രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായി. വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സബ്‌രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന https://pearl.registration.kerala.gov.in ഇപ്പോൾ പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു വകുപ്പ് അറിയിച്ചു.
വെബ്സൈറ്റ് മുഖേന സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പരാതികൾക്കും സംശയ നിവാരണത്തിനും ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫിസുകളുമായോ രജിസ്ട്രേഷൻ വകുപ്പിന്റെ ആസ്ഥാന ഓഫിസിൽ പ്രവർത്തിക്കുന്ന ഐടി ഹെൽപ്പ് ഡെസ്‌കുമായോ (0471-2703423, 8547344357 വാട്സ് ആപ്പ് / കോൾ) ബന്ധപ്പെടണം.
No comments:
Post a Comment