ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, July 27, 2022

കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2022 - 23 തിരുത്തലുകൾക്ക് അവസരം

 

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ ./ എയ്ഡഡ് / സ്വാശ്രയ ആർട്സ് & സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേ ഷനുളള ( https://admissions.keralauniversity.ac.in ) അവസാന തീയതി 2022 ജൂലൈ 31.

പരാതിരഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർത്ഥികൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ രജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പേര് , ജനനത്തീയതി , അക്കാഡമിക് വിവരങ്ങൾ , കോളേജുകളുടെയും കോഴ്സുകളുടെയും ഓപ്ഷനുകൾ തുടങ്ങിയ തിരുത്തലുകൾക്കുളള ലിങ്ക് അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട് . 


No comments:

Post a Comment