്‍റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)

6. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ്എന്ന് വിളിച്ചതാര്?

സുബാഷ് ചന്ദ്രബോസ്

7. ഗാന്ധിജിയെ മഹാത്മാഎന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?

രവീന്ദ്ര നാഥ ടാഗോര്‍

8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?

1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്‍റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?

ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?

വിന്‍സ്റ്റന്‍ ചര്‍ച്ചില്‍


11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?

ഭഗവദ് ഗീത

12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?

ഗോപാലകൃഷ്ണ ഗോഖലെ

14. ഗാന്ധിജി തന്‍റെ ആത്മകഥ എഴുതിയത് എന്നാണ്?

1922-ല്‍ ജയില്‍ വാസത്തിനിടയില്‍

15. “ന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?

ഗുജറാത്തി

16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?

സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍

17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് സര്‍ദാര്‍ എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?

ബര്‍ദോളി

18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?

ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍

19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്‍റെ പേരെന്തായിരുന്നു?

ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?

തന്‍റെ രാഷ്ട്രീയ പരീക്ഷണ ശാലഎന്നാണ് വിശേഷിപ്പിച്ചത്
 

21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?

ആഖാഘാന്‍ പാലസ്

22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

ചൌരിചൌരാ സംഭവം

23. “ഗാന്ധി സേവാ സംഘംഎന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

വാര്‍ദ്ധയില്‍

24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?

ജോണ്‍ റസ്കിന്‍റെ അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)

25. ന്‍റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?

ഹിന്ദ് സ്വരാജ്

26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

ജോഹന്നാസ് ബര്‍ഗില്‍

27. ഗാന്ധിജി പുലയരാജാവ്എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

അയ്യങ്കാളിയെ

28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

ദണ്ഡിയാത്ര

29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?

നവ്ഖാലി

30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്ഷേത്ര പ്രവേശന വിളംബരത്തെ

31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്രിപ്സ് മിഷന്‍

32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?

കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?

സി.രാജഗോപാലാചാരി

35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?

നവ ജീവന്‍ ട്രസ്റ്റ്

36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?

ന്‍റെ ഗുരുനാഥന്‍

37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

മഹാദേവ ദേശായി

38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?

1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍

39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?

മഡലിന്‍ സ്ലേഡ് (Madlin Slad)

40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?

ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശുക്രിസ്തു


42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?

1915 ജനുവരി-9 (ഇതിന്‍റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?

ജവഹര്‍ലാല്‍ നെഹ്രു

45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?

ജോണ്‍ ബ്രെയ് ലി

46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?

സുഭാഷ് ചന്ദ്രബോസ്

47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?

ഐക്യരാഷ്ട്ര സഭ അതിന്‍റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു

48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?

ശ്യാം ബെനഗല്‍

49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്‍റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?

നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

രാജ്ഘട്ടില്‍



51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?

1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.