ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, July 19, 2022

സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 20 മുതൽ

 

കേരളത്തിലെ 104 സർക്കാർ ഐ.ടി.ഐകളിലായി  ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 20 മുതൽ 30 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് ഐ.ടി.ഐകളിൽ അപേക്ഷ നൽകേണ്ടത്. 

 https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴി നേരിട്ടും, https://det.kerala.gov.in  എന്ന വെബ് സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷിക്കാം. 

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും https://det.kerala.gov.in, അപേക്ഷ സമർപ്പിക്കേണ്ട ജാലകം അഡ്മിഷൻ പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. 

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലെ പ്രവേശന സാധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള  സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തെരഞ്ഞെടുക്കണം.

 

No comments:

Post a Comment