സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് / സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക
പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്)
കോഴ്‌സിൽ 2022-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മെരിറ്റ് ക്വാട്ടാ മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ അതത് വിദ്യാഭ്യാസ
ഉപഡയറക്ടർക്കും ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ
കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ്
സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
2022 - 2024 അദ്ധ്യയന വർഷത്തേക്ക് ' ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (
ഡി.എൽ.എഡ് - D.El.Ed. ) കോഴ്സിന് ഗവൺമെന്റ് / എയ്ഡഡ് സ്ഥാപനങ്ങളിലേക്ക്
താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു . സംസ്ഥാനത്തു
നിലവിലുണ്ടായിരുന്ന ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ ( ഡി.എഡ് ) കോഴ്സിന്റെ പേര് “
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ഡി.എൽ. എഡ് ) എന്നു മാറ്റി പുനർനാമകരണം
ചെയ്യുകയും എൽ.പി. യു.പി. അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും
പാഠ്യപദ്ധതിയും 2018 - 2019 അദ്ധ്യയന വർഷം മുതൽ സ.ഉ ( സാധാ ) നം . 1700 /
2018 / പൊ.വി.വ. തീയതി 05.05.2018 പ്രകാരം പരിഷ്കരിച്ച് ഉത്തരവു
പുറപ്പെടുവിക്കുകയുമുണ്ടായി . ( സ്ഥാപനങ്ങളുടെ ലിസ്റ്റ് അനുബന്ധമായി
ചേർത്തിട്ടുണ്ട് .) നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്സിന്റെ
കാലാവധി
യോഗ്യതകൾ
അപേക്ഷകർ താഴെ പറയുന്ന ഏതെങ്കിലും പരീക്ഷയിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക് നേടിയിരിക്കണം
1. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ മായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.
2.
കേരളത്തിലെ ഹയർ സെക്കന്ററി പരീക്ഷ ബോർഡ് നടത്തുന്ന ഹയർ സെക്കന്ററി പരീക്ഷ
അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ.
3.
ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം , ഹ്യൂമാനിറ്റീസ്
വിഭാഗത്തിന് 40 ശതമാനം , കോമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ
നിജപ്പെടുത്തിയിരിക്കുന്നു .
മറ്റു വ്യവസ്ഥകൾ
1.
യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർക്ക് ഈ
കോഴ്സിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല . ഇക്കാര്യത്തിൽ ( സേവ്
എ ഇയർ) പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കുന്നതാണ് (സർക്കാർ കത്ത്
നം . 31480 /ഡി 3 / 10 / പൊ.വി . തീയതി 29.05.2010 ) . 01.04.2002 ലെ
സർക്കാർ കത്ത്
നമ്പർ 1139 ഡി 3 / 2002 / പൊ.വി , നിർദ്ദേശമനുസരിച്ച് ഓരോ
ടി.ടി.ഐ.യിലും എൻ.സി.റ്റി.ഇ. നിഷ്ക്കർഷിച്ചിട്ടുള്ള സീറ്റുകളിലേക്ക്
മാത്രമേ പ്രവേശനം നൽകുവാൻ പാടുള്ളൂ .
2. മറ്റു
പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച് മാർക്കിൽ 5 %
ഇളവ് അനുവദിക്കുന്നതാണ് . പട്ടികജാതി /പട്ടികവർഗ്ഗവിഭാഗങ്ങൾക്ക്
മാർക്കിന്റെയും ചാൻസി ന്റെയും പരിധി ബാധകമല്ല .
3.
അപേക്ഷകർ 01.07.2022 ൽ 17 വയസ്സിൽ കുറവുള്ളവരോ 33 വയസ്സിൽ കൂടുതലുള്ളവരോ
ആകാൻ പാടുള്ളതല്ല . ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ്ഗ
വിഭാഗങ്ങൾക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 3 വർഷവും വിമുക്ത
ഭടൻമാർക്ക് അവരുടെ സൈനിക സേവനത്തിന്റെ കാലയളവും ഇളവ് നൽകുന്നതാണ് .
നേരത്തെ അദ്ധ്യാപകനായി അംഗീകാരം ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് അവരുടെ അദ്ധ്യാപക സേവന
കാലയളവ് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കുന്നതാണ്
.
4. 29.02.1980 -ലെ ജി.ഒ. ( ആർ.റ്റി ) 02 / 80 /
പൊ.വി . , അനുസരിച്ച് മാഹി മേഖലയിലുള്ളവർക്ക് 5 ( അഞ്ച് ) സീറ്റ് സംവരണം
ചെയ്തിരിക്കുന്നു .
5. സ.ഉ. ( സാധാ ) നം . 3783 /
2019 / പൊ.വി.വ . തീയതി 24.09.2019 പ്രകാരം എറണാകുളം ഡയറ്റിൽ നിന്നും ,
ഇടപ്പള്ളി ഗവ.ടി.ടി.ഐ യിൽ നിന്നും 5 സീറ്റുകൾ വീതം ആകെ 10 സീറ്റ് ( 5
ആൺകുട്ടികൾക്കും , 5 പെൺകുട്ടികൾക്കും ലക്ഷദ്വീപ് നിവാസികളായ
വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളുടെ അപേക്ഷകൾ
നിശ്ചിത സമയപരിധിക്കകം സമർപ്പിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത
സീറ്റുകളിൽ ജനറൽ മെരിറ്റിൽ നിന്നും അഡ്മിഷൻ നൽകുന്നതാണ് . ആയത് പിന്നീട്
പുന : പരിശോധിക്കുന്നതല്ല .
6. വിമുക്ത
ഭടൻമാർക്ക് ഓരോ റവന്യൂ ജില്ലയിലും ആകെ 6 സീറ്റ് നീക്കി വച്ചിട്ടുണ്ട് . അതി
ലേക്ക് ബന്ധപ്പെട്ടവർ നിശ്ചിത രീതിയിൽ അപേക്ഷിക്കേണ്ടതാണ് . പ്രസ്തുത സീറ്റുകളിൽ
വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ ബാക്കിയുള്ള സീറ്റുകളിലേക്ക് സൈനിക സേവനത്തിൽ
കുറഞ്ഞത് 5 വർഷത്തെ സർവ്വീസിനു ശേഷം പിരിഞ്ഞുപോയവരുടെ ഭാര്യമാരേയും
അവിവാഹിതരായ മക്കളേയും തെരഞ്ഞെടുക്കുന്നതാണ് .അതിലേക്ക് അർഹതപ്പെട്ടവർ ആവശ്യമായ
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത
രീതിയിൽ അപേക്ഷിക്കേണ്ടതാണ് .
7.
ഓരോ റവന്യൂ ജില്ലയിലും 2 സീറ്റുകൾ വീതം ജവാന്മാരുടെ കുടുംബക്കാർക്ക്
(ഭാര്യക്കും അവിവാഹിതരായ മക്കൾക്കും) നീക്കിവച്ചിട്ടുണ്ട്. അതിലേക്ക്
അർഹതപ്പെട്ടവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത രീതിയിൽ
അപേക്ഷിക്കേണ്ടതാണ് . തങ്ങളുടെ നിയന്ത്രണത്തിനതീതമായി അഞ്ചു കൊല്ലം തികയാതെ
തന്നെ സേവനത്തിൽ നിന്നും പിരിഞ്ഞ് പോകേണ്ടി വന്ന ഭടൻമാരുടെ ഭാര്യമാർക്കും
അവിവാഹിതരായ മക്കൾക്കും മുകളിൽ സൂചിപ്പിച്ച രണ്ട് വിഭാഗങ്ങളിൽ അർഹരായ
അപേക്ഷകരില്ലെങ്കിൽ പ്രസ്തുത സീറ്റുകൾ നൽകുന്നതാണ് .
8.
മുകളിൽ സൂചിപ്പിച്ച ( 5,6 ഖണ്ഡികകൾ ) ജവാൻമാരോ പട്ടാളത്തിൽ നിന്നും
പിരിഞ്ഞ് പോയവരോ അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്നതിന് തഹസീൽദാരിൽ
നിന്നുള്ള സർട്ടിഫിക്കറ്റിന്റേയോ ജില്ലാ സൈനിക ബോർഡ് ഓഫീസറുടെ
സർട്ടിഫിക്കറ്റി ന്റേയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൂടി
ഹാജരാക്കേണ്ടതാണ് .
9. മേൽ
പ്രസ്താവിച്ച 8 സീറ്റുകളിലേക്ക് ( 6+2 ) വേണ്ടത്ര അർഹതയുള്ള അപേക്ഷകരി
ല്ലായെങ്കിൽ ബാക്കി വരുന്ന സീറ്റുകളിൽ അർഹതയുള്ള മറ്റു വിഭാഗത്തിന്റെ
അപേക്ഷ കൾ പരിഗണിക്കുന്നതാണ്.
10.
ഭിന്നശേഷിക്കാരായവർക്ക് മൂന്ന് ശതമാനം സീറ്റ് നീക്കിവച്ചിട്ടുണ്ട് .
അതിലേക്ക് അർഹത യുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് . (
ജി.ഒ. ( എം.എസ് . ) 3881 / ജി.എഡ്യൂ . തീയതി : 27.02.1981 ) സർക്കാർ
നിർദ്ദേശിച്ച വൈകല്യത്തിന്റെ തീവ്രത (ശതമാനം ) ഉറപ്പാക്കണം.
11.
സ്പോർട്ട്സ് ക്വാട്ടയിൽ സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് / എയിഡഡ്
ഇൻസ്റ്റിറ്റ്യൂട്ടിലും ഓരോ സീറ്റു വീതം സ്പോർട്ട്സ് താരങ്ങൾക്കായി
നീക്കിവയ്ക്കേണ്ടതാണ് . അവരുടെ അപേക്ഷകൾ സ്പോർട്ട്സ് കൗൺസിൽ സ്വീകരിച്ച്
16/08/2022 ന് മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക്
പരിഗണനയ്ക്കായി അയച്ചുകൊടുക്കേണ്ടതാ ണ് . പ്രസ്തുത സീറ്റുകളിലേക്കുള്ള
തെരഞ്ഞെടുപ്പ് കെ ഇ ആർ അദ്ധ്യായം XXV റൂൾ 1 അനുസരിച്ചായിരിക്കും .
12.
സ്പോർട്ട്സ് ക്വാട്ടാ പ്രാവേശനത്തിന് സ്പോർട്ട്സ് കൗൺസിലിന് അപേക്ഷ
നൽകുന്ന വരും മുകളിൽ പ്രത്യേകമായി പറഞ്ഞിട്ടുള്ളവരും ഉൾപ്പെടെ എല്ലാ
വിഭാഗത്തിൽപ്പെട്ട അപേക്ഷകരും സർട്ടിഫിക്കറ്റുകളുടെ കോപ്പി അപേക്ഷയോടൊപ്പം
ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ് . അപേക്ഷകർ
സർട്ടിഫിക്കറ്റുക ളുടെ ഒറിജിനൽ അഡ്മിഷൻ സമയത്ത് അതാത് സെന്ററിൽ
ഹാജരാക്കേണ്ടതാണ് .
13.
10 % സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക
വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട് . സംവരണം നടപ്പിലാക്കുമ്പോൾ ജനറൽ
മെരിറ്റ് ക്വാട്ടയിൽ കുറവ് വരാതിരിക്കാൻ നിലവിൽ അനുവദിച്ചിട്ടുള്ള
സീറ്റുകൾക്ക് പുറമേയാണ് 10 % സീറ്റുകൾ അധികമായി അനുവദിച്ചിട്ടുള്ളത് .
14.
അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകരുടെ യോഗ്യത തെളിയിക്കുന്ന എല്ലാവിധ
സർട്ടിഫി ക്കറ്റുകളുടെയും ഒറിജിനൽ അതാതു സെന്ററുകളിലെ പ്രിൻസിപ്പാൾ
പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം അഡ്മിഷൻ നൽകേണ്ടതാണ് .
15.
സർക്കാർ ഉത്തരവ് നമ്പർ ( സാധാരണ) 773 / 93 / ഉ.വി , തീയതി 10.05.1993
പ്രകാരം മെരിറ്റ് ക്വാട്ടയിൽ എൻ.സി.സി. കേഡറ്റുകൾക്ക് 10 മാർക്ക്
വെയ്റ്റേജ് നൽകുന്നതാണ് . എൻ.സി.സി. ഡയറക്ടറേറ്റിൽ നിന്നും ഇത് സംബന്ധിച്ച്
നൽകുന്ന വെയിറ്റേജ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം
ലഭിക്കുകയുള്ളൂ .
16.
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ രാജ്യപുരസ്കാരം അല്ലെങ്കിൽ രാഷ്ട്രപതി
പുരസ്കാർ നേടിയിട്ടുള്ളലർക്ക് മെരിറ്റ് ക്വാട്ടയിൽ ഡി.എൽ.എഡ് പ്രവേശനത്തിന്
മുൻഗണന നൽകുന്നതാണ് ( 27.05.1975 ലെ ജി.ഒ. ( എം.എസ് ) 122/75 പൊതു
വിദ്യാഭ്യാസം )
17.
എൻ.എസ്.എസ് . - ന്റെ നാഷണൽ ക്യാമ്പിലോ റിപ്പബ്ലിക് ദിന ക്യാമ്പിലോ
പങ്കെടുത്തി ട്ടുള്ള എൻ.എസ്.എസ് . വോളണ്ടിയർമാർക്ക് 11.10.2011 ലെ സ.ഉ (
എം.എസ് . നമ്പർ 206 / 2011 / പൊ.വി . ഉത്തരവിലെ വ്യവസ്ഥ പ്രകാരം ഡി.എൽ.എഡ്
കോഴ്സ് പ്രവേശന ത്തിന് മുൻഗണന നൽകുന്നതാണ് .
18.
ജി.ഒ. ( ആർ.റ്റി ) നമ്പർ 2712 / 02 / പൊതു വിദ്യാഭ്യാസം തീയതി 16.08.2002
പ്രകാരം തമിഴ് ടി.ടി.ഐ.കളിൽ ആകെയുള്ള സീറ്റുകളിൽ 10 % ( പത്ത് ശതമാനം )
തമിഴ്നാട്ടിൽ നിന്നുള്ള ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായ കുട്ടികൾക്കായി
സംവരണം ചെയ്തിരിക്കുന്നു . കൂടാതെ 13.11.2003 ലെ ജി.ഒ. ( ആർ.റ്റി ) നമ്പർ
4627 / 2003 / പൊതുവിദ്യാഭ്യാസം പ്രകാരം കേരളത്തിലെ അർഹരായ മുഴുവൻ
കുട്ടികൾക്കും തമിഴ് ടി.ടി.ഐ കളിൽ അഡ്മിഷൻ നൽകിയതിനുശേഷം ബാക്കി വരുന്ന
സീറ്റുകളിലേക്ക് കൂടി തമിഴ്നാട്ടിൽ നിന്ന് +2 പാസ്സായ കുട്ടികൾക്ക് അഡ്മിഷൻ
നൽകുന്നതാണ് .
19.
ഒരപേക്ഷകൻ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ . ഒന്നിൽ
കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അങ്ങനെയുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
അഥവാ തെരഞ്ഞെടുക്കപ്പെട്ടാൽ അത് റദ്ദു ചെയ്യുന്നതാണ് . ഒരു ജില്ലയിൽ മാത്രമേ
അപേക്ഷിച്ചിട്ടുള്ളു എന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകണം.
20.
ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ നടത്തുന്ന ടി.ടി.ഐ കളിൽ 50 ശതമാനം സീറ്റുകൾ
പൊതു മെരിറ്റടിസ്ഥാനത്തിലും ബാക്കിവരുന്ന 50 % സീറ്റുകൾ അതാത് ന്യൂനപക്ഷ
സമുദായ വിഭാഗത്തിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകേണ്ടതാണ് . മൈനോറിറ്റി വിഭാഗത്തിൽ ഉൾപ്പെടാത്ത എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം
സീറ്റുകളിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ടതാണ് .
പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത് താഴെ വിവരിച്ചിട്ടുള്ള മാനദണ്ഡം
അനുസരിച്ചായിരിക്കും .
(
എ ) യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് 80 %
( ബി ) , ഇന്റർവ്യൂവിൽ ലഭിച്ച
മാർക്ക് 10 %
( സി ) . സ്പോർട്ട്സ് , ഗെയിംസ് കലോത്സവം - എന്നിവയിൽ വിവിധ
തലങ്ങളിൽ താഴെക്കൊടുത്തിരിക്കുന്ന മുൻഗണന ക്രമമനുസരിച്ച് പ്രാഗൽഭ്യം
തെളിയിച്ച വർക്ക്
1. ദേശീയതലം 2. സംസ്ഥാനതലം 3. ജില്ലാതലം 4. ഉപജില്ലാതലം 10 %
21. കെ.ഇ.ആർ അധ്യായം XXV അനുസരിച്ച് 5 % സീറ്റുകൾ ഡിപ്പാർട്ട്മെന്റ്
ക്വാട്ടയിലെ അപേക്ഷകർക്കായി നീക്കിവെച്ചിട്ടുണ്ട് . ഡിപ്പാർട്ട്മെന്റൽ
ക്വാട്ടയിൽ നിശ്ചിത അപേക്ഷകൾ ഇല്ലായെങ്കിൽ ബാക്കി സീറ്റുകളിലേക്ക്
പൊതുകാട്ടയിൽ അഡ്മിഷൻ നൽകാവുന്നതാണ് .
22 അപേക്ഷയിലെ കോളങ്ങൾ എല്ലാം പൂരിപ്പിക്കേണ്ടതും ബാധകമല്ലാത്തവയിൽ ബാധകമല്ല എന്നെഴുതേണ്ടതുമാണ് .
23. ( എ ) അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 16/08/2022
ആണ് . അപേക്ഷ
സമർപ്പിക്കുന്ന സമയത്ത് പ്ലസ് ടു സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്
സൈറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പ് മതിയാകുന്നതാണ് .
(
ബി ) മെരിറ്റിന്റെ അടിസ്ഥാനത്തിൽ സംവരണതത്വങ്ങൾക്ക് വിധേയമായി വെയിറ്റിംഗ്
ലിസ്റ്റ് ഉണ്ടാക്കുകയും ഓരോ കാറ്റഗറിയിലും ഉൾപ്പെട്ടവരുടെ വെയിറ്റിംഗ്
ലിസ്റ്റ് പ്രത്യേകം തയ്യാറാക്കേണ്ടതുമാണ് . ഓരോ കാറ്റഗറിയിലും മൂന്നിരട്ടി
പേരുടെ ലിസ്റ്റ് തയ്യാറാക്കേണ്ടതും ലിസ്റ്റ് തയ്യാറാക്കുന്നതിന് നിലവിലുള്ള
നടപടിക്രമം സ്വീകരിക്കേണ്ടതുമാണ് . കൂടിക്കാഴ്ചയ്ക്ക് ഹാജരാകാതെ വരുന്ന അപേക്ഷകർക്ക് പകരമായി
ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കേണ്ടതും അന്നേ ദിവസം തന്നെ ഒഴിവ്
നികത്തേണ്ടതുമാണ് ഉത്തരവ് നമ്പർ 2594 / 2000 / പൊ.വി . ( ഡി ) വകുപ്പ്
ഗവൺമെന്റ് തിരുവനന്തപുരം , തീയതി 27.06.2000 ) ,
അപേക്ഷിക്കേണ്ട വിധം :
1. അപേക്ഷ നിശ്ചിത ഫാറത്തിൽ തന്നെ സമർപ്പിക്കണം . മാതൃകാ ഫോറം
www.education.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ് . അപേക്ഷകളിൽ 5 അഞ്ച് രൂപയ്ക്കുള്ള
കോർട്ട് ഫീസ് സ്റ്റാബ് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം . അല്ലെങ്കിൽ
10202-01-102-97-03 other receipt " എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ
ട്രഷറിയിലടച്ച് ചെലാൻ രസീത് അപേക്ഷ യോടൊപ്പം ഹാജരാക്കണം . പട്ടികജാതി /
പട്ടികവർഗ്ഗക്കാർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല .
2.
അപേക്ഷകർ തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യു ജില്ലയിലെ
വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ മേൽവിലാസം അനുബന്ധം III ആയി ചേർത്തിട്ടുണ്ട് .
3.
മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചർ
ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് നേരിട്ടോ രജിസ്റ്റേർഡ്
പോസ്റ്റായോ അപേക്ഷിക്കേണ്ടതാണ് . ഇത്തരം അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട
വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയിരിക്കണം. ന്യൂനപക്ഷ ടി.ടി.ഐ കളിലേക്ക് പൊതു
മെരിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50 %
സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ടിടിഐ മാനേജർക്ക് നൽകേണ്ടതും
മാനേജർമാർക്ക് നൽകുന്ന അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ
ഉപഡയറക്ടർമാർക്കും നൽകേണ്ടതാണ് മാനേജർമാർ സെലക്ഷൻ ലിസ്റ്റ്
തയ്യാറാക്കിയാലുടൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പരിശോധനയ്ക്ക്
വിധേയമാക്കേണ്ടതാണ് .
4. മേൽപ്പടി അപേക്ഷകളിലും മുകളിൽ സൂചിപ്പിച്ച പ്രകാരം കോർട്ട് ഫീസ് സ്റ്റാമ്പോ ചെലാൻ രസിതോ ഉൾപ്പെടുത്തിയിരിക്കണം .
5. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ ലഭ്യമാണ്.
6. സ്ഥാപനങ്ങളുടെ ലിസ്റ്റ് , ജില്ല തിരിച്ച് അനുബന്ധം 2 - ൽ ചേർത്തിട്ടുണ്ട്
7.
ഹയർ സെക്കന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെയും മറ്റ് രേഖകളുടേയും
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം
ചെയ്യേണ്ടതാണ് .
പ്രത്യേക ശ്രദ്ധക്ക്
1.
കന്നട ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർകോഡ്
വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്കുള്ള
അപേക്ഷകർ പാലക്കാട് , ഇടുക്കി , എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടർമാർക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം ,
കൊല്ലം മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടർ മാർക്കും അയയ്ക്കേണ്ട താണ് . ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. യിലേക്കുള്ള
അപേക്ഷകൾ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. മാനേജർക്കും
നൽകേണ്ടതാണ്
2. ഡി.എൽ എഡ് പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ട്രാൻസ്ഫർ അപേക്ഷകൾ
സെമസ്റ്റർ പരീക്ഷ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ പരിഗണിക്കുകയുളളു . ഇങ്ങനെ
നൽകുന്ന അപേക്ഷകൾ അടുത്ത സെമസ്റ്റർ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ
സമർപ്പിക്കേണ്ടതാണ്. അല്ലാതെയുള്ള ട്രാൻസ്ഫർ അപേക്ഷകൾ സ്വീകരിക്കുന്നതല്ല
.
3.ജില്ലയ്ക്കകത്തുള്ള ട്രാൻസ്ഫറുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ
തന്നെ നടത്തേണ്ടതാണ് .
4
. ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാതൃകയിലുള്ള അപേക്ഷ ഫാറം
മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ . 05.02.2010 ലെ സർക്കാർ കത്ത് നമ്പർ 22694
ഡി 2009 / പൊ.വി.വ . പ്രകാരം താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി
പുറപ്പെടുവിക്കുന്നു .
- ഡി.എൽ.എഡ് പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായവും യോഗ്യതയും
സംബന്ധിച്ച നിബന്ധനകളിൽ യാതൊരു ഇളവും അനുവദിക്കുന്നതല്ല . മാനേജ്മെന്റ്
ക്വാട്ടായിലടക്കം പ്രവേശനത്തിന് ഇതു ബാധകമാണ് . പ്രസ്തുത നിബന്ധന
പാലിക്കാതെ ഏതെങ്കിലും വിദ്യാർത്ഥിയ്ക്ക് പ്രവേശനം നൽകിയാൽ ആയതിന്റെ പൂർണ്ണ
ഉത്തരവാദിത്വം ബന്ധപ്പെട്ട ടി.ടി.ഐ പ്രിൻസിപ്പാളിനായിരിക്കും .
- മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വിദ്യാർത്ഥികൾക്ക് പ്രവേശനം നടത്തിയതായി
കണ്ടെത്തുന്ന സ്ഥാപനങ്ങളിലെ പ്രിൻസിപ്പൾ മാരെ എസ്.സി.ഇ.ആർ.ടി യുടെ അംഗീകൃത
പാനലിൽ നിന്നും ഒഴിവാക്കുന്നതും അച്ചടക്ക നടപടി സ്വീകരിക്കുന്നതുമാണ്
- ഡി.എൽ.എഡ് . പ്രവേശനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി
ഡയറക്ടർമാർ പരിശോധന നടത്തി യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം
നൽകിയിട്ടുണ്ടെങ്കിൽ ആയത് റദ്ദാക്കേണ്ടതാണ് പ്രവേശനാനുമതി റദാക്കപ്പെടുന്ന
വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പഠനം തുടരാൻ അനുവദിക്കരുത് .
- പ്രവേശനാനുമതി റദ്ദാക്കപ്പെടുന്ന വിദ്യാർത്ഥികളെ പഠനം തുടരാൻ
അനുവദിക്കുന്ന പക്ഷം ബന്ധപ്പെട്ട ടി.ടി.ഐ യുടെ അംഗീകാരം പിൻവലിക്കാനുള്ള നടപടികൾ
കൈക്കൊള്ളുന്നതാണ് .
- സംസ്ഥാന
സർക്കാർ കോഴ്സുകൾ അല്ലാതെ മറ്റു സംസ്ഥാനങ്ങളിലെ തത്തുല്യ കോഴ്സ് യോഗ്യതാ
പരീക്ഷയായി പാസായവർക്ക് മലയാളത്തിൽ ആശയ വിനിമയത്തിനും അധ്യാപനത്തിനും
സാധിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതാണ്
- 2022 - 2024 വർഷത്തെ പ്രവേശന നടപടികൾ 30/08/2022 നകം പൂർത്തിയാക്കി
01/09/2022 ന് അദ്ധ്യയനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ വിദ്യാഭ്യാസ
ഉപഡയറക്ടർമാർ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണ് .
- പ്രവേശന നടപടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ് .
No comments:
Post a Comment