രജിസ്‌ട്രേഷൻ വകുപ്പിന്റെ ആഭ്യന്തര ഓഡിറ്റ് മാന്വൽ പ്രസിദ്ധീകരിച്ചു.
ആദ്യമായാണ് വകുപ്പ് ആഭ്യന്തര ഓഡിറ്റ് മാന്വൽ പ്രസിദ്ധീകരിക്കുന്നത്. ആധാരം
രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാരിനുണ്ടാകുന്ന റവന്യൂ നഷ്ടം ബന്ധപ്പെട്ട
കക്ഷികളിൽ നിന്നും ഈടാക്കുന്നത് സംബന്ധിച്ച് രജിസ്‌ട്രേഷൻ ആക്ടിലും കേരളാ
മുദ്രപത്ര ആക്ടിലും വരുത്തിയ ഭേദഗതി അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഓഡിറ്റ്
മാന്വലിൽ വിവരിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ആധാരം രജിസ്റ്റർ ചെയ്ത്
10 വർഷത്തിനകവും രജിസ്‌ട്രേഷൻ ഫീസ് മൂന്ന് വർഷത്തിനകവും മേൽ നിയമ
ഭേദഗതിയിലൂടെ ഈടാക്കാനാകും. റവന്യൂ നഷ്ടമുണ്ടാക്കിയ ജീവനക്കാരുടെ പേരിൽ
അച്ചടക്ക നടപടി സ്വീകരിക്കുവാനും നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഓഡിറ്റ് നടപടികൾ വ്യവസ്ഥാനുസൃതമായി കൂടുതൽ സുതാര്യമാക്കാനും റവന്യൂ നഷ്ടം
ഈടാക്കുന്നതിനും വകുപ്പിലെ ആഭ്യന്തര ആഡിറ്റ് സംവിധാനം
കാര്യക്ഷമമാക്കുന്നതിനും സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലെയും
ഓഡിറ്റ് റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനും മാന്വൽ ജീവനക്കാർക്ക്
മാർഗനിർദ്ദേശമായിരിക്കുമെന്ന് രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ.ഇമ്പശേഖർ
അറിയിച്ചു. വകുപ്പിലെ ഓഡിറ്റ് ഓൺലൈൻ മുഖേന നടത്തുന്നതിനുള്ള നടപടികൾ
വകുപ്പിന്റെ പരിഗണനയിലാണ്.
No comments:
Post a Comment