ഏകജാലക പ്രവേശനം 2022-23
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകർ എന്തെല്ലാം ചെയ്യണം
പൊതു നിർദ്ദേശങ്ങൾ
പത്താം തരം പഠന സ്കീം “Others” ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുവ്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി (File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി (File in pdf format and Size below 100 KB) അപ് ലോഡ് ചെയ്യണം.
മറ്റ് അപേക്ഷകർ, അപേക്ഷയോടൊപ്പം യാതൊരുവിധ സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യേണ്ടതില്ല.
അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യത്തിന് അവകാശം ഉന്നയിക്കുന്നുണ്ടെങ്കിൽ പ്രസ്തുത സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ( സർട്ടിഫിക്കറ്റ് നമ്പർ, തീയതി, സർട്ടിഫിക്കറ്റ് നൽകിയ അധികാരി മുതലായവ) അപേക്ഷാ സമയത്ത് ഉൾപ്പെടുത്തേണ്ടതുണ്ട്.
അപേക്ഷാ സമർപ്പണ വേളയിൽ ശ്രദ്ധിക്കേണ്ടവ
www.admission.dge.kerala.gov.in ലെ “Click for Higher
Secondary Admission” എന്നതിലൂടെ ഹയർ സെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാവുന്നതാണ്. ഇത്തരത്തിൽ മൊബൈൽ ഒ.റ്റി.പി യിലൂടെ സുരക്ഷിത പാസ് വേർഡ് നൽകി സൃക്ഷ്ടിക്കുന്ന ലോഗിനിലൂടെ ആയിരിക്കും അപേക്ഷാ സമർപ്പണവും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങളും അപേക്ഷാർത്ഥികൾ നടത്തേണ്ടത്.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അപേക്ഷാ നമ്പർ കൃത്യമായി എഴുതി സൂക്ഷിക്കുക.
പ്രവേശന സംബന്ധമായ അറിയിപ്പുകൾ നൽകേണ്ടതിനാൽ ഓൺലൈൻ അപേക്ഷയിൽ വിദ്യാർത്ഥിയുടേയോ രക്ഷകർത്താവിന്റെയോ മൊബൈൽ നമ്പർ മാത്രം നൽകുക.
അപേക്ഷ സമർപ്പണം ആരംഭിക്കുന്നതിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന സ്കൂളിന്റെ കോഡ്- കോഴ്സിന്റെ കോഡ് എന്നിവ (ഓപ്ഷനുകൾ) അടങ്ങുന്ന ഒരു ലിസ്റ്റ് എഴുതി കൈവശം വയ്ക്കുക.
പ്ലസ് വൺ പ്രവേശനത്തിലെ വിവിധ ഘട്ടങ്ങൾ
ക്യാൻഡിഡേറ്റ് ലോഗിൻ
ഓൺലൈൻ അപേക്ഷാ സമർപ്പണം
ട്രയൽ അലോട്ട്മെന്റ് പരിശോധന
ഓപ്ഷൻ പുന:ക്രമീകരണം
അലോട്ട്മെന്റ് പരിശോധന
സ്കൂൾ പ്രവേശനം ഉറപ്പാക്കൽ
അപേക്ഷ ഓൺലൈൻ ആയി ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ
യോഗ്യതാ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുക. സ്കീം, രജിസ്റ്റർ നമ്പർ, പരീക്ഷ എഴുതിയ വർഷം, മാസം എന്നിവ നൽകാൻ ഇത് ആവശ്യമാണ്.
കാറ്റഗറി ശരിയായി രേഖപ്പെടുത്തുക. ഇതിനായി പ്രോസ്പെക്ടസ്സിലെ Appendix 2 ലെ ലിസ്റ്റുകളും അപേക്ഷകന്റെ കാസ്റ്റ് എന്നിവ പരിശോധിക്കുകയും അപേക്ഷകന്റെ കാറ്റഗറി ഏതാണെന്ന് കുറിച്ച് വയ്ക്കുകും ചെയ്യുക.
ബോണസ് പോയിന്റ് ശരിയായി രേഖപ്പെടുത്തുക. ബോണസ് പോയിന്റ്, IED, അപേക്ഷാർത്ഥി രേഖപ്പെടുത്തുന്ന മറ്റു ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും മുൻകൂട്ടി എടുത്ത് വയ്ക്കുക. ഈ രേഖകളിലെ നമ്പർ, തീയതി, മുതലായ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടി വരും.
ശരിയായ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകുക.
ഓപ്ഷനുകൾ ശരിയായി നല്കുക. അതിനു വേണ്ടി പ്രോസ്പെക്ടസിലെ സ്കൂൾ കോഴ്സുകളുടെ വിവരം നന്നായി പരിശോധിച്ച ശേഷം പഠിക്കാനാഗ്രഹിക്കുന്ന സ്കൂളിന്റെ കോഡ്- കോഴ്സിന്റെ കോഡ് എന്നിവ തയ്യാറാക്കിയ ഒരു ഓപ്ഷൻ ലിസ്റ്റ് മുൻകൂട്ടി എഴുതി തയ്യാറാക്കി കൈവശം വയ്ക്കുക.
(സി ബി എസ് ഇ പാസായ അപേക്ഷകർ മാത്സ് ബേസിക് ആണ് പഠിച്ചതെങ്കിൽ അവർക്ക് കണക്ക് സബ്ജക്ട് വരുന്ന സയൻസ് കോഴ്സുകൾ ഓപ്ഷൻ ആയി നൽകാൻ കഴിയില്ല.)
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അപേക്ഷാ നമ്പർ കൃത്യമായി എഴുതി സൂക്ഷിക്കുക.
പ്ലസ് വൺ പ്രവേശനത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്ന രീതി
www.admission.dge.kerala.gov.in ലെ “Click for Higher
Secondary Admission” എന്നതിലൂടെ ഹയർ സെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാവുന്നതാണ്.
താഴെ കാണുന്ന സ്ക്രീനിൽ നിന്ന് വിദ്യാർത്ഥി അപേക്ഷിക്കുവാൻ ഉദ്ദേശുക്കുന്ന ജില്ല തെരഞ്ഞെടുക്കുക.
അപ്പോൾ താഴെ കാണുന്ന ലോഗിൻ പേജ് ദൃശ്യമാകുന്നതാണ്.
താഴെ കാണുന്ന വിവിധ സ്കീമുകളിൽ നിന്ന് അപേക്ഷകന്റെ സ്കീം കൃത്യമായി തെരഞ്ഞെടുക്കുക.
സ്കീം |
കോഡ് |
|
സ്കീം |
കോഡ് |
SSLC (Grading System)2021-22 |
01 |
ICSE |
05 |
|
SSLC(Grading System) 2007 to 2021 |
02 |
SSLC(IED) |
06 |
|
THSLC-IHRD(New Scheme) |
03 |
Other |
07 |
|
CBSE |
04 |
THSLC – Tech.Edu(New Scheme 2016 Onwards) |
08 |
രജിസ്ട്രേഷൻ പേജിൽ കൊടുക്കുന്ന മൊബൈൽ നമ്പരിലാണ് ഒ.റ്റി.പി യും മറ്റും വരുന്നത് ആയതിനാൽ മൊബൈൽ നമ്പർ കൊടുക്കുമ്പോൾ അതീവ ശ്രദ്ധയോടെ ശരിയായ മൊബൈൽ നമ്പർ തന്നെ കൊടുക്കുക. മൊബൈൽ നമ്പർ കൊടുത്ത് കഴിയുമ്പോൾ താഴെ കാണുന്ന സ്ക്രീൻ ദൃശ്യമാകും.
അതിലെ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് മൊബൈൽ നമ്പരിലേയ്ക്ക് ഒ.ടി.പി ലഭിക്കുവാൻ Send OTP ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചുവടെ കാണുന്ന സ്ക്രീൻ ദൃശ്യമാകും. അതിൽ നിങ്ങൾ നൽകിയ മൊബൈൽ നമ്പരിൽ വന്നിട്ടുള്ള ഒ.ടി.പി എന്റർ ചെയ്യുക.
ഒ.ടി.പി എന്റർ ചെയ്ത് കഴിയുമ്പോൾ അപേക്ഷകന്റെ ക്യാൻഡിഡേറ്റ് ലോഗിന്റെ പാസ് വേർഡ് സൃഷ്ടിക്കുവാനുള്ള പേജ് ദൃശ്യമാകും.
പുതിയ പാസ് വേർഡ് നൽകുമ്പോൾ ചുവടെ പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പുതിയ പാസ് വേർഡ് നൽകി Update ബട്ടൺ ക്ലിക്ക് ചെയ്ത് കഴിയുമ്പോൾ ക്യാൻഡിഡേറ്റ് ലോഗിൻ വിജയകരമായി സൃഷ്ടിക്കപ്പെട്ടു എന്ന് താഴെ കാണുന്ന സ്ക്രീൻ ദൃശ്യമാകും. ഈ അപേക്ഷാ നമ്പരും നേരത്തെ നൽകിയ പാസ് വേർഡും ജില്ലയും നൽകിയാണ് ഇനി മുതൽ ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യേണ്ടത്.
ഇനി ക്യാൻഡിഡേറ്റ് ലോഗിൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ചുവടെ കാണുന്ന സ്ക്രീൻ ലഭ്യമാകും. അതിൽ അപേക്ഷാ നമ്പരും പാസ് വേർഡും ജില്ലയും നൽകുക.
ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് കഴിയുമ്പോൾ ചുവടെ കാണുന്ന സ്ക്രീൻ ദൃശ്യമാകും. അതിൽ Apply Online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ അപേക്ഷയിൽ ആദ്യമായി വിദ്യാർത്ഥി പത്താം തരം പഠിച്ച സ്കൂളിന്റെ വിവരങ്ങൾ നൽകുക. പത്താം തരം പഠിച്ച സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആണെങ്കിൽ സെലക്ട് ലിസ്റ്റിൽ നിന്നും പ്രസ്തുത സ്കൂൾ തെരഞ്ഞെടുക്കുക. ഇല്ലെങ്കിൽ Others തെരഞ്ഞെടുക്കുക.
അടുത്തതായി യോഗ്യതാ പരീക്ഷയുടെ വിവരങ്ങൾ ആണ് നൽകേണ്ടത്. ലോഗിൻ പേജിൽ നമ്മൾ നൽകിയ വിവരങ്ങൾ ( സ്കീം, രജിസ്റ്റർ നമ്പർ, പാസ്സായ വർഷം, മാസം) അവിടെ കാണിക്കും. ബോർഡ് എക്സാം പാസായോ എന്ന ചോദ്യത്തിന് ബോർഡ് എക്സാം പാസായവർ Yes എന്നും അല്ലാത്തവർ No എന്നും നൽകുക.
അടുത്തതായി വിദ്യാർത്ഥിയുടെ പേര്, ജെന്റർ, കാസ്റ്റ്, കാറ്റഗറി തുടങ്ങിയ വിവരങ്ങൾ നൽകുക. വിദ്യാർത്ഥിയുടെ പിതാവിന്റെ പേര്, മാതാവിന്റെ പേര്, രക്ഷകർത്താവിന്റെ പേര്, ആധാർ നമ്പർ (ഉണ്ടെങ്കിൽ മാത്രം) എന്നിവയും നൽകുക.
ഇനി നൽകേണ്ടത് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടതാണോ (linguistic minority) എന്നും ആണെങ്കിൽ ഏത് ഭാഷ എന്നും രേഖപ്പെടുത്തുക ( അനുബന്ധം 1 നോക്കുക)
വിഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആ വിവരങ്ങൾ രേഖപ്പെടുത്തുക.
അടുത്തതായി വിദ്യാർത്ഥിയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്, എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. ഇത് വളരെ ശ്രദ്ധയോടെ രേഖപ്പെടുത്തണം. ഈ വിവരങ്ങൾക്ക് ബോണസ് പോയിന്റ് ഉള്ളതിനാൽ തെറ്റായ വിവരങ്ങൾ നൽകിയാൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന അഡ്മിഷൻ റദ്ദ് ചെയ്യപ്പെടാം.
അപേക്ഷകന്റെ മേൽ വിലാസമാണ് അടുത്തതായി നൽകേണ്ടത്. സ്ഥിര മേൽ വിലാസം (Permanent Address) പിൻകോഡ്, കമ്യൂണിക്കേഷൻ അഡ്രസ് എന്നിവ കൃത്യതയോടെ നൽകുക. സ്ഥിര മേൽ വിലാസവും കമ്യൂണിക്കേഷൻ അഡ്രസും ഒന്നാണെങ്കിൽ Same as Permanent ടിക്ക് ചെയ്യുക. അപേക്ഷാർത്ഥിയുടേയോ രക്ഷാകർത്താവിന്റെയോ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും മാത്രം നൽകുക.
ഇനി ബോണസ് പോയിന്റ് വിവരങ്ങളാണ് നൽകേണ്ടത്. എൻ.സി.സി (75ശതമാനത്തിൽ കുറയാത്ത ഹാജർ ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം)/ സ്കൌട്ട് ആന്റ് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ/ രാജ്യ പുരസ്കാർ നേടിയവർക്ക് മാത്രം). അടുത്തതായി ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ Little KITES Members with A Grade എന്ന ബോക്സ് ടിക്ക് ചെയ്യുക. ഇനി ജോലിയിലുള്ളതോ/എക്സ് സർവ്വീസോ ആയ ജവാൻമാരുടെ ആശ്രിതനാണോ, കൃത്യനിർവ്വഹണത്തിനിടയിൽ കൊല്ലപ്പെട്ട ജവാന്റെ ആശ്രിതനാണോ ആണെങ്കിൽ ശരിയായത് തെരഞ്ഞെടുക്കുക. അല്ലെങ്കിൽ None ചെക്ക് ചെയ്യുക.
മേൽ പരാമർശിച്ച രീതിയിൽ ബോണസ് പോയ്ന്റിന് അർഹതയുണ്ടെങ്കിലും കണക്കാക്കുമ്പോൾ ഒരു അപേക്ഷകന് നൽകുന്ന ബോണസ് പോയ്ന്റ് പരമാവധി 10 ആയി നിജപ്പെടുത്തുന്നതാണ്.
കായിക മത്സരങ്ങളിലോ യുവജനോത്സവങ്ങളിലോ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ രേഖപ്പെടുത്തുക. ആകെ നേടിയ ഗ്രേഡുകളുടെ എണ്ണമാണ് തന്നിരിക്കുന്ന ബോക്സുകളിൽ. (ഉദാഹരണത്തിന് ജില്ലാതല സ്കൂൾ കലോത്സവത്തിന് രണ്ട് എ ഗ്രേഡുകളും ഒരു ബി ഗ്രേഡും ലഭിച്ച അപേക്ഷകൻ എ ഗ്രേഡിന്റെ ബോക്സിൽ 2 എന്നും ബി ഗ്രേഡിന്റെ ബോക്സിൽ 1 എന്നും ആണ് രേഖപ്പെടുത്തേണ്ടത്). സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ഗ്രേസ് മാർക്ക് ലഭിക്കാതിരിക്കുകയും ചെയ്ത ഇനങ്ങളുടെ എണ്ണമാണ് State Level Participation എന്ന ബോക്സിൽ രേഖപ്പെടുത്തേണ്ടത്.
അടുത്തതായി NTSE (ദേശീയ/സംസ്ഥാന തല പരീക്ഷയിൽ യോഗ്യത നേടിയവർ) ടിക്ക് ചെയ്യുക. അല്ലാത്തവർ ടിക്ക് ചെയ്യരുത്. അതുപോലെ തന്നെ NMMSE, USS, LSS പരീക്ഷകളിൽ യോഗ്യത നേടിയവർ ടിക്ക് ചെയ്യുക. സംസ്ഥാന തല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, ഐടി, പ്രവർത്തി പരിചയ മേളകൾ (പങ്കെടുത്ത് ലഭിച്ച ഗ്രേഡുകളുടെ എണ്ണം).
സ്കൂൾ തലത്തിലെ വിവിധ ക്ലബുകളിലെ പങ്കാളിത്ത സർട്ടിഫിക്കറ്റ് വിവരങ്ങൾ. സ്കൌട്ട് ആന്റ് ഗൈഡ് പങ്കാളിത്തം (രാഷ്ട്രപതി പുരസ്കാർ/ രാജ്യ പുരസ്കാർ ഇല്ലാത്തവർ മാത്രം) ടിക്ക് ചെയ്യുക.
ചാൻസ് നമ്പർ പത്താം തരം യോഗ്യതാ പരീക്ഷ എത്രാം തവണയാണ് പാസായത് (ആദ്യ തവണ ആണെങ്കിൽ 1) ആദ്യമായി പത്താം തരം പരീക്ഷ എഴുതിയ വർഷം തന്നെ സേ പരീക്ഷ എഴുതി വിജയിച്ചവർ 1 എന്ന് തന്നെ രേഖപ്പെടുത്തുക. ഒന്നിലധികം തവണകളായാണ് പാസ്സായതെങ്കിൽ എത്ര തവണയെന്നത് ചാൻസായി രേഖപ്പെടുത്തണം.
വിവരങ്ങൾ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്ത് കഴിയുമ്പോൾ സെലക്ട് ചെയ്ത സ്കീം അനുസരിച്ചുള്ള ഗ്രേഡ് വിവരങ്ങൾ നൽകാനുള്ള പേജ് ദൃശ്യമാകും.
സ്കീം 1
സ്കീം 1 പ്രകാരമുള്ള അപേക്ഷാർത്ഥിയാണെങ്കിൽ ഗ്രേഡ് വിവരങ്ങൾ കാണിക്കും ശരിയാണോ എന്ന് മാർക്ക് ലിസ്റ്റ് നോക്കി പരിശോധിക്കുക.
സ്കീം 2
സ്കീം 2 പ്രകാരമുള്ള അപേക്ഷാർത്ഥിയുടെ മാർക്ക് ലിസ്റ്റ് നോക്കി ഗ്രേഡുകൾ നൽകുക.
സ്കീം 3
സ്കീം 3 ടി.എച്ച്.എസ്.എൽ.സി-ഐ.എച്ച്.ആർ.ഡി ന്യൂ സ്കീമിൽ പഠിച്ച അപേക്ഷാർത്ഥിയുടെ മാർക്ക് ലിസ്റ്റ് നോക്കി ഗ്രേഡുകൾ നൽകുക.
സ്കീം 4
CBSE 2020 മുതൽ രണ്ട് തരം മാത്സ് പരീക്ഷ നടത്തുന്നുണ്ട് ( ബേസിക് മാത്സ്/ സ്റ്റാൻഡേർഡ് മാത്സ്) ഇതിൽ സ്റ്റാൻഡേർഡ് മാത്സ് പരീക്ഷ പാസായവർക്ക് മാത്രമേ പ്ലസ് വൺ പ്രവേശനത്തിന് മാത്സ് വിഷയമുൾപ്പെട്ട സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കുവാൻ സാധിക്കുകയുള്ളു.
അതുകൊണ്ട് CBSE പാസായ വിദ്യാർത്ഥികൾ ഗ്രേഡ് വിവരങ്ങൾ കൊടുക്കുമ്പോൾ ഏത് മാത്സ് ആണ് പഠിച്ചതെന്ന് ( ബേസിക് മാത്സ്/ സ്റ്റാൻഡേർഡ് മാത്സ്) ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കണം. തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത മാത്സ് ഓപ്ഷൻ ശരിയാണെന്ന് ഉറപ്പുണ്ടോ എന്ന് ചോദിക്കും അത് ശരി എന്ന് കൊടുത്താൽ മാത്രമേ മാത്സിന്റെ മാർക്ക് നൽകാൻ കഴിയുള്ളൂ.
CBSE യിൽ ഏതെങ്കിലും വിഷയങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ അതിന് പകരം പഠിച്ച വിഷയം ഏതാണോ അത് തിരഞ്ഞെടുത്ത് അതിന്റെ ഗ്രേഡ് നൽകുക.
സ്കീം 5 ICSE പഠിച്ച അപേക്ഷാർത്ഥിയുടെ ഗ്രേഡ് വിവരങ്ങൾ മാർക്ക് ലിസ്റ്റ് നോക്കി നൽകുക. ഇവിടെ സ്ക്രീനിൽ നൽകിയിട്ടുള്ള വിഷയങ്ങൾ വിദ്യാർത്ഥി പഠിച്ചിട്ടില്ലെങ്കിൽ Subject Studied എന്നതിൽ No സെലക്ട് ചെയ്ത് വിദ്യാർത്ഥി പഠിച്ച വിഷയം സെലക്ട് ചെയ്ത് മാർക്ക് രേഖപ്പെടുത്തണം.
സ്കീം 6 (SSLC IED)
സ്കീം 6 SSLC IED സ്കീമിൽ പാസായ അപേക്ഷാർത്ഥിയുടെ ഗ്രേഡ് വിവരങ്ങൾ മാർക്ക് ലിസ്റ്റ് നോക്കി രേഖപ്പടുത്തുക.
സ്കീം 7 (Others)
മുകളിലത്തെ സ്കീമുകളിൽ ഉൾപ്പെടാത്ത സ്കീമുകൾ എല്ലാം (ART HSLC, Other States, Other Countries etc) ഇവയിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികളുടെ ഗ്രേഡ് വിവരങ്ങൾ സ്കീം 7 (Others) ൽ ഉൾപ്പെടുത്തി ചെയ്യേണ്ടതാണ്. അതിനായി അപേക്ഷകൻ പഠിച്ച ബോർഡ് കൃത്യമായി തെരഞ്ഞെടുക്കുക. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ ബോർഡുകളിൽ പഠിച്ചതാണെങ്കിൽ State Board Other than Kerala എന്നും അല്ല ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ പഠിച്ചതാണെങ്കിൽ Other Country എന്നും ഇതൊന്നുമല്ലെങ്കിൽ Others എന്നും സെലക്ട് ചെചെയ്യുക.
ഗ്രേഡ് പോയിന്റ് എൻട്രി പൂർത്തിയായി കഴിഞ്ഞാൽ ഓപ്ഷൻ നൽകേണ്ട സ്ക്രീൻ ദൃശ്യമാകും.
വിദ്യാർത്ഥി പഠിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളിന്റെ കോഡും കോഴ്സിന്റെ കോഡും തെരഞ്ഞെടുക്കുക.
സ്കൂൾ കോഡ് എന്റർ ചെയ്യേണ്ടതിന്റെ തൊട്ടടുത്ത് സ്കൂൾ ലിസ്റ്റ് കിട്ടുന്ന Need help?Click here to view school list എന്ന ലിങ്ക് ഉണ്ട്, ആവശ്യമെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക.
ഇപ്രകാരം അപേക്ഷാർത്ഥിയ്ക്ക് ആവശ്യമുള്ളത്രയും ഓപ്ഷനുകൾ ചേർക്കാവുന്നതാണ്.ഓപ്ഷനുകൾ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ പത്താം തരം പഠന സ്കീം Others ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി (File in pdf format and Size below 100 KB) വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി (File in pdf format and Size below 100 KB) സർട്ടിഫിക്കറ്റുകളും അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബോണസ് പോയിന്റിന് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകാനുള്ള സ്ക്രീൻ ലഭ്യമാകും.
ഈ വിവരങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ് സബ്മിറ്റ് ചെയ്യുമ്പോൾ അപേക്ഷയിലെ വിവരങ്ങൾ കാണാനും ആവശ്യമെങ്കിൽ തിരുത്താനും അവസരമുണ്ട്.
അപേക്ഷയിലെ വിവരങ്ങൾ ഒരിക്കൽ കൂടി പൂർണ്ണമായി പരിശോധിച്ചതിന് ശേഷം അപേക്ഷ സമർപ്പണം പൂർത്തിയാക്കുക.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പ്രസ്തുത വിവരം വിദ്യാർത്ഥികൾ hssadmissionkerala@gmail.com എന്ന ഇ-മെയിലിലൂടെ അറിയിക്കേണ്ടതാണ്. അന്നേ ദിവസം തന്നെ ഐ.സി.ടി സെല്ലിൽ നിന്നും മറുപടി ലഭിക്കുന്നതാണ്.
ഫോൺ നമ്പർ (ഐ.സി.റ്റി സെൽ)
0471 2529857, 0471 2529856, 0471 2529855
No comments:
Post a Comment