കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എ ച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ (https://admissions.keralauniversity.ac.in) ആരംഭിച്ചു.
എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്‍റ്. കേരള സര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ബി.എ. മ്യൂസിക്, ബി.പി.എ. എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഏകജാലക പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതാണ്.
പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
സ്പോര്‍ട്സ് ക്വാട്ട
സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്പോര്‍ട്സ് കോളത്തിന് നേരെ 'യെസ്' എന്ന് രേഖ പ്പെടുത്തണം. സ്പോര്‍ട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനുശേഷം സ്പോര്‍ട്സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷകര്‍ നേരിട്ടോ ഇ-മെയില്‍/പ്രതിനിധി മുഖേനയോ പ്രൊഫോര്‍മ സമര്‍ പ്പിക്കേണ്ടതും, കോളേജില്‍ അത് ലഭിച്ചതായി ഉറപ്പ് വരുത്തേണ്ടതുമാ ണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്സുകളിലേയ്ക്കുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി. സ്പോര്‍ട്ട്സ് ക്വാട്ടയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും പ്രൊഫോര്‍മയുടെ പകര്‍പ്പ് കോളേജുകളില്‍ സമര്‍പ്പിക്കാത്തപക്ഷം ടി വിദ്യാര്‍ത്ഥികളെ യാതൊരു കാരണവാലും സ്പോര്‍ട്ട്സ് ക്വാട്ടയിലേക്ക് പരിഗണിക്കുന്നതല്ല.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്‍റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 (WhatsApp) എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.
പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ജൂലൈ 31.
No comments:
Post a Comment