ബി.എസ്.സി നഴ്സിംഗ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അര്‍ഹരായ അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസര ത്തില്‍ തന്നെ കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ക്കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.
റവന്യൂ അധികാരികളില്‍ നിന്ന് താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങേതാണ്.
1. സംവരണ ആനുകൂല്യം ലഭിക്കുന്നതിന് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്ന (SEBC) വിഭാഗക്കാരും, മറ്റര്‍ഹ സമുദായത്തില്‍പ്പെട്ട (OEC) അപേക്ഷകരും വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ക്കാര്‍ പഠനാവശ്യങ്ങള്‍ക്കായി നല്കുന്ന നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ജോലി ആവശ്യത്തിനും, കേന്ദ്ര ആവശ്യത്തിനുളളതോ, മറ്റേതെങ്കിലും ആവശ്യത്തിനായോ നല്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കുന്നതല്ല.
2. SC/ST വിഭാഗക്കാര്‍ തഹസീല്‍ദാരില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
3. നോണ്‍ ക്രീമിലെയറില്‍ പെടാത്ത OEC വിഭാഗക്കാര്‍ വില്ലേജ് ഓഫീസര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജാതി രേഖപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ആധികാരികമായ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്.
SC/ST/OEC വിഭാഗക്കാര്‍ ഒഴികെയുള്ള ജനറല്‍ കാറ്റഗറി ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗക്കാര്‍ കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങള്‍/ സ്കോളര്‍ഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാനസര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
മിശ്ര വിവാഹിതരുടെ മക്കള്‍ക്ക്(SEBC/OEC) സംവരണം/ ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് അവര്‍ വില്ലേജ് ഓഫീസില്‍ നിന്നും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. എന്നാല്‍ മിശ്ര വിവാഹിതരില്‍ ഒരാള്‍ SC/ST വിഭാഗത്തില്‍പ്പെട്ടയാളാണെങ്കില്‍ അവരുടെ മക്കള്‍ക്ക് SC/ST വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തഹസീല്‍ദാര്‍ നല്കുന്ന മിശ്ര വിവാഹസര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
വിദ്യാര്‍ത്ഥികളുടെ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുള്ള സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനായി പരിഗണിക്കുന്നതാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
സാമ്പത്തികമായും പിന്നോക്കം നല്കുന്ന സംവരണേതര വിഭാഗത്തില്‍ (EWS) സംവരണാനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ നല്കുന്ന Income & Asset സര്‍ട്ടിഫിക്കറ്റ് (വരുമാന പരിധി 4 ലക്ഷത്തില്‍ താഴെ) അല്ലെങ്കില്‍ AAY സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി (മുസ്ലീം/ കൃസ്ത്യന്‍) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനായി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പെടാത്തവര്‍ വില്ലേജ് ഓഫീസറില്‍ നിന്നും സമുദായ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. അല്ലെങ്കില്‍ സമുദായം രേഖപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ആധികാരികമായ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതാണ്.
പ്രോസ്പെക്ടസ്സില്‍ പ്രതിപാദിക്കുന്ന പ്രകാരം മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ള അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പിക്കുമ്പോള്‍ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്.
ശാരീരിക വൈകല്യമുള്ള (Persons with Disability) ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന ശാരീരിക വൈകല്യത്തിന്റെ അളവ് (Degree of disability) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടേണ്ടതാണ്. മിനിമം 40% ഡിസെബിലിറ്റിയുള്ള അപേക്ഷകരെയാണ് ഈ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നത്.
സ്പോര്‍ട്സ് ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും സ്പോര്‍ട്സിനു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അയക്കേണ്ടതാണ് .
മറ്റ് പ്രത്യേക സംവരണം/ഫീസ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ വിശദവിവരങ്ങള്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിച്ചിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകളുടെ മാതൃക www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ അക്ഷയ/ മറ്റ് ജനസേവനകേന്ദ്രങ്ങള്‍ വഴി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ പ്രസ്തുത വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള മാതൃക ഉപയോഗിക്കേതില്ല. ഈ ഡിസ്ട്രിക്ട് ഫോര്‍മാറ്റിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാല്‍ ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ടതും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ് .
വിവിധ ആനുകൂല്യങ്ങളെ സംബന്ധിച്ചും ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പ്രോസ്പെക്ടസ്സില്‍ ഉള്‍പ്പെടുത്തുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് അപേക്ഷകര്‍ പ്രോസ്പെക്ടസ്സിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കേണ്ടതാണ്.
എല്‍.ബി.എസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in അപേക്ഷകര്‍ നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്. അപേക്ഷകര്‍ സമര്‍പ്പിച്ച അപേക്ഷയെ സംബന്ധിക്കുന്ന സംശയനിവാരണത്തിന് എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
അപേക്ഷാഫോറം ഓണ്‍ലൈനായി പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിയ്ക്കേത്.
അപേക്ഷകരുടെ അവകാശവാദങ്ങള്‍ക്ക്(claims) എല്ലാം അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അവയെല്ലാം അപ്ലോഡ് ചെയ്തതിനുശേഷം മാത്രമെ Final Confirmation നല്‍കാവൂ. അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ലഭ്യമായില്ലെങ്കില്‍ അവ ലഭ്യമായതിനുശേഷം അപ്ലോഡ് ചെയ്ത് എല്ലാ Entries ഉം Correct ആണോ എന്നു പരിശോധിച്ചതിനുശേഷം Final Confirmation നല്‍കുക. Final Confirmation ചെയ്തു കഴിഞ്ഞാല്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കയില്ല. Application Final Confirmation നിര്‍ബന്ധമായും അപേക്ഷാ സമര്‍പ്പണത്തിന്റെ അവസാന തീയതിക്കു മുന്‍പ് ചെയ്യേണ്ടതാണ്.
Final Confirmation ചെയ്യാത്ത അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഹെല്‍പ്പ് ലൈൻ നമ്പര്‍ 04712560363, 364, മൊബൈല്‍ 9400977754
No comments:
Post a Comment