ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, July 29, 2022

ഡിഎൽഎഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് / സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിൽ 2022-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  മെരിറ്റ് ക്വാട്ടാ മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും  www.education.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

 

2022 - 2024 അദ്ധ്യയന വർഷത്തേക്ക് ' ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ( ഡി.എൽ.എഡ് - D.El.Ed. ) കോഴ്സിന് ഗവൺമെന്റ് / എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു . സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ ( ഡി.എഡ് ) കോഴ്സിന്റെ പേര് “ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ഡി.എൽ. എഡ് ) എന്നു മാറ്റി പുനർനാമകരണം ചെയ്യുകയും എൽ.പി. യു.പി. അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും പാഠ്യപദ്ധതിയും 2018 - 2019 അദ്ധ്യയന വർഷം മുതൽ സ.ഉ ( സാധാ ) നം . 1700 / 2018 / പൊ.വി.വ. തീയതി 05.05.2018 പ്രകാരം പരിഷ്കരിച്ച് ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി . ( സ്ഥാപനങ്ങളുടെ ലിസ്റ്റ് അനുബന്ധമായി ചേർത്തിട്ടുണ്ട് .) നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി


യോഗ്യതകൾ 

അപേക്ഷകർ താഴെ പറയുന്ന ഏതെങ്കിലും പരീക്ഷയിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക് നേടിയിരിക്കണം 
1. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ മായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.

2. കേരളത്തിലെ ഹയർ സെക്കന്ററി പരീക്ഷ ബോർഡ് നടത്തുന്ന ഹയർ സെക്കന്ററി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ.
 
3. ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം , ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം , കോമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു .

മറ്റു വ്യവസ്ഥകൾ 

1. യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല . ഇക്കാര്യത്തിൽ ( സേവ് എ ഇയർ) പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കുന്നതാണ് (സർക്കാർ കത്ത് നം . 31480 /ഡി 3 / 10 / പൊ.വി . തീയതി 29.05.2010 ) . 01.04.2002 ലെ സർക്കാർ കത്ത് നമ്പർ 1139 ഡി 3 / 2002 / പൊ.വി , നിർദ്ദേശമനുസരിച്ച് ഓരോ ടി.ടി.ഐ.യിലും എൻ.സി.റ്റി.ഇ. നിഷ്ക്കർഷിച്ചിട്ടുള്ള സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം നൽകുവാൻ പാടുള്ളൂ .

2. മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച് മാർക്കിൽ 5 % ഇളവ് അനുവദിക്കുന്നതാണ് . പട്ടികജാതി /പട്ടികവർഗ്ഗവിഭാഗങ്ങൾക്ക് മാർക്കിന്റെയും ചാൻസി ന്റെയും പരിധി ബാധകമല്ല .

3. അപേക്ഷകർ 01.07.2022 ൽ 17 വയസ്സിൽ കുറവുള്ളവരോ 33 വയസ്സിൽ കൂടുതലുള്ളവരോ ആകാൻ പാടുള്ളതല്ല . ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 3 വർഷവും വിമുക്ത ഭടൻമാർക്ക് അവരുടെ സൈനിക സേവനത്തിന്റെ കാലയളവും ഇളവ് നൽകുന്നതാണ് . നേരത്തെ അദ്ധ്യാപകനായി അംഗീകാരം ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് അവരുടെ അദ്ധ്യാപക സേവന കാലയളവ് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന്  കണക്കാക്കുന്നതാണ് .

4. 29.02.1980 -ലെ ജി.ഒ. ( ആർ.റ്റി ) 02 / 80 / പൊ.വി . , അനുസരിച്ച് മാഹി മേഖലയിലുള്ളവർക്ക് 5 ( അഞ്ച് ) സീറ്റ് സംവരണം ചെയ്തിരിക്കുന്നു .

5. സ.ഉ. ( സാധാ ) നം . 3783 / 2019 / പൊ.വി.വ . തീയതി 24.09.2019 പ്രകാരം എറണാകുളം ഡയറ്റിൽ നിന്നും , ഇടപ്പള്ളി ഗവ.ടി.ടി.ഐ യിൽ നിന്നും 5 സീറ്റുകൾ വീതം ആകെ 10 സീറ്റ് ( 5 ആൺകുട്ടികൾക്കും , 5 പെൺകുട്ടികൾക്കും ലക്ഷദ്വീപ് നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളുടെ അപേക്ഷകൾ നിശ്ചിത സമയപരിധിക്കകം സമർപ്പിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത സീറ്റുകളിൽ ജനറൽ മെരിറ്റിൽ നിന്നും അഡ്മിഷൻ നൽകുന്നതാണ് . ആയത് പിന്നീട് പുന : പരിശോധിക്കുന്നതല്ല .

6. വിമുക്ത ഭടൻമാർക്ക് ഓരോ റവന്യൂ ജില്ലയിലും ആകെ 6 സീറ്റ് നീക്കി വച്ചിട്ടുണ്ട് . അതി ലേക്ക് ബന്ധപ്പെട്ടവർ നിശ്ചിത രീതിയിൽ അപേക്ഷിക്കേണ്ടതാണ് . പ്രസ്തുത സീറ്റുകളിൽ വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ ബാക്കിയുള്ള സീറ്റുകളിലേക്ക് സൈനിക സേവനത്തിൽ കുറഞ്ഞത് 5 വർഷത്തെ സർവ്വീസിനു ശേഷം പിരിഞ്ഞുപോയവരുടെ ഭാര്യമാരേയും അവിവാഹിതരായ മക്കളേയും തെരഞ്ഞെടുക്കുന്നതാണ് .അതിലേക്ക് അർഹതപ്പെട്ടവർ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത രീതിയിൽ അപേക്ഷിക്കേണ്ടതാണ് .

7. ഓരോ റവന്യൂ ജില്ലയിലും 2 സീറ്റുകൾ വീതം ജവാന്മാരുടെ കുടുംബക്കാർക്ക് (ഭാര്യക്കും അവിവാഹിതരായ മക്കൾക്കും) നീക്കിവച്ചിട്ടുണ്ട്. അതിലേക്ക് അർഹതപ്പെട്ടവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത രീതിയിൽ അപേക്ഷിക്കേണ്ടതാണ് . തങ്ങളുടെ നിയന്ത്രണത്തിനതീതമായി അഞ്ചു കൊല്ലം തികയാതെ തന്നെ സേവനത്തിൽ നിന്നും പിരിഞ്ഞ് പോകേണ്ടി വന്ന ഭടൻമാരുടെ ഭാര്യമാർക്കും അവിവാഹിതരായ മക്കൾക്കും മുകളിൽ സൂചിപ്പിച്ച രണ്ട് വിഭാഗങ്ങളിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ പ്രസ്തുത സീറ്റുകൾ നൽകുന്നതാണ് .

8. മുകളിൽ സൂചിപ്പിച്ച ( 5,6 ഖണ്ഡികകൾ ) ജവാൻമാരോ പട്ടാളത്തിൽ നിന്നും പിരിഞ്ഞ് പോയവരോ അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്നതിന് തഹസീൽദാരിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റേയോ ജില്ലാ സൈനിക ബോർഡ് ഓഫീസറുടെ സർട്ടിഫിക്കറ്റി ന്റേയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൂടി ഹാജരാക്കേണ്ടതാണ് .

9. മേൽ പ്രസ്താവിച്ച 8 സീറ്റുകളിലേക്ക് ( 6+2 ) വേണ്ടത്ര അർഹതയുള്ള അപേക്ഷകരി ല്ലായെങ്കിൽ ബാക്കി വരുന്ന സീറ്റുകളിൽ അർഹതയുള്ള മറ്റു വിഭാഗത്തിന്റെ അപേക്ഷ കൾ പരിഗണിക്കുന്നതാണ്.

10. ഭിന്നശേഷിക്കാരായവർക്ക് മൂന്ന് ശതമാനം സീറ്റ് നീക്കിവച്ചിട്ടുണ്ട് . അതിലേക്ക് അർഹത യുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് . ( ജി.ഒ. ( എം.എസ് . ) 3881 / ജി.എഡ്യൂ . തീയതി : 27.02.1981 ) സർക്കാർ നിർദ്ദേശിച്ച വൈകല്യത്തിന്റെ തീവ്രത (ശതമാനം ) ഉറപ്പാക്കണം.

11. സ്പോർട്ട്സ് ക്വാട്ടയിൽ സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് / എയിഡഡ് ഇൻസ്റ്റിറ്റ്യൂട്ടിലും ഓരോ സീറ്റു വീതം സ്പോർട്ട്സ് താരങ്ങൾക്കായി നീക്കിവയ്ക്കേണ്ടതാണ് . അവരുടെ അപേക്ഷകൾ സ്പോർട്ട്സ് കൗൺസിൽ സ്വീകരിച്ച് 16/08/2022 ന് മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരിഗണനയ്ക്കായി അയച്ചുകൊടുക്കേണ്ടതാ ണ് . പ്രസ്തുത സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കെ ഇ ആർ അദ്ധ്യായം XXV റൂൾ 1 അനുസരിച്ചായിരിക്കും .

12. സ്പോർട്ട്സ് ക്വാട്ടാ പ്രാവേശനത്തിന് സ്പോർട്ട്സ് കൗൺസിലിന് അപേക്ഷ നൽകുന്ന വരും മുകളിൽ പ്രത്യേകമായി പറഞ്ഞിട്ടുള്ളവരും ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപ്പെട്ട അപേക്ഷകരും സർട്ടിഫിക്കറ്റുകളുടെ കോപ്പി അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ് . അപേക്ഷകർ സർട്ടിഫിക്കറ്റുക ളുടെ ഒറിജിനൽ അഡ്മിഷൻ സമയത്ത് അതാത് സെന്ററിൽ ഹാജരാക്കേണ്ടതാണ് .

13. 10 % സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട് . സംവരണം നടപ്പിലാക്കുമ്പോൾ ജനറൽ മെരിറ്റ് ക്വാട്ടയിൽ കുറവ് വരാതിരിക്കാൻ നിലവിൽ അനുവദിച്ചിട്ടുള്ള സീറ്റുകൾക്ക് പുറമേയാണ് 10 % സീറ്റുകൾ അധികമായി അനുവദിച്ചിട്ടുള്ളത് .

14. അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകരുടെ യോഗ്യത തെളിയിക്കുന്ന എല്ലാവിധ സർട്ടിഫി ക്കറ്റുകളുടെയും ഒറിജിനൽ അതാതു സെന്ററുകളിലെ പ്രിൻസിപ്പാൾ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം അഡ്മിഷൻ നൽകേണ്ടതാണ് .

15. സർക്കാർ ഉത്തരവ് നമ്പർ ( സാധാരണ) 773 / 93 / ഉ.വി , തീയതി 10.05.1993 പ്രകാരം മെരിറ്റ് ക്വാട്ടയിൽ എൻ.സി.സി. കേഡറ്റുകൾക്ക് 10 മാർക്ക് വെയ്റ്റേജ് നൽകുന്നതാണ് . എൻ.സി.സി. ഡയറക്ടറേറ്റിൽ നിന്നും ഇത് സംബന്ധിച്ച് നൽകുന്ന വെയിറ്റേജ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ .

16. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ രാജ്യപുരസ്കാരം അല്ലെങ്കിൽ രാഷ്ട്രപതി പുരസ്കാർ നേടിയിട്ടുള്ളലർക്ക് മെരിറ്റ് ക്വാട്ടയിൽ ഡി.എൽ.എഡ് പ്രവേശനത്തിന് മുൻഗണന നൽകുന്നതാണ് ( 27.05.1975 ലെ ജി.ഒ. ( എം.എസ് ) 122/75 പൊതു വിദ്യാഭ്യാസം )

17. എൻ.എസ്.എസ് . - ന്റെ നാഷണൽ ക്യാമ്പിലോ റിപ്പബ്ലിക് ദിന ക്യാമ്പിലോ പങ്കെടുത്തി ട്ടുള്ള എൻ.എസ്.എസ് . വോളണ്ടിയർമാർക്ക് 11.10.2011 ലെ സ.ഉ ( എം.എസ് . നമ്പർ 206 / 2011 / പൊ.വി . ഉത്തരവിലെ വ്യവസ്ഥ പ്രകാരം ഡി.എൽ.എഡ് കോഴ്സ് പ്രവേശന ത്തിന് മുൻഗണന നൽകുന്നതാണ് .

18. ജി.ഒ. ( ആർ.റ്റി ) നമ്പർ 2712 / 02 / പൊതു വിദ്യാഭ്യാസം തീയതി 16.08.2002 പ്രകാരം തമിഴ് ടി.ടി.ഐ.കളിൽ ആകെയുള്ള സീറ്റുകളിൽ 10 % ( പത്ത് ശതമാനം ) തമിഴ്നാട്ടിൽ നിന്നുള്ള ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായ കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു . കൂടാതെ 13.11.2003 ലെ ജി.ഒ. ( ആർ.റ്റി ) നമ്പർ 4627 / 2003 / പൊതുവിദ്യാഭ്യാസം പ്രകാരം കേരളത്തിലെ അർഹരായ മുഴുവൻ കുട്ടികൾക്കും തമിഴ് ടി.ടി.ഐ കളിൽ അഡ്മിഷൻ നൽകിയതിനുശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കൂടി തമിഴ്നാട്ടിൽ നിന്ന് +2 പാസ്സായ കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നതാണ് .

19. ഒരപേക്ഷകൻ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ . ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അങ്ങനെയുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. അഥവാ തെരഞ്ഞെടുക്കപ്പെട്ടാൽ അത് റദ്ദു ചെയ്യുന്നതാണ് . ഒരു ജില്ലയിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളു എന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകണം.

20. ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ നടത്തുന്ന ടി.ടി.ഐ കളിൽ 50 ശതമാനം സീറ്റുകൾ പൊതു മെരിറ്റടിസ്ഥാനത്തിലും ബാക്കിവരുന്ന 50 % സീറ്റുകൾ അതാത് ന്യൂനപക്ഷ സമുദായ വിഭാഗത്തിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകേണ്ടതാണ് . മൈനോറിറ്റി വിഭാഗത്തിൽ ഉൾപ്പെടാത്ത എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകളിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ടതാണ് . പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത് താഴെ വിവരിച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ചായിരിക്കും .

( എ ) യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്ക്     80 % 
( ബി ) , ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക്            10 %
( സി ) . സ്പോർട്ട്സ് , ഗെയിംസ് കലോത്സവം - എന്നിവയിൽ വിവിധ തലങ്ങളിൽ താഴെക്കൊടുത്തിരിക്കുന്ന മുൻഗണന ക്രമമനുസരിച്ച് പ്രാഗൽഭ്യം തെളിയിച്ച വർക്ക് 

1. ദേശീയതലം 2. സംസ്ഥാനതലം 3. ജില്ലാതലം 4. ഉപജില്ലാതലം    10 %

21. കെ.ഇ.ആർ അധ്യായം XXV അനുസരിച്ച് 5 % സീറ്റുകൾ ഡിപ്പാർട്ട്മെന്റ് ക്വാട്ടയിലെ അപേക്ഷകർക്കായി നീക്കിവെച്ചിട്ടുണ്ട് . ഡിപ്പാർട്ട്മെന്റൽ ക്വാട്ടയിൽ നിശ്ചിത അപേക്ഷകൾ ഇല്ലായെങ്കിൽ ബാക്കി സീറ്റുകളിലേക്ക് പൊതുകാട്ടയിൽ അഡ്മിഷൻ നൽകാവുന്നതാണ് .

22 അപേക്ഷയിലെ കോളങ്ങൾ എല്ലാം പൂരിപ്പിക്കേണ്ടതും ബാധകമല്ലാത്തവയിൽ ബാധകമല്ല എന്നെഴുതേണ്ടതുമാണ് .

23. ( എ ) അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 16/08/2022 ആണ് . അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പ്ലസ് ടു സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മതിയാകുന്നതാണ് .

( ബി ) മെരിറ്റിന്റെ അടിസ്ഥാനത്തിൽ സംവരണതത്വങ്ങൾക്ക് വിധേയമായി വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാക്കുകയും ഓരോ കാറ്റഗറിയിലും ഉൾപ്പെട്ടവരുടെ വെയിറ്റിംഗ് ലിസ്റ്റ് പ്രത്യേകം തയ്യാറാക്കേണ്ടതുമാണ് . ഓരോ കാറ്റഗറിയിലും മൂന്നിരട്ടി പേരുടെ ലിസ്റ്റ് തയ്യാറാക്കേണ്ടതും ലിസ്റ്റ് തയ്യാറാക്കുന്നതിന് നിലവിലുള്ള നടപടിക്രമം സ്വീകരിക്കേണ്ടതുമാണ് . കൂടിക്കാഴ്ചയ്ക്ക് ഹാജരാകാതെ വരുന്ന അപേക്ഷകർക്ക് പകരമായി ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കേണ്ടതും അന്നേ ദിവസം തന്നെ ഒഴിവ് നികത്തേണ്ടതുമാണ് ഉത്തരവ് നമ്പർ 2594 / 2000 / പൊ.വി . ( ഡി ) വകുപ്പ് ഗവൺമെന്റ് തിരുവനന്തപുരം , തീയതി 27.06.2000 ) ,

അപേക്ഷിക്കേണ്ട വിധം :

1. അപേക്ഷ നിശ്ചിത ഫാറത്തിൽ തന്നെ സമർപ്പിക്കണം . മാതൃകാ ഫോറം www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ് . അപേക്ഷകളിൽ 5 അഞ്ച് രൂപയ്ക്കുള്ള കോർട്ട് ഫീസ് സ്റ്റാബ് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം . അല്ലെങ്കിൽ 10202-01-102-97-03 other receipt " എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച് ചെലാൻ രസീത് അപേക്ഷ യോടൊപ്പം ഹാജരാക്കണം . പട്ടികജാതി / പട്ടികവർഗ്ഗക്കാർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല .

2. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് . വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ മേൽവിലാസം അനുബന്ധം III ആയി ചേർത്തിട്ടുണ്ട് .

3. മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് നേരിട്ടോ രജിസ്റ്റേർഡ് പോസ്റ്റായോ അപേക്ഷിക്കേണ്ടതാണ് . ഇത്തരം അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയിരിക്കണം. ന്യൂനപക്ഷ ടി.ടി.ഐ കളിലേക്ക് പൊതു മെരിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50 % സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ടിടിഐ മാനേജർക്ക് നൽകേണ്ടതും മാനേജർമാർക്ക് നൽകുന്ന അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നൽകേണ്ടതാണ് മാനേജർമാർ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കിയാലുടൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് .

4. മേൽപ്പടി അപേക്ഷകളിലും മുകളിൽ സൂചിപ്പിച്ച പ്രകാരം കോർട്ട് ഫീസ് സ്റ്റാമ്പോ ചെലാൻ രസിതോ ഉൾപ്പെടുത്തിയിരിക്കണം . 

5. ഇത് സംബന്ധിച്ചുള്ള വിശദ  വിവരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ ലഭ്യമാണ്.


6. സ്ഥാപനങ്ങളുടെ ലിസ്റ്റ് , ജില്ല തിരിച്ച് അനുബന്ധം 2 - ൽ ചേർത്തിട്ടുണ്ട് 

7. ഹയർ സെക്കന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെയും മറ്റ് രേഖകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ് .

പ്രത്യേക ശ്രദ്ധക്ക്

1. കന്നട ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർകോഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള അപേക്ഷകർ പാലക്കാട് , ഇടുക്കി , എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം , കൊല്ലം മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മാർക്കും അയയ്ക്കേണ്ട താണ് . ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. യിലേക്കുള്ള അപേക്ഷകൾ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. മാനേജർക്കും നൽകേണ്ടതാണ്

2. ഡി.എൽ എഡ് പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ട്രാൻസ്ഫർ  അപേക്ഷകൾ  സെമസ്റ്റർ പരീക്ഷ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ പരിഗണിക്കുകയുളളു . ഇങ്ങനെ നൽകുന്ന അപേക്ഷകൾ അടുത്ത സെമസ്റ്റർ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. അല്ലാതെയുള്ള ട്രാൻസ്ഫർ അപേക്ഷകൾ  സ്വീകരിക്കുന്നതല്ല . 
 
3.ജില്ലയ്ക്കകത്തുള്ള ട്രാൻസ്ഫറുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ തന്നെ നടത്തേണ്ടതാണ് .

4 . ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാതൃകയിലുള്ള അപേക്ഷ ഫാറം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ . 05.02.2010 ലെ സർക്കാർ കത്ത് നമ്പർ 22694 ഡി 2009 / പൊ.വി.വ . പ്രകാരം താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി പുറപ്പെടുവിക്കുന്നു .

  • ഡി.എൽ.എഡ് പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായവും യോഗ്യതയും സംബന്ധിച്ച നിബന്ധനകളിൽ യാതൊരു ഇളവും അനുവദിക്കുന്നതല്ല . മാനേജ്മെന്റ് ക്വാട്ടായിലടക്കം പ്രവേശനത്തിന് ഇതു ബാധകമാണ് . പ്രസ്തുത നിബന്ധന പാലിക്കാതെ ഏതെങ്കിലും വിദ്യാർത്ഥിയ്ക്ക് പ്രവേശനം നൽകിയാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട ടി.ടി.ഐ പ്രിൻസിപ്പാളിനായിരിക്കും .

  • മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വിദ്യാർത്ഥികൾക്ക് പ്രവേശനം നടത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങളിലെ പ്രിൻസിപ്പൾ മാരെ എസ്.സി.ഇ.ആർ.ടി യുടെ അംഗീകൃത പാനലിൽ നിന്നും ഒഴിവാക്കുന്നതും അച്ചടക്ക നടപടി സ്വീകരിക്കുന്നതുമാണ്

  • ഡി.എൽ.എഡ് . പ്രവേശനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധന നടത്തി യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ടെങ്കിൽ ആയത് റദ്ദാക്കേണ്ടതാണ് പ്രവേശനാനുമതി റദാക്കപ്പെടുന്ന വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പഠനം തുടരാൻ അനുവദിക്കരുത് .

  • പ്രവേശനാനുമതി റദ്ദാക്കപ്പെടുന്ന വിദ്യാർത്ഥികളെ പഠനം തുടരാൻ അനുവദിക്കുന്ന പക്ഷം ബന്ധപ്പെട്ട ടി.ടി.ഐ യുടെ അംഗീകാരം പിൻവലിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ് .

  • സംസ്ഥാന സർക്കാർ കോഴ്സുകൾ അല്ലാതെ മറ്റു സംസ്ഥാനങ്ങളിലെ തത്തുല്യ കോഴ്സ് യോഗ്യതാ പരീക്ഷയായി പാസായവർക്ക് മലയാളത്തിൽ ആശയ വിനിമയത്തിനും അധ്യാപനത്തിനും സാധിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതാണ്

  • 2022 - 2024 വർഷത്തെ പ്രവേശന നടപടികൾ 30/08/2022 നകം പൂർത്തിയാക്കി 01/09/2022 ന് അദ്ധ്യയനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണ് .

  • പ്രവേശന നടപടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ് .


 

Thursday, July 28, 2022

ട്രയൽ അലോട്ട്മെന്റ് അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ


 

 

സാധ്യതാലിസ്റ്റ് 

ഈ വർഷത്തെ പ്ലസ്സ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് 2022 ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “ Click for Higher Secondary Admission ' എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login - SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ് . ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.

ട്രയൽ അലോട്ട്മെൻറിനെക്കുറിച്ച് ഏകജാലക പ്രവേശനത്തിന്റെ പ്രോസ്പെക്ടസിൽ നിങ്ങൾ വായിച്ചിട്ടുണ്ടാകുമല്ലോ ? 2022 ആഗസ് 4 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല . പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കണം എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെന്റ് . കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ , പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം .

WGPA യും അപേക്ഷാവിവരങ്ങളും പരിശോധിക്കണം 

ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് എല്ലാ അപേക്ഷകരും നിർബന്ധമായും പരിശോധിക്കണം . അപേക്ഷാ വിവരങ്ങളും WGPA കൃത്യമാണെന്ന് ഉറപ്പു വരുത്തണം . WGPA കണക്കാക്കുന്ന രീതി പ്രോസ്പെക്ടസിൽ നിന്നും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു .

തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ 

അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ , താമസിക്കുന്ന വിവരങ്ങൾ , ബോണസ് പോയിന്റ് ലഭിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റെയും വിവരങ്ങൾ , ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ( കലാകായിക മേളകൾ , ക്ലബുകൾ മുതലായവ ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും . അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക . ചില അപേക്ഷകളിൽ ജാതി , കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട് .  ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ്   രേഖപ്പെടുത്തിക്കാണുന്നത് . ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ    അലോട്ട്മെന്റ്  ലഭിച്ചാലും  പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകരും പ്രോസ്പെക്ടസിലെ അനുബന്ധം 2 ലെ  നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും കാറ്റഗറിയും തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം .

റാങ്ക് പരിശോധന

   റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ട്മെന്റിലോ ആദ്യ അലോട്ട്മെന്റിലോ കടന്ന് കൂടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റാങ്ക് നമ്പർ സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടാകാം. ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളിൽ 50-60 സീറ്റുകൾ മാത്രമാണുള്ളതെന്ന് വിദ്യാർത്ഥിയ്ക്കറിയാമെന്നിരിക്കട്ടെ റാങ്ക് പരിശോധിക്കുമ്പോൾ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്കാണെന്ന് കാണുമ്പോൾ തനിക്ക് ഈ സ്കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ വിദ്യാർത്ഥിയ്ക്ക് തോന്നാം . എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരടിസ്ഥാനവുമില്ല , കാരണം പ്രസ്തുത സ്കൂളിലെ വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷനായി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടേയും റാങ്കാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത് . ഈ അപേക്ഷകരെല്ലാം ഇതേ സ്കൂളിന്റെ അലോട്ട്മെന്റ് ലിസ്റ്റിൽ വരണമെന്നില്ല. അപേക്ഷകരുടെ  മെരിറ്റനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കാം . അത് കൊണ്ട് താഴ്ന്ന റാങ്കുകാർക്കും അലോട്ട്മെന്റ് ലഭിക്കുവാനിടയുണ്ട്.

തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ

ബോണസ് പോയിൻറുകൾ ലഭിക്കുന്ന വിവരങ്ങൾ , ടൈ ബ്രേക്കിനുപയോഗിക്കുന്ന വിവരങ്ങൾ അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെന്റിനെ ബാധിക്കുന്ന ഒന്നും പ്രോസ്പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത് . ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെന്റുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും ചെയ്യും .

ട്രയൽ പരിശോധിക്കുവാനുള്ള സമയപരിധി 

 

2022 ജൂലൈ 31ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം . എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ് .

 

കൊല്ലം ജില്ല അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ന്

 


അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതൽ  സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

Click here for Forms download

1.            The screening of candidates will be carried out for following categories as per qualitative requirement :-

S

No

Category

Education

Age

(a)

Agniveer (General Duty) (All Arms)

Class 10th /Matric with 45% marks in aggregate and 33% in each subject. For boards following grading system minimum of ‘D’ grade (33% - 40%) in individual subjects or grades with 33% in indl subjects and overall aggregate in ‘C2’ grade or equivalent corresponding to 45% in aggregate.

Note : Candidates with valid Light Motor Vehicle (LMV) Driving License will be given preference for Driver requirements.

17 ½ - 23*

 

 

 

 

 

 

 

(b)

Agniveer (Technical) (All Arms)

10+2/Intermediate Exam Pass in Science with Physics, Chemistry, Maths and English with min 50% marks in aggregate and 40% in each subject.

OR

10+2 /Intermediate exam pass in Science with Physics, Chemistry, Maths & English from any recognized State Edn Bd or Central Edn Bd to incl NIOS and ITI course of min one yr in required field with NSQF level 4 or above.

17 ½ - 23*

(c)

Agniveer Clerk / Store Keeper Technical

(All Arms)

10+2 / Intermediate Exam Pass in any stream (Arts, Commerce, Science) with 60% marks in aggregate and minimum 50% in each subject. Securing 50% in English and Maths/Accts/Book Keeping in Cl XII is mandatory.

17 ½ - 23*

(d)

Agniveer Tradesmen 10th pass

(All Arms)

(a)      Class 10th simple pass

(b)      No stipulation in aggregate percentage but should have scored in 33% in each subject.

17 ½ - 23*

(e)

Agniveer Tradesmen 8th pass (All Arms)

(Syce, Housekeeper & Messkeeper)

(a)      Class 8th simple pass

(b)      No stipulation in aggregate percentage but should have scored in 33% in each subject.

17 ½ - 23*

 

 

1.            Candidates will be tested as stated below:-

 

Physical Fitness Test (At Rally Site)

Remarks

1.6 Km Run

Beam (Pull Ups)

9 Feet Ditch

Zig- Zag Balance

Group

Time

Marks

Pull Ups

Marks

Group I

Up till 5 Min 30 Secs

60

10

40

 

 

Need to Qualify

 

 

Need to Qualify

 

Group– II

5 Min 31 Secs to

5 Min 45 Secs

48

9

33

8

27

7

21

6

16

Physical Measurement (At Rally Site)

Physical measurement will be carried out as per the Physical standards as given at

Annexure I of Appendix A.

Medical Test

(a)                As per laid down medical standards at the Rally Site.

(b)                Unfit candidates will be referred to Military Hospital for specialist review. Candidates to report to designated Military Hospital within 5 days from referral and review medical exam to be completed by Military Hospital within 14 days as per policy.

Written Test through Common Entrance Examination (CEE)

(a)                Will be conducted for medically fit candidates at nominated venue. Date and time of written test will be intimated at rally site and through Admit Cards.

(b)                Admit Card for the CEE for the Rally Fit candidates will be issued at Rally Site itself.

(c)                Admit Card for the CEE for the review Fit cases will be issued after getting medically fit by concerned specialist/specialists at Military Hospital.

               BONUS MARKS IN CEE

S.

No

Category

Agniveer GD (Total Max Marks 200)

Agniveer Clk/SKT/Tech (Total Max Marks 200)

Agniveer Tradesman (Total Max Marks 200)

a)

SOS/SOEX/SOWW/SOW. Adoption done during life time of a soldier (One Son only)

20 Marks

20 Marks

20 Marks

(b)

Sportsmen

(i)      Represented India   at the International Level

20 Marks

20 Marks

20 Marks

(ii) Represented State at the Senior/Junior National level and have won any medal in individual event or have reached upto eighth posn in Team event

15 Marks

15 Marks

15 Marks

(iii) Represented College/University in Inter University Championship and have won any medal in individual event or have reached up to sixth posn in the Team event

10 Marks

10 Marks

10 Marks

(iv) Represented State at National Level in Khelo India Games and have won   any   medal   in   individual event or have reached upto sixth posn in the team event

10 Marks

10 Marks

10 Marks

(v) Represented Dist at the State Level and have won any medal in individual event or have reached upto fourth posn in the Team event

05 Marks

05 Marks

05 Marks

(vi) Represented the State school team in the events org by All India School Games Federation and have won any medal in individual event or upto sixth posn in the Team event

05 Marks

05 Marks

05 Marks

(c)

NCC ‘A’ Certificate

05 Marks

05 Marks

05 Marks

(d)

NCC ‘B’ Certificate

10 Marks

10 Marks

10 Marks

(e)

NCC ‘C’ Certificate

Exempted from CEE

15 Marks

Exempted from CEE

(f)

NCC ‘C’ Certificate holder and participated in Republic Day Parade

Exempted from CEE

Exempted from CEE

Exempted from CEE

 

S.

No

Category

Agniveer GD (Total Max Marks 200)

Agniveer Clk/SKT/Tech (Total Max Marks 200)

Agniveer Tradesman (Total Max Marks 200)

(g)

Candidates for Agniveer Clk/SKT Category having ‘O’ level (IT) Course Certificate issued by NIELIT and having higher level IT Courses Certificate from NIELIT i.e. ‘A’, ‘B’ or ‘C’ level. ‘O’ level (IT) course certificate under DOEACC scheme issued only by NIELIT on or after 01 Jan 2020

-

15 Marks

-

(h)

Bonus marks for ITI/Skill qualified candidates is as under:-

(i)                  One year course at ITI

 

(ii)                 Two years course at ITI

(iii)                 Diploma holder

-

 

 

30 Marks

 

40 Marks

 

50 Marks

-

(j)

(i)            Maximum bonus marks that can be given is 20 marks even if a candidate qualifies for more than one type of bonus marks except Agniveer (Technical).

 

(ii)          Maximum bonus marks that can be given is 50 marks even if a candidate qualifies for more than one type of bonus marks to Agniveer (Technical).

Note:-

(i)       The above marks are fixed depending upon the eligibility of a candidate and has no relation to his performance in Common Entrance Examination (CEE).

 

(ii)     Only one type of Bonus marks (Max of the permissible) will be added to the total.

 

(iii)     Bonus marks will be accorded on qualifying in the written examination.

 

(iv)     Only one ward (daughter/son) of Service/Ex-Servicemen/War Widow/ Widow of Ex- Servicemen can avail bonus marks in written examination.

 

(v)       Original Certificates to be carried by all above categories at rally site.

 

(vi)     Sports Certificate are valid for two years from the issue date as on first day of the recruitment rally for which the candidate is being screened.