ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, July 15, 2022

ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കോഴ്‌സ്

 

അപേക്ഷാഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൊസ്‌പെക്ടസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം തൈക്കാട് ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ, കോട്ടയം തലയോലപറമ്പ് ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ, കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ എന്നിവടങ്ങളിലാണ് കോഴ്‌സുകൾ. ആകെ 130 സീറ്റുകളാണുള്ളത്. ഇതിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയാൻ പാടില്ല. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്ന് വയസും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ മലയാളം എഴുതാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

ആശാവർക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിറ്ററി/എക്‌സ്പാരാമിലിറ്ററി സർവീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷാഫോമും പ്രൊസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhs.kerala.gov.in) ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട ട്രയിനിങ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം.

വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാമെഡിക്കൽ ഓഫീസ്, മേൽസൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

 

No comments:

Post a Comment