സാധ്യതാലിസ്റ്റ്
ഈ
വർഷത്തെ പ്ലസ്സ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് 2022
ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov. in
എന്ന വെബ്സൈറ്റിലെ “ Click for Higher Secondary Admission ' എന്ന
ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login
- SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന
ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ് . ട്രയൽ
റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക്
വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ്
ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.
ട്രയൽ
അലോട്ട്മെൻറിനെക്കുറിച്ച് ഏകജാലക പ്രവേശനത്തിന്റെ പ്രോസ്പെക്ടസിൽ നിങ്ങൾ
വായിച്ചിട്ടുണ്ടാകുമല്ലോ ? 2022 ആഗസ് 4 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ
അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ്
ലിസ്റ്റ് അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന
അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല .
പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നത് വരെ
കാത്തിരിക്കണം എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ
കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ
അലോട്ട്മെന്റ് . കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ
പുനഃക്രമീകരിക്കുകയോ , പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം .
WGPA യും അപേക്ഷാവിവരങ്ങളും പരിശോധിക്കണം
ട്രയൽ
അലോട്ട്മെന്റ് ലിസ്റ്റ് എല്ലാ അപേക്ഷകരും നിർബന്ധമായും പരിശോധിക്കണം .
അപേക്ഷാ വിവരങ്ങളും WGPA കൃത്യമാണെന്ന് ഉറപ്പു വരുത്തണം . WGPA
കണക്കാക്കുന്ന രീതി പ്രോസ്പെക്ടസിൽ നിന്നും നിങ്ങൾ
മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു .
തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ
അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. അലോട്ട്മെന്റി നെ
നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ , താമസിക്കുന്ന
വിവരങ്ങൾ , ബോണസ് പോയിന്റ് ലഭിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റെയും
വിവരങ്ങൾ , ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര
പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ( കലാകായിക മേളകൾ , ക്ലബുകൾ മുതലായവ )
എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ ശരിയാണെന്ന് ഉറപ്പ്
വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ
പ്രവേശനം നിഷേധിക്കപ്പെടും . അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി
വിനിയോഗിക്കുക . ചില അപേക്ഷകളിൽ ജാതി , കാറ്റഗറി മുതലായ വിവരങ്ങൾ
രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട് . ഉദാഹരണമായി ഈഴവ എന്ന് ജാതി
രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ്
രേഖപ്പെടുത്തിക്കാണുന്നത് . ഇത്തരം തെറ്റുകൾ
തിരുത്താതിരുന്നാൽ അലോട്ട്മെന്റ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകരും
പ്രോസ്പെക്ടസിലെ അനുബന്ധം 2 ലെ നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും
കാറ്റഗറിയും തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം .
റാങ്ക് പരിശോധന
റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ട്മെന്റിലോ ആദ്യ
അലോട്ട്മെന്റിലോ കടന്ന് കൂടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റാങ്ക് നമ്പർ
സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടാകാം. ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളിൽ 50-60 സീറ്റുകൾ മാത്രമാണുള്ളതെന്ന്
വിദ്യാർത്ഥിയ്ക്കറിയാമെന്നിരിക്കട്ടെ റാങ്ക് പരിശോധിക്കുമ്പോൾ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്കാണെന്ന് കാണുമ്പോൾ
തനിക്ക് ഈ സ്കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ വിദ്യാർത്ഥിയ്ക്ക്
തോന്നാം . എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരടിസ്ഥാനവുമില്ല , കാരണം പ്രസ്തുത സ്കൂളിലെ
വിഷയ കോമ്പിനേഷൻ
ഏതെങ്കിലും ഓപ്ഷനായി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടേയും
റാങ്കാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത് . ഈ അപേക്ഷകരെല്ലാം ഇതേ സ്കൂളിന്റെ
അലോട്ട്മെന്റ് ലിസ്റ്റിൽ വരണമെന്നില്ല. അപേക്ഷകരുടെ മെരിറ്റനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട
അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കാം . അത് കൊണ്ട് താഴ്ന്ന
റാങ്കുകാർക്കും അലോട്ട്മെന്റ് ലഭിക്കുവാനിടയുണ്ട്.
തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ
ബോണസ്
പോയിൻറുകൾ ലഭിക്കുന്ന വിവരങ്ങൾ , ടൈ ബ്രേക്കിനുപയോഗിക്കുന്ന വിവരങ്ങൾ
അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെന്റിനെ ബാധിക്കുന്ന ഒന്നും
പ്രോസ്പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ
അവകാശപ്പെടരുത് . ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെന്റുകൾ സർട്ടിഫിക്കറ്റുകൾ
ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം
നഷ്ടപ്പെടുകയും ചെയ്യും .
ട്രയൽ പരിശോധിക്കുവാനുള്ള സമയപരിധി
2022 ജൂലൈ 31ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം . എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ് .
No comments:
Post a Comment