ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, July 20, 2022

പിഎം കിസാൻ ഗുണഭോക്താക്കൾ വിവരങ്ങൾ നൽകണം

 

പ്രധാനമന്ത്രി കിസാൻ സമ്മാനനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പിന്റെ AIMS പോർട്ടൽ വഴി നൽകണം. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോർമർ ഡാറ്റ ബേസ്) രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ആനുകൂല്യം തുടർന്നു ലഭിക്കുന്നതിനായി ജൂലൈ 31നു മുൻപ് എയിംസ് പോർട്ടലിൽ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ നൽകണം.
പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇ-കെ.വൈ.സിയും നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളും ജൂലൈ 31നു മുൻപ് പോർട്ടൽ വഴി നേരിട്ടോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ-കെ.വൈ.സിയും ചെയ്യണം.

 

No comments:

Post a Comment