ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, July 18, 2022

ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


 സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി.നേഴ്സിംഗ് , ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോള ജി , ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി , ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി . , ബി.എ.എസ്സ്.എൽ.പി . , ബി.സി.വി.റ്റി . , ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി , ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി , ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി , ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി , ബി.എസ്.സി. ന്യൂറോ ടെക്നോ ളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു .


 എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2022 ജൂലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ് . ജനറൽ , എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20 വരെ . പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് . 

ബി.എസ്.സി നഴ്സിംഗ് , ബി.എസ്.സി. ( എം.എൽ.ററി . ) , ബി.എസ്.സി പെർഫ്യൂ ഷൻ ടെക്നോളജി , ബി.സി.വി.റ്റി , ബി.പി.റ്റി ബി.എസ്.സി. ( ഒപ്റ്റോമെട്രി ) , ബി.എസ്.സി മെഡി ക്കൽ റേഡിയോളജിക്കൽ ടെക്നോളജി , ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി , ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി എന്നീ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി ഫിസിക്സ് , കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 % മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ് . ഫിസിക്സ് കെമിസ്ട്രി , ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

ബി.എ.എസ്സ്.എൽ.പി . കോഴ്സിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെ ങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി , ഫിസിക്സ് , കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്സ് /കമ്പ്യൂട്ടർ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ് , ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 % മാർക്കോടെ ജയിച്ചവർ ആയിരിക്കണം . ഫിസിക്സ് , കെമിസ്ട്രി , ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം . കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട ( GO ( P ) No. 208 / 66 / Edn . dated 2.5.1966 , G.O. ( MS ) No.95 / 08 / SCSTDD dated 06.10.2008 ഉത്തരവ് , അതിന്റെ ഭേദഗതികൾ , എന്നിവ പ്രകാരം ) , അപേക്ഷകർക്ക് 5 % മാർക്ക് ഇളവ് അനുവദിക്കുന്നതാണ് . അതായത് , ബയോളജിക്ക് 45 % ഐച്ഛിക വിഷയങ്ങൾക്ക് മൊത്തത്തിൽ 45 % മതിയാകും . പട്ടികജാതി /പട്ടികവർഗ്ഗ വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷ ജയിച്ചാൽ മാത്രം മതിയാകും . OEC അപേക്ഷകർക്ക് പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ SEBC അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുള്ളൂ .

അപേക്ഷാർത്ഥികൾ 2022 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം . ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ് . നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല . പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല . ബി.എസ് സി . ( എം , എൽ , ററി , ) , ബി.എസ്.സി. ( ഒപ്റ്റോമെടി ) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ട യിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 31.12.2022 ൽ പരമാവധി 46 വയസ്സും ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് 04712560363 , 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

 

2022-23 പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിംഗ് മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും കേന്ദ്രീകൃത അലോട്ട്മെന്‍റില്‍ കോളേജ്/കോഴസ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍

1. എപ്പോള്‍ എങ്ങിനെ അപേക്ഷിക്കണം

1.1 എല്ലാ കോഴ്സുകള്‍ക്കും അപേക്ഷിക്കുന്നതിന് (B.Sc. നഴ്സിംഗ്, B.Sc. (എം.എല്‍.ടി), ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്.സി ഒപ്റ്റോമെട്രി, ബി.പി.ടി, ബി.സി.വി.റ്റി, BOT, BSc MRT, ബി.എ.എസ്.എല്‍.പി) ഓണ്‍ലൈന്‍ മുഖേന മാത്രമായി നല്‍കുന്ന ഒരു അപേക്ഷ മതിയാകും.

ഓണ്‍ലൈന്‍ ചെയ്യുന്നതിനുള്ള സൗകര്യം www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഒന്നില്‍കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കപ്പെടാവുന്നതാണ്.

 

1.2 യോഗ്യത

അപേക്ഷാര്‍ത്ഥികള്‍ 2022 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ബി.എസ്.സി. നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്. പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് സര്‍വ്വീസ് ക്വാട്ടയിലുള്ളവര്‍ ഒഴികെ മറ്റാര്‍ക്കും ഉയര്‍ന്ന പ്രായ പരിധിയില്ല. പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക്, സര്‍വ്വീസ് ക്വോട്ടയിലേയ്ക്കുള്ള, അപേക്ഷാര്‍ത്ഥികള്‍ക്ക് 31.12.2022 ല്‍ പരമാവധി 46 വയസ്സും ആയിരിക്കും.

 

1.3 വിദ്യാഭ്യാസ യോഗ്യത

1.3.1 ബി.എസ്.സി.നഴ്സിംഗ്, ബി.എസ്.സി.(എം.എല്‍.ററി.), ബി.എസ്.സി.(ഒപ്റ്റോമെട്രി), ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.സി.വി.റ്റി, ബി.പി.റ്റി, ബി.എസ്.സി ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി, ബി.എസ്.സി ഒക്യൂപേഷണല്‍ തെറാപ്പി എന്നീ കോഴ്സുകള്‍ക്ക് കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

 

1.3.2 ബി.എ.എസ്സ്.എല്‍.പി. കോഴ്സിന്

കേരള ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ഹയര്‍ സെക്കന്‍ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്സ്/ കമ്പ്യൂട്ടര്‍സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ബി.എ.എസ്സ്.എല്‍.പി. കോഴ്സിന് അര്‍ഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

 

2. അപേക്ഷാഫീസ്

അപേക്ഷാഫീസ് ഇനി പറയുന്നതു പ്രകാരമായിരിക്കും:

പൊതുവിഭാഗത്തിന് : 800 രൂപ

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് : 400 രൂപ

വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കിയശേഷം ലഭിക്കുന്ന ചെല്ലാന്‍ മുഖേന കേരളത്തിലെ ഫെഡറല്‍ ബാങ്കിന്‍റെ ശാഖകള്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ അപേക്ഷാഫീസ് അടയ്ക്കേണ്ടതാണ്.

 

20.06.2008 ലെ GO (MS) നം. 25/2005/SCSTDD ഉത്തരവിലെ ക്ലോസ് 2(ii) പ്രകാരം പ്രോസ്പെക്ടസില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും ഒരാള്‍, SC/ST വിഭാഗത്തില്‍പ്പെടുന്ന മിശ്രവിവാഹിത ദമ്പതികളുടെ മക്കള്‍ക്ക്, SC/ST വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ, സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ഇവര്‍ SC/ST വിഭാഗത്തിനുള്ള അപേക്ഷാഫാറത്തില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം റവന്യു അധികാരികളില്‍ നിന്നും ലഭിച്ച മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്.

 

 

2.1 അപേക്ഷാഫീസ് നല്‍കേണ്ടവിധവും അപേക്ഷാഫോറം സമര്‍പ്പിക്കേണ്ടവിധവും

2.1.1. സര്‍വ്വീസ് ക്വാട്ട ഒഴികെയുള്ള അപേക്ഷകര്‍ക്ക്

സര്‍വ്വീസ് ക്വാട്ട ഒഴികെയുള്ള അപേക്ഷാര്‍ത്ഥികള്‍ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കിയശേഷം ലഭിക്കുന്ന ചെല്ലാന്‍ മുഖേന കേരളത്തിലെ ഫെഡറല്‍ ബാങ്കിന്‍റെ ശാഖകള്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. അപേക്ഷാഫീസ് ഒടുക്കുമ്പോള്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

ഓണ്‍ലൈനായി അപേക്ഷാഫീസ് ഒടുക്കുന്നവര്‍ക്കും രസീത് ലഭിക്കുന്നതായിരിക്കും. അതില്‍ ചെല്ലാന്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും.

 

2.1.2 സര്‍വ്വീസ് ക്വാട്ടയിലെ അപേക്ഷകര്‍

സര്‍വ്വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷാഫീസ് സര്‍ക്കാര്‍ ട്രഷറിയില്‍ 0210-03-105-99 എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ ഒടുക്കിയതിനുശേഷം പ്രോസ്പെക്ടസിലെ ഖണ്ഡിക 7.6 പ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

2.1.3.ഓപ്പണ്‍ ക്വാട്ടയില്‍ അപേക്ഷിക്കുന്ന സര്‍വ്വീസ് അപേക്ഷകര്‍

സര്‍വ്വീസ് ക്വാട്ടയിലെ അപേക്ഷാര്‍ത്ഥികള്‍ക്കും ഓപ്പണ്‍ ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കിയശേഷം ലഭിക്കുന്ന ചെല്ലാന്‍ മുഖേന കേരളത്തിലെ ഫെഡറല്‍ ബാങ്കിന്‍റെ ശാഖകള്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. (ട്രഷറിയില്‍ തുക ഒടുക്കിയതിനു പുറമെ) ഓപ്പണ്‍ അപേക്ഷകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പറഞ്ഞിരിക്കുന്നതുപോലെ അപേക്ഷിക്കേണ്ടതാണ്. തുടര്‍ന്ന് നിശ്ചിത സമയത്ത് കോളജ് ഓപ്ഷനും നല്‍കേണ്ടതാണ്.

 

യാതൊരു കാരണവശാലും ഒടുക്കിയ അപേക്ഷാഫിസ് തിരികെ നല്‍കുന്നതല്ല.


 






No comments:

Post a Comment