ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, July 2, 2022

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

സ്വന്തമായി 2/3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുർബ്ബല വിഭാഗം (EWS) /താഴ്ന്ന വരുമാന വിഭാഗം (LIG) ത്തിൽപ്പെട്ടവർക്ക് സന്നദ്ധ സംഘടനകൾ/എൻ.ജി.ഒകൾ/കാരുണ്യവാൻമാരായ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ നാല് ലക്ഷം രൂപ ചെലവിൽ ഭവനം നിർമ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അപേക്ഷ ക്ഷണിച്ചു.

 






സന്നദ്ധ സംഘടനകൾ/എൻ.ജി.ഒകൾഎന്നിവരുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപസർക്കാർ സബ്സിഡിയോടെയും ഒരു ലക്ഷം രൂപ സ്പോൺസർ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന നാല് ലക്ഷം രൂപയാണ് ലഭിക്കുക. നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ 2022 ഡിസംബർ 31നകം നൽകണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായിവാസയോഗ്യമായവീടില്ലാത്തവർക്കുമായിരിക്കും അർഹത.

 

 വിശദവിവരങ്ങൾ ഭവന നിർമാണ ബോർഡിന്റെ ജില്ലാ ഓഫീസുകളിലും www.kshb.kerala.gov.in ലും ലഭിക്കും.

 

No comments:

Post a Comment