സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 / രൂപ അനുവദിക്കുന്ന 'സഹായഹസ്തം' എന്ന പദ്ധതി 2018-19 വർഷം മുതൽ നടപ്പിലാക്കി വരുന്നു. ഒരു ജില്ലയിൽ 10 പേർക്കാണ് സഹായം അനുവദിക്കുന്നത്.
വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബര്‍ 30.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു
1. ഒരു ലക്ഷം രൂപയിൽ താഴെ
വാർഷിക വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ
പുനരധിവാസത്തിനുള്ള പദ്ധതിയാണ് 'സഹായഹസ്തം'
2. ഈ പദ്ധതി കേരള സംസ്ഥാനത്തിന് മുഴുവൻ ബാധകമായിരിക്കും .
3 . സംസ്ഥാന ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ച 11.09.2018 തീയതി മുതൽ ഈ പദ്ധതി നിലവിൽ വന്നിട്ടുള്ളതാണ് .
4. തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാന്റായി 30,000 / രൂപ അനുവദിക്കുന്നു .
അർഹത മാനദണ്ഡം
1.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകൾ
വിവാഹ മോചിതർ , ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ എന്നിവരാണ് ഈ പദ്ധതിയുടെ
ഗുണഭോക്താക്കൾ
2. സംരംഭം ഒറ്റാ ഗ്രൂപ്പായോ ( വനിതാ
കൂട്ടായ്മ , കുടുംബശ്രീ , വിധവാ സംഘം etc. ) നടത്താവുന്നതാണ് . ഒരു
ജില്ലയിൽ നിന്നും പരമാവധി 10 പേർക്ക് ധനസഹായം നൽകുന്നു .
3.
കുടുംബശ്രീ യൂണിറ്റുകൾ , സ്വയം സഹായ സംഘങ്ങൾ , വനിത കൂട്ടായ്മകൾ തുടങ്ങിയ
ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് .
4
. ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം ( BPL )
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന നൽകേണ്ടതാണ് )
5. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന
6. ഭിന്നശേഷിക്കാരായ മക്കളുള്ളവർ , പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ് .
7. ആശ്വാസകിരണം പെൻഷൻ , വിധവ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .
8.
തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർതലത്തിലോ സ്വയംതൊഴിൽ
ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല .
9. സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കുവാൻ പാടുള്ളതല്ല .
10 മുൻവർഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകേണ്ടതാണ്
11. വിധവകളെ കൂടാതെ വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ എന്നിവരും ഈ ധനസഹായത്തിനർഹരാണ് .
മറ്റ് നിബന്ധനകൾ
1 . ഒറ്റത്തവണ ധനസഹായം കൊണ്ട് തുടങ്ങുന്ന തൊഴിൽ സംരംഭം ചുരുങ്ങിയത് 5 വർഷമെങ്കിലും നടപ്പാക്കിയിരിക്കണം
2
. ഏതെങ്കിലും കാരണവശാൽ പദ്ധതി 5 വർഷത്തിന് മുമ്പ് നിർത്തുകയാണെങ്കിലോ
അപേക്ഷയിലെ വിവരങ്ങളിൽ എന്തെങ്കിലും അപാകത കണ്ടെത്തുകയാണെങ്കിലോ ധനസഹായം
ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ വകുപ്പ് കണ്ടുകെട്ടി തുടർ നടപടി
സ്വീകരിക്കുന്നതാണ് .
3 . ഓരോ 6 മാസം കൂടുമ്പോഴും
പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഗുണഭോക്താവ് ശിശു വികസന പദ്ധതി ഓഫീസർ മുഖേന
ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് നൽകേണ്ടതാണ് .
4
. ഓരോ 6 മാസം കൂടുമ്പോഴും ജില്ലാ വനിത ശിശു വികസന ഓഫീസർ പദ്ധതി നിർവ്വഹണം
വിലയിരുത്തേണ്ടതും ജില്ലയിലെ മുഴുവൻ ഗുണഭോക്താക്കളെയും സംബന്ധിച്ച
റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതുമാണ്
5
. ധനസഹായം അനുവദിച്ച് നൽകുന്നവരുടെ പേരും വിശദ വിവരവും ജില്ലാ വനിത ശിശു
വികസന ഓഫീസർമാർ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ് .
6
. അപേക്ഷകർ സ്വയം തൊഴിൽ സംരംഭത്തിന്റെ വിശദവിവരം ബഡ്ജറ്റ് സഹിതം
അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ് . ജില്ലാതല മോണിറ്ററിംഗ് ആന്റ്
ഇവാല്യുവേഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ഗുണഭോക്താക്കളുമാ യി ജില്ലാ വനിത
ശിശു വികസന ഓഫീസർമാർ എഗ്രിമെന്റ് വച്ചതിനുശേഷം ധനസഹായം ഗുണഭോക്താവിന്റെ
ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യേണ്ടതാണ് .
അപേക്ഷിക്കേണ്ട വിധം
schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
പൊതുജന
പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ എങ്ങനെ " എങ്ങനെ അപേക്ഷിക്കാം "
എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക . പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന
വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത്
എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും . അതിലെ നിർദ്ദേശങ്ങൾ
ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ് .
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള യുസർ മാന്വൽ schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .
No comments:
Post a Comment