കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് 27.08.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന് പുറമെ അവരുടെ ഫോട്ടോ പതിച്ച് താഴെപ്പറയുന്ന ഏതെങ്കിലും രേഖയുടെ അസ്സൽ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
1 ) ഇലക്ഷൻ കമ്മീഷൻ നൽകിയ വോട്ടർ ഐഡന്റിറ്റി കാർഡ്
2 ) ഡ്രൈവിംഗ് ലൈസൻസ്
3 ) പാസ് പോർട്ട്
4 ) ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡ്
5 ) ദേശസാൽകൃത ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ്സ്ബുക്ക്
6 ) സർക്കാർ ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്ന വകുപ്പ് സ്ഥാപനം നൽകുന്ന ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡ്
7 ) വിമുക്ത ഭടൻമാർക്ക് നൽകുന്ന ഡിസ്ചാർജ് സർട്ടിഫിക്കറ്റ് /വിമുക്ത ഭടൻമാർക്ക് സൈനിക വെൽഫയർ ആഫീസർ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,
8 ) മോട്ടോർ വാഹന വകുപ്പ് നൽകുന്ന കണ്ടക്ടർ ലൈസൻസ്
9 ) സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് ഷെഡ്യൂൾഡ് ബാങ്ക് എന്നിവ നൽകുന്ന ഫോട്ടോ പതിച്ച പാസ്സ്ബുക്ക്.
10 ) പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ കമ്പനികൾ, കോർപ്പറേഷനുകൾ / ബോർഡുകൾ / അതോറിറ്റികൾ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ അവരുടെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്
11 ) കേരളത്തിലെ സർവ്വകലാശാലകൾ അവരുടെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
12 ) ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ബോർഡുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
13 ) അഡ്വക്കേറ്റുമാരായി എൻറോൾ ചെയ്തവർക്ക് ബാർ കൗൺസിൽ നൽകുന്ന ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്
( 14 ) ആധാർ കാർഡ്
15 ) കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചു നൽകുന്ന ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
തിരിച്ചറിയൽ രേഖയുടെ അസ്സൽ ഹാജരാക്കാത്ത ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷ സമയത്തിന് മുൻപ് തന്നെ പരീക്ഷ ഹാളിൽ അവർക്ക് അനുവദിച്ചിട്ടുള്ള ഇരിപ്പിടത്ത് ഹാജരാകേണ്ടതാണ്. താമസിച്ച് വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.
പരീക്ഷാ സമയത്തിന്റെ ആദ്യ 30 മിനിട്ട് പരീക്ഷയ്ക്കു ഹാജരാകുന്ന ഉദ്യോഗാർത്ഥിയുടെ അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസ്സലും പരിശോധിക്കുന്നതിനു വേണ്ടിയാണ്.
പരീക്ഷാ തീയതി 18.09.2022 Sunday
സമയം 01.30 PM to 03.15 PM
പരീക്ഷാ കേന്ദ്രം, പരീക്ഷാ രീതി എന്നിവ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും.
പ്രധാന വിഷയങ്ങളിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾക്ക് പുറമെ ഈ തസ്തികയുടെ യോഗ്യതയുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളും ഉണ്ടാകാം. കൂടാതെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിഷയങ്ങളേയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർബന്ധവുമില്ല.
No comments:
Post a Comment