2022-23
അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് കോളേജ് പ്രവേശന നടപടികൾ 15ന് ആരംഭിക്കും.
കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ
പോളിടെക്‌നിക് കോളേജുകളിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം
നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക.
പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് www.polyadmission.org മുഖേന വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ആഗസ്റ്റ് 2 വരെ അപേക്ഷ നൽകാം.
പോളിടെക്നിക് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത
SSLC/THSLC അല്ലെങ്കിൽ അതിനു തുല്യമായ മറ്റു പരീക്ഷകളോ ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കാനുള്ള യോഗ്യതയോടെ പാസായിരിക്കണം.
പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് യാതൊരു മുൻഗണനയും ഇല്ല.
THSLC പാസായവർക്ക് 10% സീറ്റുകൾ എല്ലാ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലും സംവരണം ചെയ്തിട്ടുണ്ട്.
Economically Weaker Section (EWS) ൽ പെടുന്നവർക്ക് (മറ്റു ജാതി-മത സംവരണങ്ങൾ ഒന്നും ലഭിക്കാത്തവർ) 10% സീറ്റിലേക്ക് സംവരണം ലഭിക്കുന്നതാണ്. അത്തരം സംവരണത്തിന് അർഹതപ്പെട്ടവർ Annexure XVI പ്രകാരമുള്ള സർട്ടിഫിക്കറ്റ് അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
വാർഷിക വരുമാനം 100000 രൂപയോ അതിൽ താഴയോ ഉള്ള ജനറൽ അടക്കമുള്ള എല്ലാ വിഭാഗക്കാർക്കും ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
സ്വകാര്യ Self Financing പോളിടെക്നിക്കുകളിലെ 50% ഗവൺമെൻറ് സീറ്റുകളിൽ അഡ്മിഷൻ ലഭിക്കുന്ന SC/ST വിഭാഗക്കാർക്ക് ഫീസ് അനുകൂല്യം ലഭിക്കുന്നതാണ്.
ഓൺലൈൻ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തൽസമയം മറുപടി ലഭിക്കാനായി www.polyadmission.org എന്ന വെബ്സൈറ്റിൽ Contact Us എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് / എയ്ഡഡ് / സാശ്രയ പോളിടെക്നിക്കുകളിലെയും വിദ്യാർഥികളുടെ സംശയ നിവാരണത്തിനായി രൂപീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്കുകളിലുള്ള വിവിധ നമ്പറുകൾ ലഭ്യമാണ്.
വയനാട് ജില്ലയെ AICTE നിർദേശ പ്രകാരം aspirational districts ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8, 9, 10 ക്ലാസ്സുകളിൽ വയനാട് പഠിച്ചു വരുന്നവരോ വയനാട് ജില്ലയിൽ നേറ്റിവിറ്റി ഉള്ളവർക്കോ ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ 0.5 മാർക്ക് ബോണസ് ആയി നൽകുന്നതാണ്.
No comments:
Post a Comment