കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ . / എയ്ഡഡ് / സ്വാശ്രയ / കെ.യു.സി.ടി . ഇ . ട്രെയിനിംഗ് കോളേജുകളിലേയും ഒന്നാം വർഷ ബി.എഡ് . പ്രവേശനത്തിനുളള ഓൺലൈൻ രജി സ്ട്രേഷൻ ആരംഭിച്ചു .
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പ്രോസ്പെക്ടസ് വിശദമായി വായിച്ചതിനു ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക.
- ഓൺലൈൻ അപേക്ഷാ ഫോറത്തിലെ എല്ലാ വിവരങ്ങളും ശ്രദ്ധയോടെയും കൃത്യതയോടെയും പൂരിപ്പിയ്ക്കുക.
- രജിസ്ട്രേഷൻ നടപടികളിലെ ആദ്യ സ്റ്റെപ്പ് അപേക്ഷാ നമ്പറും പാസ്സ് വേർഡും ജനറേറ്റ് ചെയ്യുക എന്നുള്ളതാണ്. ഇതിനായി https://admissions.
keralauniversity.ac.in/ സൈറ്റിലെ B.Ed പേജ് എടുത്ത ശേഷം Click Here for Registration എന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക . ഇവിടെ അപേക്ഷാർത്ഥിയുടെ പേര് , ജനന തീയതി , ലിംഗം , ഇ മെയിൽ ഐ.ഡി. എന്നീ വിവരങ്ങൾ ( പേര് , ജനന തീയതി എന്നിവ എസ്.എസ്.എൽ.സി സർട്ടിഫിക്കേറ്റിലേത് പോലെ ) നൽകി സബ്മിറ്റ് ചെയ്യുക അപ്പോൾ അപേക്ഷാ നമ്പർ , പാസ്സ്വേർഡ് എന്നിവ ലഭിക്കും . ജനന തീയതി ആയിരിക്കും ( dd / mm / yyyy ഫോർമാറ്റിൽ) ഡിഫോൾട്ട് പാസ്സ്വേർഡ് ആയി ലഭിക്കുന്നത് ആയത് പ്രിൻറ് എടുത്ത് സൂക്ഷിക്കുക .
- അപേക്ഷാ നമ്പറും പാസ്സ്വേർഡും ജനറേറ്റ് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിലേക്കായി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക . ഏഴ് സ്റ്റെപ്പുകളായാണ് അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ടത് . ( പ്രോസ്പെക്ടസ് ഖണ്ഡിക 10.3 കാണുക )
1. വിദ്യാർഥിയുടെ പ്രൊഫൈൽ രജിസ്ട്രേഷൻ .
- കേരളീയൻ അല്ലാത്തവർ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരല്ല , ആയതിനാൽ Are you Keralite എന്ന ഭാഗത്ത് " ആണ് " | " അല്ല " ( Yes / No ) എന്ന വിവരം കൃത്യമായി നൽകുക . ( പ്രോസ്പെക്ടസ് ഖണ്ഡിക 5 കാണുക )
- ഓൺലൈൻ അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പർ പ്രവേശന നടപടികൾ പൂർത്തിയാകുന്നത് വരെ മാറ്റരുത് . പ്രവേശനത്തെ സംബന്ധിച്ച് മെസ്സേജുകൾ ഈ നമ്പറിലേക്കാണ് അയക്കുന്നത് കൂടാതെ പ്രൊഫൈലിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിലേക്കായും മൊബൈൽ നമ്പർ ആവശ്യമാണ് . ആയതിനാൽ ഇമെയിൽ ഐ.ഡി , മൊബൈൽ നമ്പർ എന്നിവ വിദ്യാർത്ഥിയുടെയോ രക്ഷകർത്താവിന്റെയോ മാത്രം നൽകുക .
- ഇ.ഡബ്ല്യൂ.എസ് . ( എക്കണോമിക്കലി വീക്കർ സെക്ഷൻ ) : മറ്റ് സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം ആണ് . വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രമാണ് ഈ സംവരണം ലഭിക്കാൻ ആവശ്യമായ രേഖ . ബി.പി.എൽ സർട്ടിഫിക്കറ്റ് , റേഷൻ കാർഡ് എന്നിവ ഇതിനായി പരിഗണിക്കുന്നതല്ല . ( പ്രോസ്പെക്ടസ് ഖണ്ഡിക 4.1.6 അനുബന്ധം V.B കാണുക)
- ക്രീമിലെയർ സ്റ്റാറ്റസ് ശ്രദ്ധയോടെ മാത്രം നൽകുക. എസ്.ഇ.ബി.സി. സംവരണത്തിന് അർഹരായവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ് . നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തപക്ഷം സംവരണാനുകൂല്യം ലഭിക്കുന്നതല്ല.
- 2022 അധ്യയന വർഷം മുതൽ KUCTE കളിൽ മാനേജ്മെൻറ് ക്വാട്ടയിലെ സീറ്റുകൾക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഫീസായി 2000 / - രൂപ ഒടുക്കി പ്രത്യേകം Online രജിസ്റ്റർ ചെയ്യേണ്ടതാണ് . അഡ്മിഷൻ കിട്ടുന്ന പക്ഷം ട്യൂഷൻ ഫീസ് ഇനത്തിൽ 50000 / രൂപയും അടയ്ക്കേണ്ടതാണ് ( പ്രോസ്പെക്ടസ് ഖണ്ഡിക 12 കാണുക )
- എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർ സംവരണ , ഫീസ് ആനുകൂല്യങ്ങൾക്കു അർഹരായവർ അത് തെളിയിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയം തന്നെ കയ്യിൽ കരുതേണ്ടതാണ്. ( ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾക്കായി പ്രോസ്പെക്ടസ് ഖണ്ഡിക 4.1.2, 4.1.3, 4.1.4, 4.1.5 എന്നിവ കാണുക )
- Differenty Abled ഭിന്നശേഷി ഉള്ളവർക്കായുള്ള സീറ്റിന് അപേക്ഷിക്കുന്നവർ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ( കാലാവധി 5 വർഷം ) / സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ രേഖ എന്നിവ കൈവശം സൂക്ഷിക്കണം ( പ്രോസ്പെക്ടസ് ഖണ്ഡിക 4.3 കാണുക ) . പെർമനെന്റ് ഡിസേബിൾഡ് ആയിട്ടുള്ള വിദ്യാർഥികൾക് അഞ്ചുവർഷ കാലയളവ് ബാധകമല്ല .
- NSS, NCC മുതലായ വെയിറ്റേജ് മാർക്കുകൾക്ക് അർഹരായവർ ബന്ധപ്പെട്ട കോളങ്ങൾ ശ്രദ്ധയോടെ പൂരിപ്പിക്കുക. വെയിറ്റേജ് സംബന്ധമായ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് ഖണ്ഡിക 9. ( b ) കാണുക .
- സ്പോർട്ട്സ് ക്വാട്ടയിൽ അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള വിദ്യാർത്ഥികൾ Have you represented any sports competitions എന്ന കോളത്തിൽ Yes എന്ന് നൽകണം. അതിനു ശേഷം നേട്ടം ഏത് തലത്തിലാണ് എന്നും ഏത് ഇനത്തിലാണ് എന്നും നൽകണം . സർവകലാശാല അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളു എന്ന കാര്യം ശ്രദ്ധിക്കുക. (സ്പോർട്സ് ക്വാട്ട അഡ്മിഷൻ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് ഖണ്ഡിക 4.4 കാണുക).
2. അക്കാഡമിക് പ്രൊഫൈൽ രജിസ്ട്രേഷൻ .
- ഡിഗ്രി / പി.ജി / തത്തുല്യം പാസ്സായ വർഷം യൂണിവേഴ്സിറ്റി/ ബോർഡ് , സ്ട്രീം, രജിസ്റ്റർ നമ്പർ , എത്രാമത് തവണയാണ് പാസായത് എന്നിവ കൃത്യതയോടെ നൽകേണ്ടതാണ് . ഒന്നിൽ കൂടുതൽ ചാൻസുകൾ ഉപയോഗിച്ച് ഡിഗ്രി യോഗ്യത പരീക്ഷ പാസായവർ Number of Appearances എന്ന കോളത്തിൽ കൃത്യമായ വിവരം ( എത്രാമത് തവണയാണ് പാസായത് എന്ന്) നൽകണം . യോഗ്യതാ പരീക്ഷ പാസ്സാവാൻ എടുക്കുന്ന ഓരോ അധിക ചാൻസിനും ഇൻഡക്സ് മാർക്കിൽ നിന്ന് മാർക്ക് കുറവു ചെയ്യുന്നതാണ് . അതിനാൽ ഈ വിവരം ശ്രദ്ധയോടെയും കൃത്യമായും നൽകേണ്ടതാണ് ( പ്രോസ്പെക്ടസ് ഖണ്ഡിക 9. ( c )
- 2019-2022 അധ്യയന വർഷത്തിൽ കേരള യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷ പാസ്സായവർ രജിസ്റ്റർ നമ്പറും വർഷവും നൽകുമ്പോൾ തന്നെ ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കുകൾ തനിയെ രേഖപ്പെടുത്തും . മറ്റ് വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച യോഗ്യതയുടെ അക്കാഡമിക് വിവരങ്ങൾ അതാത് കോളങ്ങളിൽ ശ്രദ്ധാപൂർവം രേഖപ്പെടുത്തേണ്ടതാണ് .
- മറ്റ് യൂണിവേഴ്സിറ്റികളുടെ ഡിഗ്രി പരീക്ഷ പാസ്സായ വിദ്യാർഥികൾ പ്രവേശന സമയത്ത് കേരള സർവകലാശാലയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് ( എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ) കോളേജിൽ ഹാജരാക്കണം . ഇത് മുൻകൂട്ടി കരുതിവയ്ക്കേണ്ടതാണ് .
3. ഓപ്ഷനുകൾ നൽകുക .
- ഓപ്ഷനുകൾ നൽകുന്നത് ശ്രദ്ധാപൂർവം ചെയ്യുക . വിദ്യാർഥികൾക്ക് താല്പര്യമുള്ള കോളേജുകളും , കോഴ്സുകളും മാത്രം മുൻഗണനാ ക്രമത്തിൽ നൽകുക . ഓപ്ഷനുകൾ മുൻകൂട്ടി ധാരണയുണ്ടാക്കി ലിസ്റ്റ് ചെയ്തു വയ്ക്കുന്നത് നന്നായിരിക്കും ( The preference numbers along with the selected options shows the priority of options . So the first option should be the highest priority and 20th option should be the least priority ) .
4. രജിസ്ട്രേഷൻ ഫീ അടക്കുക
- രജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി മാത്രം അടക്കുക . ( ഫീസ് വിവരങ്ങൾ പ്രോസ്പെക്ടസ് ഖണ്ഡിക 10.3 ൽ നൽകിയിട്ടുണ്ട് ) . ഇതിനായി ഇന്റർനെറ്റ് ബാങ്കിങ് , ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ/ യു പി ഐ തുടങ്ങിയവ ഉപയോഗിക്കാം . ഫീസ് അടക്കുമ്പോൾ ട്രാൻസാക്ഷൻ എറർ എന്തെങ്കിലും ഉണ്ടാവുകയോ അക്കൗണ്ടിൽ നിന്ന് തുക പോയിട്ടും വീണ്ടും ഫീസ് അടക്കാനുള്ള നിർദ്ദേശം ലഭിക്കുകയോ ചെയ്താൽ സർവകലാശാല അഡ്മിഷൻ വിഭാഗവുമായി ഫോൺ /ഇ - മെയിൽ മുഖാന്തരം ബന്ധപ്പെട്ട് മറുപടി ലഭിച്ച ശേഷം മാത്രം വീണ്ടും ഓൺലൈൻ പേയ്മെന്റിനു ശ്രമിക്കുക . മൾട്ടിപ്പിൾ പേയ്മെന്റ് നടന്നാൽ തുക റീഫണ്ട് ചെയ്യാൻ കാലതാമസം നേരിടുന്നതാണ് .
5. ഫോട്ടോ , ഒപ്പ് എന്നിവ അപ് ലോഡ് ചെയ്യുക .
- ഫോട്ടോ , ഒപ്പ് എന്നിവ അപ് ലോഡ് ചെയ്യുമ്പോൾ നിശ്ചിത ഫോർമാറ്റിലും വലിപ്പത്തിലും ഉള്ളത് മാത്രം ചെയ്യാൻ ശ്രദ്ധിക്കുക . ( Photo with 150px X 200px ( WIDTH X HEIGHT ) , maximum 40kb , jpg format only ] . Signature with 150px X 60px ( WIDTH X HEIGHT ) , maximum 40kb , jpg format only
6. ആപ്ലിക്കേഷൻ വെരിഫൈ ചെയ്യുക .
- നൽകിയ വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധയോടു കൂടി വായിക്കുക . രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മുൻപായി ആവശ്യമെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്താവുന്നതാണ്.
7. പ്രിന്റൗട്ട് എടുക്കുക .
- രജിസ്ട്രേഷൻ പൂർത്തിയായാൽ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ് .
8. പ്രൊഫൈൽ പാസ്സ് വേർഡ് മാറ്റുക .
- രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അടുത്ത ലോഗിൻ ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകർ നിർബന്ധമായും പ്രൊഫൈൽ പാസ്സ് വേർഡ് മാറ്റേണ്ടതാണ് . ടി പാസ്സ് വേർഡ് തുടർന്നുള്ള പ്രൊഫൈൽ സന്ദർശനങ്ങൾക്ക് അനിവാര്യമായതിനാൽ ആയതിന്റെ രഹസ്യ സ്വഭാവം നിലനിർത്താൻ ജാഗ്രത പുലർത്തുക .
- രജിസ്ട്രേഷൻ കാലയളവ് പൂർത്തിയാവുന്നതിനുള്ളിൽ അപേക്ഷാർത്ഥിയുടെ അറിവോ സമ്മതമോ കൂടാതെ മറ്റാരെങ്കിലും പ്രൊഫൈലിലെ വിവരങ്ങളിൽ മാറ്റം വരുത്താതിരിക്കാൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഉടൻ തന്നെ പ്രൊഫൈൽ ലോഗിൻ ചെയ്ത് പാസ്സ് വേർഡ് മാറ്റം വരുത്താൻ ശ്രദ്ധിക്കുക . ( പ്രോസ്പെക്ടസ് ഖണ്ഡിക 10.3 കാണുക ) .
- അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നത് വരെ അപേക്ഷാ നമ്പറും പാസ്സ് വേർഡും ആവശ്യമായതിനാൽ ഇവ ഓർത്തിരിക്കേണ്ടതാണ് . അലോട്ട്മെന്റ് പരിശോധിക്കാനും തുടർ നടപടികൾക്കും ഇത് ആവശ്യമാണ് .
- തിരുത്തലുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ് നിശ്ചിത സമയത്തിനകം പ്രൊഫൈലിലെ " Completed Profile " ലിങ്ക് ക്ലിക്ക് ചെയ്ത് നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താവുന്നതാണ് . രജിസ്ട്രേഷൻ അവസാനിക്കുന്നതിനു മുൻപായി പ്രൊഫൈലിൽ എന്ത് മാറ്റം വരുത്തിയാലും അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ് .
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല . ആയത് പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ് .
- വിദ്യാഭ്യാസ യോഗ്യത, സംവരണം , ഗ്രേസ് മാർക്കുകൾ മുതലായവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയം തന്നെ കയ്യിൽ കരുതേണ്ടതാണ് ( ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരം പ്രോസ്പെക്ടസിൽ പേജ് നം : 18 - ൽ നൽകിയിട്ടുണ്ട് ) . പ്രവേശനം ലഭിച്ചാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കൂടുതൽ സമയം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല .
- കമ്മ്യൂണിറ്റി ക്വാട്ടയുടെ രജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാണ് ചെയ്യേണ്ടത് .
സ്പോർട്ട്സ് ക്വാട്ട ( Govt , Aided , KUCTEs )
- വിദ്യാർഥിയുടെ പ്രൊഫൈൽ രജിസ്ട്രേഷൻ സ്റ്റെപ്പിൽ Have you represented any sports competitions " എന്ന കോളത്തിൽ Yes നൽകിയ അർഹരായ വിദ്യാർഥികൾ മാത്രമേ സ്പോർട്ട്സ് ക്വാട്ട രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളു . അർഹരായ വിദ്യാർത്ഥികൾ Application Print out- ഉം , Sports Achievements- ൻറെ പകർപ്പുകളും സഹിതം Sports Council- ൽ സമർപ്പിക്കേണ്ടതാണ് . ടി.പ്രവേശനം Sports Council- ൽ നിന്നും ലഭിക്കുന്ന Rank List- ന്റെ അടിസ്ഥാനത്തിൽ ആയിരിക്കും .
- ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9188524612 ( Watsapp / Call ) , എന്ന നമ്പറിലോ bedadmission@keralauniversity.
ac.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക .
No comments:
Post a Comment