2022ജൂലൈ 25, ലോക മുങ്ങി മരണ അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി E-Poster രചനാ മത്സരം സംഘടിപ്പിക്കുന്നു.
• പരമാവധി അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിനാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
• സ്കൂളിന്റെ സമീപപ്രദേശത്തെ മുങ്ങി മരണസാധ്യത ചരിത്രമുള്ള ഏതെങ്കിലും ഒരു
ജലാശയത്തിന്റെ (കുളം/പുഴ/കായല്‍/കടൽ…) പോസ്റ്ററാണ് മത്സരത്തിനായി
തിരഞ്ഞെടുക്കേണ്ടത്
• Canva, Adobe Photoshop, MS Paint മുതലായ ഏതെങ്കിലും software
ഉപയോഗിച്ചോ , പ്രിന്റ് ചെയ്തോ സൃഷ്ടികൾ, പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം
സഹിതം ILDM ന്റെ ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലേക്ക് ( facebook – ILDM.Kerala, Instagram – @ildmdirector ) അയച്ചു തരാവുന്നതാണ്.
• അയക്കേണ്ട ഫോർമാറ്റ് PNG, JPEG
• പരമാവധി പേജുകള്‍ : 1
• സൃഷ്ടികളിൽ ജലാശയത്തിന്റെ ചിത്രത്തോടൊപ്പം ഉണ്ടായിരിക്കേണ്ട വിവരങ്ങൾ
പേര്, വാർഡ് നം, പഞ്ചായത്ത്, വില്ലേജ്, താലൂക്ക് , ജില്ല
മുങ്ങിമരണങ്ങൾ സാധ്യതാ / ചരിത്രം
മുങ്ങി മരണ പരിഹാരമാർഗങ്ങൾ / അവബോധ സന്ദേശം
സൃഷ്ടി തയ്യാറാക്കിയ വ്യക്തിയെ ബന്ധപ്പെടേണ്ടുന്ന ഫോണ്‍ നമ്പർ
• തിരഞ്ഞെടുക്കുന്ന മികച്ച മൂന്ന് സൃഷ്ടികൾക്ക് സമ്മാനം നൽകുന്നതാണ്.
ദേശീയ ദുരന്ത നിവാരണ വിഭാഗം നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാനുള്ള
അവസരവും Rs:5000/- ക്യാഷ് പ്രൈസും
• രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 25 – 7 – 2022 വെള്ളിയാഴ്ച വൈകീട്ട് 5 മണി വരെ.
• ഈ രചനകൾ സമീപപ്രദേശത്തെ ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുടെ അവബോധം
കുട്ടികളിൽ ഉണ്ടാകുകയും. അപകട സാധ്യത ഉള്ള ജലാശയങ്ങളെ കണ്ടെത്തി അവയുടെ
ഒരു ഡാറ്റാബാങ്ക് നിർമ്മിക്കാൻ സഹായകമാകുകയും ചെയ്യും.
For Any further information contact at : training.ildm@gmail.com
No comments:
Post a Comment