അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ് 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം . എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ് . തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ , എയ്ഡഡ് എയ്ഡഡ് ഹൈസ്കൂൾ , ഹയർസെക്കണ്ടറി സ്കൂളുകളിലേയും ഹെൽപ് ഡെകളിലൂടെ തേടാവുന്നതാണ്.
No comments:
Post a Comment